താൾ:CiXIV125b.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൪ —

കാട് പന്തലായിനി ധൎമ്മപട്ടണം ൟ തുറമുഖങ്ങളി
ൽനിന്നു അന്നു പുറപ്പെട്ടു ഒന്നിച്ചു കൂടി പായ്മരങ്ങളു
ള്ളൊരു കാടായി കണ്ണുനൂൎക്ക നേരെ വന്നു ലൊരഞ്ച
൧൧ കപ്പലുകളിൽ ൮൦൦ പറങ്കികളോടും കൂടെ അവരെ
കാത്തിരുന്നു. "നിങ്ങൾ ക്രൂശിൽതറച്ചു മരിച്ച രക്ഷി
"താവിനെയോൎത്തു അവന്റെ ഈ വൈരികളൊടു
"ഭയം കൂടാതെ ഏല്ക്കെണം ദൈവത്തിന്നായി പോ
"രാടിയാൽപാപമോചനംനിശ്ചയമല്ലൊഅവന്റെ
"തുണയാലെ ൟ ദുഷ്ടന്മാരെ വേഗത്തിൽ നിഗ്രഹി
"ക്കാം" എന്നു പറഞ്ഞതല്ലാതെ ഒരു പാതിരി അമര
ത്ത്നിന്നക്രൂശൂയൎത്തി"അനുതാപമുള്ള എല്ലാവൎക്കും
"പാപക്ഷമ വരും" എന്നു വിളിച്ചുത്സാഹിപ്പിച്ച
പ്പൊൾ, എല്ലാവരും പ്രമാണിച്ചു കരഞ്ഞു ക്രിസ്തനു
വേണ്ടി മരിപ്പാനാഗ്രഹിച്ചു ൧൬ാം൹ ശത്രുക്കൾ അ
ടുത്തപ്പൊൾ ലൊരഞ്ച മറിയക്ക് ഒരു പള്ളി എടുപ്പി
പ്പാൻ നേൎന്നു ചുവന്ന തുണിയുടുത്ത തുൎക്കചേക
വർ നിറഞ്ഞ ൨ വലിയ കപ്പൽ കണ്ടു താനായിട്ടു
അവറ്റിന്റെ നടുവിൽ ഓടി അവരുടെ ഉണ്ടകളുടെ
വീൎയ്യം അറിഞ്ഞു താനും വെടിവെച്ചു പല നാശങ്ങ
ളെയും വരുത്തിയപ്പൊൾ, അവർ കാറ്റില്ലായ്കകൊ
ണ്ടു ധൎമ്മപട്ടണത്തോളം മടങ്ങിപ്പോയി ൧൮ാം൹ അ
വർ പിന്നെയും അടുത്തു "യുദ്ധം വേണ്ട വടക്കോട്ടു
ഓടുവാൻ സമ്മതിക്കെണം" എന്ന ചോദിച്ചപ്പൊൾ
ലൊരഞ്ച സമ്മതിക്കാതെ ഇരുന്നു "നിങ്ങൾ മുമ്പെ
"കൊന്നവൎക്കല്ലാതെ ആ ഇരുവരുടെ മരണത്തിന്നും
"കൂടെ പക വീളേണം" എന്നു പറഞ്ഞാറെ,"എന്നാൽ
"അള്ളയും വെദാമ്പരും തുണ" എന്നു മാപ്പിള്ളമാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/88&oldid=181731" എന്ന താളിൽനിന്ന് ശേഖരിച്ചത്