കൗടില്യന്റെ അർത്ഥശാസ്ത്രം/രണ്ടാമധികരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൗടില്യന്റെ അർത്ഥശാസ്ത്രം
അധ്യഷപ്രചാരം - രണ്ടാമധികരണം

[ 69 ]

അധ്യഷപ്രചാരം. രണ്ടാമധികരണം.

ഒന്നാം അധ്യായം.

പത്തൊമ്പതാം പ്രകരണം.
ജനപദനിവേശം.


മുമ്പു ജനാധിവാസമുണ്ടായിരുന്നതോ ഇല്ലാതിരുന്നതോ ആയ ജനപദത്തെ, പരദേശത്തുനിന്നു ജനങ്ങളെ അപവാഹനംചെയ്തോ സ്വദേശത്തുനിന്നു അഭിഷ്യന്ദവമനം ചെയ്തോ രാജാവു നിവേശിപ്പിക്കണം. അതിൽ ഭൂരിപക്ഷം ശൂദ്രരും കർഷകൻമാരുമായും, കുറഞ്ഞതു നൂറും കവിഞ്ഞതു അഞ്ഞൂറും കടുംബങ്ങളുള്ളതായും ഒരു ക്രോശമോ (കാൽയോജന, ആയിരം വിൽപ്പാടു്) രണ്ടു ക്രോശമോ അതിർവിസ്താരമുള്ളതായും, ദരന്യോന്യാരന്യരക്ഷമായും ഗ്രാമത്തെ നിവേശിപ്പിക്കണം. ഗ്രാമങ്ങളുടെ സീമാന്തങ്ങളിൽ നദിയോ, കുന്നോ, കാടോ, ഗൃഷ്ടിയോ, ഗുഹയോ, സേതുബന്ധമോ, ശാല്മലീവൃക്ഷമോ, ക്ഷീരവൃക്ഷമോ, അതിരടയാളമായി സ്ഥാപിക്കുകയും വേണം.

എണ്ണൂറു ഗ്രാമങളുടെ മധ്യത്തിൽ സ്ഥാനീയ (തലസ്ഥാനനഗരം)വും നാനൂറു ഗ്രാമങളുടെ മധ്യത്തിൽ ദ്രോണമുഖവും, ഇരുനൂറു ഗ്രാമങ്ങളുടെ മധ്യത്തിൽ ഖാർവ്വടികവും, പത്തു ഗ്രാമങളെ സംഗ്രഹിച്ചു സംഗ്രഹണവും സ്ഥാപിക്കണം.

ജനപദാന്തങ്ങളിൻ അന്തപാലദുഗ്ഗങൾ (കാവൽക്കോട്ടകൾ) സ്ഥാപിക്കണം. ജനപദദ്വാരങ്ങളിൽ അന്തപാലന്മാർ കാവൽ നിൽക്കണം. അവയുടെ അന്തരാളങ്ങളെ വാഗുരികൻമാർ, ശബരന്മാർ, പുളീന്തന്മാർ, ച [ 70 ] ണ്ഢാളന്മാർ, വനചരന്മാർ എന്നിവർ സംരക്ഷിക്കുകയും ചെയ്യണം.

ഋത്വിക്കുകൾ, ആചാര്യന്മാർ, പുരോഹിതന്മാർ, ശ്രോത്രിയന്മാർ എന്നിവക്ക് അഭിത്രുപദായകങ്ങളായ വസ്തുക്കൾ, ദണ്ഡകരങ്ങളൊഴിവാക്കി, ബ്രഹ്മദേയമായിട്ടു കൊടുക്കണം. അധ്യക്ഷന്മാർ, സംഖ്യായകന്മാർ(കണക്കെഴുത്തുകാർ) തുടങ്ങിയുള്ളവർക്കും ഗോപൻ, സ്ഥാനീകൻ, അനീകസ്ഥൻ, ചികിത്സകൻ, അശ്വദമകൻ, ജംഘാകരികൻ(ഓട്ടൻ) എന്നിവർക്കും വിക്രയത്തിനും ആധാന(പണയപ്പെടുത്തൽ)ത്തിനും അധികാരമില്ലാത്ത നിലയിൽ വസ്തുക്കൾ കൊടുക്കണം.

കരം കൊടുക്കുന്നവർക്കു കൃതക്ഷേത്രങ്ങൾ (വിളഭൂമികൾ) ഐകപുരുഷികങ്ങ(ഓരോ പുരുഷന്റെ കാലത്തോളമുള്ളവ)ളായിട്ടു കൊടുക്കണം. അകൃതക്ഷേത്രങ്ങൾ കൃതക്ഷേത്രങ്ങളാക്കിയാൽ അങ്ങനെ ചെയ്തവരുടെ കയ്യിൽനിന്നു് അവ ഒഴിപ്പിക്കരുതു്. കൃഷിചെയ്യാത്തവരുടെ കൈവശമുള്ള ഭൂമികൾ ഒഴിപ്പിച്ചെടുത്തു മററുള്ളവർക്കു കൊടുക്കണം. അല്ലെങ്കിൽ ഗ്രാമഭൃതകന്മാരോ, വൈദേഹകന്മാരോ കൃഷിചെയ്കയുമാവാം. ഭൂമിവാങ്ങിയവർ കൃഷി ചെയ്യാതിരുന്നാൽ അവർ അപഹീനം(നഷ്ടം)നൽകണം. ധാന്യം, പശുക്കൾ, ഹിരണ്യം എന്നിവ കടമായി കൊടുത്തു രാജാവു കർഷകന്മാരെ സഹായിക്കണം; പിന്നീടവർ അവയെ ക്ലേശം കൂടാതെ തിരികെ കൊടുത്തുതീർക്കുകയും വേണം. ഭണ്ഡാരത്തിന്റെ വൃദ്ധിക്കുതകും വിധം അവർക്കു അനുഗ്രഹവും പരിഹാരവും[1] നൽകണം; കോശത്തിനു കോട്ടം വരുത്തുന്ന അനുഗ്രഹ പരിഹാരങ്ങളെ വ [ 71 ] ൎജ്ജിക്കണം. എന്തുകൊണ്ടെന്നാൽ, അല്പകോശനായ രാജാവു പൌരജാനപദന്മാരെത്തന്നെ ഗ്രസിക്കും, ജനപദനിവേശം ചെയ്യുമ്പോൾത്തന്നെയോ, അല്ലെങ്കിൽ ജനങ്ങളുടെ ആഗമനമനുസരിച്ചോ പരിഹാരം നൽകണം. പരിഹാരമായി കൊടുത്ത ധനം തന്നുതീർത്തവരെ അനുഗ്രഹം നൽകി അച്ഛനെന്നപോലെ രക്ഷിക്കുകയും വേണം

ആകരകർമ്മാന്തങ്ങൾ, ദ്രവ്യവനങ്ങൾ, ഹസ്തിവനങ്ങൾ, വൃജങ്ങൾ, വണികപദഥങ്ങൾ, ജലമാർഗ്ഗങ്ങൾ, സ്ഥലമാർഗ്ഗങ്ങൾ, പണ്യപഥങ്ങൾ എന്നിവയേയും രാജാവു സ്ഥാപിക്കണം. സഹോദകമോ അഹാർയ്യോദക(വെള്ളം കെട്ടിത്തിരിക്കാവുന്നതു്)മോ ആയിട്ടുള്ള സേതു (ചിറ) കെട്ടിക്കണം. മററുള്ളവർ സേതുബന്ധിക്കുമ്പോൾ ഭൂമിയും, മാർഗ്ഗവും, മരവും ഉപകരണവും നൽകി സാഹായ്യം ചെയ്കയും വേണം. പുണ്യസ്ഥാനങ്ങളോ ആരാമങ്ങളോ പണിയിക്കുന്നവർക്കും ഈ സാഹായ്യം ചെയ്യേണ്ടതാണ്. പലതും കൂടി സംഘമായി ചേർന്നു സേതു ബന്ധിക്കുന്നതിൽ നിന്നു് ഒരുവൻ ഒഴിഞ്ഞാൽ അവന്റെ കർമ്മകരന്മാരും കാളകളും അവന്റെ പണി നടത്തണം. അവൻ അതിന്റെ ചിലവിൽ ഒരു ഭാഗം വഹിപ്പാൻ ചുമതലപ്പെട്ടിരിക്കും; ഫലത്തിൽ ഭാഗഭാഗാക്കയുമില്ല. സേതുക്കളിലുള്ള മത്സ്യങ്ങൾ, പ്ലവങ്ങൾ, (മരക്കലപ്പക്ഷികൾ), ഹരിതകങ്ങൾ പുണ്യവസ്തുക്കൾ എന്നിവയുടെ സ്വാമ്യം രാജാവിന്നായിരിക്കും.

ദാസന്മാർ, ആഹിതകന്മാർ, ബന്ധുക്കൾ എന്നിവർ യജമാനൻ പറഞ്ഞതു കേൾക്കാതിരുന്നാൽ രാജാവു് അവരെ വിനയിച്ചുകൊടുക്കണം. ബാലന്മാർ, വൃദ്ധന്മാർ, വ്യാധിതന്മാർ, വ്യസനികൾ, അനാഥന്മാർ എന്നിവരെ [ 72 ] രാജാവു ചെലവുകൊടുത്തു ഭരിക്കണം. പ്രസവിക്കാത്ത സ്ത്രീയും പ്രസവിച്ചവളുടെ പുത്രന്മാരും അനാഥരാകുന്നപക്ഷം അവരേയും രാജാവുതന്നെ ഭരിക്കണം.

അനാഥനായ ബാലന്റെ ദ്രവ്യത്തെ അവന്നു വ്യവഹാരപ്രാപ്തി വരുന്നതുവരെ ഗ്രാമവൃദ്ധന്മാർ വർദ്ധിപ്പിക്കണം; ദേവദ്രവ്യത്തേയും അങ്ങനെതന്നെ. മക്കളേയും, ഭാര്യയേയും അച്ഛനമ്മമാരേയും, വ്യവഹാരപ്രാപ്തി വരാത്ത സോദരന്മാരേയും, കന്യകമാരോ വിധവകളോ ആയ ഭഗിനിമാരേയും ശക്തിയുണ്ടായിട്ടും ഭരിക്കാതിരിക്കുന്നവർക്കു പന്ത്രണ്ടുപണം ദണ്ഡം വിധിക്കണം. എന്നാൽ ഈ വിധി പതിതരായവരെ ഒഴിച്ചു മാത്രമാണു്. മാതാവാകട്ടേ പതിതയായാലും പുത്രൻ അവളെ ഭരിക്കണം. ഭാര്യ പുത്രൻമാർക്കു പ്രതിവിധാനം ചെയ്യാതെ പ്രവ്രജിക്കുന്നവന്നു പൂർവ്വസാഹസദണ്ഡം വിധിക്കണം: സ്ത്രീയേ പ്രവ്രജപ്പിക്കുന്നവന്നും ശിക്ഷ അതുതന്നെ. ലുപ്തവ്യവായ(മൈഥുനശക്തി നശിച്ചവൻ)നായിട്ടുള്ളവന്നു ധർമ്മസ്ഥന്മാരോടനുവാദം വാങ്ങി പ്രവ്രജിക്കാവുന്നതാണു്. അല്ലാത്തപക്ഷം അവൻ ബന്ധിക്കപ്പെടും.

വാനപ്രസ്ഥനൊഴികെയുള്ള ഒരു പ്രവ്രജിതവേഷനോ, സാധുവാംവണ്ണം ഏർപ്പെടുത്തിയതല്ലാത്ത ഒരു സംഘമോ, സാമുത്ഥായിക(ജനപദക്ഷേമത്തിനു വേണ്ടി കൂട്ടായി ചെയ്തു)മായിട്ടുള്ളതല്ലാത്ത ഒരു സമയാനുബന്ധമോ രാജാവിന്റെ നാട്ടിൽ ഉണ്ടായിരിക്കരുതു്.

ആരാമവിഹാരാർത്ഥമായുള്ള ശാലകൾ നാട്ടിൽ ഉണ്ടായിരിക്കരുതു്. നടന്മാർ, നർത്തനന്മാർ, ഗായനന്മാർ, വാദകന്മാർ, വാഗ്ജീവനന്മാർ , കുശീലവന്മാർ എന്നിവർ ജനങ്ങൾക്കു കർമവിഘ്നം ചെയ്യരുതു്. എന്തുകൊണ്ടെന്നാൽ, ഗ്രാമങ്ങൾ നിരാശ്രയങ്ങളായി ഗ്രാമവാസി [ 73 ] കളെല്ലാം കൃഷിക്ഷത്രങ്ങളിൽ അഭിരതാരായിരുന്നാൽ മാത്രമേ കോശം വിഷടി, ദ്രവ്യം ധാന്യം രസം എന്നിവയ്ക്കു നാട്ടിൽ വൃദ്ധിയുണ്ടാകുയുളളു

പരസൈന്യാടവീ(ഗാസം
വ്യാധിദഭിക്ഷപീ‌ഡയും
വ്യയ(കീയഡകളുംകുടാ-
തുഴിപൻ നാടുകാക്കണം കൃഷി
ചോരവ്യാളവിഷ(ഗഹ-
വ്യധിയൊയേ പശുവ(ജം
സേവകന്മാർ കാമ്മികന്മാർ
ചോരന്മാർ കാമ്മിന്മാർ
പശുക്കളും തീണ്ടിടാതെ
കാത്തിടേളണം വാണികപഥം
ഇതഥം (ദവ്യദ്വ പവനം
സേതുവാകരമെന്നിവ
കാക്കണം മുമ്പളളവയെ-
ത്തിക്കണംപുതുതായുമേ

കൗടില്യനന്റെ അത്ഥശാസ്ത്രത്തിൽ അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, ജനപദനിവേശമെന്ന ഒന്നാമധ്യായം


രണ്ടാം അധ്യായം


ഇരുപതാംപ്രകരണം. ഭുമിഛിദ്രവിധാനം


കൃഷിയോഗ്യമല്ലാത്ത ഭൂമിയിൽ പശുകൾക്കു വിവീതങൾ(മേച്ചിൽസഥലങൾ) രാജാവു വിട്ടുകൊടുക്കണം [ 74 ]

ബ്രാഹ്മണർക്കു ബ്രഹ്മാരണ്യങ്ങളും (വേദാധ്യയനവനങ്ങൾ) സോമാരണ്യങ്ങളും (സോമായാഗത്തിനുള്ള വനങ്ങൾ) , തപസ്വികൾക്കു തപോവനങ്ങളും, അവയിലെ സ്ഥാവരജംഗമങ്ങൾക്കു് അഭയം നൽകിയും കവിഞ്ഞതു ഒരു ഗോരുതം (ഗവ്യുതി, അരനാഴിക) വിസ്താരത്തിൽ തിരിച്ചും വിട്ടുകൊടുക്കണം .

അത്രതന്നെ വിസ്താരമുള്ളതായും, ഏകദ്വാരമായും, ഖാതങ്ങ(കിടങ്ങുക)ളെക്കൊണ്ടു ഗുപ്തമായും, മധുരഫലങ്ങൾ നിറഞ്ഞ ലതാഗുല്മങ്ങളും ഗുച്ഛങ്ങളും മുള്ളില്ലാത്ത മരങ്ങളും കണ്ടില്ലാത്ത ജലാശയങ്ങളുമുള്ളതായും, ദാന്തങ്ങളായ മൃഗങ്ങളോടും നാൽക്കാലികളോടും നഖദാഷ്ട്രകൾ മുറിച്ച വ്യാളങ്ങളോടും മാർഗ്ഗായുകങ്ങ(മൃഗയാർഹങ്ങൾ)ളായ കൊമ്പനാനകൾ, പിടിയാനകൾ, കൊച്ചാനകൾ എന്നിവയോടും കൂടിയതിയുമിരിക്കുന്ന ഒരു മൃഗവനം രാജാവിന്നു വിഹരിപ്പാനായിട്ടും ഉണ്ടാകണം .

ജനപദാന്തത്തിങ്കലോ അല്ലെങ്കിൽ ഭൂസ്ഥിതിയനുസരിച്ചു മറെറാരിടത്തോ സർവ്വാതിഥിമൃഗ(എല്ലാ മൃഗങ്ങൾക്കും ആതിഥ്യം നൽകുന്നതു്)മായിട്ടുള്ള മറെറാരു മൃഗവനവും സ്ഥാപിക്കണം .

കുപ്യവർഗ്ഗത്തിൽപ്പറയുന്ന ദ്രവ്യങ്ങളോരോന്നിന്നും വേറെവേറെ ഓരോ വനം നിർമ്മിക്കുന്നതിന്നും വിരോധമില്ല .

ദ്രവ്യവനം സംബന്ധിച്ച കർമ്മശാലകളേയും അടവികളേയും ദ്രവ്യവനങ്ങളിലെ ജീവനക്കാർ നിവേശിപ്പിക്കണം.

പ്രത്യന്തത്തിങ്കൽ ഹസ്തിവനത്തെ സ്ഥാപിക്കണം; അതിന്റെ രക്ഷ അടവീപാലകർ ചെയ്യേണ്ടതാണു്. നാഗവനാധ്യക്ഷൻ പർവ്വതസമീപത്തോ, നദീസമീപ [ 75 ] ത്തോ, സരസ്സിന്റെ സമീപത്തോ, ആനുപദേശസമീപത്തോ ഉള്ള നാഗവനത്തെ (ഗജങ്ങൾ പെരുമാറുന്ന വനത്തെ), അതിന്റെ പർയ്യന്തദേശങ്ങളിലുള്ള ഗജങ്ങളുടെപ്രവേശനിഷ്ക്രമണങ്ങൾ മനസ്സിലാക്കി നാഗവനപാലന്മാരെക്കൊണ്ടു സംരക്ഷിപ്പിക്കണം. ആനയെക്കൊല്ലുന്നവനെ വധിക്കണം. സ്വയംമൃതമായ ഗജത്തിന്റെ ദന്തങ്ങൾ രണ്ടും കൊണ്ടുവന്നു നൽകുന്നവനു രാജാവു നാലേകാൽ പണം സമ്മാനം നൽകുകയും വേണം.

നാഗവനപാലന്മാർ ഹസ്തിപാലകന്മാരെയും പാദപാശികന്മാരെയും (ആനയ്ക്കു കാൽച്ചങ്ങല വെക്കുന്നവർ)യും സൈമികന്മാ(സീമാധികൃതന്മാർ)രേയും വനചരന്മാരെയും പാരികർമ്മികന്മാരേയും തുണകൂട്ടി, ഹസ്തിമൂത്രപുരീക്ഷങ്ങ‌ളുടെ ഗന്ധംകൊണ്ടു മററു ഗന്ധങ്ങളറിവാൻ വയ്യാതാകുന്നേടത്തെത്തിയാൽ ഭല്ലാതകീശാഖകൾ (ചേരിൻകൊമ്പുകൾ) കൊണ്ടു മറഞ്ഞു്, അഞ്ചോ ഏഴോ ഹസ്തിബന്ധകിക(ആനയെപ്പിടിക്കുന്ന പിടികൾ)ളോടുകൂടി സഞ്ചരിച്ചു് ആനയുടെ ശയ്യാസ്ഥാനങ്ങളിലെ പദചിഹ്നവും ലണ്ഡവും (പിണ്ടി) പാതോദ്ദേശവും (കൊമ്പുകുത്തിക്കളിയടയാളം)നോക്കി ഹസ്തകുലപർയ്യഗ്രം (ആനകൾ സഞ്ചരിക്കുന്നതിന്റെ പരമാവധി) കണ്ടപിടിക്കണം. യുഥചരൻ, ഏകചരൻ, നിര്യുഥൻ (കൂട്ടംതെററിയവൻ) യൂഥപതി , വ്യാളൻ (ക്രൂരൻ) : മത്തൻ, പോതൻ. ബന്ധ മുക്തൻ എന്നിങ്ങനെയെല്ലാമുള്ള ഗജങ്ങളെ അവർ നിബന്ധം(ലക്ഷണം)കൊണ്ടു മനസ്സിലാക്കണം. അനീകസ്ഥരുടെ പ്രമാണങ്ങളെക്കൊണ്ടു പ്രശസ്തങ്ങളായ ലക്ഷണങ്ങളും ശീലവുമുള്ള ഗജങ്ങളെ പിടിക്കുകയുംവേണം.

രാജാക്കന്മാരുടെ ജയത്തിന്നു പ്രധാനസാധനം ഗജങ്ങളാണു്. ശത്രുക്കളുടെ സൈന്യവ്യുഹവും ദുർഗ്ഗവും സ്ക്കർന്ധാവാരവും മർദ്ദിക്കുന്നതു ഏററവും വലിയ ശരീരത്തോ [ 76 ] ടും പ്രാണഹരമായ പരാ(കമത്താടുംകൂടിയ ഗജങളാണല്ലോ.

ശേഷ്ടം കലിംഗാഗചേദി
പ്രാച്യകാതശജം ഗജം
മധ്യം ദേശജം ഗജാജാതിയിൽ
അധ്യമം സൌരാഷ്ടദേശ-
ജാതം പാഞചനാദം താഥാ
ഏറെയും പണിയെടുപ്പിച്ചാൽ
വീയ്യാ തേജസ്സു വേഗും

കൗടില്യന്റെ അൎത്ഥശാസ്ത്രത്തിൽ അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ ഭൂമിച്ഛിദ്രവിധാനമെന്ന രണ്ടാമധ്യയം

മുന്നാം അധ്യായം
ഇരുപത്തൊന്നാം പ്രകരണം.
ദൎഗ്ഗവിധാനം


ജനപദാന്തത്തിങ്കൽ നാലുദിക്കുകളുലും യുദ്ധത്തിനും പറ്റിയ ദൈവക്യതമായ ദുൎഗ്ഗത്തെ കല്പിക്കണം അന്തർദ്വീപമോ (നദിയിൽ ചുറ്റപ്പെട്ടത്)നിമ്നാവരും ധമോ (ആഴമുളള ജലാശയങളാൽ രുദ്്ധം) ആയ സഥലം. ഔദക ദുൎഗ്ഗം; പ്രസ്തര(പാറ)മയമോ ഗുഹയോ ആയിട്ടുളള സഥലം പവ്വതദുഗ്ഗം ഉദകസതംബഹീനമോ ഇരിണമോ(മണൽമയം) ആയ സഥലം ധാന്വനദുഗ്ഗം ഖഞ്ജന(കാൽവഴുക്കുന്നതും)മായ വെളളമുളളതോ സ്തംബഗാനമോ ആയ സഥലം വനദുഗ്ഗം. അവയിൽവച്ച നദീദുഗ്ഗ [ 77 ] വും പവ്വതദുഗ്ഗവും ജനപദത്തിങ്കലെ രക്ഷാസഥാനമാകന്നും ധാന്വനദഗ്ഗവുംഅടിവിയിങ്കയലെര ക്ഷാസഥാനമ(ത അലെങ്കിൽ അത് ആപൽത്തിങ്കൽഅ പസാരസഥാനവുംമാകും

ജനപദമധ്യത്തിൽ സമുദായസഥാന(മുതലെടുപ്പസു ക്ഷിക്കുന്നസഥാനം)മായിട്ട് രാജാവുസഥാനീയദുഗ്ഗംനീ മ്മിക്കണം വാസ്തുശാസ്(തജന്മാരാൽ പ്രശംസിക്കപ്പെ ട്ടതായ ദേശത്തിൽ നദിസംഗമത്തിങ്കലോ വെളളം വററ ത്ത കയും സരസ്സ തടാകം ഇവയിൽഒന്നിന്റെ ത്തിങ്കലോ (ദുസഥതിയനുസരിച്ച വൃത്തമോ ദീഗലമോ ച തുര(ശമോ ആയും ചുറ്റും പ്തദിക്ഷിണമായിട്ടും വെളളം ഒഴു കുന്നതായും പണ്യവസ്തുക്കൾകൊണ്ടുവന്നിറക്കുന്ന സഥാ നമായുംഅംസഥ(സഥലമാഗ്ഗം) ത്തോടു വാരിപഥ ത്തോടും കുടിയതായും സഥായതുംമാണ് നിമ്മിക്കേണ്ടതു

അതിന്റെ ചുററും ഒരോദണ്ഡ് ഇടവിട്ട് മുന്നുപരിഖകൾ (കിടങുകൾ) ഉണ്ടായിരിക്കണം അവ(കമ ത്തിൽപതിന്നാലു പ(ന്തണ്ടും പത്തുംദണ്ഡും വിസ്താരത്തോ ടുംവിസ്താരത്തിന്റെ മുക്കാലംശമോപകുതിയോആഴ ത്തോടുംമുലത്തിങ്കൽ ചതുര(ശാകൃതിയാ യുംകല്ലപടുത്തതോ ഇരുപാശ്വങളിൽകല്ലും ഇഷ്ടകയും കൊണ്ടു കെട്ടിയതും ആയും ജലാന്തത്തോളം കഴിച്ചോ ആഗന്തുവായജലം തിരിച്ചോവെളളം നിറച്ചതും പരി വാഹങ( വെളളം ഒഴുകുന്നതിനുളളചാലുകൾ)ളുളളതും മായിം ധാരാളം പത്മങ്ങളും (ഗാഹങ്ങളുമുളളകതായുമിരിക്കണം

പരിഖയിൽനിന്നും നാലുദണ്ഡകന്ന് അടിയിൽ നിന്ന് ആറു ദണ്ഡകന്ന്ഉയരത്തോളം അതിലിരട്ടി വി [ 78 ] ഷ്കളേ(വിസ്താര)ത്തോടും കുടിയും അടിയിൽ അവരുദ്ധമാ യും വപ്രം (മതിൽവാട,മൺകോട്ട)പണിയിക്കണം അ തു് ഊദ്ധ്വചയ(അടിയിൽ തടിച്ചും മുകളിൽ കൂർത്തുമിരിക്കു ന്നതു)മോ,മഞ്ചപൃഷ്ഠ(അടിയിലും മുകളിലും ഒപ്പം വി സ്താരമുള്ളതു)മോ,കുംഭിക്ഷിക (അടിയിലും മുകളിലും വിസ്താരം കുറഞ്ഞു നടുവിൽ തടിച്ചതു്)മോ ആയും, മു കളിൽക്കൂടെ ആനകളേയും കാലികളേയും നടത്തിയും മു ള്ളുള്ള ഗുല്മങ്ങളും വിഷവല്ലീപ്രതാനങ്ങളും വെച്ചുപിടി പ്പിച്ചും ഉപ്പുവരുത്തിയതായുമിരിക്കണം. പാംസുശേഷം (കിടങ്ങു കീറിയ മണ്ണിന്റെ ബാക്കി)കൊണ്ടു വാസ്തുച്ഛിദ്ര ത്തെ നികത്തുകയും ചെയ്യാം.

