താൾ:CiXIV125b.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൭ —

൪൧. കുതിഞ്ഞൊവും അൽബുകെൎക്കും
കോഴിക്കോടു ജയിപ്പാൻ പുറപ്പട്ടതു.

മാനുവെൽ രാജാവ് കോഴിക്കോടിനെ സംഹരി
ക്കെണം എന്നു കല്പിച്ചതു കോലത്തിരിയും പെരിമ്പ
ടപ്പും മന്ത്രിച്ച പ്രകാരം ഉണ്ടായി. ആ തമ്പ്രാക്കന്മാർ
ഇരുവരും പൊൎത്തുഗലും താമൂതിരിയുമായി നിത്യയു
ദ്ധം ഉണ്ടെങ്കിൽ ഇങ്ങെ തുറമുഖങ്ങളിൽ കച്ചവടലാ
ഭം അധികം ഉണ്ടാകും എന്നു അസൂയ്യഹേതുവായിട്ടു
നിശ്ചയിച്ചു അതല്ലാതെ പട നിമിത്തം കോഴിക്കോടു
ക്ഷാമം ഉണ്ടാകുന്തോറും കരവഴിയായി ധാന്യങ്ങളെ
അയച്ചു സഹായിക്കയാൽ അനവധി ധനം കൈ
ക്കലാകും.

അനന്തരം പറങ്കികൾ കൊച്ചിയിൽനിന്നു ചില
പട്ടന്മാരെ അയച്ചു താമൂതിരിയുടെ ഒറ്റ് അറിഞ്ഞു
ചങ്ങാതിയായ കോയപ്പക്കിയെ കോഴിക്കോട്ടനിന്ന
വരുത്തിയശേഷം, നായന്മാർ മിക്കവാറും താമൂതിരി
താനും ചേറ്റുവായരികിലും ചുരത്തിനടിയിലും പടക്കു
പോയി എന്നു കേട്ടാറെ, കുതിഞ്ഞൊ ൩൦ കപ്പലുകളിൽ
൨൦൦൦ പറങ്കികളെയും ൬൦൦ നായന്മാരെയും കരേറ്റി
കണ്ണനൂർ കോട്ടയുടെ മൂപ്പനായ റബെല്ലവെയും പു
റക്കാട്ടടികളെയും തുണെപ്പാൻ വിളിച്ചു. ഇങ്ങിനെ
എണ്ണം ഏറിയ ബലങ്ങളോടും കൂട പുറപ്പെട്ട ഓടി
കോഴിക്കോട്ടിൻ തൂക്കിൽ നങ്കൂരം ഇടുകയും ചെയ്തു.
(൧൫൧൦ ജന.൪ ൹) കുതിഞ്ഞൊ കരക്കിറങ്ങി പട തുട
ങ്ങിയപ്പോൾ അൾബുർകെൎക്ക ഇടത്തെ അണിയിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/111&oldid=181754" എന്ന താളിൽനിന്ന് ശേഖരിച്ചത്