താൾ:CiXIV125b.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൭ —

നെയും പിടിച്ചടക്കി മുസല്മാൻ കപ്പലോട്ടം ഹിന്തു
ക്കടലിൽ മുടക്കേണം എന്നു നിശ്ചയിച്ചു ആ മൂന്നു
ഏതെന്നാൽ: കോഴിക്കോട്ടനിന്ന പടിഞ്ഞാറോട്ടു പോ
കുന്ന ചരക്കുകൾക്ക രണ്ട തുറമുഖം, ഒന്ന അറവി
തെക്കെ മുനയിലുള്ള അദൻ പാറ മറ്റെതു പാൎസിക
ടൽവായിലുള്ള ഹൊൎമ്മൂജ് തുരുത്തി. യുരോപയിൽ
വരുന്ന സകല ഹിന്തു ചീന ചരക്കുകളും ആ രണ്ടു
വഴിയായിട്ടു തന്നെ. ചിലതു അദനെ വിട്ടു ചെങ്കട
ലൂടെ അലക്ഷന്ത്ര്യ നഗരത്തോളവും ചിലത ഹൊ‌‌‌‌ൎമ്മു
ജ ബറസയിലും കൂടി ബെരുത്തോളവും മുസല്മാനർ
കൊണ്ടുപോന്നു വെച്ചു, ആ രണ്ടു സ്ഥലങ്ങളിൽ വ
ന്നുകൂടുന്ന വെനെത്യ മുതലായ ഇതല്യകപ്പല്ക്കാൎക്കു
തന്നെ വിറ്റുകൊടുക്കും; ശേഷം കച്ചവടവഴി കോ
ഴിക്കോടിനെ വിട്ടു ൟഴത്തിൽ വഴിയായി മലാക്കിൽ
ചെല്ലുക; മലാക്കിൽ വരുന്ന ചീനക്കാരോടു ചരക്കുക
ളെ വാങ്ങി ചോഴമണ്ഡലം, സിംഹളം, കേരളം, മുതലാ
യ ദേശങ്ങൾക്കും കൊണ്ടുപോക. അതു കൊണ്ടു
കോഴിക്കോട്ടിന്നു പടിഞ്ഞാറെ അദൻ പട്ടണവും വ
ടക്ക ഹൊൎമ്മുജും കിഴക്ക മലാക്കയും താമസം കൂടാതെ,
കൈക്കലാക്കിയാൽ മുസല്മാനരുടെ വങ്കച്ചവടത്തി
ന്നു കലാപം വന്നു കൂടും എന്നു രാജസഭയിൽ തന്നെ
തോന്നി. തങ്ങളുടെ ലാഭങ്ങൾക്കു നഷ്ടം വന്നു പോ
കം എന്നു കണ്ടാറെ, അറവികൾ മിസ്രയിൽ വാഴു
ന്ന സുല്ത്താൻ ഖാൻഹസ്സനെ ചെന്നു കണ്ടു "താമൂ
"തിരി നിങ്ങൾക്കു പണം വേണ്ടുവോളം അയച്ചേ
"ക്കും നിങ്ങൾ തോക്കും പടജനവും അയച്ചു തന്നു മക്ക
"ത്തിന്നുള്ള കച്ചവടം രക്ഷിച്ചു പറങ്കികളെ നീക്കേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/71&oldid=181714" എന്ന താളിൽനിന്ന് ശേഖരിച്ചത്