വപ്രത്തിന്റെ ഉപരിഭാഗത്തു് ഇഷ്ടികകൊണ്ടു പ്ര കാരം(മതിൽ)പണിയിക്കണം. വിസ്താരം എത്രയോ അ തിന്റെ ഇരട്ടിയാണതിനുയരം വേണ്ടതു. പന്ത്രണ്ടു ഹസ്തത്തിന്നുമേൽ പരമാവധി ഇരുപത്തിനാലു ഹസ്തം വരെ ഓജമായിട്ടോ യുഗ്മമായിട്ടോ ആണ് ഉയര ത്തിന്റെ കണക്കു്. മുകൾദാഗം രഥചയ്യർയ്യയ്ക്കുതക്ക വലു പ്പത്തിൽ സഞ്ചാരമാർഗ്ഗത്തോടുകൂടിയതായും കല്ലകൊണ്ടോ ഇഷ്ടികകൊണ്ടോ താലമൂലം (കരിമ്പനക്കുറ്റി),മുരജം (മിഴാവു),കപിശീർഷകം(കുരങ്ങിന്റെ തല)എന്നിവ യുടെ പ്രതിമകൾ നിരക്കെ പണിചെയ്തതായുമിരിക്കണം. തടിച്ച ശിലകൾകൊണ്ടു പടുത്തൂ ശൈലം(ശിലാമയ)മാ യും പ്രകാരം പണിയിക്കാം. മരംകൊണ്ടു ഒരിക്കലും മതിൽ പണിയിക്കരുതു്. എന്തുകൊണ്ടെന്നാൽ മരത്തിൽ അഗ്നി അവഹിതനായിട്ടു സ്ഥിതിചെയ്യുന്നു.

മതിലിന്റെ മുകളിൽ അട്ടാലകം (കൊത്തളം) ഉ ണ്ടാക്കിക്കണം. അതു വിഷ്കഭ്രചതുരശ്ര(നീളവും വണ്ണവും ഉയരവും സമമായതു)മായും ഉയരത്തിൽ പാകമായ [ 79 ] അവക്ഷേപസോപാന(ഇറങ്ങുവാനുളള കൽപ്പട)ത്തോടുകൂടിയതായുമിരിക്കണം.

രണ്ട് അട്ടലകങ്ങളുടെ മധ്യത്തിൽ മുപ്പതു ദണ്ഡ് ഇടവിട്ടു ഒരു ഹർമ്യവും(മേൽപ്പുര)ര​ണ്ടു തലങ്ങ(മുറികൾ)ളുമുള്ളതും വിസ്താരത്തിന്റെ ഒന്നരയിരട്ടി നീളമുള്ളതുമായിട്ടു പ്രതോളി (വീഥി)യുണ്ടായിരിക്കണം.

അട്ടാലകത്തിന്റെയും പ്രതോളിയുടേയും മധ്യത്തിൽ മൂന്നു ധാനുഷ്കമ്മാർക്കിരിക്കാവുന്നതും പിധാനച്ഛിദ്രഫലകം (ദ്വാരമുള്ള മരപ്പലക)തറച്ചതുമായിട്ടു ഇന്ദ്രകോശം (ഒരു തരം മഞ്ചം) നിർമ്മിക്കണം.

അന്തരങ്ങളിൽ രണ്ടു ഹസ്തം വിസ്താരവും പാർശ്വത്തിൽ വിസ്താരത്തിന്റെ നാലിരട്ടി നീളവും പ്രാകാരത്തിൽ എട്ടു ഹസ്താ നീളവുമുള്ളതായ ദേവപഥ(മതിലിമ്മേൽ നിന്നിറങ്ങിപ്പോകാനുള്ള ഗ്രധാമാർഗ്ഗം)വും നിർമ്മിക്കണം.

മതിലിമ്മേൽ ഒരു ദണ്ഡോ രണ്ടു ദണ്ഡോ ഇടവിട്ടു ചാർയ്യക(കയറുവാനുമിറങ്ങുവാനുമുള്ള പടവുകൾ)ളും, മറ്റുള്ളവർക്ക് ഗ്രഹിപ്പാൻ കഴിയാത്ത ഒരു സ്ഥലത്തു പ്രധാവിതിക (ഓടിപ്പോകാനുള്ള ചെറുമാർഗ്ഗം)യും, നിഷ്ക ഹദ്വാര(ശത്രുഭടമ്മാരുടെ സ്ഥിതി നോക്കുവാനുള്ള പൊത്തു്)വും നിർമ്മിക്കണം.

കിടങ്ങിന്റെ ബഹിഭാഗത്തു ജാനുഭഞ്ജനികൾ (മുട്ടു മുറിക്കുന്ന മരയാണികൾ), ത്രിശുലപ്രകരങ്ങൾ(മുമ്മുനശ്ശുലങ്ങൾ), ക്വടങ്ങൾ(ഇരുമ്പാണികൾ), അവപാതളങ്ങൾ (പുല്ലകൊണ്ടുമൂടിയ കഴികൾ),കണ്ടകപ്രതിസരങ്ങൾ (ഇരുമ്പുകൊണ്ടുള്ള മുൾക്കയറുകൾ),അഹിപൃഷ്ഠങ്ങൽ(ഇരുമ്പുകൊണ്ടുള്ള പാമ്പെല്ലുകൾ), താലപത്രങ്ങൽ(ഇരുമ്പു വാറുകൾ), ശൃംഗാടകങ്ങൾ(ഇരുമ്വുമുക്കാലികൾ), ശ്വദംഷ്ട്രകൾ(നായ്പല്ലികൾ), അഗ്ഗളതൾ, ഉപസ്കന്ദ [ 80 ] നങ്ങൾ (കാലിടറിക്കുന്ന മരങ്ങൾ), പാദുകകൾ(ഒറ്റയടിക്കുഴികൾ), അംബരീഷങ്ങൾ(കനൽക്കാരക്കുഴികൾ), ഉദപാനകങ്ങൾ(ചളിക്കുണ്ടുകൾ) എന്നിവകൊണ്ടു മൂടിയ ഒരു ഛന്നമാർഗ്ഗവും നിർമ്മിക്കണം.

പ്രാകാരത്തിന്റെ ഇരുഭാഗങ്ങളിലും വെട്ടി ഒന്നരദണ്ഡു വിസ്താരമുള്ള ഒരു മണ്ഢപം നിർമ്മിച്ച് അതിൽ ദ്വാരം (കോട്ടവാതിൽ) ഉണ്ടാക്കിക്കണം. പ്രതോളിയുടെ വിസ്താരം എത്രയോ അതിന്റെ [2]ഷൾതലാന്തര (ആറിൽ ഭാഗം വിസ്താരമുള്ളതു്) മായിട്ടാണു ദ്വാരം വേണ്ടതു്. അഞ്ചു ദണ്ഡു മുതൽക്കു ഓരോ ദണ്ഡു അധികമാക്കി എട്ടു ദണ്ഡുവരെ ചതുരശ്രമായിട്ടോ, വിസ്താരത്തിന്റെ ഷഡ്ഭാഗം അല്ലെ അഷ്ടഭാഗം ആയാമത്തിൽ (നീളത്തിൽ) അധികമായിട്ടോ ആണു് ദ്വാരം പണിയേണ്ടതു. ദ്വാരഗൃഹത്തിൽ തുലോഝേധം (തട്ടെകരം) പതിനഞ്ചുഹസ്തം മുതൽക്കു ഓരോഹസ്തം അധികമായിട്ടു പതിനെട്ടുഹസ്തം വരെ. സ്തംദത്തിന്റെ പരിക്ഷേപം (പരിധി) ഷഡായാമം (ആകേയുള്ള നീളത്തിന്റെ ആറിൽലൊന്നു), നിഖാതം (കഴിച്ചിടുന്ന ഭാഗം) അതിലിരട്ടി, ചൂളിക (ചൂഴി) അതിന്റെ ചതുരർഭാഗം.

പ്രതോളീഷൾതലങ്ങളിൽ ആദിതലത്തെ അഞ്ചു ഭാഗമാക്കി ഒരുഭാഗം ശാലയും, ഒരുഭാഗം വാപിയും, ഒരു ഭാഗം സീമാഗൃഹവുമായിക്കല്പിക്കണം[3].ശാലയുടെ പ [ 81 ] ത്തിലൊന്നു വിസ്താരത്തിൽ രണ്ടു പ്രതിമഞ്ചങ്ങൾ (മത്തഗജപ്രതിമയോടുകൂടി ഇഷ്ടകാമയമായ മഞ്ചങ്ങൾ)വേണം. അതിന്റെയും ഹർന്മ്യത്തിന്റെയും ഇട ഉയരത്തിൽ പകുതി വിസ്താരമായ കണക്കിൽ തുണ്ടുകൾ നാട്ടി ഒഴിച്ചിടുകയും വേണം.

ഉത്തമാഗാരം (മൂന്നാമത്തെ നില) അർദ്ധവാസ്തുകമോ‌ ഒന്നര ദണ്ഡു വലുപ്പമുള്ളതു്) ത്രിഭാഗാന്തരമോ അയിരിക്കണം.പാർശ്വങ്ങൾ ഇഷ്ടികകൊണ്ടു കെട്ടുകയും, വാമഭാഗത്തു പ്രദക്ഷിണമായിട്ടുള്ള സോപാനവും മറ്റേ ഭാഗത്തു ഗ്രഢഭിത്തിസോപാനവും നിർമ്മിക്കുകയും വേണം

തോരണശിരസ്സു രണ്ടുഹസ്തം വിസ്താരമുള്ളതായിരിക്കണം. അതിന്റെ ത്രിപഞ്ചഭാഗം(അഞ്ചിൽ മൂന്നു)വലുപ്പമുള്ളവയായിട്ടു രണ്ടു കവാടങ്ങൾ നിർമ്മിക്കണം. ഓരോ കവാടത്തിനു ഈരണ്ടു പരിഘങ്ങളും, ഒരു അരത്നി വലുപ്പവുമുള്ള ഇന്ദ്രകീലവും വേണം.

അണിദ്വാരം (മഹാകവാടപാർശ്വത്തിലുള്ള ക്ഷുദ്ര ദ്വാരം) അഞ്ചു ഹസ്തമുള്ളതായിരിക്കണം.നാലു ഹസ്തിപരിഘങ്ങളും ഉണ്ടായിരിക്കണം

ദ്വാരനിവേശത്തിന്റെ അർദ്ധഭാഗം വലുപ്പമുള്ളതും ദ്വാരമുഖത്തോടു സമമായ വിസ്താരമുള്ളതുമായിട്ടു ഹസ്തിനഖം (ആനക്കൽപ്പട) പണിയിക്കണം.അതിന്റെസംക്രമം (പടവു്)അസംഹാർയ്യമായോ, ഉദകഹീനമായ സ്ഥലത്തു മ്രണ്മയമായോ നിർമ്മിക്കണം.

പ്രാകാരസമമായ മുഖദ്വാരത്തോടുകൂടി ആ വിസ്താരത്തിന്റെ മൂന്നിലൊരു ഭാഗം വിസ്താരമുള്ളതും ഗോധാമുഖം (ഉടുമ്പിന്റെ മഖം,) പോലെയുള്ളതുമായിട്ടു വേറെ ഒരു ഗോപുരം നിർമ്മിക്കണം. [ 82 ] പ്രാകാരമധ്യത്തിൽ വാപിയം, വാപിയുടെ ചേച്ചി പോലെ പുഷ്കരിണി എന്ന ദ്വാരവും കല്പിച്ചു മുൻപറഞ്ഞതിന്റെ അധ്യർദ്ധം (ഒന്നരഇരട്ടി) വലുപ്പത്തിൽ അന്തരത്തോടും അണിദ്വാരത്തോടും കൂടി ചതുശ്ശാലമായിട്ടു കുമാരീപുരമെന്ന ദ്വാരവും , രണ്ടു തലങ്ങളോടുകൂടി മുണ്ഡഹർമ്മ്യമായിട്ടു മുണ്ഡകദ്വാരവും ,ഭൂമിയുടെ സ്ഥിതിയും ദ്രവ്യത്തിന്റെ അവസ്ഥയുമനുസരിച്ചു നിർമ്മിപ്പിക്കേണ്ടതാണു്. ത്രിഭാഗാധികായാമങ്ങൾ (എത്ര വിസ്താരമുണ്ടോ അത്രയും അതിന്റെ മൂന്നിലൊന്നും നീളമുള്ളവ)ആയിട്ടു ഭാണ്ഡവാഹിനികളായ കല്യകളും നിർമ്മിക്കണം.

സൂക്ഷിപ്പിതവയിൽ കല്ല,
കൈക്കോട്ടു, മഴ, യഷ്ടിയും,
മുസൃണ്ഠി,മുൽഗരം, ദണ്ഡം,
ചക്രം, യന്ത്രം, ശതഘ്നിയും,
കാർമ്മാരികങ്ങൾ, ശൂലങ്ങൾ,
മുനകൂർത്ത മുളത്തരം,
ഉർഷ്ട്രഗ്രീവ്യഗ്നിയോഗങ്ങൾ,
കുപ്യകല്പേ വിധിപ്പതും.

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, ദുർഗ്ഗവിധാനമെന്ന മൂന്നാംമധ്യായം

നാലാം അധ്യായം.
ഇരുപത്തിരണ്ടാം പ്രകരണം.
ദുർഗ്ഗനിവേശം.


കിഴക്കുപടിഞ്ഞാറ് മൂന്നു രാജമാർഗ്ഗങ്ങൾ, തെക്കുവടക്കു മൂന്നു രാജമാർഗ്ഗങ്ങൾ, ഇങ്ങനെയാണ് ദുർഗ്ഗത്തിന്റെ [ 83 ] വാസ്തുവിഭാഗം. അതു പന്ത്രണ്ടു ദ്വാരങ്ങളോടും യുക്തമായവിധം വെള്ളം, പ്രച്ഛന്നമാർഗം എന്നിവയോടും കൂടിയതായിരിക്കണം.

രത്ഥ്യ , രാജമാർഗം, ദ്രോണമുഖമാർഗം, സ്ഥാനീയമാർഗ്ഗം, രാഷ്ട്രമാർഗം, വിവീതമാർഗം, എന്നിവ നാലുദണ്ഡം വിസ്താരമുള്ളവയായിരിക്കണം .സംയാനീയ (പർണ്യപത്തന) മാർഗ്ഗം , വ്യൂഹമാർഗ്ഗം , ശ്മശാനമാർഗ്ഗം , ഗ്രാമമാർഗ്ഗം എന്നിവയ്ക്കു എട്ടു ദണ്ഡു വിസ്താരം വേണം . സേതുമാർഗ്ഗത്തിന്നും വനമാർഗ്ഗത്തിന്നും നാലുദണ്ഡു് ; ഹസ്തിമാർഗ്ഗത്തിന്നും ക്ഷേത്രമാർഗ്ഗത്തിന്നും രണ്ടുദണ്ഡു്  ; രഥമാർഗ്ഗത്തിന്നു അഞ്ചു അരന്തി ; പശുമാർഗ്ഗത്തിന്നു നാലു അരന്തി ; ക്ഷുദ്രപശു മാർഗ്ഗത്തിന്നും മനുഷ്യമാർഗ്ഗത്തിന്നും രണ്ടു അരന്തി.

പ്രകൃഷുവും ചതർവ്ലർണ്ണങ്ങൾക്കു ആശ്രയിക്കത്തക്കതുമായ വാസ്തവിങ്കലാണ് രാജനിവേശനം (കോവിലകം) പണിയിക്കേണ്ടതു്. വാസ്തഹൃദയ[4]ത്തിന്നു വടക്കു നവഭാഗത്തിങ്കൽ യഥോക്തമായവിധം പ്രാങ്മുഖമോ ഉദങ്മുഖമോ ആയിട്ടു അന്തഃപുരം നിർമ്മിക്കണം.

അതിന്റെ പൂർവ്വോത്തരഭാഗത്തു് ആചാർയ്യന്റെ യും പുരോഹിതന്റെയും ഇജ്യാ (യജ്ഞം) സ്ഥാനവും തോയ (തീർത്ഥം) സ്ഥാനവും മന്ത്രികളുടെ പാർപ്പിടവും , പൂർവ്വദക്ഷിണഭാഗത്തു മഹാനസം , ഹസ്തിശാല കോഷ്ഠാ [ 84 ] ഗാരം എന്നിവയുമായിരിക്കണം. അതുകഴിഞ്ഞു കിഴക്കെ ദിക്കിൽ ഗന്ധം, മാല്യം, ധാന്യം, രസം എന്നിവ വിൽക്കുന്നവരുടേയും പ്രധാനകാരുക്കളുടേയും ക്ഷത്രിയരുടേയും പാർപ്പിടങ്ങളായിരിക്കണം

ദക്ഷിണപൂർവ്വഭാഗത്ത് ഭണ്ഡാഗാരം, അക്ഷപടലം, ശില്പകർമ്മശാലകൾ എന്നിവയും ദക്ഷിണപശ്ചിമഭാഗത്തു കപ്യഗൃഹം, ആയുധാഗാരം എന്നിവയും സ്ഥാപിക്കണം. അതുകഴിഞ്ഞു തെക്കെദിക്കിൽ നഗരവ്യാവഹാരികൻ, ധാന്യവ്യാവഹാരികൻ, കാർമ്മാന്തിരൻ, ബലാധ്യക്ഷൻ എന്നിവരും പക്വാന്നമദ്യമാംസങ്ങൾ വിൽക്കുന്നവരും രൂപാജീവകൾ (വേശ്യകൾ), താളാവചാരന്മാർ, (താളവിദ്യക്കാർ), എന്നിവരും വൈശ്യരും താമസിക്കണം.

പശ്ചിമദക്ഷിണഭാഗത്തു കഴുതകളുടേയും ഒട്ടകങ്ങളുടെയും ഗുപ്തിസ്ഥാനവും കർമ്മഗൃഹവും (മരാമത്തു നടത്തുന്ന ശാല) പശ്ചിമോത്തരഭാഗത്തു യാനങ്ങൾ, രഥങ്ങൾ എന്നിവ സൂക്ഷിക്കുന്ന ശാലകളുമായിരിക്കണം. അതുകഴിഞ്ഞു പടിഞ്ഞാറേദിക്കിൽ ഊർണ്ണ(പട്ടുനൂൽ), സൂത്രം, വേണു, ചർമ്മം, വർമ്മം, ശസ്ത്രാവരണം എന്നിവയുടെ പണിചെയ്യുന്ന കാരുക്കളും ശൂദ്രരും താമസിക്കണം.

ഉത്തരപശ്ചിമഭാഗത്തു പുണ്യഗൃഹം, ഭൈഷജ്യഗൃഹം എന്നിവയും ഉത്തരപൂർവ്വഭാഗത്തു കോശം, ഗവാശ്വസ്ഥാനം എന്നിവയുമായിരിക്കണം. അതിന്നപ്പുറത്തു വടക്കെദിക്കിൽ നഗരദേവത, രാജകുലദേവത എന്നിവരും ലോഹകാരുക്കളും ബ്രാഹ്മണരും വസിക്കണം. വാസ്തുവിന്റെ ഛിദ്രാനുലാസങ്ങളിൽ (വാസമുറിയുന്ന മുക്കുകളിൽ) ശ്രേണികൾ, പ്രവഹണികർ (വിദേശത്തുനിന്നു വന്ന വ്യാപാരികൾ) ശ്രേണികൾ, പ്രവഹണികർ (വിദേശത്തു നിന്നുവന്ന വ്യാപാരികൾ) എന്നിവരുടെ സമൂഹങ്ങളും താമസിക്കണം. [ 85 ]

പുരമദ്ധ്യത്തിൽ അപരാജിത, അപ്രതിഹതൻ, ജയന്തൻ, വൈജയന്തൻ എന്നിവരുടെ കോഷ്ഠക (കോവിൽ)ങ്ങളും ശിവൻ, വൈശ്രവണൻ, അശ്വിനീദേവകൾ, ശ്രീഭഗവതി, മദിര(വാരുംനീദേവി) എന്നിവരുടെ ആലയം സ്ഥാപിക്കണം. ആ കോഷ്ഠകങ്ങളിലും ആലയങ്ങളിലും ദേശസ്ഥിതിയനുസരിച്ചു പ്രതിഷ്ഠിക്കുകയും വേ​ണം.

പുരത്തിനു ബ്രാഹ്മം, ഐന്ദ്രം, യാമ്യം, സൈനാപത്യം എന്നീ ദ്വാരങ്ങൾ[5] നിർമ്മിക്കുകയും, പരിഖയുടെ ബഹിർഭാഗത്തു നൂറുവിൽപ്പാടകന്നു ചൈത്യവും (പൂജിതവൃക്ഷം) പുണ്യസ്ഥാനവും വനവും സേതുബന്ധവും പണിയിക്കുകയും, ദിക്സ്ഥിതിയനുസരിച്ചു ദിഗ്ദേവതമാരെ പ്രതിഷ്ഠിക്കുകയും ചെയ്യണം.

ഉത്തരഭാഗത്തോ പൂർവ്വഭാഗത്തോ ശ്മശാനവാടം പണിയിക്കണം. വർണ്ണോത്തമന്മാരുടെ ശ്മശാനം ദക്ഷിണഭാഗത്താണു വേണ്ടത്. അതിനെ അതിക്രമിക്കുന്നവന്നു പൂർവ്വസാഹസദണ്ഡം ശിക്ഷ. പാഷണ്ഡരുടേയും ചണ്ഡാളരുടേയും പാർപ്പിടം ശ്മശാനത്തിങ്കലായിരിക്കണം.

കുടുംബികൾക്കു താമസിപ്പാൻ അവരുടെ കർമ്മശാലയുടേയും ഭൂമിയുടേയുംസ്ഥിതിയനുസരിച്ച് സീമയെ സ്ഥാപിക്കണം. അവയിൽ അവർ രാജാനുമതി വാങ്ങി പുഷ്പവാടങ്ങൾ, ഫലവാടങ്ങൾ, ഷണ്ഡങ്ങൾ, കേദാരങ്ങൾ (വയലുകൾ) എന്നിവ സ്ഥാപിക്കുകയും ധാന്യങ്ങളും പന്ന്യവസ്തുക്കളും ശേഖരിക്കുകയും വേണം. ദശകുലിവാട (പത്തുകുടുംബങ്ങൾക്കൊന്നു വീതം)മായിട്ടു കൂപസ്ഥാനവും അവർക്കുണ്ടായിരിക്കണം [ 86 ]

നൈ, സ്നേഹം, ധാന്യം, ക്ഷാരം, ലവണം,ഭൈഷജ്യം, ശുഷ്കശാകം, യവസം, വല്ലൂരം (ശുഷ്കമാംസം),തൃടനം, കാഷ്ഠം (വിറകു),ലോഹം, ചർമ്മം, അംഗാരം,സ്നായു,(നാര്), വിഷം, വിഷാണം, വേണു, വ്വക്കലം സാരാദാരു (കാതൽമരം), പ്രഹരണം (ആയുധം), ആവരണം. അശ്മം എന്നിവ. അനേകവർഷത്തെ ഉപയോഗത്തിന്നുവേണ്ടതു ദുർഗ്ഗത്തിൽ ശേഖരിച്ചുവക്കണം. അവയിൽ നിന്നു പഴയതെടുത്തു പുതിയതു പകരം വെച്ചുകൊണ്ടിരിക്കുകയും വേണം.

ഹസ്ത്യശ്വരഥപദാതികളെ അനേകം മുഖ്യന്മാരുടെ കീഴിലായിട്ടു കോട്ടയിൽ നിറുത്തണം. അനേകം മുഖ്യന്മാരുടെ കീഴിലായാൽ അവർ പരസ്പരം ഭയപ്പെടുകനിമിത്തം പരോപജാപത്തിൽ പെടുകയില്ല.

ഇപ്പറഞ്ഞ ദുർഗ്ഗസംസ്ക്കാരംകൊണ്ടു തന്നെ അന്തപാലദുർഗ്ഗങ്ങളുടെ സംസ്ക്കാരവും പറഞ്ഞുകഴിഞ്ഞു.

നാട്ടിനും നഗരത്തിന്നും
നാശം ചെയ്യുന്ന ധൂർത്തരെ
നാട്ടിൽ നിർത്താതെയററത്തെ
യ്ക്കാട്ടിക്കെട്ടിക്കണം കരം.

