താൾ:CiXIV125b.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൨ —

എങ്കിലും അവിടെയും പൊൎത്തുഗീസർ പ്രവേശിച്ചു
ഊർ പിടിച്ചു കൊച്ചിനായന്മാർ അതിനെ കൊള്ള
യിടുകയും ചെയ്തു.

൧൮. അൾബുകെൎക്ക കൊച്ചിയിൽ
കോട്ടകെട്ടിച്ചതു.

അനന്തരം പെരിമ്പടപ്പു "നിങ്ങൾ എന്നെ ര
"ക്ഷിച്ചു പ്രതിക്രിയ ചെയ്തും ഇരിക്കുന്നു; ഞാൻ
"പ്രത്യുപകാരം എന്തു ചെയ്യെണ്ടു?" എന്നു ചോദി
ച്ചാറെ, "പാണ്ടിശാലയുടെ രക്ഷക്കായി ഒരു കോട്ട
എടുപ്പിപ്പാൻ സ്ഥലം തരേണം" എന്നുണൎത്തിച്ചാ
റെ, രാജാവ് പുഴവായിൽ തന്നെ ഒരു കുന്നും പണി
ക്കു വേണ്ടുന്ന മരങ്ങളും കൊടുത്തു. അൾബുകെൎക്ക
ഉടനെ സകല പൊൎത്തുഗീസരെ കൊണ്ടു പണി എ
ടുപ്പിച്ചു, തെങ്ങു മുതലായ മരങ്ങളെ ഇരുമ്പുപട്ടകളെ
ചേൎത്തു ചുവരാക്കി നടുവിൽ കല്ലും മണ്ണും ഇട്ടു നിക
ത്തി കോട്ടയാക്കി ക്ഷണത്തിൽ തീൎക്കയും ചെയ്തു.
(കന്നി ൧൫൦൩ാം) ആ വേല കാണ്മാൻ രാജാവു താൻ
ചിലപ്പോൾ വന്നു "ഇവർ അന്യന്മാർ എങ്കിലും മ
"ഴയും വെയിലും സഹിച്ചു അദ്ധ്വാനിക്കുന്നു കഷ്ടം!
"എന്തു കൂലിക്കാരെക്കൊണ്ടു ചെയ്യിക്കാതു ?" എന്നു
ചൊല്ലി അതിശയിച്ചു നോക്കിനിന്നു. പറങ്കികൾ
കോട്ടയെ തീൎത്തപ്പൊൾ "മാനുവെൽ കോട്ട എന്നു
പേരും ഇട്ടു" വലിയ ക്രൂശെ പെരിങ്കുടക്കീഴിൽ എഴു
ന്നെള്ളിച്ചു പ്രദക്ഷിണം കഴിച്ചു, കോട്ടയുടെ നടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/46&oldid=181689" എന്ന താളിൽനിന്ന് ശേഖരിച്ചത്