താൾ:CiXIV125b.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൩ —

വളരെ ഞരിക്കം ഉണ്ടായി; ചിലനായന്മാർമതിലിൻമു
കളിൽ എത്തി മരിച്ചു; പറങ്കികൾ മിക്കവാറും മുറിയേ
റ്റപ്പോൾ ബ്രീതൊ തളൎച്ചയെ മറക്കെണ്ടതിന്നു ച
ക്കുതോക്കു കൊണ്ടു കണ്ണനൂരെ കൊള്ളെ വെടിവെ
ച്ചു വെള്ളിയാഴ്ച നിമിത്തം ആൾ അധികം കൂടി നി
ല്ക്കുന്ന മുസല്മാൻ പള്ളിയെ ഉണ്ടകളാലിടിക്കയും
ചെയ്തു. പറങ്കികളാരും മരിക്കാത്തതു "ക്ഷുദ്രകൎമ്മങ്ങളു
ടെ വൈഭവം ഹേതുവായിട്ടത്രെ" എന്നു വെച്ചു പ
ലനാട്ടുകാരും മടുത്തപ്പോൾ (ആഗുസ്ത ൨൭) അകൂ
ഞ്ഞ കപ്പിത്താൻ ൧൧ കപ്പലോടും കൂട വിലാത്തിയി
ൽനിന്നു വന്നു നിരോധത്തെ തീൎക്കയും ചെയ്തു.


൩൬. താമൂതിരിക്ക പൊന്നാനിയിൽ
വെച്ചുണ്ടായ തോൽവി.

അകൂഞ്ഞ കണ്ണനൂരിൽ നങ്കൂരം ഇട്ടു ൩൦൦ വീര
ന്മാരെ ഇറക്കി കണ്ണനൂർ അങ്ങാടിക്ക് തീക്കൊടുത്ത
പ്പോൾ ബ്രീതൊ താൻ കോലത്തിരിയെ ഭയപ്പെടു
ത്തിയതു മതി എന്നു വെച്ചു സാമവാക്കു ചൊല്ലി തീ
കെടുത്താറെ, മാഫ് ചോദിക്കുന്ന മമ്മാലിമരക്കാരെ
കൊച്ചിക്ക അയക്കയും ചെയ്തു. അവിടെ അവൻ
അൾ്മൈദയുമായി വിചാരിച്ച നാൾ ൟ ഇടച്ചിൽ
എല്ലാം മറക്കേണം എന്നു തോന്നി പൊൎത്തുഗലും
കോലനാടും തമ്മിൽ നിരന്നു വരികയും ചെയ്തു.

ആകയാൽ കണ്ണനൂരിലും കൊച്ചിയിലും ചരക്കു
വേണ്ടുവോളം വാങ്ങി കപ്പലുകളിൽ നിറച്ചപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/97&oldid=181740" എന്ന താളിൽനിന്ന് ശേഖരിച്ചത്