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, ദുർഗ്ഗനിവേശമെന്ന നാലാമധ്യയം.[ 87 ]
അഞ്ചാം അധ്യായം.

ഇരുപത്തിമൂന്നാം പ്രകരണം.
സന്നിധാതൃനിചയകർമ്മം.


സന്നിധാതാവു കോശഗൃഹവും, പണ്യഗൃഹവും, കോഷ്ഠാഗാരവും, കപ്യഗൃഹവും,ആയുധാഗാരവും,ബന്ധനാഗാരവും, പണിയിക്കണം.

ചതുരശ്രകാരമായിട്ടുള്ള ഒരു വാപി വെള്ളത്തിന്റെ നനവു തുടങ്ങാത്തേടത്തോളം ആഴത്തിൽ കുഴിപ്പി ച്ചു്,, തടിച്ച ശിലകളെക്കൊണ്ടു ഇരുപാർശ്വങ്ങളും അടിയും പടുത്ത്, അതിൽ കാതലുള്ള മരംകൊണ്ടു ഭൂമിസമമായും മൂന്നു നിലകളോടും അനേകം മുറികളോടും കൂടിയും ദേശ(മുകളിലെ നില)വും സ്ഥാന (നടുവിലെ നില) വും തല (അടിയിലെ നില)വും കുട്ടിമമായിപ്പടുത്തും ഏകദ്വാരമായും യന്ത്രഘടിതമായ സോപാനത്തോടും ദേവതാപ്രതിമ കൊത്തിയ പിധാനദ്വാരത്തോടുംകൂടിയും ഒരു ഭൂമിഗൃഹം പണിയിക്കണം. അതിന്റെ ഉപരിഭാഗത്തു് ഇരു ഭാഗങ്ങളും അടച്ചു പ്രഗ്രീവ (മുഖപ്പുര)യോടുകൂടിയും ഭാണ്ഡവാഹിനിക(കലവറമുറികൾ)ളാൽ ചുററപ്പെട്ടിരിക്കുന്നതായിട്ടു ഇഷ്ടകകൊണ്ടു കോശഗൃഹം പണിയിക്കണം. അല്ലെങ്കിൽ ഉയർത്തി പ്രസാദമാക്കിയും കോശഗൃഹം നിർമ്മിക്കാം.

ഇതിന്നു പുറമേ, ജനപദാന്തത്തിൽ ആപൽകാലത്തെ ഉപയോഗത്തിന്നായിട്ട് അഭിത്യക്തപുരുഷന്മാ (മരണശിക്ഷ വിധിക്കപ്പെട്ട ആളുകൾ)രെക്കൊണ്ടു ധ്രുവനിധി എന്ന കോശഗൃഹവും ഉണ്ടാക്കിക്കണം.

പക്വേഷ്ടകകൾകൊണ്ടു സ്തംഭങ്ങളുണ്ടാക്കി, നാലുശാലകളോടും ഒരു ദ്വാരത്തോടും അനേകം സ്ഥാനതലങ്ങളോ [ 88 ] ടുംകൂടി,ഇരുപുററൃം തൂറന്ന സംഭങ്ങൾ പടുത്ത അപസരങ്ങളോടുകൂടിയതായിട്ടു പണ്യഗൃഹം നി൪മിക്കണം.

പണ്യഗൃഹംപോലെതന്നെയാണ് കോഷാഗാരവും നി൪മ്മിക്കേണ്ടതു്.

ദീർഘമായ അനേകം ശാലകളോടും അകത്തു ഭിത്തികളെ മറച്ചുംകൊണ്ടു'അനേകം കക്ഷ്യകളോടുംകൂടിയാണ' കപ്യഗൃഹത്തിന്റേ പണി.

അതൂതന്നെ ഭൂമിഗൃഹത്തോടുകൂടി പണിചെയ്താൽ ആയുധാഗാരമാകും.

ധ൪മ്മസ്തീയം[ധ൪മ്മസ്താ൯മാരാൽ ദണ്ടിക്കപ്പെട്ടവ൪ക്കുള്ളതു] മഹാമാതൃീയം [ധ൪മ്മസ്താ൯മാരാൽ തടവിലാക്കപ്പെട്ടവക്കപ്പെട്ടവക്കളളതൂ)മഹാമാത്രീയം (മഹാമാത്രന്മാരാൽ തടവിലാക്കപ്പെട്ടവക്കളളതു] എന്ന രണ്ടുവിധം ബന്ധനാഗാരവും വെവ്വേറേയായ്യും സ്തീപരുഷന്മാക്കള്ള സ്ഥാനങ്ങളെ വേ൪തിരിച്ചം, പുറത്തേക്കു കടപ്പാ൯ പാടല്ലാത്തവിധം ഗുപ്തങ്ങളായ കക്ഷ കളോടുകൂടിയും നിമ്മിപ്പിക്കണം.

ഇപ്പറത്തെ എല്ലാ ഗൃഹങ്ങളും ശാല, ഖാതം [കുളം] ഉപോനം [കിണറു്], സ്നാനഗൃഹം എന്നിവയോടുകൂടിയവയും അഗ്നിത്രാനവും വിഷത്രാണവും മാജ്ജാരന്മാരെക്കൊണ്ടും കീരികളെക്കൊണ്ടൂമുള്ള രക്ഷയും ചെയ്തവയും സ്വദേവതമാരുടെ.[6] പൂജയോടുകൂടിയവയുമായിട്ട പണിയിക്കണം.

കോഷ്ഠാഗാരത്തിൽ വഷമാനത്തിന്നുവേണ്ടി ഒരു അരത്ന മുഖവിസ്താരമുള്ളതായ ഒരുകണ്ഡം ഉണ്ടാക്കിക്കണം സന്നിധാതാറും ആ വിഷയത്തിൽ പരിചയമുള്ള പുരുഷന്മാരാൽ അധിഷ്ഠിതനായിട്ടു പഴയതും പുതിയതും [ 89 ] മായരത്നം, സാരം, ഫല്ഗു, കുപ്രം എന്നിവയെ പ്രതിഗ്രഹിക്കണം.

അവയിൽവച്ച' രണത്തെസ്സംബന്ധിച്ചു ഉപധി[വ്യാജം] ചെയ്താൽ ചെയ്തുവന്നും ചെയ്യിച്ചവനു ഉത്തമസാഹസം ദണ്ഡം; സാരത്തിൽ ഉപധിചെയ്താൽ രണ്ടു പേക്കും മധ്യമസാഹസം ദണ്ഡം; ഫല്ഗൃപെങ്ങളിൽ ഉപധി ചെയ്താൽ കോണ്ടുവന്നതും വേറെ അത്രയും കെട്ടിക്കുകയാണു'ദണ്ഡം.

ത്രപദശകന്മാ൪ പരിശോധിച്ചു ശ്രദ്ധമെന്നു ബോദ്ധ്യപ്പെ; തിന്നുശേഷം വേണം ഹരിണ്യം സ്വീകരിക്കുവാ൯. അശ്രദ്ധമായ ഹിരണ്യത്തെ ഛേദിച്ചകളയണം. അശ്രദ്ധഹിരണ്യ കോണ്ടുവന്നവന്നു പൂവ്വസാഹസദണ്ഡം വിധിക്കുകയും വേണം.

ധാന്യം ശ്രദ്ധവും നവീനവുമായിട്ടുള്ളത്ര പൂണ്ണമായിട്ടളന്ന് എടുക്കേണ്ടതാണു്. അതിന്നു വിപരീതമായി ചെയ്താൽ മൂലദിഗ്രണം [കൊണ്ടു വന്നതിന്റെ ഇരട്ടി] ദണ്ഡം വസൂലാക്കണം.

ഇത്രകൊണ്ടുതന്നെ പണ്യവും കുപ്യവും ആയുധവും സ്വീകരിക്കുന്നതിന്റെ വിധി പറയപ്പെട്ടു

എല്ലാ അധികരണങ്ങളിലും യുക്ത൯ [പ്രധാനാധികൃത൯] ഉപയുക്തൻ (സഹകാരി), തല്പുരുഷൻ (കീഴ്ജീവനക്കാരൻ), എന്നിവർക്കു ക്രമത്തിൽ ഒരു പണം, രണ്ടുപണം, നാലുപണം എന്നിങ്ങനെയുള്ള അപഹരണങ്ങളിൽ യഥാക്രമം പൂർവ്വസാഹസം, മധ്യമസാഹസം, ഉത്തമസാഹസം, വധം എന്നിവയാണു ദണ്ഡം.[7] [ 90 ]

കോശത്തിൽ അധിഷ്ഠിതനായിട്ടുളളവൻ കോശാവച്ഛേദം ചെയ്താൽ അവന്നു ഘാതം(മരണശിക്ഷ)വിധിക്കണം.അവൻെറ വൈയാവൃത്യകാരന്മാർക്കു(കീഴ്ജീവനക്കാർക്കു)അർദ്ധദണ്ഡം വിധിക്കണം.അവർ അപഹരണം അറിഞ്ഞിട്ടില്ലെങ്കിൽ അവരെ പരിഭാഷണം(താക്കീതു)ചെയ്താൽ മതി.

ചോരന്മാർ അഭിപ്രധർഷണം (തുരന്നുകവർച്ച)നടത്തിയാൽ അവർക്കു ചിത്രഘാതം(ക്ലേശിപ്പിച്ചുംകൊണ്ടു കൊല്ലുക)ആണ് ശിക്ഷ.

ആയതുകൊണ്ടു സന്നിധാതാവ ആപ്തന്മാരായ പുരുഷന്മാരാൽ അധി‍ഷ്ഠിതമായിട്ടുവേണം നിചയങ്ങൾ(മുതൽക്കൂട്ടുപ്രവൃത്തികൾ) ചെയ്യാൻ.

ബാഹ്യാഭ്യന്തരമായ-
മൊരുനൂറാണ്ടു ചെൽകിലും
ധരിക്കേണം തപ്പലെന്യേ,
കാട്ടേണം വ്യയശേഷവും.

കൌടില്യൻെറ അർത്ഥശാസ്ത്രത്തിൽ,അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ,സന്നിധാതൃനിചയ കർമ്മമെന്ന അഞ്ചാമധ്യായം.


ആറാം അധ്യായം

ഇരുപത്തിനാലാം പ്രകരണം.
സമാഹർത്തൃസമുദയപ്രസ്ഥാപനം


സമാഹർത്താവു ദുർഗ്ഗം,രാ‍ഷ്ട്രം,ഖനി,സേതു,വനം,വ്രജം,വണിക്പഥം എന്നിവയുടെ മേൽനോട്ടം ചെയ്യണം [ 91 ]

ശുൽക്കം,ദണ്ടം[പിഴ],പൌതവം[അളവും തൂക്കവും] നാഗരികൻ, ലക്ഷണാധ്യക്ഷൻ[കമ്മട്ടത്തിലെ അധ്യക്ഷൻ]മുദ്രാധ്യക്ഷൻ, സുരാധ്യക്ഷൻ, സുനാധ്യക്ഷൻ, സൂത്രാധ്യക്ഷൻ, തൈലം, ഘൃതം, ക്ഷാരം, സൌവണ്ണൃികൻ, പണ്യസംസ്ഥ[പണ്യശാല]വേശ്യ, ദൃതം, വാസ്തകം, കാതശിപ്പിഗണം, ദേവതാധ്യക്ഷൻ എന്നിവയും ബാഹിരിക[കിരുവന്മാർ]രോടു പുരദാരത്തിന്കൽ പിരിക്കുന്നതുമാണ് ദഗ്ഗൃം.

സീത[കൃഷി], ഭാഗം[വിളനികുതി], ബലി, കരം, വണിക്ക്, നദീപാലൻ, തരം[കടത്തുകൂലി], നാവം[കപ്പൽക്കൂലി], പട്ടനം[ചെറിയ നഗരം], വിവീതം, വർത്തനി[ദാരകൃതി]രത്തൂ, ചോരരക്തു[ചോരബന്ധനത്തിന്നു ഗ്രാമക്കാർ അടയ്ക്കുന്ന നികുതി]എന്നിവയാണ് രാഷ്ടൃം.

സ്വർണ്ണം, വെള്ളി, വജ്രം, മണി, മുത്തു, പവിഴം, ശംഖം, ലോഹം, ലവണം, ഭൂമിധാതൂ, പ്രസ്തരധാതൂ, രാസധാതൂ എന്നിവയാണ് ഖനി.

പുഷ്പവാടം, ഫലവാടം, ഷണ്ഡം[തോട്ടം] കേദാരം, മൂലവാപം[കിഴങ്ങിൻതോട്ടം] എന്നിവയാണ് സേതു.

പശു[ഗവയു]വനം, മൃഗവനം, ഥൃവ്യവനം, ഹസ്തിവനം എന്നിവ കൂടിയതാണ് വനം.

പശൂ, എരുമ, അജം, ആവി[കറിയാട്], കഴുത,ഒട്ടകം, അശ്വം, അശ്വതരം,[കോവർ കഴുത]എന്നിവ കൂടിയതു വജ്രം.

സ്ഥലമാർഗ്ഗവും ജലമാർഗ്ഗവും ഉൾപ്പെട്ടതാണ് വണ്ണിക്പഥം ഇങ്ങനെ ആയശരീരം.

മൂലം [മുഖ്യം],ഭാഗം,വ്യാജി [വാശി], പരിഘം [ 92 ] [കൂലി], ക്ഞപ്തം[സ്ഥിരനികുതി], രൂപികം[വർദ്ധിപ്പിച്ച നികുതി], അത്യയം[പിഴ] എന്നിവയത്രേ ആയമുഖം,

ദേവപൂജ, പിതൃപൂജ, ദാനം, സ്വസ്തിവാചനം. അന്തഃപുരം, മഹാനസം, ദൂതപ്രവർത്തനം കോഷ്ടഗാരം, ആയുധാഗാരം, പണ്യഗൃഹം, കുപൃഗൃഹം, കർമ്മാന്തം, വിഷ്ടി, പത്തി, അശ്വം, രഥം, ഗജം, ഗോമണ്ടലം, പശുവാടം മൃഗവാടം, പക്ഷിവാടം, വ്യാളവാടം, കാഷ്ടവാടം[വിറകുപുര], തൃണവാടം എന്നിവ വ്യായശരീരം.

രാജവർഷം, മാസം, പക്ഷം, ദിവസം ഇവയ്ക്കു വ്യുഷ്ടം എന്നു പേർ. വർഷം, ഹേമന്തം, ഗ്രീഷ്മം എന്നീ ഋതുക്കളിലെ പക്ഷങ്ങളിൽ മൂന്നാമത്തെയും ഏഴാമത്തെയും പക്ഷങ്ങൾ ദിവസോനങ്ങൾ[ഓരോ ദിവസം കുറഞ്ഞവ], ശേഷമുള്ള പക്ഷങ്ങൾ പൂർണ്ണങ്ങൾ. അധിമാസം എന്നതു വേറെയാകുന്നു. ഇങ്ങനെ കാലം.

കരണീയം, സിദ്ധം, ശേഷം എന്നിവയും ആയം, വ്യയം,നീവി എന്നിവയും സമാഹർത്താവു നോക്കേണ്ടതാകുന്നു.

സംസ്ഥാനം[ഇത്ര പിരിയേണമെന്നുള്ള ക്ഞപ്തി], പ്രചാരം[പിരിയേണ്ടും ദേശം],ശരീരാവസ്ഥാപനം[ആയ ശരീരം ഇന്നതെന്നു സ്ഥാപിക്കൽ],ആദാനം[പിരിവ്], സർവസമുദയപിണ്ടം[എല്ലാ സമുദായങ്ങളുടെയും ആകത്തുക], സഞ്ജാതം[പിരിവിന്റെ വിവരം] ഇതാണു കരണീയം.

കോശപ്പിതം, രാജഹാരം[രാജാവു നേരിട്ടു വാങ്ങിയത്]. പുരവ്യയം എന്നിവ പ്രവിഷ്ടം; പരമസംവത്സരാനുവൃത്തം[മുൻ കൊച്ഛത്തിൽ പിരിയാതെ ബാക്കിയായത്], ശാസനമുക്തം[രാജശാരനപ്രകാരം വിട്ടുകൊടുത്തത്. മുഖാജ്ഞപ്തം[വാക്കാൽ വിട്ടുകൊടുത്തതു] എന്നി [ 93 ] വ ആപാതനീയം, പ്രവിഷ്ടവും ആപാതനീയവും കൂടിയതു സിദ്ധം.

സിദ്ധികർമ്മപ്രയോഗം, ദണ്ടശേഷം [സൈന്യവ്യയശേഷം] എന്നിവ ആഫരണീയം; ബലാൽകൃതപ്രതിസ്തബ്ദം [രാജസേവകനായതോടെ സേവകൊണ്ട് കൊടുക്കാതെ കഴിച്ചതു] അവസൃഷ്ടം എന്നിവ പ്രശോദ്ധ്യം. ആഹരണീയറും പ്രശോദ്ധ്യവുമാണ് ശേഷം. ഇതിന്നു അസാരമെന്നും അപ്പസാരമെന്നുകൂടി പേരുണ്ടു'.

വർത്തമാനം, പര്യഷിതം, അന്യജാതം എന്നിങ്ങനെയാണ് ആയം. ദിവസംതോറും അനുവർത്തിച്ചുവരുന്നതു വർത്തമാനം; പരമസാംവത്സരികൾ [സംവത്സരം കഴിഞ്ഞതു], പരപ്രചാരസംക്രാന്തം [മറ്റൊരധ്യക്ഷന്റെ ചുമതലയിൽപെട്ടതു] എന്നിവ പരുഷിത; നഷ്ടപ്രസ്കതം, ആയുക്തദണ്ടം [ആയുക്തന്മാരോടു പിരിക്കുന്ന പിഴ] പാശ്വം[അധികമാക്കിയ കരം], പാരിഹീണികം [നഷ്ട പരിഹാരം], ഔപായനികം, ഡമരകഗസ്വം [ശത്രുസൈന്യത്തിൽനിന്നു യുദ്ധത്തിൽ കിട്ടിയതു], അപുരുകം [അന്യംനിന്നു കിട്ടിയതു], നിധി എന്നിവ അന്യജാതം വിക്ഷേപശേഷം, വ്യാധിതശേഷം, അന്തൗരാര് ഭശേഷം [മരാമത്തുവകയിൽ ബാക്കി] എന്നിവ വ്യയപ്രത്യായം; പണ്യദ്രവ്യങ്ങളുടെ വികയത്തിൽകിട്ടിയ അഗ്ഘവൃദ്ധി ഉപജ[വില്പന നിഷേധിച്ച വസ്തുക്കൾ വിറ്റുകിട്ടിയതു] മനോന്മാനവിശേഷം[അളവിൽ കൂടുതൽ], വ്യാജി, ക്രയസംഘർഷവൃദ്ധി എന്നിവയും ആയമാകുന്നു.

നിത്യം, നിത്യോൽപാദികം, ലാഭം, ലാഭോൽപാദികം എന്നിവ വ്യയം. ദിവസന്തോറുമുള്ളതു നിത്യം; ഒരു പക്ഷത്തിലോ മാസത്തിലോ സംവത്സരത്തിലോ ഉണ്ടാകുന്ന ലാഭത്തിന്നു വേണ്ടിയുള്ളത് ലാഭം; നിത്യത്തിൽനിന്നു [ 94 ] ണ്ടായതു നിത്യോൽപാദികം; ലാഭത്തിൽ നിന്നുണ്ടായതു ലാഭോൽപാദികം. ഇങ്ങനെ വ്യയം.

സഞ്ജാതത്തിൽനിന്നു ആയ വ്യയങ്ങളെ നീക്കി ശേഷിക്കുന്നതെന്തോ അതു നീവി. അതു പ്രാപ്ത (അടഞ്ഞതു), അനുവൃത്ത (അടയായത്തത്) എന്നിങ്ങനെ രണ്ടു വിധം.

ഇമ്മട്ടിലായ് സമുദയം
സമാഹർത്താവു നോക്കണം;
ആയം കൂടുതലാക്കേണം
വ്യയത്തെക്കുറവായുമേ.

കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, സമാഹർത്തൃസമുദയപ്രസ്ഥാപനമെന്ന ആറാമദ്ധ്യായം.


ഏഴാം അദ്ധ്യായം

ഇരുപത്തഞ്ചാം പ്രകരണം.
അക്ഷപടലത്തിൽ ഗാണനിക്യാധികാരം.


അക്ഷപടലാധ്യക്ഷൻ പ്രാങ്മുഖമോ ഉദങ്മുഖമോ ആയി, വിഭക്തങ്ങളായ ഉപസ്ഥാനങ്ങളോടും നിബന്ധപുസ്തകസ്ഥാനങ്ങളോടും കൂടിയതായിട്ട് അക്ഷപടലത്തെ ഉണ്ടാക്കിക്കണം.

അവിടെ അധികരണങ്ങളുടെ സംഖ്യയും; ഓരോ അധികരണത്തിലുമുള്ള പ്രചാരം (പിരിയേണ്ടും ദേശം), സഞ്ജാതം (പിരിയേണ്ടും ധനം) എന്നിവയുടെ വിവരവും; കർമ്മാന്തങ്ങളെസ്സംബന്ധിച്ചു അവയിലേക്കുള്ള ദ്രവ്യപ്രയോഗത്തിൽ വൃദ്ധി, ക്ഷയം, വ്യയം, പ്രയാമം (ദ്രവ്യോൽ [ 95 ] പത്തി] വ്യാജി, യോഗം, സ്ഥാനം, വേതനം ,വിഷ്ടി എന്നിവയുടെ പ്രമാണവും രത്നങളേയും ഫല്ഗുക്കളേയും കപ്യങളേയും സംബന്ധിച്ച അവയുടെ അഗ്ഘം, പ്രതിവണ്ണകം [വണ്ണഗുണം], പ്രതിമാനം, ഉന്മാനം,അവമാനം, ഭാണധാ എന്നിവയും ദേശങളുടെയും ഗ്രാമങളുടെയും ജാതികളുടെയും കുലങളുടെയും സംഘാതങളുടെയും കായ്യത്തിൽ ധമ്മം വ്യവഹാരം ചാരിത്രം എന്നിവയുടെ സ്ഥിതിയും രാജോപഴീവികളുടെ കായ്യത്തിൽ അവരുടെ പ്രഗ്രഹം [ഉപഹാരം] പ്രദേശം ഭോഹം [ഉപായനം] പരിഹാരം [കരമോഴിവു] ഭക്തവോതനം എന്നിവയും രാജാവിന്റയും പത്നിമാരുടേയും പുത്രന്മാരുടേയും കായ്യത്തിൽ അവക്കുള്ള രത്നങൾ ഭൂമികൾ നിദ്ദേശലാഭം [വിശേഷാൽച്ചെലവിന്നുള്ളതു] ഔൽപാതികലാഭം [ഉൽപാതാവസരങളിൽ കൊടക്കേണ്ടതു] പ്രതികാരലാഭം [ചികിത്സച്ചെലവു] എന്നിവയും മിത്രരാജാവിന്റെ കായ്യത്തിൽ സന്ധിപാദാനം [സന്ധിപ്രകാരം കൊടുക്കേണ്ടിവരും ദ്രവ്യം] എമ്മിവയും നിബന്ധപുസ്തകത്തിൽ എഴുതി സൂക്ഷിക്കണം.

അതിൽനിന്ന് എല്ലാ അധികരണങളിലേക്കുമ്മുള്ള കരണീയം, സിദ്ധം, ശേഷം, ആയം, വ്യയം, നീവി, ഉപസ്ഥാനം [പരിശോധനസമയം] പ്രചാരം, ചരിത്രം, [ആചാരം] സംസ്ഥാനം എന്നിവ പുസ്തകത്തലെഴുതി ക്കൊടുക്കണം.

ഉത്തമവും മധ്യമവും അധവുമായിട്ടുള്ള ക൪മങളിൽയഥാക്രമം ഉത്തമമധ്യമാധമജാതിക്കാരായവരെ അധ്യക്ഷനാക്കണം സാമുദായിന്മാരിൽവച്ച അവനുക [ 96 ] പ്തിക൯[യോഗ്യനെന്നു തോന്നിയവ൯] ആയിട്ടുള്ളവനും ആരെ സ്വീകരിക്കാതെ കൈവിട്ടുകളഞാൽ രാജാവിനു പശ്ചാത്തപിപ്പാനിടവരുമൊ അപ്രകാരമിരിക്കുന്നവനുമായ ആളെ അധ്യക്ഷനാക്കണം.

അധ്യക്ഷന്റെ കമ്മച്ഛേദ(പ്രവൃത്തിവൈകല്യത്താൽ വരുന്ന നഷ്ടം)ത്തെ അവന്റെ സഹഗ്രാഹികളും, പ്രതിഭൂക്കളും (ജാമ്യക്കാർ), കൎമ്മോപജീവികളും, പുത്രന്മാരും, ഭ്രാതാക്കളും, ഭാൎയ്യമാരും, പുത്രിമാരും, ഭൃത്യന്മാരും വഹിക്കേണ്ടതാണ്.

മുന്നൂറ്റി അയ്മ്പത്തിനാലു അഹോരാത്രമാണ് ഒരു കൎമ്മസംവത്സരം. അതു ആഷാഢമാസത്തോടുകൂടി അവസാനിക്കുന്നതാണ്. സംവത്സരത്തിൽ ഊനമായിട്ടോ പൂൎണ്ണമായിട്ടോ കൎമ്മം ചെയ്തതെന്നു നോക്കി ഊനമോ പൂൎണ്ണമോ ആയിട്ടു ശമ്പളം കൊടുക്ക്ക്കണം അധിമാസം വേറേ കണക്കാക്കുകയും വേണം.

