താൾ:CiXIV125b.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൫ —

പോകയും ചെയ്തു. അനന്തരം ഉണ്ണികളെ കണ്ടില്ല
ബ്രാഹ്മണനെ തൂക്കി ശവത്തെ താമൂതിരിക്കയച്ചു
സൊദ്രയുടെ കപ്പലുകൾ തുണക്ക വന്നപ്പൊൾ വള
രെ നാശങ്ങളെയും ചെയ്തു.
ഗാമ കപ്പലുകളൊടു കൂടെ വിലാത്തിക്ക പുറപ്പെ
ടുമാറായപ്പൊൾ പെരിമ്പടപ്പിനൊടു ൩൦ പറങ്കികളെ
പാൎപ്പിച്ചു വിടവാങ്ങിയപ്പൊൾ രാജാവ് "നിങ്ങൾ
"എന്നെക്കുറിച്ചു സംശയിച്ചതാകകൊണ്ടു ഞാൻ ഉ
"ണ്ടായിട്ടുള്ളത ഒക്കെയും പറഞ്ഞില്ല, ഇപ്പൊൾ പറ
"യെണ്ടി വന്നു; താമൂതിരി ഓരൊരൊ ബ്രാഹ്മണരെ
"അയച്ചു പറങ്കികൾ ചതിയന്മാരാകകൊണ്ടു അവ
"രെ നിഗ്രഹിക്കെണം എന്നുപദേശം പറയിച്ചു
"ഞാൻ വഴങ്ങായ്കയാൽ താമൂതിരി സ്നേഹമൊ പൊ
"ൎത്തുഗൽ സ്നേഹമൊ എന്തു വേണ്ടൂ എന്ന ചോദി
"ച്ചതിന്നു നയം കൊണ്ടു ചെയ്യാത്തതു ഞാൻ ഭയം
"കൊണ്ടു ചെയ്കയില്ല എന്ന് ഉത്തരം അയച്ചിരി
"ക്കുന്നു. അതുകൊണ്ടു നിങ്ങൾ യാത്രയായതിന്റെ
"ശേഷം താമൂതിരി പടയോടും കൂടെ വന്നതിക്രമിക്കും
"ഞങ്ങളെ നായർ മാപ്പിളളമാരൊടു കൈക്കൂലി വാങ്ങി
"അങ്ങെ പക്ഷം നില്ക്കും എന്ന തോന്നുന്നു. ഭയം
"കൊണ്ടല്ല ഞാൻ ഇതിനെ പറയുന്നു; നിങ്ങളുടെ
"ആളുകളെ രക്ഷിക്കേണ്ടതിന്നു എന്നാൽ ആവതെ
"ല്ലാം ചെയ്യാം; രാജ്യഭ്രംശത്താലും എനിക്ക് വേദന
"ഇല്ല" എന്ന പറഞ്ഞപ്പൊൾ, ഗാമ "സങ്കടപ്പെട
"രുതെ; ഞാൻ സൊദ്രയെ ൬ കപ്പലോടു കൂട ഇവി
"ടെ പാൎപ്പിക്കും കോഴിക്കോട്ടിന്നു വേഗം താഴ്ച വരും"
എന്നു ചൊല്ലി പുറപ്പെട്ടു,ഓടി പന്തലായിനിത്തൂക്കിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/39&oldid=181682" എന്ന താളിൽനിന്ന് ശേഖരിച്ചത്