താൾ:CiXIV125b.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൬ —

കോഴിക്കോട്ടു കപ്പലുകളെ തകൎത്തു അതിമൂല്യമായ ഒരു
സ്വൎണ്ണബിംബത്തെ കൈക്കലാക്കി കണ്ണനൂർ പാ
ണ്ടിശാലയിൽ ൨൦ പറങ്കികളെ പാൎപ്പിച്ചു കോലത്തി
രിയും പെരിമ്പടപ്പും ഒത്തിരിക്കെണ്ടതിന്നു സത്യം
ചെയ്യിച്ചു (൧൫൦൨) (1502) യൂരോപ്പിലേക്ക് ഓടുകയും
ചെയ്തു.

൧൫. താമൂതിരിയും പെരിമ്പടപ്പുമായി
പടകൂടിയത.

ഗാമ പോയ ഉടനെ താമൂതിരി പൊന്നാനി അ
രികിൽ ൫൦,൦൦൦ നായന്മാരെ ചേൎത്തു "പറങ്കികളെ ഏ
"ല്പിച്ചില്ല എങ്കിൽ കഠോരയുദ്ധമുണ്ടാകും" എന്നു കൊ
ച്ചിയിൽ അറിയിച്ചപ്പോൾ, കൊച്ചിക്കാർ മിക്കവാറും
"ഇതു നമുക്ക് ധൎമ്മമല്ലൊ പറങ്കികൾ അന്യന്മാരും
"ഡംഭികളും ആകുന്നു; അവരെ കെട്ടി താമൂതിരി കൈ
ക്കൽ ഏല്പിക്കെണം" എന്ന പറഞ്ഞത രാജാവ് സ
മ്മതിച്ചില്ല എങ്കിലും കൊച്ചിയിൽ ഉള്ള പറങ്കികൾ
പേടിച്ചു സൊദ്രയൊടു "നീ കപ്പലോടും കൂട ഞങ്ങ
ൾക്ക് തുണപ്പാൻ നില്ക്കേണമെ" എന്നു അപേക്ഷി
ച്ചിട്ടു അവൻ മക്കക്കപ്പലുകളെ പിടിക്കേണം എന്നു
വെച്ചു പുറപ്പെട്ടു, ചെങ്കടലിൽ ഓടി വളരെ കൊള്ള
യിട്ടു, അറവി കരക്ക എത്തിയപ്പൊൾ , കൊടുങ്കാറ്റി
നാൽ താനും കപ്പലും ആളും ഒട്ടൊഴിയാതെ നശിച്ചുപോ
കയും ചെയ്തു. അതുകൊണ്ടു പറങ്കികൾക്ക പെരിമ്പ
ടപ്പിന്റെ ഗുണമനസ്സല്ലാതെ ഒരു തുണയും ശേഷി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/40&oldid=181683" എന്ന താളിൽനിന്ന് ശേഖരിച്ചത്