അധ്യക്ഷൻ തന്റെ പ്രചാര(അധികാരസീമയിൽ പെട്ട ദേശം)ത്തെ അപസൎപ്പന്മാരാൽ അധിഷ്ഠിതമാക്കിച്ചെയ്യണം. പ്രചാരത്തിലെ ചരിത്രവും സംസ്ഥാനവുമറിയാത്ത അധ്യക്ഷൻ അജ്ഞാനം കാരണം സമുദായത്തെ ഹനിക്കും; ഉത്ഥാനവും ക്ലേശസഹത്വവുമില്ലാത്തവൻ ആലസ്യംകൊണ്ടും, ശബ്ദാദികളായ ഇന്ദ്രിയാൎത്ഥങ്ങളിൽ സക്തനായവൻ പ്രമാദംകൊണ്ടും, സംക്രോശത്തെയും അധൎമ്മത്തെയും കുറിച്ചു ഭീരുവായവൻ ഭയം കൊണ്ടും,കാൎയ്യാൎത്ഥികളാൽ അനുഗ്രഹബുദ്ധിയായവൻ കാമംകൊണ്ടും, ഹിംസാബുദ്ധിയായവൻ കോപംകൊണ്ടും, വിദ്യയേയോ ദ്രവ്യത്തേയോ രാജസേവകന്മാരേയോ ആശ്രയിക്കുന്നവൻ ദർപ്പംകൊണ്ടും, തുലാമാനങ്ങളിലും തൎക്കത്തിലും ഗണനത്തിലും അന്തരം വരുത്തി ഉപധാനം ചെയ്യുന്നവൻ ലോഭംകൊണ്ടും സമുദയത്തിന്നു ഹാനിവരുത്തും. [ 97 ]

അപ്രകാരമുള്ള അധ്യക്ഷന്മാർക്ക് ക്രമത്തി, അവരെ ക്കൊണ്ടുള്ള അർത്ഥനാശം എത്രയോ അതിന്റെ ഇരട്ടിയാണു ദണ്ഢമെന്നു മനുശിഷ്യന്മാർ പറയുന്നു; എല്ലാ ദോഷങ്ങളിലും എട്ടിരട്ടി ദണ്ഡമെന്നു പരാശരശിഷ്യന്മാർ; പത്തിരട്ടിയെന്നു ബൃഹസ്പതിശിഷ്യന്മാർ; ഇരുപതിരട്ടിയെന്നും ശൂക്രശിഷ്യന്മർ; അപരാധത്തിന്നു തക്കവിധമെന്നു കൌടില്യമതം.

ഗാണനിക്യങ്ങൾ (ഗണനാധികൃതന്മാരുടെ സമൂഹങ്ങൾ) ആഷാഢമാസത്തിൽ അക്ഷപടലത്തിൽ എത്തണം. മുദ്രവച്ച പുസ്തകഭാണ്ഡത്തോടും നീവിയോടുംകൂടി ആഗതരായ അവർ ഒരേടത്തു' ഒത്തുചെന്നു സംഭാഷണം ചെയ്യുന്നതിനെ നിരോധിക്കണം. ആയം,വ്യയം,നീവി എന്നിവയുടെ അഗ്രങ്ങൾ (ആകത്തുകകൾ) ആദ്യം കേട്ടറിഞ്ഞു നീവീദ്രവ്യം അടപ്പിക്കണം. നീവിയുടെ അന്തവണ്ണ (വിവരം കാണിക്കുന്ന പുസ്തകം) ത്തിൽ വാക്കാൽ പറഞ്ഞ ആയത്തിന്റെ അഗ്രത്തേക്കാൾ കുറവായോ വല്ലതും കാണുന്നപക്ഷം അതിന്റെ എട്ടിരട്ടി ദ്രവ്യം അധ്യക്ഷനെക്കൊണ്ടു കെട്ടിക്കണം; നേരെ മറിച്ചാണെങ്കിൽ അതു അധ്യക്ഷന്നുതന്നെ നൽകണം. നിശ്ചിതകാലത്തു വരാതിരിക്കയോ, പുസ്തകവും നീവിയും കൊണ്ടുവരാതിരിക്കയോ ചെയ്യുന്നവർക്ക് അവരടയ്ക്കേണ്ടും നീവിയുടെ ദശബന്ധം (പത്തിരട്ടി) ദണ്ഡമാകുന്നു. കാർമ്മികൻ വന്ന സമയത്തു കാരണികൻ (ഗണനാധികൃതൻ) പരിശോധനയ്ക്ക്' ഒരുങ്ങാതിരുന്നാൽ അവന്നു പൂർവ്വസഹസദണ്ഡം; വിപരീതമായാൽ കാർമ്മികന്നു ആ ദണ്ഡംതന്നെ ഇരട്ടി. മേൽപ്രകാരം പരിശോധിക്കപ്പെട്ട കടനക്കിനെ, മഹാമാത്രന്മാരെല്ലാവരും ഒത്തുചേർന്നു പ്രചാരസമ (അധ്യക്ഷനോ [ 98 ] ടുകൂടെ) മായിട്ടു രാജാവിനെക്കേൾപ്പിക്കണം. അവരിൽ വച്ചു മന്ത്രവൈഷമ്യമില്ലാത്തവന്നും പ്യഥഗ'ദ്ദൂതനായിട്ടുള്ള വന്നും അസത്യം പറയുന്നവന്നും ഉത്തമസാഹസദണ്ഡം നൽകുകയും വേണം.

ക്ലപ്തമായ ദിവസം പുസ്തകവും നീവിയും കൊണ്ടുവരാത്ത അധ്യക്ഷനെ ഒരു മാസം കാത്തിരിക്കണം. അതിനുശേഷം ഓരോ മാസത്തിനു ഇരുനൂറു പണം വീതം ദണ്ഡം വിധിക്കണം. ലേഖ്യവും നീവിയും അപ്പം മാത്രമേ ശേഷമായിട്ടുള്ളുവെങ്കിൽ അങ്ങനെയുള്ളവനെ മാസം കഴിഞ്ഞിട്ടു പിന്നെ അഞ്ചു രാത്രി കാത്തിരിക്കണം.

അഹോ രൂപ(നിശ്ചിതദിവസം)ത്തിൽത്തന്നെ കോശത്തോടുകൂടി കണക്കു കൊണ്ടുവന്ന അധ്യക്ഷനെ ധൎമ്മം, വ്യവഹാരം, ചരിത്രം, സംസ്ഥാനം, സങ്കലനം, നിൎവ്വൎത്തനം, അനുമാനം, ചാരപ്രയോഗം അന്നിവകൊണ്ടു പരീക്ഷിക്കണം.

ഓരോ ദിവസം, പഞ്ചരാത്ര, പക്ഷം, മാസം, ചാതുൎമ്മാസ്യം, സംവത്സരം എന്നീ കാലങ്ങൾ പിടിച്ചു കണക്കിനെ പ്രതിസമ്മാനയിക്കണം (ഒത്തുനോക്കണം). വ്യൂഷ്ടം, ദേശം, കാലം, മുഖം (ആയമുഖം), ഉൽപത്തി, അനുവൃത്തി, പ്രമാണം, ദായകൻ, ദാപകൻ, നിബന്ധകൻ (കണക്കെഴുതിയവൻ), പ്രതിഗ്രാഹകൻ എന്നിവയോടുകൂടി ആയത്തെ ഒത്തുനോക്കണം. വ്യുഷ്ടം, ദേശം, കാലം, മുഖം, ലാഭം, കാരണം, ദേയം, യോഗം, പരിമാണം, ആജ്ഞാപകൻ, ഉദ്ധാരകൻ, നിധാതൃകൻ, പ്രതിഗ്രാഹകൻ അന്നിവയോടുകൂടി വ്യയത്തെ ഒത്തുനോക്കണം. വ്യുഷ്ടം, ദേശം, കാലം, മുഖം, അനുവർത്തനം, രൂപം, ലക്ഷണം, പരിമാണം, നിക്ഷേപഭാജനം, ഗോപായകൻ (സൂക്ഷിപ്പുകാരൻ) എന്നിവയോടുകൂടി നീവിയേയും സമാനയിക്കണം.

രാജാവിന്റെ അൎത്ഥത്തിൽ സംബന്ധിക്കാതിരിക്ക [ 99 ] ൻൻ ഇരുപത്താറാം പ്രകരണം എട്ടാം അധ്യായം യോ,ആജ്ഞയെ പ്രതിഷേധിക്കയോ,നിബന്ധത്തിൽന്നു വിപരീതമായി ആയവ്യയത്തെ വികല്പിക്കയോ ചെയ്യുന്നവന്നു പൂർവ്വസാഹസം ദണ്ഡം.ക്രമഹീനമോ ക്രമവിരുദ്ധമോ അവിജ്ഞാതമോ(അറിവാൻ വയ്യാത്തവിധം)പുനരുക്തമോ ആയിട്ടു വസ്തുവിനെ എഴുതുന്നവന്നു പന്ത്രണ്ടുപണം ദണ്ഡം; നീവിയെ അവലേഖനം(കുറച്ചെഴുതുക)ചെയ്യുന്നവന്നു അതിന്റെ ഇരട്ടിദണ്ഡം;നീവിയെ ഭക്ഷിക്കുന്നവന്നു എട്ടിരട്ടി;നശിപ്പിക്കുന്നവന്നു അഞ്ചിരട്ടി ദണ്ഡവും പ്രതിദാനവും;നീവിയെ സംബന്ധിച്ച അസത്യം പറഞ്ഞവന്നു സ്തേയദണഡം;പിന്നീടു അറിഞ്ഞിട്ടെഴുതിയാൽ സ്തേയദണ്ഡം ഇരട്ടി;മറന്നിട്ടു പിന്നെ എഴുതിയാലും അതുതന്നെ.‌‌‌‌‍‍​

  ചെറുകുററം പൊറുക്കേണം,
  തോഷിപ്പു ചെറുവൃദ്ധിയിൽ,
  മുതൽകൂട്ടീടുമധ്യക്ഷൻ-
  തന്നെ മാനിക്കണം നൃപൻ.

കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, അക്ഷപടലത്തിൽ ഗാണനിക്യാധികാരമെന്ന ഏഴാമധ്യായം.


   എട്ടാം അധ്യായം
    ഇരുപത്താറാം പ്രകരണം.
   യുക്താപഹൃദസമുദയപ്രത്യാനയനം.
 എല്ലാ ആരംഭങ്ങൾക്കും മുമ്പിൽ വേണ്ടതു ധനമാണ്.അതിനാൽ രാജാവു ആദ്യം കോശത്തിൻെറ കാർയ്യമാണ് നോക്കേണ്ടതു'. [ 100 ] അധ്യക്ഷപ്രചാരം                               രണ്ടാ മധികരണം

പ്രചാരസമൃദ്ധി (നാട്ടിലെ സമൃദ്ധി), ചരിത്രാനുഗ്രഹം (കീഴ് നടവടി പാലിക്കൽ) , ചോരനിഗ്രഹം ,യുക്തപ്രതിഷേധം (അധ്യക്ഷന്മാരെ അഴിമതിയിൽനിന്നു വിലക്കൽ),സസ്യസമ്പത്തു), പണ്യബാഹുല്യം (വാണിജ്യവൃദ്ധി)ഉപസർഗ്ഗപ്രമോക്ഷം ,പരിഹാരക്ഷയം ,ഹിരണ്യോപായനം എന്നിവയാണ് കോശവൃദ്ധിക്കു കാരണങ്ങൾ .

പ്രതിബന്ധം, പ്രയോഗം, വ്യവഹാരം, അവസ്താരം, പരിഹാപണം , ഉപഭോഗം ,പരിവർത്തനം , അപഹാരം എന്നിവ കോശക്ഷയത്തിനു കാരണങ്ങളാകുന്നു

സിദ്ധികളെ സാധിക്കാതിരിക്കുകയോ ,അവതരിപ്പിക്കാതിരിക്കുകയോ , പ്രവേശിപ്പിക്കാതിരിപ്പിക്കുകയോ ആണ് പ്രതിബന്ധം . അതിങ്കൽ പ്രതിബദ്ധമായ സംഖ്യയുടെ ദശബന്ധം അധ്യക്ഷനു ദണ്ഡം.

കോശദ്രവ്യങ്ങൾ വൃദ്ധിക്കായികൊണ്ടുപെരുമാറുന്നതു പ്രയോഗം; കോശദ്രങ്ങളെക്കൊണ്ടു പണ്യവ്യവഹാരം ചെയ്യുന്നത്ര വ്യവഹാരം. ഇവ രണ്ടിലും അതുകൊണ്ടുണ്ടായ ഫലത്തന്റെ ഇരട്ടി ദണ്ഡം സിദ്ധമായ കലത്തെ അപ്രാപ്തമാക്കിയോ,അപ്രാപ്തമായ കാലത്തെ പ്രാപതമാക്കിയോ ചെയ്യു‌ന്നയാണ് അവസ്താരം. അതിങ്കൽ അങ്ങനെ ചെയ്ത സംഖൃയുടെ പഞ്ചബന്ധം ദണ്ഡം. ക്ല്പ്തമായ ആയത്തെ കുറയ്ക്കുകയോ വ്യയത്തെ വർദ്ധിപ്പിക്കുകയോ ചെയ്യുന്നതു പരിഹാപണം. അതിങ്കൽ ഹീനമായ ദ്രവ്യത്തിന്റെ ചതുർഗ്ഗുണം ദണ്ഡം രാജദ്രവ്യങ്ങളെ സ്വയമായോ അന്യന്മാർക്കു കൊടുത്തോ ഉപഭുജിക്കുന്നതു ഉപഭോഗം. അതിൽ രത്നോപഭോഗത്തിന്നു വധവും; സാരോപഭോഗത്തിന്നു മധയമസാഹസവും ഫൽഗുകപ്യോപഭോഗത്തിന്ന് ഉപഭുക്തദ്രവ്യ

[ 101 ] ൧൦൧ ഇരുപത്താറാം പ്രകരണം എട്ടാം അദ്ധ്യായം

ത്തോടുകൂടി അത്ര ദ്രവ്യം വേറെ വസൂലാക്കുകയുമാണു ദണ്ഡം.

     അന്യദ്രവ്യങ്ങൾ പകരമായി വച്ചു രാജദ്രവ്യങ്ങൾ എടുക്കുന്നതു പരിവർത്തനം. അതിനെ ഉപഭോഗംകൊണ്ടുതന്നെ പറഞ്ഞു കഴിഞ്ഞു.
    സിദ്ധമായ ആയത്തെ കോശത്തിൽ പ്രവേശിപ്പിക്കാതിരിക്കുക, നിബദ്ധമായ വ്യയത്തെ കൊടുക്കാതിരിക്കുക, പ്രാപ്തമായ ർനീവിയെ വിസമ്മതിക്കുക ഇതാണ് അപഹാരം, അതിങ്കൽ അപഹൃതസംഖ്യയുടെ പന്ത്രണ്ടിരട്ടി ദണ്ഡം. 
    അദ്ധ്യക്ഷന്മാർക്കു നാല്പതുവിധം ഹരണോപായങ്ങളുണ്ട്. പൂർവസിദ്ധമായുള്ളതിനെ പിന്നെ അവതരിപ്പിക്കുക; പശ്ചാൽസിദ്ധമായതിനെ മുൻപവതരിപ്പിക്കുക; അസാദ്ധ്യത്തെ സിദ്ധമാക്കുക; സിദ്ധത്തെ അസിദ്ധമാക്കുക; അല്പസിദ്ധത്തെ ബഹുവാക്കുക; ബഹുസിദ്ധത്തെ അല്പമാക്കുക; സിദ്ധമായ ഒന്നിനെ മറ്റൊന്നാക്കുക; ഒരുവനിൽ നിന്നു സിദ്ധമായതിനെ മറ്റൊരുവനിൽനിന്നാക്കുക; ദേയത്തെ ദാനം ചെയ്യാതിരിക്കുക; അദേയത്തെ ദാനം ചെയ്യുക; കാലത്തിങ്കൽ ദാനം ചെയ്യാതിരിക്കുക; അകാലത്തിൽ ദാനം ചെയ്യുക; അല്പദത്തത്തെ ബഹുവാക്കുക; ബഹുദത്തത്തെ അല്പമാക്കുക; ഒന്നു ദാനം ചെയ്തിട്ടു മറ്റൊന്നാക്കുക; ഒരാൾക്കു ദാനം ചെയ്തതു മറ്റൊരാൾക്കാക്കുക; പ്രവിഷ്ടത്തെ അപ്രവിഷ്ടമാക്കുക; അപ്രവിഷിടത്തെ പ്രവിഷ്ടമാക്കുക; മൂല്യം നൽകാത്ത കുപ്യത്തെ പ്രവിഷ്ടമാക്കുക; മൂല്യം നൽകിയതിനെ പ്രവിഷ്ടമല്ലാതാക്കുക; സംക്ഷേപ(ഒന്നായിട്ടുളളതു)ത്തെ വിക്ഷേപമാക്കുക; വിക്ഷേപത്തെ സംക്ഷേപമാക്കുക; മ [ 102 ]                              ൧൦൨                                

അധ്യക്ഷപ്രചാരം രണ്ടാമധികരണം ഹാർഗ്ഘമായതിനെ അല്പാർഗ്ഘമായതുകൊണ്ടു പരിവർത്തനം ചെയ്ക; അല്പാർഗ്ഘത്തെ മഹാർഗ്ഘംകൊണ്ടു പരിവർത്തനം ചെയ്ക; അർഗ്ഘത്തെ സമാരോപം ചെയ്ക; അർഗ്ഘത്തെ പ്രത്യവരോപണം ചെയ്ക; രാത്രികളെ അധികമാക്കി ചേർക്കുക; രാത്രികളെ കുറച്ചു ചേർക്കുക; സംവത്സരത്തെ മാസവിഷമ (അധിമാസമുള്ളതു) മാക്കക; മാസത്തെ ദിവസവിഷമ (ദിവസം കുറഞ്ഞതു )മാക്കുക; സമാഗമവിഷമം( സംഖ്യ കൊടുക്കേണ്ട പലരിൽ ചിലർ വരുമ്പോൾ വരാത്തവർക്കുകൂടി ചിലവെഴുതുക); മുഖവിഷമം (ആയമുഖം മാറ്റി എഴുതുക); ധാർമ്മികവിഷമം (ധർമ്മം നൽകുന്നതിൽ സംഖ്യ ഭേദപ്പെടുത്തുക); നിർവർത്തനവിഷമം (ഒരു പ്രകാരം വേണ്ട പ്രവൃത്തി മറ്റൊരുവിധമാക്കുക); പിണ്ഡവിഷമം (സമൂഹികളിൽ ചിലരെ വിട്ടു മറ്റുള്ളവരോടു മാത്രം സംഖ്യ പിരിക്കുക); വർണ്ണവിഷമം (വർണ്ണം മാറ്റി ചേർക്കുക) ; അർഗ്ഘവിഷമം (വിലയിൽ വ്യത്യാസം); മാനവിഷമം (അളവുതാപ്പ മാറ്റിച്ചേർക്കുക); മാപനവിഷമം (അളവിൽ വ്യത്യാസം); ഭാജനവിഷമം (പാത്രവ്യത്യാസം)- ഇങ്ങനെ ഹരണോപായങ്ങൾ

  അവയിൽ ഉപയുക്തൻ, നിധായകൻ, നിബന്ധകൻ, പ്രതിഗ്രാഹകൻ, ദായകൻ, ദാപകൻ, മന്ത്രി, മന്തിയുടെ വൈയാവൃത്യകരൻ (കർമ്മകരൻ) എന്നിവരോടു ഓരോരുത്തരോടായി ചോദിക്കണം. അസത്യം പറഞ്ഞാൽ അവർക്കും യുക്തം പോലെ ദണ്ഡം വിധിക്കണം ഇതിന്നു പുറമെ ജനപദത്തിങ്കൽ, ഈ അധ്യക്ഷനാൽ വഞ്ചിതരായിടടുള്ള പ്രജകൾ വിവരം ബോധിപ്പിക്കേണ്ടതാണ് എന്നിങ്ങനെ ഉൽഘോഷണം (കൊട്ടി അറിയിക്കൽ) ചെയ്യണം വിവരം ബോധിപ്പിക്കുന്നവർക്കു നഷ്ടത്തിന്റെ അവസ്ഥപോലെ ദ്രവ്യം കൊടുപ്പിക്കുകയും

[ 103 ] ഇരുപത്താറാം പ്രകരണം എട്ടാം അധ്യായം

വേണം.ഒരാളുടെപേരിൽ ഒരിക്കൽത്തന്നെ അനേകം അഭിയോഗങ്ങൾവന്നാൽ അവൻ അപവ്യയമാനൻ(എല്ലാം സമ്മതിക്കാത്തവൻ)ആണെങ്കിൽ പരോക്തനായിട്ടു(വിചാരണചെയ്യപ്പെടാതെ)എല്ലാററിന്നും ഉത്തരവാദിയാകും*.ഒാരോരുത്തരുടേയും ആക്ഷേപത്തിൽ വ്യത്യാസമുളളപക്ഷം എല്ലാററിലും വേറെ വേറെ തെളിവു ചോദിക്കുകയുംവേണം.മഹത്തായ അർത്ഥാപഹാരത്തിൽ അല്പഭാഗത്തിൻെറ കാർയ്യം തെളിഞ്ഞാൽ മുഴുവൻ ഭാഗത്തിന്നും അധ്യക്ഷൻ ഉത്തരവാദിയാകും. പ്രതിഘാതം(നഷ്ടജാമ്യം)കെട്ടിവെച്ച സൂചകന്നു അർത്ഥം നിഷ്പന്നമായാൽ,അവൻ സൂചിപ്പിച്ചു തന്ന ദ്രവ്യത്തിൻെറ ഷഷ്ഠാംശം ലഭിക്കും;സൂചകൻ രാജഭൃതകനാണെങ്കിൽ പന്ത്രണ്ടിലൊരംശമേ ലഭിക്കുകയുളളൂ.ബഹുദ്രവ്യത്തെപ്പററിയ അഭിയോഗത്തിൽ അല്പംമാത്രം അനിഷ്പന്നമായാൽ നിഷ്പന്നമായതിൻെറ അംശം ലഭിക്കും;അഭിയോഗം മുഴുവൻ അനിഷ്പന്നമായാൽ അവന്നു ശാരീരമോ ഹൈരണ്യമോ ആയ ദണ്ഡം ലഭിക്കും; അവൻ അനുഗ്രാഹ്യനാകയുമില്ല.

   നിഷ്പന്നമായാൽ തൻവാദം
   തീർന്നു വാദി വിമുക്തനാം;
   അഭിയുക്തോപജാപത്തി- 
   ലാപ്പെട്ടാൽ വധവും വരും.
കൗടില്യൻെറ അർത്ഥശാസ്ത്രത്തിൽ,അധ്യക്ഷപ്രചാരമെന്ന 

രണ്ടാമധികരണത്തിൽ,യുക്താപഹൃതസമുദയ പ്രത്യേകനയനമെന്ന എട്ടാമധ്യായം. • അഭിയോഗം വിചാരണ ചെയ്തു തെളിഞ്ഞാൽ മററഭിയോഗങ്ങൾ വിചാരണകൂടാതെതന്നെ തെളിഞ്ഞതായികരുതുമെന്നർത്ഥം. [ 104 ] ഒമ്പതാം അധ്യായം
      ഇരുപത്തേഴാം പ്രകരണം.
        ഉപയുക്തപരീക്ഷ.
 അമാത്യസമ്പത്തുളളവരെ ശക്തിയനുസരിച്ച് എല്ലാ കർമ്മങ്ങളിലും അധ്യക്ഷന്മാരായിട്ടു നിയോഗിക്കേണ്ടതാണ്.അവരുടെ കർമ്മങ്ങളിൽ നിത്യവും പരീക്ഷ ചെയ്യിക്കുകയും വേണം.എന്തുകൊണ്ടെന്നാൽ മനുഷ്യരുടെ മനസ്സ് അവ്യവസ്ഥിതമായതുകൊണ്ടുതന്നെ.മനുഷ്യർ കുതിരകളെന്നപോലെ കർമ്മങ്ങളിൽ നിയുക്തരായാൽ വികാരത്തെ പ്രാപിക്കും.ആയതുകൊണ്ടു അധ്യക്ഷന്മാരുടെ കാർയ്യത്തിൽ കർത്താവ',കരണം,ദേശം,കാലം.കാർയ്യം,പ്രക്ഷേപം(കർമ്മകരഭൃതി),ഉദയം എന്നിവ പരീക്ഷച്ചറിയണം.
 അവർ അസംഹതന്മാരും (കൂട്ടുകെട്ടില്ലാത്തവർ)അവിഗ്രഹീതന്മാരും(വിരോധമില്ലാത്തവർ)ആയിട്ടു സ്വാമിസന്ദേംപോലെ കർമ്മങ്ങളെച്ചെയ്യണം.സംഹതന്മാരായാൽ കർമ്മഫലത്തെ ഭക്ഷിക്കും;വിഗ്രഹീതന്മാരായാൽ നശിപ്പിക്കയും ചെയ്യും.
  അധ്യക്ഷന്മാർ ആപൽപ്രതികാരങ്ങളൊഴികെ ഒരു കാര്യവും സ്വാമിയെ അറിയിക്കാതെകണ്ടു ചെയ്യരുത്. അവരുടെ പ്രമാദസ്ഥാനങ്ങളിൽ,പ്രമാദംവമന്ന ദിവസത്തെ വേതനവ്യയങ്ങുടെ ഇരട്ടി അത്യയം(ദണ്ഡം)വിധിക്കണം.അവരിൽവച്ചു യാതൊരുവനാണോ സ്വാമിയുടെ ആദേശംപോലെയോ സവിശേ‍ഷമായോ കാര്യം ചെയ്യുന്നതു അവന്നു സ്ഥാനമാനങ്ങൾ നൽകുകയും വേണം.
   ആയം കുറഞ്ഞ അധ്യക്ഷൻ അധികമായ വ്യയംചെയ്യുന്നതായാൽ ധനം ഭക്ഷിക്കുന്നുവെന്നും,നേരേമറിച്ചോ [ 105 ] ഇതുപത്തേഴാം പ്രകരണഎം 

ആയാനുതുപമാ [ 106 ] യിക്കുന്നുവോ അവൻ കദർയ്യൻ . ഇങ്ങനെയെല്ലാമിരിക്കുന്നവൻ പക്ഷവാൻ (ബന്ധിപക്ഷമുള്ളവൻ) ആണെങ്കിൽ അവന്റെ മുതൽ ആദാനം ചെയ്യരുതു്. വിപരീതമാണങ്കിൽ ധമമെല്ലാം രാജാവു പർയ്യാദാനം (കണ്ടുകെട്ടുക) ചെയ്യണം.

