താൾ:CiXIV125b.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൫ —

നൊഗെര കപ്പിത്താൻ പട്ടാളത്തെ നടത്തുകയും ചെ
യ്തു കോട്ട ചതുരശ്രത്തിൽ തന്നെ തീൎത്തതു കടൽക്ക
നേരെ രണ്ടു ഗോപുരവും അതിന്റെ ഇടയിൽ വെ
ള്ളത്തിൻ നടുവിൽ നീണ്ട കേമമുള്ള നടയും ഉണ്ടു.
കല്ലും കുമ്മായവും പണിക്കാരും വേണ്ടുവോളം കിട്ടേ
ണ്ടതിന്നു താമൂതിരി താൻ നിത്യം പ്രയത്നം കഴിച്ചു
പോന്നു. പാൎസി, സുല്ത്താൻ, ശൈഖ്, ഇസ്മാലി ആ
വൎഷത്തിൽ തന്നെ ഒരു മന്ത്രിയെ അയച്ചപ്പോൾ,
അൾബുകെൎക്ക് അവനെ കോട്ടപ്പണി എല്ലാം കാ
ണിച്ചു വിസ്മയം വരുത്തുകയും ചെയ്തു. പിന്നെ താ
മൂതിരി മാനുവേൽ രാജാവിന്നു താൻ ഒരു കത്തെഴുതി
"എന്നേക്കും മിത്രത വേണം എന്നും കോഴിക്കോട്ടേക്ക്
"തന്നെ കപ്പലും ചരക്കും നിയോഗിക്കേണം എന്നും
" മിസ്ര സുല്ത്താനും മക്കത്ത് കച്ചവടക്കാരും ആയി
"ഞങ്ങൾ ഇപ്പോൾ ഇടഞ്ഞു പോയല്ലൊ അതു കൊ
"ണ്ട് ൟ നഗരത്തിന്നു മുമ്പേത്തെ ശ്രീത്വം വരേ
"ണ്ടതിന്നു നിങ്ങളുടെ കടാക്ഷം തന്നെ പ്രമാണം
"എന്നും എന്റെ പുഴവക്കത്തു കപ്പൽ ഉണ്ടാക്കേണ്ട
"തിന്നു തോന്നിയാൽ ജാതി മരം മുതലായ സംഭാര
"ങ്ങൾ എല്ലാം ആവോളം എത്തിക്കാം എന്നും ചൊല്ലി
"അൾബുകെൎക്കെയും നന്ന സ്തുതിച്ചു തന്റെ പ്രധാ
"നന്മാരെ കൊണ്ടു ഒപ്പിടുവിച്ചു താനും പൊന്മുദ്രയിട്ടു
"നവരത്നം തുടങ്ങിയുള്ള സമ്മാനങ്ങളോടു കൂടെ ആയ
"ക്കയും ചെയ്തു." അന്നു നിയോഗിച്ച ൨ മന്ത്രികളിൽ
ഒരുവൻ പൊൎത്തുഗലിൽ എത്തിയപ്പോൾ സ്നാനം
ഏറ്റു ക്രൂശ് എന്ന നാമം ധരിച്ചു പിന്നത്തേതിൽ
മലയാളത്തിൽ വന്നു വ്യാപാരം ചെയ്തു ക്രിസ്തുനാമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/139&oldid=181782" എന്ന താളിൽനിന്ന് ശേഖരിച്ചത്