താൾ:CiXIV125b.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൧ —

എല്ലാം ഒരു തോണിയിൽ ആക്കി ഏറ്റം കൊണ്ടു ക
രക്കയച്ചു വിട്ട ശെഷം, ശവങ്ങളെ കടലിൽ ചാടിക്ക
ളകയും ചെയ്തു. പിന്നെ കടല്പുറത്തുള്ള ചെറ്റപ്പുര
കളെയും കച്ചവടക്കാരുടെ അങ്ങാടി പാണ്ടിശാലകൾ
മുതലായതിനെയും വെടി വെച്ചീടിപ്പിച്ചും കൊണ്ടിരു
ന്നു. (൨ാം നവമ്പ്ര) നാട്ടുകാരുടെ തോക്കിലെ ഒന്നു
രണ്ടുണ്ട മാത്രം കപ്പലിൽ കൊണ്ടു ഉടനെ തൊക്കു
നിറക്കെണ്ടുന്ന മാപ്പിള്ളമാർ ചിലർ ഉണ്ടമഴയാൽ
പട്ടുപോയി ചിലർ ഭ്രമിച്ചു ഓടിപോകയും ചെയ്തു.
പറങ്കി ഉണ്ട എത്തുന്നെടത്തോളം ഒരുവീടും നില്ക്കാതെ
പോയപ്പൊൾ ഗാമ (൩. നവമ്പ്ര) ൬ കപ്പലുകളെ
പാൎപ്പിച്ചു, "നഗരത്തിൽ ചരക്കു ഒന്നും വരുവാനും
"പോവാനും സമ്മതിക്കരുത് എന്നാൽ അരിക്കു മുട്ടു
"ണ്ടായിട്ടു മലയാളിബുദ്ധി നേരെ ആകും" എന്നു
സൊദ്രയൊടു കല്പിച്ചു. ആയവൻ മീൻ പിടിപ്പാൻ
പൊകുന്ന തോണികളെയും കൂട മുടക്കി താമൂതിരിരാജ്യ
ത്തിൽ മഹാക്ഷാമം വരുത്തി, ഗാമ ശേഷം കപ്പലൊ
ടും കൂട കൊച്ചിക്ക് ഓടി ൮ാം നവമ്പ്ര മാസത്ത എ
ത്തുകയും ചെയ്തു.

൧൩. ഗാമ കൊച്ചിയിൽ വെച്ചു
ചെയ്തത്.

ഗാമ കൊച്ചിയി‍‍‍‍‍‍‍‍ൽ പാ‌‌‌‌ൎത്തു വരുന്ന പറങ്കികളെ
ചെന്നു കണ്ടാറെ, "പെരിമ്പടപ്പ ഞങ്ങളെ നല്ലവ
"ണ്ണം പോറ്റി മാപ്പിള്ളമാരുടെ കയ്യിൽനിന്നു രക്ഷി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/35&oldid=181678" എന്ന താളിൽനിന്ന് ശേഖരിച്ചത്