മഹത്തായ ധനസഞ്ചയത്തിന്നധിപതിയായ യാതൊരുവൻ കദർയ്യനായിട്ടു്‌ അർത്ഥത്തെ സന്നിധാനംചെയ്കയോ (നിക്ഷേപിക്കുക), അവനിധാനംചെയ്കയോ (സൂക്ഷിക്കുക), അവസ്രവിപ്പിക്കയോ (അയച്ചുകൊടുക്കുക) ചെയ്യുന്നുവോ_സന്നിധാനം സ്വഗൃഹത്തിലും അവനിധാനം പൗരജാനപദന്മാരിലും അവസ്രവണം പരവിഷയത്തിലും ചെയ്യുന്നുവോ_ അവന്റെ മന്ത്രിപക്ഷം, മിത്രപക്ഷം, ഭൃത്യപക്ഷം, ബന്ധുപക്ഷം എന്നിവയേയും ദ്രവ്യങ്ങളുടെ ഗമനാഗമനങ്ങളെയും സത്രി കണ്ടുപിടിക്കണം. ആരാണോ അവന്റെ ധനം പരവിഷയത്തിൽ പെരുമാറുന്നതു്‌ അവനിൽ അനുപ്രവേശിച്ചിട്ടു സത്രി അവന്റെ മന്ത്രത്തെ ഗ്രഹിക്കണം. മന്ത്രം നല്ലവണ്ണം മനസ്സിലായാൽ ശത്രുശാസനവ്യാജേന അവനെ വധിപ്പിക്കുകയും ചെയ്യണം.

ആകയാൽ സംഖ്യായകന്മാർ, ലേഖകന്മാർ, രൂപദർശകന്മാർ, നീവീഗ്രാകന്മാർ, ഉത്തരാധ്യക്ഷന്മാർ എന്നിവരോടുകൂടിവേണം അധ്യക്ഷന്മാർ രാജാവിന്റെ കർമ്മങ്ങളെ ചെയ്‍‍വാൻ.

ഹസ്ത്യാരോഹന്മാർ, അശ്വാരോഹന്മാർ,രഥാരോഹന്മാർ എന്നിവരാണ് ഉത്തരാധ്യക്ഷനേമാർ. അവരുടെ ശില്പജ്ഞരും ശൗചവാന്മാരുമായ അന്തേവാസികളെ സംഖ്യായകാദികളുടെ അപസർപ്പന്മാരാക്കണം.

എല്ലാ അധികരണവും അനേകം മുഖ്യന്മാരുടെ കീഴിലായും, അനിത്യ (അസ്ഥിരം)മായും വച്ചുകൊണ്ടിരിക്കണം [ 107 ] ൧൦൭

   ഇരുപത്തേഴാംപ്രകരണം                      ഒബതാംഅധൃയം
               നുകന്നിടായ്പാൻ പണി നാവീൽ വീണാൽ  
               തേനായിടട്ടെ വിഷമായിടട്ടെ
               നൃപന്റെയത്ഥം പെരുമാറുവോനും
               സ്വദിതച്ചിടായ്പാൻ പണിയത്രമാത്രം
                 നീക്കുലള്ളിൽ നീന്തുന്നോരു മീൻകുലങ്ങൽ
                  ജലം കുടിക്കുന്നതറി‌‌‌‌‌‌‌ഞ്ഞുകുടാ
                  അപ്പോലെ കായ്യസ്ഥിതരായ യുക്ത
                  രത്ഥം ഗ്രഹിക്കുന്നതറിഞ്ഞുകുടാ
             അറിയാം ഗതി വാനിങ്കൽ  
             പാറും പക്ഷികൾതന്റെയും
             അറിയാനല്ലകംമുടി
             നടകും യുക്തർതൻ ഗതി     
       
                തടിച്ചോരെ സ്രവിപ്പിപ്പു
                മാറ്റിവയ്പം പ്രവൃത്തിയിൽ
                അത്ഥം തിന്നാതെയും തിന്നാൽ
                വമിച്ചിടും പടിക്കുമേ
           അത്ഥം ഭക്ഷിക്കാതെ ഞായം
           പോലേ പോഷിപ്പതാരുവാൻ
           സ്ഥിരരാക്കേണമനരെ  
           നൃപൻ പ്രിയഹിതസ്ഥരെ

    കൌടിലൃന്റെ അത്ഥശാസ്തൃത്തിൽ,അധൃക്ഷപ്രചാരമെന്ന,രര്ണഡമധകരണത്തിൽ,ഉപയുക്തത്തിൽ [ 108 ]              പത്താം അദ്ധ്യായം
           ഇരുപത്തെട്ടാം പ്രകരണം
             ശാസനാധികാരം.
ശാസന (ലേഖ്യാർത്ഥം)ത്തിങ്കലാണു 'ആചാര്യന്മാർ ശാസനമെന്നു വ്യവഹരിക്കുന്നത് '. സന്ധിവിഗ്രഹങ്ങൾ ശാസനമൂലങ്ങളായതുകൊണ്ട് രാജാക്കന്മാർക്കു ശാസനം പ്രധാനമാകുന്നു.
 അതിനാൽ അമാത്യഗുണസമ്പന്നനും സർവ്വാചാരവേടിയും വേഗത്തിൽ വാക്യഗ്രഥനം ചെയ്യുന്നവനും കയ്യക്ഷരം നല്ലവനും ലേഖനവാചനനിപുണനുമായിട്ടുള്ളവൻ ലേഖകനായിരിക്കണെം. അവൻ അവ്യഗ്രമനസ്സായിട്ടു രാജശാസനം കേട്ടു ലേഖ്യാർത്ഥങ്ങളെ നിശ്ചയിച്ച ലേഖം എഴുതണം. ഈശ്വര(പ്രഭു)നായിട്ടുള്ളവന്നു ദേശം, ഐശ്വര്യം, വംശം, നാമധേയം എന്നിവയും അനീശ്വരനായിട്ടുള്ളവന്നു ദേശനാമങ്ങളും ലേഖനത്തിൽ എടുത്തു പ്രസ്താവിച്ച് ഉപചാരം ചെയ്യണം.
  ജാതി, കുലം, സ്ഥാനം, വയസ്സ്, ശ്രുതം, കർമ്മം, സമ്പത്ത്, ശീലം, ദേശം, കാലം, യൌനാനുബന്ധം (ചാർച്ച) എന്നിവ വഴിപോലെ ആലോചിച്ച് അതാതാളുകളുടെ സ്ഥിതിക്കനുരൂപമായ വിധത്തിൽ വേണം ലേഖം എഴുതുവാൻ.
  അർത്ഥക്രമം, സംബന്ധം, പരിപ്പൂർണ്ണത, മാധുര്യം, ഔദാര്യം, സ്പഷ്ടത എന്നിവയാണ് ലേഖഗുണങ്ങൽ. അവയിൽവച്ച് അർത്ഥത്തിന്റെ ആനുപൂർവി, അതായത് പ്രധാനമായ അർത്ഥം മുമ്പെഴുതുകയാണ് അർത്ഥക്രമം. പ്രസ്തുതമായ അർത്ഥത്തിനു വിരോധം വരാതെകണ്ട് അനന്തരാർത്ഥത്തെ അവസാനംവരെ എഴുതുന്നതു സംബന്ധം. അർത്ഥങ്ങളും പടങ്ങളും അക്ഷരങ്ങളും അന്യൂനാ [ 109 ]                      
                ൧൦൯

ഇരുപത്തെട്ടാം പ്രകരണം പത്താം അദ്ധ്യായം തിരിക്തങ്ങളായിരിക്കുക, ഹേതുദാഹരണദൃഷ്ടാന്തങ്ങളെ ക്കൊണ്ട് അർത്ഥോപപാദനംചെയ്തു, പദങ്ങൾ അശ്രന്തങ്ങളായിരിക്കുക എന്നിവയെല്ലാമാണ് പരിപൂർണ്ണത. സുഗമവും സുന്ദരവുമായ അർത്ഥത്തെ പ്രതിപാദിക്കുന്ന ശബ്ദങ്ങളുടെ പ്രയോഗം മാധുര്യം. അഗ്രാമ്യശബ്ജപ്രയോഗംഔദാര്യം. പ്രസിദ്ധശബ്ദങ്ങളുടെ പ്രയോഗം സ്പഷ്ടത.

  അകാരാദികളായി വർണ്ണങ്ങൾ അറുപത്തിമൂന്നാകുന്നു. വർണ്ണങ്ങളുടെ സംഘാതം പദം. അതു നാമം, ആഖ്യാതം, ഉപസർഗ്ഗം, നിപാതം എന്നു നാലുവിധം. അവയിൽവച്ചു നാമം സത്ത്വത്തെ പറയുന്നതാകുന്നു. ലിംഗവിശേഷം കൂടാതെ ക്രിയയെപ്പറയുന്നത് ആഖ്യാതം. ക്രിയയിലുള്ള വിശേഷങ്ങളെ ദ്യോതിപ്പിക്കുന്ന 'പ്ര' തുടങ്ങിയവ ഉപസർഗ്ഗങ്ങൾ. ചകാരാദികളായ അവ്യയങ്ങൾ നിപാതങ്ങൾ. അർത്ഥത്തെ പരിസമാപ്തമാക്കി പറയുന്ന പദസമൂഹം വാക്യം. കുറഞ്ഞത് ഒരു പദവും കവിഞ്ഞതു മൂന്നുപദവും ചേർത്തു പരപദത്തിന്റെ അർത്ഥമനുസരിച്ചു വർഗ്ഗം (സമാസം) ചെയ്യണം. ലേഖത്തിന്റെ പരിസംഹാരത്തെക്കാണിപ്പാൻ ഇതി (എന്നു) ശബ്ദമോ "വാചികമസ്യ" (ശേഷം പറഞ്ഞയച്ചിട്ടുണ്ട്) എന്നോ അവസാനത്തിൽ ചേർക്കണം.
  നിന്ദ, പ്രശംസ,പൃച്ഛ, ആഖ്യാനം, അർത്ഥന, പ്രത്യാഖ്യാനം, ഉപാലംഭം, പ്രതി്ഷേധം, ചോദന, സാന്ത്വനം, അഭ്യവപത്തി, ഭർത്സനം, അനുനയം എന്നിങ്ങനെ പതിമ്മൂന്നു കൂട്ടത്തിലാണു ലേഖങ്ങളിലെ അർത്ഥങ്ങൾ പ്രവൃത്തിക്കുന്നത്.
 • സത്ത്വമെന്നതുകൊണ്ടു ജാതിഗുണദ്രവ്യങ്ങളെ ഗ്രഹിക്കണം.

ലേഖാർത്ഥം നിരവശേഷമെങ്കിൽ ഇതിശബ്ദം സാവശേഷമെങ്കിൽ "വചികമസ്യ" എന്നതും ചേർക്കേണമെന്നു സാരം. [ 110 ] ൧൧൦ അദ്ധ്യക്ഷപ്രചാരം രണ്ടാമധികരണം അവയിൽ വച്ച് അഭിജനത്തേയും ശരീരത്തേയും കർമ്മത്തേയും കുറിച്ചുള്ള ദോഷവചനം നിന്ദ;അവയെക്കുറിച്ചു തന്നെയുള്ള ഗുണവചനം പ്രശംസ;ഇതെങ്ങനെ എന്ന ചോദ്യം പൃച്ഛ;ഇന്ന പ്രകാരമെന്നുള്ളത് ആഖ്യാനം;തരണേ എന്നുള്ളത് അർത്ഥന; തരില്ല എന്നത് പ്രത്യാഖ്യാനം; ഇതങ്ങയ്ക്കുചിതമല്ല എന്നതുപാലംഭം; ഇന്നതു ചെയ്യരുത് എന്നത് പ്രതിഷേധം; ഇന്നത് ചെയ്യണം എന്നത് ചോദന; ഞാനും അങ്ങുന്നും ഒന്നാണ്;എന്റേതെല്ലാം അങ്ങയുടേതാണ് എന്നുള്ള ഉപഗ്രഹം സാന്ത്വം; വ്യസനത്തിങ്കൽ സാഹായ്യം ചെയ്യാനുള്ള പ്രതിജ്ഞ അഭ്യവപത്തി; സദോഷമായ ഭവിഷ്യത്തിനെ കാണിക്കുന്നതു ഭർത്സനം. അനുനയം മൂന്നുവിധമുണ്ട്. അർത്ഥകരണത്തിലുള്ളതൊന്ന്; അർത്ഥാതിക്രമത്തിലുള്ളതൊന്ന്; പുരുഷാദിവ്യസനത്തിലുള്ളതൊന്ന്. പ്രജ്ഞാപനാലേഖം, ആജ്ഞാലേഖം, പരിദാനലേഖം,പരിഹാരലേഖം, നിസൃഷ്ടിലേഖം, പ്രാവൃത്തികലേഖം, പ്രതിലേഖം, സർവ്വത്രഗലേഖം എന്നിവയാണ് ശാസനങ്ങൾ.' ഇന്നാൾ രാജാവിനോട് ഇന്ന പ്രകാരം പറഞ്ഞു ;അതിന്നു ഇന്നവിധം മറുപടി പറഞ്ഞു. ആയാൾ പറഞ്ഞതിൽ തത്വമുണ്ടെങ്കിൽ ആ സാധനം രാജാവിന്നു കൊടുത്താലും എന്നോ, "ഇന്നാൾ രാജസമീപത്തിൽ അങ്ങയുടെ വരകാരം(നല്ല പ്രവൃത്തി) പറഞ്ഞിരിക്കുന്നു" എന്നോ മറ്റൊ ഉള്ളതാണ് പ്രജ്ഞാപനാലേഖം. ഇതു പല വിധത്തിലുണ്ടെന്നു പറഞ്ഞിരിക്കുന്നു. *


 • പ്രജ്ഞാപനാലേഖം വെറും ഒരറിയിപ്പാകുന്നു. ഇതു ശത്രുക്കളെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചും വരാം. ഉദാഹരണത്തിൽ ആദ്യത്തേതു ശത്രുവിനെക്കുറിച്ചും

രണ്ടാമത്തേതു ബന്ധുവിനെക്കുറിച്ചുമാകുന്നു. [ 111 ] ൧൧൧ ഇരുപത്തെട്ടാം പ്രകരണം പത്താം അധ്യായം

  ഏതെങ്കിലും ഒരാൾക്കു ,വിശേഷിച്ചും രാജഭൃതൃന്മാർക്കു സ്വാമി ചെയ്യാൻപോകുന്ന നിഗ്രഹത്തെയോ അനുഗ്രഹത്തെയോ പ്രതിപാദിച്ചുംകൊണ്ട് എഴുതുന്ന ശാസനം ആജ്‍ഞാലേഖം.
    യഥാർഹമുള്ള ഗുണകീർത്തനത്തോടുകൂടി ആദരം കാണിച്ചുംകൊണ്ടെഴുതുന്നതു പരിദാനലേഖം . ഇത് ആധി സംഭവിക്കുമ്പോഴും പ്രീതിദാനത്തിങ്കലും രാജാവിന്റെ ഉപഗ്രഹങ്ങൾ (സ്വീകാരഹേതുക്കൾ)ആകുന്നു.
   പ്രത്യേകം വല്ല ജാതിക്കാർക്കോ,പൂരങ്ങൾക്കോ,ഗ്രാമങ്ങൾക്കോ,ദേശങ്ങൾക്കോ രാജനിർദേശമനുസരിച്ചു ചെയ്യുന്ന അനുഗ്രഹത്തെ പ്രതിപാദിക്കുന്നതാണ് പരിഹാരലേഖമെന്ന് തജ്ഞനായിട്ടുള്ളവൻ അറിയേണ്ടതാണ്.

ഒരു കാര്യം ചെയ്യുന്നതിനോ പറയുന്നതിനോ മറ്റൊരുവനിൽ തന്റെ നിസൃഷ്ടിയെ (പ്രാതിനിധ്യത്തെ)സ്ഥാപിച്ചുംകൊണ്ടെഴുതുന്നതു നിസൃഷ്ടിലേഖം.ഇതു വാചികലേഖം (വചനാധികാരം നൽകുന്നത് ),നൈസൃഷ്ടികം (കരണാധികാരം നൽകുന്നത് )എന്നിങ്ങനെ രണ്ടുവിധം.

    പലപ്രകാരമുള്ള ദൈവികവും മാനുഷവുമായ പ്രവൃത്തിയെ (വൃത്താന്തത്തെ)പാരമാർത്ഥികമായി പ്രതിപാദിക്കുന്നതു പ്രാവൃത്തികലേഖം.ശാസനത്തെസ്സംബന്ധിച്ചിടത്തോളം പ്രവൃത്തി (ശുഭാശുഭരൂപേന)രണ്ടുവിധമാണെന്ന് ആചാര്യൻമാർ പറയുന്നു.
    ലേഖത്തെ താൻ നല്ലവണ്ണം നോക്കി ഗ്രഹിക്കുകയും പിന്നെ രാജാവിനെ വായിച്ചു കേൾപ്പിക്കുകയും ചെയ്തി

 • ഈ അനുഗ്രഹം മൂന്നു വിധമെന്നു വ്യാഖ്യാതാവു പറയുന്നു.ഒന്നു കരമൊഴിവാക്കൽ ,രണ്ടു സാഹായൃദാനം,മൂന്ന് രണ്ടും കൂടിയത്. [ 112 ] അധ്യക്ഷപ്രചാരം രണ്ടാമധികരണം

ട്ട്, രാജവചനമെങ്ങനെയോ അങ്ങനെ എഴുതുന്ന പ്രത്യുത്തരമത്രേ പ്രതിലേഖം. പഥികാർത്ഥമായിട്ടു രക്ഷോപകാരങ്ങൾ ചെയ്യാൻ ശായിച്ചുംകൊണ്ട് രാജാവ് പ്രഭുക്കന്മാർക്കും അധികൃതന്മാർക്കും എഴുതുന്ന ശാസനം സർവ്വത്രഖലേഖം ഇതു മാർഗ്ഗത്തിലും ദേശത്തിലുമെല്ലാംവച്ച് എഴുതുന്നതാകുന്നു.

 സാമം ,ഉപപ്രദാനം , ഭദം , ദണ്ഡം ,എന്നിവയാണ് ഉപായങ്ങൾ. അവയിൽ സാമം ഉപകീർത്തനം സംബന്ധോപാഖ്യാനം , പരസ്പരോപകാരസന്ദർശനം, ആയതിപ്രദർശനം, ആത്മോപനിധാനം എന്നിങ്ങനെ അഞ്ചുവിധം. അഭിജനം, ശരീരം, കർമ്മം, പ്രകൃതി, ശ്രുതം, ദ്രവ്യം തുടങ്ങി വാസ്തവത്തിലുള്ള ഗുണങ്ങളുടെ പ്രശംസയും ഇല്ലാത്ത ഗുണങ്ങളുടെ സ്തുതിയുമാണ് ഗുണകീർത്തനം. ജ്ഞാതിബന്ധം,യൗനബന്ധം, മൗഖബന്ധം, (ഗുരുശിഷ്യബന്ധം) സ്രൗവബന്ധമ്മ് (യാജ്യയാജകബന്ധം), കുലബന്ധം, ഹൃദയബന്ധം, മിത്രബന്ധം, എന്നിവയുടെ കീർത്തനം സംബന്ധോപാഖ്യാനം. സ്വപക്ഷപരപക്ഷങ്ങൾക്കു പരസ്പരോപകാരം, വരുന്നതിന്നുള്ള മാർഗ്ഗപ്രദർശനം, പരസ്പരോപകാരസന്ദർശനം. ഇന്ന കാര്യം ഇന്നവിധം ചെയ്താൽ നമുക്കു രണ്ടുപേർക്കും ഇന്ന ഗുണം വരുമെന്നുഌഅ ആശാജനനം ആയതിപ്രദർശനം. "ഞാനും അങ്ങയും ഒന്നുതന്നെ. എനിക്കുള്ള ദ്രവ്യമൊക്കെയും അങ്ങയുടെ കാര്യങ്ങളിൽ ഉപയോഗപ്പെടുത്താം" എന്നിങ്ങനെയുള്ള ആത്മസമർപ്പണം ആത്മോപനിധാനം.

ഉപപ്രദാനമെന്നാൽ അർത്ഥോപകാരകമാകുന്നു. ശങ്കാജനനവും ഇർഭത്സനവുമത്രേ ഭേദം. വധം, പരിക്ലേശം, അർത്ഥഹരണം എന്നിവ ദണ്ഡം. അകാന്തി, വ്യാഘാതം, പുനരുക്തം, അപശബ്ദം, [ 113 ] ൧൧൩ ഇരുപത്തൊന്നാം പ്രകര‍ണം പതിനൊന്നാം അധ്യായം സപ്ലേവം എന്നിവ ലേഖദോഷങ്ങളാകുന്നു. അവയിൽ വച്ച് കാലപത്രകം ( പക്രം മഷി പുരണ്ടു മലിനമായിരിക്കുക),അചാരുവിഷമവിഗാക്ഷരത്വം (അക്ഷരങ്ങൾ വടിവില്ലാതെയും നിരപ്പില്ലാതെയും തെളിയാതെയുമിയിക്കുക) എന്നിവയാണ് അകാന്തി മുമ്പെഴുതിയതിനോടു പിമ്പെഴുതിയതിന്ന് അനുപപത്തി വ്യാഘീതം, ഉക്തമായതിനെ ലിംഗമോ വചനമോ കാലമോ കാരമോ അന്യഥാ പ്രയോഗിക്കുന്നകതു അപശബ്ദം അവർഗ്ഗത്തിൽ വർഗ്ഗകരണം വർഗ്ഗത്തിൽ അവർഗ്ഗകരണം, ഗുണവിപർയ്യയം എന്നിവ സംപ്ലവം

എല്ലാശ്ശാസ് [ 114 ]                         ൧൧൪

അധ്യ‍ക്ഷപ്രചാരം രണ്ടാമധികരണം

              താമ്രപർണ്ണികം,പാണ്ഡ്യകവാടകം,പാശിക്യം, കൗലേയം,ചൗർേണ്ണയം,മാഹേന്ദ്രം,കാർദ്ദമികം,സ്രൗതസീയം,ഹ്രാദീയം,ഹൈമവതം എന്നിങ്ങനെയുള്ളവയാണ് മൗക്തികം
              ശുക്തി (ചിപ്പി‍),ശംഖം,പ്രകീർണ്ണകം എന്നിവ മൗക്തികത്തിന്റെ യോനികൾ
              മസൂരകം,ത്രിപുടകം,കൂർമ്മകം, അർദ്ധചന്ദ്രകം,കഞ്ചുകിതം,യമകം,കർത്തകം,ഖരകം,സികഥകം,കാമണ്ഡലുകം,ശ്യാമം,നീലം,ദുർവ്വിതം എന്നിങ്ങനെയുള്ള മൗക്തികം അപ്രശസ്തമാകുന്നു.


                       *താമ്രപർണ്ണികം=പാണ്ഡ്യരാജ്യത്തുള്ള താമ്രപർണ്ണീനദിയിൽ ഉണ്ടാകുന്നത്. പാണ്ഡ്യകവാടം =പാണ്ഡ്യരാജ്യത്തുള്ള മലയപർവ്വത്തിന്റെ ശിഖരമായ പാണ്ഡ്യകവാടത്തിലുണ്ടാകുന്നത്.പാശിക്യം=പാടലീപുത്രത്തിനടുത്തുള്ള പാശിക എന്ന നദിയിൽ ജനിക്കുന്നത്.കൌലേയം=സിംഹളദീപത്തിൻ മയൂരഗ്രാമത്തിലുള്ള കുല എന്ന നദിയിലുണ്ടാകുന്നത്. ചൌർണ്ണേയം=കേരളത്തിൽ മുചിരിപ്പട്ടണത്തിനടുത്തുള്ള ചൂർണ്ണിനദിയിലുണ്ടാകുന്നത്. മാഹേന്ദം =മഹേന്ദ്രപർവ്വത്തിലുണ്ടാകുന്നത്. കാർദ്ദമികം=പാരസീകദേശത്തുള്ള കാർദ്ദമാനദിയിൽ ഉണ്ടാകുന്നത്.സ്രൌതസീയം =ബാർബ്ബരദേശത്തുള്ള സ്രോതസീനദിയിൽ ഉണ്ടാകുന്നത്.ഹ്രാദീയം=ബാർബ്ബാദേശത്തുള്ള കടലിനോടുതൊട്ടുകിടക്കുന്ന ശ്രീകണ്ഠമെന്ന ഹ്രദത്തിൽ ഉണ്ടാകുന്നത്.ഹൈരവതം=ഹിമവാനിലുണ്ടാകുന്നത്.
                  ശുക്തിയുടെയും ശാഖത്തിന്റെയും അകത്തു ആലിപ്പഴം,വർഷബിന്ദു,മലയാദ്രിയിൽ നിന്നൊഴുകുന്ന ചന്ദനവെള്ളം എന്നിവപെട്ടാൽ അവ മൌക്തികമായിചമയുന്നു.പ്രകീർണ്ണമെന്നതുകൊണ്ടു 

വരാഹദംഷ്ട്ര,സിംഹദംഷ്ട്ര,ഗബമസ്തകം,മുള,സർപ്പശിരസ്സ് എന്നിവയെഗ്രഹിക്കണം.

