താൾ:CiXIV125b.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൯ —

൨൧. പശെകു പെരിമ്പടപ്പിന്റെ
രാജ്യം രക്ഷിച്ചുതുടങ്ങിയത.

അൾബുകെൎക്ക മലയാളത്തിൽനിന്നു വിട്ടുപോ
കും മുമ്പെ പൊൎത്തുഗലിൽ ചങ്ങാതിയായ കോയപ
ക്കി കോഴിക്കോട്ടുനിന്നു വൎത്തമാനം അറിയിപ്പാൻ
ചൊല്ലി വിട്ടതിപ്രകാരം: "ആപത്തു വരുമാറായി ൟ
"യാണ്ടെ മഴക്കാലം പെരുമാരിയായി തീരും. നമ്പി
"യാതിരി സമാധാനരക്ഷക്കായി അദ്ധ്വാനിക്കുന്നു
"എങ്കിലും താമൂതിരിയും മാപ്പിള്ളമാരും ശേഷം മഹാ
"ലോകരും വെള്ളക്കാരെ ഒടുക്കിക്കളവാൻ നിശ്ചയി
"ച്ചിരിക്കുന്നു. കോലത്തിരിയും വേണാടടികളും തക്കം
"നോക്കി സഹായിക്കും; സൂക്ഷിച്ചു നോക്കുവിൻ!"
എന്നതു കേട്ടാറെ, അൾബുകെൎക്ക പൊൎത്തുഗീസ
സ്ഥാനികളോടു മന്ത്രിച്ചാറെ, കരയിൽ പാൎപ്പാൻ ആ
ൎക്കും മനസ്സായില്ല; വിലാത്തിക്ക് പോകേണം എന്നു
എല്ലാവൎക്കും അത്യാഗ്രഹം ജനിച്ചു. പശെകു മാത്രം
കൊച്ചിക്കോട്ടയെ രക്ഷിപ്പാൻ സന്തോഷത്തോടെ
ഭരം ഏറ്റപ്പോൾ, അൾബുകെൎക്ക രോഗികളും മറ്റും
ആകെ ൧൫൦ വെള്ളക്കാരെ കോട്ടയിലും രണ്ടു പടവി
ലും പാൎപ്പിച്ചു കപ്പലുകളിൽ ചരക്കു മുഴുവൻ ആകാ
ഞ്ഞതകൊണ്ടു. (൧൫൦൪. ജനവരി ൩൧) കൊച്ചിയിൽ
നിന്ന് ഓടി കണ്ണനൂരിൽനിന്നു അല്പം ഇഞ്ചിവാങ്ങി
കരേറ്റി "അയ്യൊ ദൈവമേ! പശെകിലും കൂട്ടരിലും ക
നിഞ്ഞു കടാക്ഷിക്കേണമെ" എന്നു പലരും പ്രാൎത്ഥി
ച്ചുകൊണ്ടിരിക്കെ, വിഷാദത്തോടും കൂടെ യുരൊപ


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/53&oldid=181696" എന്ന താളിൽനിന്ന് ശേഖരിച്ചത്