താൾ:CiXIV125b.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൧ —

ഉള്ള പറങ്കികൾ ൟ മേലധികാരി പൊയതു സന്തോ
ഷം തന്നെ "ഇനി ഒരു വൎഷം ചെന്നാൽ അവനെ
പണിയിൽനിന്നു നീക്കും രാജാവ മറ്റൊരുവനെ അ
യക്കയും ചെയ്യും" എന്നൊരു ശ്രുതിയെ പരത്തി ആ
യതു കേട്ടാറെ, മമ്മാലി ഞെളിഞ്ഞു തുടങ്ങി മാലിദീ
പുകളുടെ രാജാവ് എന്റെ പേർ എടുത്തു പൊകയും
ചെയ്തു. പിന്നെ കണ്ണനൂർ കോട്ടയിൽ ഭണ്ഡാര വി
ചാരക്കാരൻ കച്ചവടക്കാരെ ഞെരുക്കി തനിക്ക് വര
വു വൎദ്ധിപ്പിച്ചു പോരുമ്പോൾ ഒരു നാൾ പൊക്കര
ഹസ്സൻ എന്ന വ്യാപാരിയെ ഒരു കടം നിമിത്തം പി
ടിച്ചു തടവിലാക്കുവാൻ ഭാവിച്ചു. മാപ്പിള്ളമാർ അതു
കണ്ടു ആയുധം എടുത്തു കലഹിക്കയാൽ പറങ്കികൾ
ചില ദിവസം തന്നെ ക്ലേശിച്ചു കോട്ടയുടെ അകത്ത
അടങ്ങി പാൎത്തു. അതിനാൽ പറങ്കിനാമത്തിന്നു ഗൌ
രവം ചുരുങ്ങി പോയി സന്ധിക്ക് ഉത്സാഹിപ്പാൻ താ
മൂതിരിക്ക് സംഗതി വന്നതും ഇല്ല. അതു കൂടാതെ
പെരിമ്പടപ്പു സ്വരൂപത്തിൽ ഓരോരോ പറങ്കികൾ
ഓരോന്നുണൎത്തിക്കയാൽ രാജാവ് ഒരു നാളും ഇണ
ക്കം വരികയില്ല. എന്നു വിചാരിച്ചു താമൂതിരിയുടെ
ഇടവകക്കാരിൽ ഒരുത്തന്ന സഹായിച്ചു മത്സരം ചെ
യ്യിപ്പിച്ചു കോഴിക്കോട്ടിന്റെ നേരെ പട അയച്ചു പ
റങ്കികളൊടു “നിങ്ങൾ മുമ്പെത്തെ കരാറിൽ എഴുതികി
ടക്കുന്ന പ്രകാരം കോഴിക്കോടുമായുള്ള സ്ഥലയുദ്ധ
ങ്ങളിലും ഇങ്ങു തുണ നിൽക്കേണ്ടതെല്ലൊ" എന്നു നി
ൎബന്ധിച്ചു തുണ ചോദിക്കയും ചെയ്തു.

ൟ വിവരം ഒന്നും അൾബുകെൎക്ക് അറിയാ
തെ "അറവിതീരത്തു യുദ്ധം ചെയ്യുമ്പോൾ താമൂതിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/135&oldid=181778" എന്ന താളിൽനിന്ന് ശേഖരിച്ചത്