             മസ്മരകം ചാണമ്പയറിന്റെ ആകൃതിയോടുകൂടിയതും,ത്രിപുടകം ത്രിപുടകമെന്ന ധാന്യംപോലെ മുന്നടരായും,അർദ്ദചന്ദ്രകം അർദ്ദചന്ദ്രകമായും,കഞ്ചുകിതം കഞ്ചുകാകൃതിയിലുള്ള പടലത്തോടുകൂടിയും,യമകം ഇരട്ടയായും,കർത്തകം കത്രിഗഗകക [ 115 ]                          ൧൧൫

                   ഇരുപത്തൊമ്പതാം പ്ര കരണം പതിനൊന്നാം അധ്യായം
 
                        സ്ഥലം,വൃത്തം,നിസ്തലം (മൂടില്ലായ്കയാൽ നിലത്തിരിക്കാത്തതു), ഭ്രജിഷ്ണു, ശ്വേതം, ഗുരു,സിഗ്ദം, ദേശവിദ്ധം (വേണ്ട സ്ഥാനത്തുള്ള തുളയുള്ളതു) എന്നിങ്ങനെയുള്ള മൗക്തികം പ്രശസ്തമാകുന്നു.
        ശീർഷകം (മധ്യത്തിൽ ഒരു വലിയ മുത്തും ഇരുപുറവും ചെറിയ മുത്തുകളുമായിട്ടുള്ളത്) , ഉപശീർഷകം (മധ്യത്തിൽ വലിയതൊന്നും ഇരുപുറങ്ങളിൽ ചെറിയതോരോന്നും എന്നിങ്ങനെ മുമ്മൂന്നായി അനേകം മുത്തുകൾ കോർത്തത്) , പ്രകാണ്ഡം (മധ്യത്തിൽ വലിയതൊന്നും ഇരുപുറങ്ങളിൽ ചെറിയതീരണ്ടും എന്നിങ്ങനെ അയ്യഞ്ചായിട്ടുള്ള അനേകം മുത്തുകൾ കോർത്തത്), അവഘാടകം (മധ്യത്തിൽ ഒരു വലിയ മുത്തും ഇരുവശങ്ങളിൽ ക്രമത്തിൽ കൃശങ്ങളായ മുത്തുകളും കോർത്തത്), തരളപ്രതിബദ്ധം(സമവലിപ്പത്തിലുള്ള മുത്തുകൾ കോർത്തത്) എന്നിവയാണ് യഷ്ടികൾ ( ഇഴമാലകൾ ;സരങ്ങൾ)
   ആയിരത്തെട്ടു യഷ്ടികൾ കൂടിയതു ഇന്ദ്രച്ഛന്ദം; അതിൽ പകുതിയുള്ളത് വിജയച്ഛന്ദം; നൂറു യഷ്ടികൾ കൂടിയതു ദേവച്ഛന്ദം;അറുപത്തിനാലുകൂടിയതു അർദ്ധഹാരം; അമ്പത്തിനാലുകൂടിയതു രശ്മികലാപം ; മുപ്പത്തി രണ്ടു കൂടിയതു ഗുച്ഛം; ഇരുപത്തേഴുകൂടിയത് നക്ഷത്രമാല ; ഇരുപത്തിനാലുകൂടിയത് അർദ്ധഗുച്ഛം; ഇരുപതുകൂടിയത് മാണവകം ; അതിൽ പകുതി അർദ്ധമാണവകം.
   ഇവതന്നെ മണിമധ്യങ്ങൾ ( മധ്യത്തിൽ മാണിക്യം ചേർത്തവ) ആയാൽ അതാതു മാണവകങ്ങളായി ഭവിക്കു
  
   രകാണ്ടു വെട്ടിയപോലെ മുടിയോടുകൂടിയും ഖരകം പരുപരുത്തും , സികഥകം മെഴുകുപോലുള്ള പുള്ളികളോടുകൂടിയും, കാമണ്ഡലുകം കിണ്ടിയുടെ ആകൃതിയോടുകൂടിയും , ശ്യാമം ശ്യാമനിറമായും , നീലം നീലനിറമായും ദുർവ്വിദ്ധം അടിസ്ഥാനത്തിൽ തുളയോടുകൂടിയുമിരിക്കുന്നു. [ 116 ]                             ൧൧൬

അധ്യക്ഷപ്രചാരം രണ്ടാമധികരണം

ന്നു * ഏകശീർഷകം (ഒരേ വലിപ്പമുള്ള മുത്തുകൾകോർത്തത്) ആയിരുന്നാൽ അതു ശുദ്ധഹാരമാണ്. അതുപോലെതന്നെ ശേഷമുള്ളവയും ( ഉപശീർഷകാദികളും). അർദ്ധമാണവകം മ നിമധ്യമോ ത്രിഫലകമോ (മൂന്ന് സ്വർണ്ണഫലകങ്ങളോടുകൂടിയതു) പഞ്ചഫലകമോ ആയാൽ അതു ഫലകഹാരമാകുന്നു. ശുദ്ധയായ ഏകാവലി (ഒറ്റയിഴമാല)യ്ക്കു സൂത്രമെന്നു പേർ. അതുതന്നെ മണിമധ്യമായാൽ യഷ്ടിയും, ഹേമമണിചിത്രം (സ്വർണ്ണത്തിൽ കെട്ടിച്ച മണികളോടുകൂടിയതു) ആയാൽ രത്നാവലിയും, ഹേമമണിമുക്താന്തരം (സ്വർണ്ണം, രത്നം, മുത്ത് ഇവ ഇടകലർത്തികോർത്തത്) ആയാൽ അപവർത്തകവും , സുവർണ്ണസൂത്രാന്തരം (മധ്യത്തിൽ പൊൻനൂലിന്റെ മധ്യത്തിൽ മണിയും കൂടിയുണ്ടായാൽ മണിസോപാനകവുമാകും.

        ഇതുകൊണ്ടുതന്നെ ശിരസ്സും, ഹസ്തം, പാദം, കടി എന്നിവയിലേക്കുള്ള കലാപങ്ങളും ( ഒറ്റസ്സരമായവ) ജാലകങ്ങളും ( അനേകസരങ്ങളുള്ളവ) ആയ മുക്താഭരണങ്ങളുടെ വികല്പങ്ങൾ പറഞ്ഞു കഴിഞ്ഞു.
  കൌടം, മൌലേയകം,പാരസമുദ്രകം എന്നിങ്ങനെയാണ് മണി (മാണിക്യം) . ഇതു സൌഗന്ധികം (സൌഗന്ധികപുഷ്പമ്പോലെ ഇളംനീലം കലർന്ന ചുവപ്പുനിറമു
 
 *ഇന്ദ്രച്ഛന്ദമാണവകം, വിജയച്ഛന്ദമാണവകം ഇത്യാദി സംജ്ഞകളെക്കൊണ്ടു വ്യവഹരിക്കാമെന്ന് സാരം 
 കൌടം=മലയാദ്രിയുടേയും ദക്ഷിണസമുദ്രത്തിന്റേയും മധ്യത്തിലുള്ള കോടി എന്ന പ്രദേശത്തുണ്ടാകുന്നത്. മൌലേ.കം= മലയാദ്രിയുടെ ഒരു ഭാഗമായ കണ്ണീർവനമെന്നുകൂടിപ്പേരുള്ള മൂല എന്ന പ്രദേശത്തുണ്ടാകുന്നത്. പാരസമുദ്രകം= സിംഹളദ്വീപിലെ രോഹണപർവ്വതത്തിൽ ഉണ്ടാകുന്നത്. [ 117 ]                  ൧൧൭
   ഇരുപത്തൊമ്പതാം പ്രകരണം പതിനൊന്നാം അധ്യായം
   ള്ളതു),പത്മരാഗം,(താമരപ്പൂവിന്റെ നിറമുള്ളതു),അനവദ്യരാഗം(കുങ്കുമവർണ്ണം),പാരിജാതപുഷ്പകം(പാരിജാതപുഷ്പവർണ്ണം),ബാലസൂർയ്യകം(ബാലസൂർയ്യപ്രഭം)എന്നിങ്ങനെ ഭേദിക്കുന്നു.         വൈ‍ഡൂര്യംഉൽപലവർണ്ണം(രക്തോൽപ്പലത്തിനിറമുള്ളതു),ശിരീഷപുഷ്പകം(ശിരീഷപുഷ്പവർണ്ണം),ഉദകവർണ്ണം,വംശരാഗം(മുളയിലയ്ക്കൊത്ത നിറമുള്ളതു),ശുകപത്രവർണ്ണം(കിളിത്തൂവലിന്റെ നിറമിള്ളതു),പുഷ്യരാഗം(ഇളം മഞ്ഞനിരത്തിലുള്ളതു)ഗോമൂത്രകം,ഗോമേദകം(ഗോരോചനവർണ്ണം)എന്നിവയാകുന്നു.

ഇന്ദ്രനീലംനീലാവലീയം(നീലരേഖകൾനിറഞ്ഞതു),ഇന്ദ്രനീലം(മയിൽപ്പീലിയുടെനിറമുള്ളതു),കളകായപുഷപകം(കടപ്പൂനിറം),മഹാനീലം(തനികറുപ്പ്)ജ്ംബവാഭം(ഞാവൽപ്പഴത്തിൻ നിറം),ജീമൂതപ്രഭം(മേഘവർണ്ണം),നന്ദകം(ഉള്ളു വെള്ളയും പുറം നീലയുമായിട്ടുള്ളതു),സ്രവൻമധ്യം(മധ്യത്തിൽനിന്നും വെള്ളം കിനിയുന്നതുപോലെ തോന്നുന്നു)എന്നിങ്ങനെ ഭേദിക്കുന്നു.

 സ്ഫടികം ശുദ്ധ സ്ഫടികം,മൂലാടവർണ്ണം(നൈ കടഞ്ഞെടുത്ത തൈരിന്റെ നിറമുള്ളതു),ശീതവൃഷ്ട്ടി(ചന്ദ്രകാന്തം),സൂര്യകാന്തം എന്നിവയ്കുന്നു-ഇങ്ങനെ മണികൾ.

ഷഡശ്രമോ ചതുരശ്രമോ വൃത്തമോ ആയിരിക്കുക,തീവ്രമായ രാഗവും സംസ്ഥാനവും(ആഭരണത്തിൽചേർക്കുവാനുള്ളസ്ഥാനം)ഉണ്ടായിരിക്കുക,അച്ഛവും സ്നിഗ്ധവുമായിരിക്കുക,ഗുരുവായും അർച്ചിസുള്ളതായുമിരിക്കുക,അന്തഗതപ്രഭമായിരിക്കുക,പ്രഭാനുലേപി(അടുത്തുള്ള വസ്തുക്കളിൽ പ്രഭ വ്യാപിക്കുന്നത്)യായിരിക്കുക എന്നിവയാണ് മണിഗുണങ്ങൾ [ 118 ] ൧൧൮ അധ്യ‍ക്ഷപ്രചാരം രണ്ടാമധികരണം

രാഗവും പ്രഭയും മന്ദമായിരിക്കുക, സശർക്കരമായിരിക്കുക, പുഷ്പച്ഛിദ്രം (ഉളളിൽ പൂവുളളതു) ആയിരിക്കുക, ഖണ്ഡമായിരിക്കുക, ദുവ്വിദ്ധം (അസ്ഥാനത്തിൽ തുളയുളളതു) ആയിരിക്കുക, രേഖാകീർണ്ണമായിരിക്കുക എന്നിവ മണിദോഷങ്ങൾ. വിമലകം, സസ്യകം, അഞ്ജനമൂലകം, പിത്തകം, സുലഭകം, ലോഹിതകം, മൃതാശ്മകം, ജ്യോതീരസകം, മൈലേയകം, ആഹിച്ഛത്രകം, കൂർപ്പം, പൂതികൂർപ്പം, സുഗന്ധികൂർപ്പം, ക്ഷീരബകം, ശുക്തിചൂർണ്ണകം, ശിലാപ്രവാളകം, പുളകം, ശുക്ലപുളകം, എന്നിവ അന്തരജാതിമണികളാകുന്നു. ശേഷമുള്ളവ കാചമണികൾ (അധമങ്ങൾ) ആണ്.സഭാരാഷ്ട്രകം, മദ്ധ്യമരാഷ്ട്രകം, കാസ്തീരരാഷ്ട്രകം, ശ്രീകടനകം, മണിമന്തകം, ഇന്ദ്രവാനകം എന്നിവ വജ്രമണികൾ.

 • വിമലകം, വെളുത്തും മഞ്ഞച്ചും, സസ്യകം സസ്യമ്പോലെ നീലമായും, അഞ്ജനമൂലകം നീലശ്യാവമായും, പിത്തകം പശുപിത്തത്തിനൊത്ത നിറമായും, സുലഭകം വെളുത്തും, ലോഹിതകം നാലുപുറവും രക്തവർണ്ണമായും, മൃതാശ്മകം വെളുത്തു കറുത്തും, ജ്യോതീരസകം വെളുത്തു ചുമന്നും, മൈലേയകം ചായില്യനിറമായും, ആഹിച്ഛത്രകം മന്ദരാഗമായും, കൂർപ്പം ഉളളിൽ മണലുള്ളതായും, പൂതികൂർപ്പം മെഴുകിൻനിറമായും സുഗന്ധികൂർപ്പം ചെറുപയറിൻ നിറമായും ക്ഷീരബകം ക്ഷീരനിറമായും ശുക്തിചൂർണ്ണകം നാനാവർണ്ണമായും, ശിലാപ്രവാളകം പവിഴനിറമായും, പുളകം ഉളളിൽ കറുപ്പുളളതായും, ശുക്ലപുളകം ഉളളു വെളളയായുമിരിക്കും.

സഭാരാഷ്ട്രകം = വിദർഭരാജ്യത്തു സഭാരാഷ്ട്രമെന്ന ദേശത്തുണ്ടാകുന്നതു. മധ്യമരാഷ്ട്രകം = കോസലത്തിൽ മധ്യമരാഷ്ട്രമെന്ന സ്ഥലത്തുണ്ടാകുന്നതു്. കാസ്തീരരാഷ്ട്രകം = വാരാണസിയുടെ ചുറ്റുമുളള കാസ്തീരദേശത്തുണ്ടാകുന്നതു. ശ്രീകടനകം = ശ്രീകടപർവ്വതത്തിൽ ഉണ്ടാകുന്നതു. മണിമന്തകം = ഉത്തരദേശത്തിലെ മണിമന്തപർവ്വതത്തിലണ്ടാകുന്നതു. ഇന്ദ്രവാനകം = കലിംഗദേശത്തു ഇന്ദ്രവനത്തിൽ ഉണ്ടാകുന്നതു. [ 119 ] ൧൧൯ ഇരുപത്തൊമ്പതാം പ്രകരണം പതിനൊന്നാം അധ്യായം

ഖനിയും സ്രോതസ്സും (വെളളച്ചാട്ടം) പ്രകീർണ്ണകവുമാണ് വജ്രത്തിന്റെ യോനികൾ.

മാർജ്ജാരനേത്രം,ശിരീഷപുഷ്പം, ഗോമൂത്രം, ഗോരോചനം, ശുദ്ധസ്ഫടികം, മാലതീപുഷ്പം എന്നിവയിലൊന്നിന്റെ വർണ്ണമോ മറ്റു മണികളിലൊന്നിന്റെ വർണ്ണമോ ആയിരിക്കും വജ്രത്തിന്റെ വർണ്ണം.

സ്ഥൂലം, ഗുരു, പ്രഹാരസഹം (അടിച്ചാൽ പൊട്ടാത്തതു), സമകോടികം (സമകോണം), ഭാജനലേഖി (പാത്രങ്ങളിലിട്ടാൽ വരവീഴിക്കുന്നതു), തർക്കഭാമി (യന്ത്രമുഴിഞ്ഞാൽപോലെ തിരിയുന്നതു), ഭ്രാജിഷ്ണു ഇങ്ങനെയെല്ലാമിരിക്കുന്ന വജ്രം ഉത്തമം.

നഷ്ടകോണം (കോണില്ലാത്തതു), നിരശ്രി (നിരപ്പില്ലാത്തതു).പാർശ്വാപവൃത്തം (ഒരു പാർശ്വത്തേക്കു മുഴച്ചിരിക്കുന്നതു) എന്നിങ്ങനെയുളള വജ്രം അധമമത്രേ.

ആളകന്ദകം,വൈവർണ്ണികം എന്നിവയാണ് പ്രവാളം.രക്തവർണ്ണം,പത്മവർണ്ണം എന്നിവ അതിന്റെ വർണ്ണങ്ങൾ.കരടം (കൃമിഗദ്ധം) ഗർഭിണിക (മധ്യം തടിച്ചത്) എന്നിങ്ങനെയുളള പ്രവാളം വർജ്യമാകുന്നു.

സാതനദേശമായ ചന്ദനം രക്തവർണ്ണവും ഭൂമിഗന്ധിയുമായിരിക്കും.ഗോശീർഷദേശത്തുണ്ടാകുന്നതു കാളതാമ്ര (കറുപ്പും ചുവപ്പും)വർണ്ണമായും മത്സ്യഗന്ധിയായുമിരിക്കും. ഹരിചന്ദനം ശുകപത്രവർണ്ണമായും ആമ്ര (മാങ്ങ)ഗന്ധിയായുമിരിക്കും. താർണ്ണസം (തൃണസാനദീതീരജം) ആയ ചന്ദനവും അങ്ങനെതന്നെ.ഗ്രാമേരുദേശജമായ ചന്ദനം രക്തവർണ്ണമോ രക്തകാളവർണ്ണമോ ആ

 • ആളകന്ദകം = ബർബ്ബരദേശത്തു സമുദ്രത്തിന്റെ ഒരു ഭാഗമായ അളകന്ദത്തിലുണ്ടാകുന്നതു, വൈവർണ്ണികം= യവനദ്വീപത്തിൽ സമുദ്രത്തിന്റെ ഭാഗമായ വിവർണ്ണത്തിലുണ്ടാകുന്നതു. [ 120 ] ൧൨൦
  അധ്യക്ഷപ്രചാരം                              രണ്ടാമധികര​ണം
യും ആട്ടുമൂത്രത്തിന്റെ ഗന്ധമുളളതായുമിരിക്കും. ദേവസഭ എന്ന പ്രദേശത്തുണ്ടാകുന്ന ചന്ദനം രക്തവർണ്ണവും പത്മഗന്ധിയുമായിരിക്കും. ജാവകദേശത്തുണ്ടാകുന്നതും അങ്ങനെതന്നെ. ജോംഗകദേശത്തുണ്ടാകുന്നതുംഅങ്ങനെതന്നെ. ജോംഗകദേശത്തുണ്ടാകുന്നതു രക്തവറണ്ണമോ രക്തകാളവർണ്ണമോ ആയും സ്നിഗ്ദ്ധമായുമിരിക്കും . തൗരൂപദേശത്തുണ്ടാകുന്നതും അങ്ങനെതന്നെ. മാലേയദേശത്തുണ്ടാകുന്നത് പാണ്ഡുരക്തമായിരിക്കും. കുചന്ദനം കൃഷ്ണവർണ്ണമായും അകിലുപോലെ കാളവർണ്ണമോ രക്തമോ രക്തകാളമോ ആയുമിരിക്കും . കാലപർവ്വതദേശത്തുണ്ടാകുന്നതു അനവദ്യ(കുങ്കുമം) വർണ്ണമായിരിക്കും. കോശകാരപർവ്വതമെന്ന പ്രദേശത്തു​​ണ്ടാകുന്നതു കാളവർണ്ണമോകാളചിത്രവർണ്ണമോ രക്തവർണ്ണമോ രക്തകാളവർണ്ണമോ ആയിരിക്കും ശീതോദകദേശത്തുണ്ടാകുന്നതു പത്മവർണ്ണമോകറുത്തുസ്നിഗ്ദ്ധമായിട്ടുളളതോആയിരിക്കുംനാഗപർവ്വതദേശത്തുണ്ടാകുന്നതു രൂക്ഷവുംശൈലവർണ്ണവുമായിരിക്കും.ശാകലദേശത്തുണ്ടാകുന്നതുകപിലവർണ്ണമായിരിക്കും;*
      ലഘു,സ്നിഗ്ദ്ധം,അശ്യാനം(വേഗം ഉണങ്ങാത്തതു), സർപ്പിസ്നേഹാലപി(നൈപോലെ ഒട്ടുന്നതു), ഗന്ധസുഖം,ത്വക്കിൽ വ്യാപിക്കുന്നതു, അനുൽബണം, അവിരാഗി(ദ്രവ്യാന്തരയോഗത്തിൽ വർണ്ണഗന്ധരസങ്ങൾ മാറാത്തതു), ഉഷ്ണസഹം, ദാഹഗ്രാഹി(ചൂടിനെ വലിച്ചെടുക്കുന്നതു), സുഖസ്പർശനം എന്നിങ്ങനെയെല്ലാമിരിക്കുകയാണ് ചന്ദനഗുണങ്ങൾ.

____________________________________________________________________

 • ചന്ദനത്തിനു സാതനം തുടങ്ങി ഉൽപത്തിഭൂമികൾ പതിനാറു.രക്താദിയായി വർണ്ണങ്ങൾ ഒമ്പതു,ഭൂമിഗന്ധാദിയായിഗന്ധങ്ങൾ ആറു. ലഘുത്വം തുടങ്ങി ഗുണങ്ങൾ പതിനെന്നു. സാതനാദിയായി പറഞ്ഞു പതിനാറു ദാശങ്ങളിൽ, ജാവകം, ജോംഗകം, തൊരൂപം എന്നിവ കാമരൂപ(ആസ്സാം) രാജ്യത്തേക്കു ചേർന്ന പ്രദേശങ്ങളാകുന്നു. ശേഷമുളളവ മലയപർവ്വതത്തിൽപ്പെട്ട പ്രദേശങ്ങളുമാണ്. [ 121 ] ൧൨൧
        ഇരുപത്തൊന്പതാം പ്രകരണം പതിനൊന്നാം അധ്യായം
            അഗരു(അകിലു)-ജോംഗകം കാളവർണ്ണമോ കാളചിത്രമോ(വെളുത്തു കറുത്തു വരകളുള്ളതു)മണ്ഡലചിത്രമോ(വെളുത്തുകറുത്തു പുള്ളികളുള്ളതു)ആയിരിക്കും;ദോംഗകം ശ്യാമവർണ്ണമായിരിക്കും;പാരസമുദ്രകം ചിത്രരൂപമായും ഉശീരത്തിന്റെയോ മുല്ലപ്പൂവിന്റെയോ ഗന്ധമുള്ളതായുമിരിക്കും.
          ഗുരു,സ്നിഗ്ദ്ധം, [ 122 ]                                   ൧൩൩

അധ്യക്ഷപ്രചാരം രണ്ടാമധികരണം.

