താൾ:CiXIV125b.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦ —

"ക്കുന്നു. അതുകൊണ്ടു പുതുസ്നേഹം രാജാവവർകൾ
"ക്ക് വേണം എങ്കിൽ പഴയ കെട്ടു അറ്റു പോകും
"ഇവരെ ചേൎത്തു കൊണ്ടാൽ ഞങ്ങൾ ഒരുമിച്ച ത
"ന്നെ വിട്ടു പോകും എന്നാൽ ഈ രാജ്യമഹാത്മ്യം
"എല്ലാം ക്ഷയിക്കും; ഇനി തിരുമനസ്സിൽ തോന്നുന്ന
"പ്രകാരം ചെയ്യെട്ടെ എന്നുണുൎത്തിച്ചു." ഇത കേട്ടിട്ടു
താമൂതിരി ൧൯ാന്തിയ്യതി കപ്പിത്താനെ വരുത്തി "നി
ങ്ങൾ ആരാകുന്നു? നേർ പറഞ്ഞാൽ ഞാൻ ശിക്ഷി
ക്കയില്ല. എന്തിനു വന്നു? ഈ നാട്ടുകാർ മനുഷ്യര
ല്ല കല്ലെന്നു വിചാരിച്ചിട്ടൊ ഈ വക കാഴ്ച വെച്ച
തു?" എന്നിങ്ങനെ ഓരോന്നു കല്പിച്ചപ്പോൾ, കപ്പി
ത്താൻ പറഞ്ഞു: "ഞങ്ങളുടെ കാൎയ്യം നിങ്ങൾക്ക് ഇ
"പ്പോൾ ബോധിക്കയില്ല ക്രമത്താലെ ബോധിക്കും
"ഞങ്ങളുടെ രാജാവ് ലോകരക്ഷിതാവായ യേശുക്രി
"സ്തനെ സൎവ്വരാജ്യങ്ങളിലും അറിയിച്ചു വാഴിക്കേ
"ണം എന്നു വെച്ചു എവിടെയും കപ്പലുകളെ അയ
"ച്ചു ജാതികളിൽ ഐക്യം വരുത്തുന്നുണ്ടു. നിങ്ങളുടെ
"അമ്പലങ്ങളിലും ബിംബങ്ങളിലും ത്രിമൂൎത്തി തമ്പ്രാട്ടി
"മുതലായ ഭാവനകളിലും ഞങ്ങളുടെ മതത്തോടു ഒരു
"സംബന്ധം കാണുന്നുണ്ടു. അന്യജാതികളെ പോ
"ലെ നിങ്ങളും ഈ പുതിയ വൎത്തമാനത്തെ അംഗീ
"കരിച്ചാൽ ഈ രാജ്യമാഹാത്മ്യം ഇടവിടാതെ വൎദ്ധിച്ചു
"വരും. ഞങ്ങൾക്ക് സകല ജാതികളോടും സ്നേഹം ഉ
"ണ്ടു; ഇസ്ലാം വകക്കാരൊടു മാത്രം ഇല്ല. അവർ നി
"ത്യം ഞങ്ങളെ ചതിപ്പാൻ നോക്കുന്നു. നിങ്ങളെയും ച
"തിക്കുന്നു. ആകയാൽ ഞങ്ങളുടെ രാജാവ് അപ്രിക്ക
"യിൽ വെച്ചു അവരെ ജയിച്ചു ശിക്ഷിച്ചു വരുന്നു;

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/14&oldid=181656" എന്ന താളിൽനിന്ന് ശേഖരിച്ചത്