ണ്ടാകുന്നതു) ഉശീരവർണ്ണമായിരിക്കും. രണ്ടും കുഷ്ഠ (കൊട്ടം)ഗന്ധിയാകുന്നു. കാലകേയം( കരിഞ്ചന്ദനം) -സ്വർണ്ണഭൂമി( ഭർമ്മദേശം) യിലുണ്ടാകുന്നത് സ്നിഗ്ദ്ധപീതമായിരിക്കും; ുത്തരപർവ്വതത്തിൽ ഉത്ഭവിക്കുന്നത് രക്തപീതവുമായിരിക്കും- ഇങ്ങനെ സാരങ്ങൾ. ഇപ്പറഞ്ഞ തൈലപർണ്ണികം, ഭദ്രശ്രീയം, കാലകേയം എന്നിവ പിണ്ഡമാക്കുന്നതിനേയും ക്വാഥമാക്കുന്നകൃതിനേയും ധൂമമാക്കുന്നതിനേയും സഹിക്കുന്നതും ദ്രവ്യാന്തരസംയോഗത്തിങ്കൽ വികാരം വരാത്തതും യോഗാനുവിധായിയും( ഗന്ധയോഗങ്ങളിൽ ചേരുന്നത്) ആണ്. ഇവയ്ക്ക് ചന്ദനത്തിനും അഗരുവിനുമുളള ഗുണങ്ങളുണ്ടുതാനും. കാന്തനാവകം, പ്രൈയകം( പ്രിയദേശങ്ങളിലുണ്ടാകുന്നത്) എന്നിവയാണ് ഉത്തര( ഹിമവാൻ)പർവ്വതത്തിലെ ചർമ്മം. അവയിൽവച്ച് കാന്തനാവകം മയിൽക്കഴുത്തിന്റെ നിറത്തിലിരിക്കും; പ്രൈയകം നീലപീതശ്വേത

രേഖകളോടുകൂടിയതോ ബിന്ദുചിത്രമോ ആയിരിക്കും ഇതു രണ്ടും എട്ടംഗുലം നീളമുളളതാകുന്നു. ബിസി, മഹാബിസി എന്നിവയാണ് ദ്വാദശഗ്രാമങ്ങളിൽ* ഉണ്ടാകുന്ന ചർമ്മങ്ങൾ വർണ്ണവ്യക്തിയില്ലാത്തതും ദുഹിലിതികവും (രോമങ്ങൾ നിറഞ്ഞത്) ചിത്രാകാരവുമായിട്ടുളലതു ബിസി; പറുപറുത്തും മിക്കതും വെളുത്തുമിരിക്കുന്നത് മഹാബിസി.ഇതുരണ്ടും പന്ത്രണ്ടംഗുലം നീളമുളളതായിരിക്കും. ശ്യാമിക, കാളിക, കദളി, ചന്ദ്രോത്തര,ശാകല എന്നി


  * ദ്വാദശഗ്രാമങ്ങളെന്നാൽ ഹിമാവാൻ പർവ്വതത്തിങ്കൽ മ്ളേച്ഛന്മാർ വസിക്കുന്ന പന്ത്രണ്ടു ഗ്രാമങ്ങളാകുന്നു. [ 123 ] ഇരുപത്തൊമ്പതാം പ്രകരണം പതിനൊന്നാം അധ്യായം 

വ ആരോഹത്തിൽ ഉണ്ടാകുന്ന ചർമ്മങ്ങളാണ്.കപിലവർണ്ണമോ ബിന്ദുക്കളെക്കൊണ്ടു ചിത്രമോ ആയിട്ടുള്ളതു ശ്യാമിക,കപിലവർണ്ണത്തോടോ കപോതവർണ്ണത്തോടോ കൂടിയതു കാളിക.ഇതു രണ്ടും എട്ടംഗുലം നീളമുള്ളതായിരിക്കും.പരുഷയായും ഒരു ഹസ്തം നീളമായുള്ളതായുമിരിക്കുന്നതു കദളി.അതു തന്നേ ചന്ദ്രചിത്ര[ചന്ദ്രാകാരങ്ങളായ വട്ടപ്പള്ളികളോടുകൂടിയത്]യായാൽ ചന്ദ്രോത്തര.കദളിയുടെ മൂന്നിലൊന്നു നീളത്തിൽ കോഠമമണ്ഡലങ്ങളാൽ[വലിയ വട്ടപ്പള്ളികളാൽ]ചിത്രമായും കണ്ണികളുള്ളതായും അജിനചിത്രമായും [ മാന്തോൽപോലെ പുള്ളികളുള്ളതു]ഇരിക്കുന്നതു ശാകുല.

     സാമൂരം,ചീനസി,സാമൂലി എന്നിവ ബാൽഹവത്തിൽ ഉണ്ടാകുന്ന ചർമ്മങ്ങൾ.മുപ്പത്താറംഗുലം നീളമുള്ളതും അഞ്ജനവർണ്ണവുമായിട്ടുള്ളതു സാമൂരം;രക്തകൃഷ്ണമോ ശ്വേതകൃഷ്ണമോആയതു ചീനസി;ഗോധൂമവർണ്ണത്തോടു കൂടിയതു സാമൂലി.
        സാതിന,നളതൂല,വൃത്തപുച്ഛ എന്നിവയാണ് ഔദ്രങ്ങൾ[ ജലജീവികളുടെ ചർമ്മങ്ങൾ].സാതിന കൃഷ്ണവർണ്ണമായിരിക്കും.നളതൃല നളപ്പല്ലിന്റെ പഞ്ഞിപോലെ വെളുത്തിരിക്കും.വൃത്തപുഛ കപിലവർണ്ണവുമായിരിക്കും.ഇങ്ങനേ ചർമ്മജാതികൾ.
   ചർമ്മങ്ങളിൽവച്ചു മൃദുവും സ്നിഗ്ദ്ധവും രോമബഹുളമായിട്ടുള്ളതാണ് ശ്രേഷ്ഠം.
    ആവികം(ആട്ടുരോമത്തുണി)വർണ്ണംകൊണ്ടു തനിവെള്ളയായോ തനിച്ചുവപ്പായോ പത്മരക്തമായോ ഇരിക്കും.നിർമ്മാണംകൊണ്ടു ഖചിതം(തുന്നിയതു),വാനചിത്രം(ചത്രാകൃതിയിർ നെയ്തതു),ഖണ്ഡസംഖാത്യം [ 124 ]                                    ൧൨൪

അധ്യക്ഷപ്രചാരം രണ്ടാമധികരണം

(ഖണ്ഡങ്ങളെക്കൊണ്ടു മടഞ്ഞുണ്ടാക്കിയതു) , തന്തുവിച്ഛിന്നം ( വലപോലെ നൂലുകൾ ചേർത്തുണ്ടാക്കിയത്) എന്നിവയാണ്. സ്വരൂപം കൊണ്ടും കംബളം കൗചപകം (ഇടയൻമാർ ധരിക്കുന്നത്), കുലമിതിക (ശിരസ്രാണം), സൗമിതിക(ഗജാസ്തരണം), ഉരഗാസ്തരണം, വർണ്ണകം (വർണ്ണകംബളം),തളിച്ഛകം (മെത്തവിരിപ്പ്), വാരവാണം (കഞ്ചുകം), പരിസ്തോമം (പരമധാനി) സമന്തഭദ്രകം(പടച്ചട്ട) എന്നിങ്ങനെയാണ് ആവികം.

         ഇവയിൽവച്ചു പിച്ഛില (വഴുത്തത്)മായിരിക്കുന്നതും ആർദ്രമെന്നപോലെയിരിക്കുന്നതും സൂക്ഷ്മവും മൃദുവുമായിട്ടുള്ളതാണ് ശ്രേഷ്ഠം.
         അഷ്ടപ്ലോതിസംഘാത്യ (എട്ടു ഖണ്ഡങ്ങളെക്കൊണ്ടു മടഞ്ഞുണ്ടാക്കിയത്)മായും കൃഷ്ണവർണ്ണമായുമിരിക്കുന്ന ഭിംഗിസി എന്ന വർഷവാരണം (മഴക്കമ്പിളി), അപസാരകം എന്നിവ നേപാളദേശത്തുണ്ടാക്കുന്നതാണ്. 
         സംപുടിക (കാലുറ), ചതുശ്രിക, ലംബര (മറശ്ശീല), കടവാനകം (പട്ടുനൂൽൽകൊണ്ടു നെയ്ത മറശ്ശീല) പ്രാവരകം (ഒരുഭാഗത്ത് മാത്രം തുമ്പുള്ള രോമാവർത്തം), സത്തളിക (പരമധാനി) എന്നിവ മൃഗരോമത്തുണികൾ.
       വാംഗകം(വംഗദേശത്തുണ്ടാകുന്നത്)ശ്വേതവും സ്നിഗ്ധവുമായ ദുകുല(പട്ട്)മാകുന്നു.പൌണ്ഡ്രകം(പുണ്ഡ്രദേശത്തുണ്ടാകുന്നത്)ശ്യാമവർണ്ണവും,മണിപോലെ സ്നിഗ്ദ്ധവുമായിരിക്കും. സൗവർണ്ണ്യകഡ്യകം സൂർയ്യവർണ്ണവും മണിസ്നിഗ്ദ്ധവുമായിരിക്കും. അവ മണിസ്നിഗ്ദ്ധോദകവാനം (നൂൽ വെള്ളത്തിൽ നനച്ചു മണിബന്ധം കൊണ്ട് വേർപ്പെടുത്തി നെയ്യുന്നത് ) , ചതുരശ്രവാനം (പട്ടുനൂൽകൊണ്ടു മാത്രം നെയ്യുന്നത്), വ്യാമിശ്രവാനം (മറ്റുനൂലുകൾ കലർത്തി നെയ്യുന്നത്) എന്നിവയാകുന്നു. [ 125 ]                            ൧൨൫
  ഇരുപത്തൊമ്പതാം പ്രകരണം പതിനൊന്നാം അദ്ധ്യായം
 ഇവയിൽവച്ച ഏകാംശുകം (ഊടുംപാവും ഒറ്റയിഴയായിട്ടുള്ളത് ),അധ്യർദ്ധ്യാംശുകം (ഒറ്റയിഴ ഊടും ഈരെഴ പാവുമായൊ, ഈരെഴ ഊടും ഒറ്റയിഴ പാവുമായോ നെയ്തത്), ത്രൃംശുകം (ഊടുംപാവും മുവ്വിഴയായത്),ചതുരംശുകം(ഊടും പാവും നാലിഴയായത്) എന്നിവ യഥാക്രമം ഗുണംകുറഞ്ഞവയാകുന്നു.

ഇതിനെപ്പറഞ്ഞതുകൊണ്ട് കാശിയിലും പുണ്ധ്രകദേശത്തുമുണ്ടാക്കുന്ന ക്ഷൗമത്തേയും പറഞ്ഞുകഴിഞ്ഞു. മാഗധിക, പൗണ്ട്ധിക,സൗവർണ്ണകഡ്യക, എന്നിവയാണ് പാത്രോർണ്ണകൾ (ചിലന്തിനൂലുകൾ). നാഗവൃക്ഷം, ലികുചം(അയനി), ബകുളം(ഇലഞ്ഞി), വടവൃക്ഷം എന്നിവ അവയുടെ യോനികൾ. നാഗവൃക്ഷത്തിന്മേലുണ്ടാകുന്നത് പീതവർണ്ണമായും, ലികുചത്തിലുണ്ടാകുന്നത് ഗോധൂമവർണ്ണമായും, ബകുളത്തിലുണ്ടാകുന്നത് ശ്വേതവർണ്ണമായും, പിന്നത്തേതു നവനീ തവർണ്ണമായുമിരിക്കും. അവയിൽവച്ചു സൗവർണ്ണകുഡ്യകമാണ് ശ്രേഷ്ഠം. ഇതിനെപ്പറഞ്ഞതുകൊണ്ടുതന്നെ കൗശേയ(പട്ടുനൂൽപ്പുഴുനൂൽ)വും, ചീനദേശത്തുണ്ടാക്കുന്ന ചീനപട്ടങ്ങളും പറഞ്ഞുകഴിഞ്ഞു. മാധുരം (മധുരയിലുണ്ടാകുന്നത്),ആപരാന്തകം (കൊങ്കണദേത്തുണ്ടാകുന്നത്), കാലിംഗകം (കലിംഗദേശജം),കാശികം, വാംഗകം (വംഗദേശകം) വാഝകം (വഝകമെന്ന കൗശാംബിയിൽ ഉണ്ടാകുന്നത്), മാഹിഷം (മാഹിഷ്മതി എന്ന കുന്തളരാജധാനിയിലുണ്ടാകുന്നത്)എന്നിങ്ങനെയുള്ള കാർപ്പാസികം (പരുത്തിനൂൽവസ്ത്രം) ശ്രേഷ്ഠമാകുന്നു. [ 126 ] അധ്യക്ഷപ്രചാരം രണ്ടാമധികരണം

               ഇതിൽനിന്നന്യരത്നങ്ങൾ-
               തന്റെയും കണ്ടുകൊള്ളണം
              മാനം, മൂല്യം, ലക്ഷണവും,
               ജാതി, രൂപം, നിധാനവും,
               
               നവകർമ്മം, നവീകാരം,
               കർമ്മഗുഹ്യ, മുപസ്ക്കരം,
              ദേശം, കാലം, പരീഭോഗം,
                ഹിംസ്രപ്രതിവിധാനവും
           കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന
           രണ്ടാമധികരണത്തിൽ, കോശപ്രവേശ്യത്ന്യേപരീയെന്ന
                    പതിനൊന്നാം അദ്ധ്യായം
                   -------------------------
                പന്ത്രണ്ടാം അദ്ധ്യായം
                  -------------
                മുപ്പതാം പ്രകരണം.
             ആകരകർമ്മാന്തപ്രവർത്തനം.
      ആകരാദ്ധ്യക്ഷൻ ശുല്ബശാസ്ത്രവും* (ലോഹങ്ങളുടെ ഉത്പത്തിസ്ഥലമറിവാനുള്ള ശാസ്ത്രം) ധാതുശാസ്ത്രവും (ധാതുക്കളിൽനിന്നു സാരമെടുക്കുന്നതിനെപ്പറയുന്ന ശാസ്ത്രം) രസശാസ്ത്രം, പാകശാസ്ത്രവും(സ്വർണ്ണാദികളെ പാകംചെയ്തു വർണ്ണാധിക്യം വരുത്തുന്നതിനെ പറയുന്ന ശാസ്ത്രം) മണിരാഗശാസ്ത്രവും(മണികൾക്കു നാനാവർണ്ണങ്ങളുണ്ടാക്കുവാനുതകുന്ന ശാസ്ത്രം) പഠിച്ചറിഞ്ഞവനായിട്ട്, ആ ശാസ്ത്രങ്ങളറിയുന്നവരെ തുണകൂട്ടി, തദ്വിഷയ

---------------------
 • ശുല്ബമെന്നാൽ ചെമ്പ്. ചെമ്പുകൊണ്ടുള്ള പലതരം പണികളും ചെമ്പിനെ കനകരജതാദികളാക്കി മാറ്റുവാനുള്ല വിദ്യയും ഉപദേശിക്കുന്ന ശാസ്ത്രമാണ് ശുല്ബശാസ്ത്രമെന്നു പക്ഷാന്തരം. [ 127 ] ൧൨൭

മുപ്പതാം പ്രകരണം പന്ത്രണ്ടാം അധ്യായം ത്തിൽ നൈപുണ്യമുള്ള കർമ്മകരന്മാരോടും ഉപകരണങ്ങളോടും കൂടി,കിട്ടവും മൂഷ (മൂശ) യും അംഗാര(കരി) വും ഭസ്മവുമാകുന്ന ലിംഗങ്ങൾ കൊണ്ടു ഭൂതപൂർവ്വമായ ആകരത്തേയും, മണ്ണിന്റെ വർണ്ണാധിക്യവും ഗൗരവാധിക്യവും ഉഗ്രഗന്ധരസത്വവുമാകുന്ന അടയാളങ്ങൾ കൊണ്ട് ഭൂമിധാതു,പ്രസ്തരധാതു,രസധാതു എന്നിവയടങ്ങിയ നവീനമായ ആകരത്തേയും പരീക്ഷിച്ചറിയണം. $

    അഭിജ്ഞാതോദ്ദേശങ്ങളായ (പണ്ടു രാജാക്കന്മാർ അടയാളപ്പെടുത്തിയ) പർവ്വതങ്ങളിലെ ബിലദ്വാരങ്ങളിലും ഗുഹകളിലും ഉപത്യക(താഴ്വര) കളിലും ആലയ(ഇഹാഗൃഹ) ങ്ങളിലും നിഗൂഢഖാത (പാറകൊണ്ടു മുഖം മൂടിയഗുഹകൾ)ങ്ങളിലും ഉള്ളിൽ നിന്നുറന്നു കിനിയുന്നവയും,ഞാവൾപ്പഴം പോലെയോ മാമ്പഴംപോലെയോ പനമ്പഴംപോലെയോ പക്വഹരിദ്രാഭേദം(വെന്ത മഞ്ഞൾമുറി) പോലെയോ ഹരിതാലംപോലെയോ മനയോലപോലെയോ തേൻപോലെയോ ഹിംഗുലകം(ചായില്യം) പോലെയോ പുണ്ഡരീകം(വെൺതാമരപ്പൂൂവ്) പോലെയോ ശുകപത്രംപോലെയോ മയൂരപത്രംപോലെയോ വർണ്ണമുള്ളവയും, അതേവർണ്ണമുള്ള വെള്ളവും ഓഷധികളും ചുഴന്നിട്ടുള്ളവയും,ചിക്കണങ്ങളും (തൊട്ടാലൊട്ടുന്നവ) ,വിശദങ്ങളും ഭാരികങ്ങളും(കനത്ത) മായ രസങ്ങൾ(ദ്രാവകങ്ങൾ) കാഞ

കാഞ്ചനികൾ (കാഞ്ചനമടങ്ങിയവ) ആകുന്നു. ഇവ വെള്ളത്തിൽ ചേർത്താൽ എണ്ണപോലെ പരക്കുകയും, ചേറും ചളിയും വലിച്ചെടുക്കുകയും ചെയ്യും.ഇങ്ങനെയുള്ള കാഞ്ചനരസങ്ങൾ നൂറിരട്ടി [ 128 ] ൧൨൮

   അദ്ധ്യക്ഷപ്രചാരം                    രണ്ടാമധികരണം           

ചെമ്പിന്റേയും വെള്ളിയുടേയും മേൽ ചേർത്താൽ അവയെ വേധിക്കും.* തൽപ്രതിരൂപക(തത്സദൃശം) മായും എന്നാൽ ഉഗ്രങ്ങളായ ഗന്ധരസങ്ങളോട് കൂടിയതായുമിരിക്കുന്ന വസ്തു ശിലാജതു(കന്മദം) വാണെന്നറിയണം.

   പീതവർണ്ണങ്ങളോ താമ്രവർണങ്ങളോ താമ്രപീതവർണ്ണങ്ങളോ ആയിട്ടുള്ളവയാണ് ഭൂമിധാതുക്കളും പ്രസ്തരധാതുക്കളും.

അവയിൽ വച്ചു മുറിച്ചാൽ നീലവർണ്ണമായ രാജിക(രേഖകൾ) ളുള്ളവയായോ മുൽഗം, മാഷം, കൃസരം(എൾച്ചോറ്) എന്നിവപോലെയുള്ള നിറത്തോടുകൂടിയോ ദധി ബിന്ദുക്കളേറ്റ പോലേയും ദധി പിണ്ഡം(തയിർക്കട്ട)പറ്റിയപോലെയും ചിത്രമായോമഞ്ഞൾ,കടുക്ക,പത്മപത്രം,ശൈവലം(കുളഞ്ചണ്ടി),യകൃത്ത്,പ്ലീഹ,അനവദ്യം(കുങ്കുമം)എന്നിവയുടെ നിറത്തോടു കൂടിയോ പൊടിച്ചാൽ ചുഞ്ചുവാലുക(നേരിയ മണൽ) പോലെയുള്ള രേഖകളും ബിന്ദുക്കളും സ്വസ്തിക(ത്രികോണരേഖയും) ഗുളികകളും(ഒരുതരം കല്ലുകൾ) കലർന്നോ ഉള്ളതായും അതീവദീപ്തിയുള്ളതായും തീയിലിട്ടു തപിപ്പിച്ചാൽ പിളരാതെയും നുരയും പുകയുമേറിയിരിക്കുന്നവയായുമുള്ളവ സുവർണ്ണധാതുക്കളത്രെ. അവ പൊടിച്ചു ചെമ്പിലും വെള്ളിയിലും മുൻപോലെ ചേർത്താൽ അവയെ വേധിക്കും.

 ശംഖം ,കർപ്പൂരം,വെണ്ണ, സ്ഫടികം, കപോതം(മാടപ്രാവ്), പാരാവതം (കാട്ടുപ്രാവ്), വിമലകമണി, മയിൽക്കഴുത്ത് എന്നിവയുടേയോ സസ്യകമണി, ഗോരോചനം,ഗുളം,മത്സ്യണ്ഡിക(കണ്ടിശ്ശർക്കര)

എന്നിവയുടേയോ കൊന്നപ്പൂവ്,താമരപ്പൂവ്,പാതിരിപ്പൂവ്, കളായ ____

*ഒരു തുലാം ചെമ്പിലും ഒരു തുലാം വെള്ളിയിലും ഓരോ പലം കാഞ്ചനികരസം ചേർത്താൽ അവയെ പൊന്നാക്കുമെന്നു സാരം. [ 129 ] 
                                    ൧൨൯

മുപ്പതാം പ്രകരണം പന്ത്രണ്ടാം അധായായം

പ്പൂവു ക്ഷൗമപ്പൂവൂ,അതസിപ്പൂവു എന്നിവയുടെയോ വർണ്ണത്തോടുകൂടിയിരിക്കുന്നവയും, ഈയമോ അഞ്ജനമോ കൂടിക്കലർന്നും ദുർഗന്ധത്തോടുകൂടിയുമിരിക്കുന്നവയും, മുറിച്ചാൽ പുറം വെളുത്തും അകം കറുത്തും അല്ലെങ്കിൽ പുറം കറുത്തും അകം വെളുത്തും ഇരിക്കുന്നവയും, രേഖപളാലും ബിന്ദുക്കളാലും ചിത്രമായിരിക്കുന്നവയും, മാർദ്ദവമുള്ളവയും, തീയിലിട്ടൂതിയാൽ പൊട്ടാതേയും നുരയും പുകയുമേറിയുമിരിക്കുന്നവയുമായ ധാതുക്കൾ രൂപ്യ (വെള്ളി) ധാതുക്കളാകുന്നു.

                                          എല്ലാ ധാതുക്കൾക്കും ഗുരുത്വം പെരുകുന്തോറും സത്ത്വം(ഉള്ളിലെ സാരം) ഏറിയിരിക്കും.
                   അവയിൽവെച്ച് അശുദ്ധങ്ങളോ (ധാത്വന്തരമിശ്രങ്ങൾ) മൂഢഗർഭങ്ങളോ(സാരം വരാതിരിക്കുന്നവ) ആയിട്ടുള്ളവയെ തീക്ഷ്ണമൂത്ര(ആനമൂത്രംല മുതലായവ) ങ്ങളിലോ തീക്ഷ്ണങ്ങളായ ക്ഷാരങ്ങളിലോ ഭാവനംചെയ്ത (നനച്ചുണക്കുക) യോ, രാജവൃക്ഷം (കൊന്ന) വടവൃക്ഷം പീലുവൃക്ഷം എന്നിവയുടെ തൊലിയും പശുവിൻപിത്തം,ഗോരോചനം എന്നിവയും മഹിഷം, കഴുത,കരഭം(കോവർകഴുത) എന്നിവയുടെ മലമൂത്രങ്ങളും കൂടി പിണ്ഡബന്ധമോ (അരച്ചുരുട്ടുക) പ്രതീവാപമോ (പൊടിച്ചു വിതറുക) അവലേപമോ (അരച്ചു പൂശുക) ചെയ്താൽ അവ വിശുദ്ധങ്ങളായിട്ടു സാരത്തെ സ്രവിക്കും.
                               യവം,ഉഴുന്ന്,എള്ള്,പലാശം(പ്ലാവ്), പീലു ഇവയുടെ ക്ഷാരത്തിലോ പശുവിൻപാലും ആട്ടിൻപാലും കൂട്ടിയതിലോ ഇട്ടു കദളീകന്ദം (വാഴക്കിഴങ്ങ്) ,വജ്രകകന്ദം(കിള്ളിക്കിഴങ്ങ്) എന്നിവപൊടിച്ചു വിതറിയാൽ സ്വർണ്ണത്തിനും വെള്ളിക്കും മാർദ്ദവം വരും.

തേൻ,എരട്ടിമധുരം,ആട്ടിൻപാൽ,എണ്ണ,നൈ,ശർക്കര,കിണ്വം*(കള്ളൂറൽ),കന്ദളി(കൂൺ) എന്നിവ [ 130 ]

അധ്യക്ഷരപ്രചാരം രണ്ടാമതികരണം കൊണ്ട് മൂന്ന് പ്രാവശ്യം സേചനം ചെയ്താൽ, കാഠിന്യം കൊണ്ട് നൂറുമായിരവുമായി

+ [ 131 ] ൧൩൧

മുപ്പതാം പ്രകരണം പന്ത്രണ്ടാം അധ്യായം (ദിയെ) അവ സംബന്ധിച്ചുള്ള കർമ്മശാലകളിൽ സംസ്കരിപ്പിക്കണം.

               കൃതഭാണ്ഡങ്ങ(സംസ്കൃതങ്ങളായ സ്വർണ്ണാദികൾ) ളുടെ വ്യവഹാരത്തെ ഏകമുഖ (ഒരിടത്തു മാത്രമുള്ള) മാക്കിച്ചെയ്കയും, മറ്റൊരിടത്തു അവ നിർമ്മിക്കുകയോ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നവർക്ക് അത്യയം (ദണ്ഡം) കല്പിക്കുകയും വേണം.

ആകരികൻ (ആകരത്തിലെ കർമ്മകൻ) [ 132 ] അധ്യക്ഷപ്രചാരം രണ്ടാമധികരണം ത്തു രൂപരുപ (വെള്ളിനാണ്യം)മായിരിക്കുന്ന പണത്തേയും,അതിൽപക്തി വീതം ചേർത്തു അഷ്ടഭാഗ(അരക്കാൽ പണം)ത്തേയും നിർമ്മിപ്പിക്കണം.നാലിലൊരുബഭാഗം വെള്ളിചേർത്തു താമ്രരൂപ(ചെമ്പുനാണയം)മായമാഷകം,അർദ്ധമാഷകം,കാകണി,അർദ്ധകാകണി എന്നിവയും നിർമ്മിപ്പിക്കണം.* നാലിലൊരുഭാഗം വെള്ളിചേർത്തു താമ്രരൂപ (ചെമ്പുനാണ്യം)മായ മാഷകം, അർദ്ധമാഷകം, കകണി, അർദ്ധകാകണി എന്നിവയും നിമ്മിപ്പിക്കണം.$

രൂപദർശകൻ(നാണ്യപരിശോധകൻ)നാട്ടിൽ വ്യവഹരത്തിനു വേണ്ടതും കോശത്തിൽ വയ്ക്കേണ്ടതുമായ പണത്തിൻടെ യാത്രയെ വ്യവസ്ഥപ്പെടുത്തണം. അന്യപ്രദേശത്തുവച്ചു പണം നിർമ്മിക്കുന്നതായാൽ അതിന്റെ കർത്താവു, ക്രേതാവു, വിക്രേതാവു, പരീക്ഷകൻ എന്നിവരോടു നൂടിന്നെട്ടുവീതം രൂപികവും, നൂറ്റിന്നഞ്ചുവീതം വ്യാജിയും, നൂറ്റിന്നെട്ടുവീതം പാരീക്ഷകവും (പരിശോധനക്കൂലി) ഇരുപത്തഞ്ചുപണം അത്യയവും വസൂലാക്കണം. ഖന്യധ്യക്ഷൻ ശ്ംഖം, വജ്രം, മണി, മുത്തു, പവിഴം, ക്ഷാരം എന്നിവയുടെ കർമ്മാന്തങ്ങളെസ്ഥാപിക്കുകയും അവയുടെ പണനവ്യവഹാരം നടത്തുകയും വേണം. ലവണാധ്യക്ഷൻ പാകമുതം (രജകീയമായപടന്നയിൽ വിളഞ്ഞതു) ലവണഭാഗം (പങ്കായിക്കൊടുത്ത


 • ഒരു പണത്തിന്നു പതിനാറുമാഷത്തൂക്കം അതിൽ നാലുമാഷം ചെമ്പ്, പതിനൊന്നുമാഷം വെള്ളി, ഒരു മാഷം ഉരുക്കു മുതലായയിലൊന്ന്.

$ നാലുമാഷം വെള്ളിയും, പതിനൊന്നുമാഷം ചെമ്പും, ഒരു മാഷം ഉരുക്കു മുതലായവയിലൊന്നുമായിട്ടാണ് മാഷകത്തിന്റെ നിർമ്മാണം. [ 133 ] മുപ്പതാം പ്രകരണം പന്ത്രണ്ടാം അധ്യായം പടന്നയിലുണ്ടായതും),പ്രക്രയം(പാട്ടത്തിനു കൊടുത്ത പടന്നയിൽ വിള‍ഞ്ഞതു)എന്നത് യഥാകാലം പിരിക്കുകയും അതിന്റെ വില്പനയിൽ മൂല്യം,രൂപം,വ്യാജി എന്നിവ വക കാണിക്കുകയും വേണം. ആഗത്തുലവണ(വിദേശത്തു നിന്നു കൊണ്ടു വരുന്ന ഉപ്പ്)ത്തിന്റെ ആറിലൊരു ഭാഗം രാജവിനുളള അംശമായി നൽകണം.ഈ ഭാഗവും വിഭാഗവും മാനവ്യജിയും നൽകിയിട്ടു മാത്രമേ ആ ഉപ്പു വിൽക്കാവൂ.നൂറ്റിനഞ്ചു വീതം വ്യാജിയും,രൂപവും(നൂറ്റിനെട്ടുവീതം),നൂറ്റിനെട്ടുവീതമുഌഅ രൂപികവും നൽകുകയും വേണം. ആഗന്തുലവണം വാങ്ങുന്നവർ ശുൽക്കവും, രാജപണ്യമായ ഉപ്പിന്റെ ഛേദ(വില്പനക്കുറവു)ത്തിനനുസരിച്ചു വൈധരണവും (നഷ്ടപരിഹാരം) കൊടുക്കണം. രാജപണ്യമായ ഉപ്പു വാങ്ങുവാനുള്ളപ്പോൾ അന്യസ്ഥലത്തുനിന്നു വാങ്ങുന്നവൻ അറുനൂറുപണം അത്യയം കെട്ടുകയും വേണം. വിഅവണം (മണ്ണുകൂട്ടിയ ഉപ്പു) വിൽക്കുന്നവനും, വാനപ്രസ്ഥനൊഴികെയുള്ള അനിസ്പഷ്ടോപജീവിയും (അനുമതികൂടാതെ ഉപ്പുണ്ടാക്കുന്നവൻ) ഉത്തമസാഹസദണ്ഡം കെട്ടണം. ശ്രോത്രിയന്മാർ, തപസ്വികൾ, വിഷ്ടികൾ (തൊഴിലാളികൾ) എന്നിവർക്കു ഭക്തലവണം (ചോറിൽ കൂട്ടാനുള്ള ഉപ്പു) ശുൽക്കം കൂടാതെ കൊണ്ടുപോകാവുന്നതാണ്. അതൊഴികെയുള്ള ലവണവർഗ്ഗവും ക്ഷാരവർഗ്ഗവും കൊണ്ടു പോകുമ്പോൾ ശുൽക്കം നൽകുകയും വേണം. ഏവം മൂല്യ്,വിഭാഗങ്ങൾ, വ്യാജീ,പ്രിഘ,മത്യയം, ശുൽക്കം, വൈധരണം,ദണ്ഡം രൂപം രൂപികവും തഥാ, [ 134 ] അധ്യക്ഷപ്രചാരം രണ്ടാമതികരണം

              ധാതുവും,പണ്യവുംകൂടി-
              പ്പന്ത്രണ്ടാം ഖനിജം ധനം; 
              സർവ്വപണ്യങ്ങളിൽ നൃപൻ 
              ചെയ്യേണം മുഖസംഗ്രഹം

ആകരപ്രഭവം കോശം, ദണ്ഡം കോശസമുദ്ഭവം; കോശദണ്ഡങ്ങളാൽ പൃത്ഥ്വി കൈവരും കോശഭൂഷണം. കൗടിന്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, ആകരകർമ്മാന്തപ്രവർത്തനമെന്നപന്ത്രണ്ടാമദ്ധ്യായം.


പതിമ്മൂന്നാം അധ്യായം


മുപ്പത്തൊന്നാം പ്രകരണം അക്ഷശാലയിൽ സുവർണ്ണാധ്യക്ഷൻ സുവർണ്ണാധ്യക്ഷൻ സ്വർണ്ണംകൊണ്ടും വെള്ളികൊണ്ടും പണിയെടുക്കുന്നവർക്കു പരസ്പരസംബന്ധം കൂടാതെയിരിക്കാവുന്നതും നാലുശാലകളോടൂം ഒരു ദ്വാരത്തോടും കൂടിയതുമായിട്ടുഅക്ഷശാല (സുവർണ്ണദികർമ്മശാല)യെ നിർമ്മിപ്പിക്കണം. വിശിഖ (പ്രധാനരത്ഥ്യ)യുടെ മധ്യത്തിൽ ശില്പജ്ഞനും കുലീനനും വിശ്വസ്തനുമായ സൗവർണ്ണികനെ * (സ്വർണ്ണശില്പിയെ) സ്ഥാപിക്കുകയും വേണം. ജാംബൂനദം (ജംബൂനദിയിലുണ്ടാകുന്നത്), ശാത


 • സ്വർണ്ണവും വെള്ളിയും മറ്റും ക്രയവിക്രയം ചെയ്യുന്നതിൽ പൗരജാനപദന്മാരെ സഹായിക്കുകയാണ് സൗവർണ്ണികന്റെ കൃത്യം. [ 135 ] ൧൩൫

മുപ്പത്തൊന്നാം പ്രകരണം പതിമ്മൂന്നാം അധ്യായം

കുംഭം (ശതകുംഭപൎവ്വതത്തിൽ ഉണ്ടാകുന്നതു),ഹാടകം(ഹാടകമെന്ന ആകരത്തിൽ നിന്നെടുക്കുന്നതു), വൈണവം(വേണുപൎവ്വതത്തിൽ ഉണ്ടാകുന്നതു), ശൃംഗശുക്തിജം(സുവൎണ്ണഭൂമിയിലുണ്ടാകുന്നതു) എന്നിങ്ങനേയും ജാതരൂപം(സ്വൎണ്ണമായിട്ടുതന്നെ ജനിച്ചതു്), രസവിദ്ധം (രസയോഗംകൊണ്ടു പൊന്നാക്കിയതു), ആകരോൽഗതം (ആകരത്തിലെ ധാതുക്കളിൽനിന്നു സാരം വാററിയെടുക്കുന്നതു്) എന്നിങ്ങനെയുള്ളതാണ് സുവൎണ്ണം.

കിഞ്ജൽക്ക (താമരയല്ലി) വൎണ്ണമായും മൃദുവായും സ്നിഗ്ദ്ധമായും അനാദി (നിലത്തിട്ടാലൊച്ചപ്പെടാത്തതു) യായുംഭ്രാജിഷ്ണുവായുമിരിക്കുന്ന സ്വൎണ്ണമാണ് ശ്രേഷ്ഠം; രക്തപീതവൎണ്ണമായിട്ടുള്ളതു മധ്യമം; കേവലം രക്തവൎണ്ണമായിട്ടുള്ളതു് അധമം.

ശ്രേഷ്ഠജാതിയിൽപ്പെട്ടവയിൽവച്ചു പാണ്ഡുവൎണ്ണവും ശ്വേതവൎണ്ണവുമായിട്ടുള്ള സ്വൎണ്ണം അപ്രാപ്തകം (സ്വതേയുള്ള വൎണ്ണം വരാത്തതു) ആകുന്നു. അതു് ഏതു ദ്രവ്യത്തിന്റെ യോഗത്താലാണോ അപ്രാപ്തകമായിരിക്കുന്നത് അതിന്റെ നാലിരട്ടി ഈയം ചേൎത്തു ശുദ്ധിചെയ്യണം(ഊതിക്കഴിക്കണം). അപ്പോൾ സീസഗന്ധത്തോടുകൂടി പിളരുന്നതായാൽ ശുഷ്കപടലങ്ങൾ (ചാണകവറളികൾ) കൊണ്ടു ധ്മാപനംചെയ്യണം. രൂക്ഷതയോടെ പിളരുന്നതായാൽ എണ്ണയിലും ചാണകത്തിലും മുക്കി വാൎക്കണം. ആകരോൽഗതമായ സ്വൎണ്ണം ശുദ്ധിചെയ്യുമ്പോൾ സീസ


* ഉൽപത്തിസ്ഥാനഭേദത്താൽ ജംബൂനദാദിയായി അഞ്ചുവിധവും, ഉൽപത്തിപ്രകാരഭേദത്താൽ ജാതരൂപാദിയായി മൂന്നുവിധവുമാണ് സ്വൎണ്ണമെന്നു സാരം. ജാംബൂനദത്തിന്റെ നിറം ഞാവൾപ്പഴച്ചാറിനോടും, ശാതകുംഭത്തിന്റേതു താമരയല്ലിയോടും, ഹാടകത്തിന്റേതു വടോങ്കുറുഞ്ഞിപ്പൂവിനോടും, വൈണവത്തിന്റേതു കൎണ്ണികാരപുഷ്പത്തോടും, ശൃംഗിശുക്തിജത്തിന്റേതു മനയോലയോടും തുല്യമായിരിക്കുമെന്നു അഭിജ്ഞർ പറയുന്നു. [ 136 ]
൧൩൬


അധ്യക്ഷപ്രചാരം
രണ്ടാമധികരണം


ഗന്ധത്തോടെ പിളരുന്നതായാൽ പാകപത്രങ്ങ(നേരിയ ഓലകൾ)ളാക്കി ചെത്തി ഗണ്ഡികകളിൽ (പലകകളിൽ) വച്ചു അടിച്ചുതകൎക്കണം. അല്ലെങ്കിൽ കൂൺ, വജ്രകന്ദം, എന്നിവയുടെ കൽക്കത്തിൽ നിഷേചനം ചെയ്യണം.

തുത്ഥോൽഗതം (തുത്ഥപൎവ്വതത്തിന്മേലുണ്ടായതു), ഗൌഡികം(ഗൌഡദേശത്തുണ്ടായതു) കംബുകം(കാമരൂപദേശത്തു ജനിച്ചതു), ചാക്രവാളികം (ചക്രവാളമെന്ന ആകരത്തിലുണ്ടാകുന്നതു), എന്നിവയാണ് വെള്ളി. അവയിൽവച്ചു ശ്വേതവും സ്നിഗ്ദ്ധവും മൃദുവുമായിട്ടുള്ളതു ശ്രേഷ്ഠം. തദ്വിപരീതമായുള്ളതും സ്ഫോടന(ഈൎപ്പ)മുള്ളതും ചീത്തയാണ്. അങ്ങയെയുള്ളതിനെ നാലിലൊരുഭാഗം ഈയം ചേൎത്തു ഊതിക്കഴിച്ചു ശുദ്ധിചെയ്യണം. ചൂളിക(കുമിള) പുറപ്പെട്ടതായും അച്ഛമായും ഭ്രാജിഷ്ണുവായും ദധിവൎണ്ണമായുമിരുന്നാൽ ശുദ്ധമാകും.

ശുദ്ധമായി ഹാരിദ്ര (മഞ്ഞൾ) വൎണ്ണമായിരിക്കുന്ന സ്വൎണ്ണത്തിന്റെ വൎണ്ണകം (മാററു്) സുവൎണ്ണം. ഒരു സുവൎണ്ണം (പതിനാറുമാഷത്തൂക്കം) പൊന്നിൽ ശുഷ്കകാകണി (കാൽമാഷത്തൂക്കം ചെമ്പു) ചേൎത്തു അത്ര പൊന്നു കുറച്ചാൽ ഒരു വൎണ്ണകം. ഇങ്ങനെ ഓരോ കാകണി ചെമ്പു കൂട്ടുകയും അത്രയ്ക്കത്ര പൊൻ കുറയ്ക്കുകയുമായി നാലുമാഷത്തൂക്കം ചെമ്പു തികയുവോളം ചെയ്താൽ ഓരോന്നിനും ഓരോ വൎണ്ണകം.


* തുത്ഥോൽഗതം പിച്ചകപ്പൂവിന്റേയും, ഗൌഡികം തഗരപ്പൂവിന്റേയും, കാംബൂകവും ചാക്രവാളികവും മുല്ലപ്പൂവിന്റേയും നിറമായിരിക്കും¶¶¶¶¶¶¶¶¶¶¶¶¶ ¶¶

16 മാഷത്തൂക്കം പൊന്നിൽ ¼, ½ ,¾, 1, 1¼, 1½, 1¾, 2, 2¼, 2½, 2¾, 3, 3¼, 3½, 3¾, 4 മാഷത്തൂക്കംവീതം ചെമ്പുചേൎത്താൽ പതിനാറു വൎണ്ണകങ്ങൾ. ശുദ്ധവൎണ്ണകം ഒന്നു്. ഇങ്ങനെ പതിനേഴു വൎണ്ണകങ്ങൾ. [ 137 ]
൧൩൭


മുപ്പത്തൊന്നാം പ്രകരണം
പതിമ്മൂന്നാം അധ്യായം


സ്വൎണ്ണം ആദ്യം ഉരച്ചിട്ടു പിന്നെ വൎണ്ണിക (പടിയാണി) ഉരയ്ക്കണം. ഉരകല്ലിൽ നിമ്നോന്നതമല്ലാത്ത പ്രദേശത്തുരച്ച സ്വൎണ്ണത്തിന്റെ നികഷരേഖ എല്ലാടത്തും സമമായ രാഗത്തോടുകൂടിയതായിരിക്കും. പരിമൃദിത(ഊന്നി ഉരച്ചതു) വും പരിലീഢ (നക്കി ഉരച്ചതു) വും നഖാന്തരത്തിൽനിന്നു പൊൻകാവിപ്പൊടി വിതറിയും കൊണ്ടുരച്ചതുമായ രേഖ ഉപാധിയാണെന്നറിയണം.

ജാതിഹിംഗുളകമോ (ജാതിച്ചായില്യം) പുഷ്പകാസീസമോ (മഞ്ഞച്ച ഹരിതാലം) ഗോമൂത്രത്തിൽ ഭാവനം ചെയ്ത പൊടി കയ്യിന്റെ അഗ്രത്തിൽ പുരട്ടി അതുകൊണ്ടു തൊട്ടാൽ സ്വൎണ്ണം വെളുക്കും.

നികഷരാഗം (ഉരകല്ലിലെ വരയുടെ നിറം) പരപ്പുള്ളതും സ്നിഗ്ദ്ധവും മൃദുവും ഭ്രാജിഷ്ണുവുമായിരിക്കുന്നതു ശ്രേഷ്ഠമാകുന്നു.

കലിംഗദേശത്തുണ്ടാകുന്ന കല്ലും, താപീനദിയിലുണ്ടാകുന്ന കല്ലും മുൽഗവൎണ്ണമായിരിക്കും. അതാണു് ശ്രേഷ്ഠമായ ഉരകല്ല്. വൎണ്ണത്തെ സമമാകുംവണ്ണം കാട്ടുന്നതായ കല്ലു സ്വൎണ്ണത്തിന്റെ ക്രയവിക്രയങ്ങൾക്കു നല്ലതാകുന്നു. ഹസ്തിച്ഛവികം (ആനത്തോൽപോലെ കറുത്തതു), സഹരിതകം (പച്ചനിറമായതു) എന്നിങ്ങനെയുള്ള കല്ലു് പ്രതിരാഗി (ചീത്തപ്പൊന്നിന്റെയും വര നന്നാക്കിക്കാണിക്കുന്നതു്)യാണു്. അതു വിക്രയത്തിൽ നല്ലതാകുന്നു. സ്ഥിരവും പരുഷവും വിഷമവൎണ്ണവുമായ കല്ലു് അപ്രതിരാഗി (നല്ല പൊന്നിന്റെയും വര ചീത്തയാക്കിക്കാണിക്കുന്നതു) യാണു്; അതു ക്രയത്തിൽ നല്ലതാകുന്നു.

ഛേദം (വെട്ടുവായ) സ്നിഗ്ദ്ധമായും സമവൎണ്ണമായും ശ്ലക്ഷ്ണമായും മൃദുവായും ഭ്രാജിഷ്ണുവായുമിരിക്കുന്നതു ശ്രേഷ്ഠമത്രെ.

18 . [ 138 ] ൧൩൮ അധ്യക്ഷപ്രചാരം രണ്ടാമധികരണം

            താപം (കാച്ചൽ) അകത്തും പ്റത്തും സമവർണ്ണമായും, താമരവല്ലിയുടെയോ കാരണ്ഡകപുഷ്പ (വാടാക്കുറുഞ്ഞിപ്പൂവു ) ത്തിന്റെയോ വർണ്ണമായിരിക്കുന്നതുത്തമം . ശ്യാമവും നീലവുമായിരിക്കുന്നത് അപ്രാപ്തകം. 
         തുലാപ്രതിമാനം പൗതവാധ്യക്ഷപ്രകരണത്തിൽ പറയുന്നതാണ്. അതിൽപ്പറയുംപ്രകാരം തൂക്കിയിട്ടുവേണം സ്വർണ്ണവും വെള്ളിയും കൊടുക്കുകയും വാങ്ങുകയും ചെയ്‍വാൻ.
  അക്ഷശാലയിൽ അനായുക്ത (നിയോഗമില്ലാത്തവൻ) നായിട്ടുള്ളവൻ കടക്കരുത്. അങ്ങനെ കടക്കുന്നവനെ ഉച്ഛേദിക്കണം. ആയുക്തനാകിലും വെള്ളിയോ [ 139 ] ൧൩൯

മുപ്പത്തൊന്നാം പ്രകരണം പതിമൂന്നാം അദ്ധ്യായം ക്ഷേപണം, ഗുണം, ക്ഷുദ്രകം എന്നിവയാണ് തട്ടാന്മാരുടെ പണികൾ. ക്ഷേപണമെന്നാൽ കാചാർപ്പണം (കല്ലുപതിക്കുക), മുതലായവയാണ്. ഗുണം എന്നാൽ സൂത്രം(നൂൽ) ഉണ്ടാക്കുക, വാനം (അരഞ്ഞാൺ മുതലായവയുണ്ടാക്കുക) തുടങ്ങിയവയാണ്. ക്ഷുദ്രകമെന്നാൽ ഘനമായും സുഷിരമായും പുഷ്പതാ‌ദികൾ ചേർന്നതായുമുള്ള പണിയാകുന്നു.

  കാചകർമ്മത്തിന്നു കല്ലിന്റെ അഞ്ചിലൊന്നുഭാഗം പൊന്നിൽ കടത്തുകയും പത്തിലൊന്നുഭാഗം കടുമാനം (പുറങ്കെട്ടു)കെട്ടി ഉറപ്പിക്കുകയും വേണം. ഈ കടുമാനഭാഗം വെള്ളിയാണെങ്കിൽ നാലിലൊന്നുചെമ്പും സ്വർണ്ണമാണെങ്കിൽ നാലിലൊന്നു വെള്ളിയും കൂട്ടി സംസ്കരിച്ചാൽ കൂട്ടിൽനിന്നു രക്ഷിക്കും(കൂടുണ്ടെന്നു തോന്നുകയില്ല).
  പൃഷതത്തിങ്കൽ കാചകർമ്മംചെയ്യുന്നതിനു സ്വർണ്ണത്തെ അഞ്ചുഭാഗമാക്കി മൂന്നുഭാഗം പരിഭാണ്ഡ (കല്ലമിഴ്ത്തുന്നിടം)വും രണ്ടുഭാഗംവാസ്തുക(പീഠം)വുമാക്കണം. അല്ലെങ്കിൽ സ്വർണ്ണത്തെ ഏഴുഭാഗമാക്കി നാലുഭാഗം പരിഭാണ്ഡകവും മൂന്നുഭാഗം വാസ്തുകവുമാക്കണം*.
  ത്വഷ്ട്യകർമ്മത്തിന്നു (സ്വർണ്ണം പൊതിയുന്നതിന്നു)പൊതിയുന്നതു ചെമ്പാണെങ്കിൽ ശുല്കഭാണ്ഡം സമം സ്വർണ്ണംകൂട്ടി സംയൂഹനം ചെയ്യണം(അടിച്ചു യോജിപ്പിക്കണം); പൊതിയുന്നതു വെള്ളിയാണെങ്കിൽ രൂപ്യഭാണ്ഡം, ഘനമായാലും സുഷിരമായാലും പകുതി സ്വർണ്ണം കൊണ്ട് അവലേപനം ചെയ്യണം(പൂശണം). അല്ലെങ്കിൽ വെള്ളിയുടെ നാലിലൊന്നു പൊൻപൊടിയും, വാ

 • ഇങ്ങനെ ചെയ്യുന്നതു അമിഴ്ത്തുന്ന കല്ലു വലിയതാണെങ്കിൽ മാത്രമാകുന്നു. [ 140 ] ൧൪൦

അദ്ധ്യക്ഷപ്രചാരം രണ്ടാമധികരണം

ലുകയും (നേരിയ മണൽപ്പൊടി),ചായില്യപ്പൊടിയും , രസവും കുട്ടി ഉരുക്കിത്തേക്കണം. $

   തപനീയം (ആഭരണംപണിക്കുള്ള സ്വർണണ്ണം) ജ്യേഷ്ഠവും നല്ല വർണ്ണത്തോടും രാഗത്തോടും കൂടിയതുമായിരിക്കണം. ഗുണം കുറഞ്ഞ സ്വർണ്ണമാണെങ്കിൽ സമം ഈയം ചേർത്തു് പാകപത്രപാകം (തകിടാക്കി ഊതിക്കഴിക്കുക) ചെയ്തു സൈന്ധവിക (സൗരാഷ്ട്രദേശത്തെ മണ്ണും ഉപ്പും കൂടിയതു)ചേർത്ത് ഉജ്ജ്വലിപ്പിക്കണം. എന്നാൽ അതു നീലവർണ്ണം, പീതവർണ്ണം, ശ്വേതവർണ്ണം, ഹരിതവർണ്ണം, ശുകവർണ്ണം, കപോതവർണ്ണം എന്നിവയ്ക്കു പ്രകൃതിയാകും. മയിൽക്കഴുത്തിന്നൊത്ത നിറമുള്ളതും ശ്വേതഭംഗവും (മുറിച്ചാൽ മുറിവായ വെളുത്തിരിക്കുന്നതു) മിനുമിനുത്തിരിക്കുന്നതുമായ തീക്ഷ്ണം (ഉരുക്കു) പൊടിച്ചതു സ്വർണ്ണത്തിൽ കാകണിഭാഗം (മാഹാണിഭാഗം) ചേർത്താൽ അതു സ്വർണ്ണത്തിന്നു രാഗം (നീലാദിവർണ്ണം ജനിക്കുന്നതിൽ രഞ്ജകം) ആകും.
                  ഉപശുദ്ധം (അത്യന്തശുദ്ധം) ആയ താര (വെള്ളി) വും, അശുദ്ധമായ വെള്ളി അസ്ഥിതുത്ഥത്തിൽ (എല്ലിൻപൊടിയും മണ്ണും കൂട്ടിയുണ്ടാക്കിയ മൂശയിൽ) നാലുപ്രാവശ്യം, സീസതുത്ഥത്തിൽ (മണ്ണും ഈയവും സമം ചേർത്തുണ്ടാക്കിയ മൂശയിൽ) നാലുപ്രാവശ്യം, ശുഷ്കതുത്ഥത്തിൽ (ചരൽക്കല്ലിടിച്ചുണ്ടാക്കിയ മൂശയിൽ) നാലുപ്രാവശ്യം, കപാലതുത്ഥത്തിൽ (മൺമൂശയിൽ) മൂന്നുപ്രാവശ്യം, ഗോമയതുത്ഥത്തിൽ (ചാണകമൂശയിൽ) രണ്ടുപ്രാവശ്യം എന്നിങ്ങനെ പതിനേഴു മൂശയിലുരുക്കി. സൈന്ധവിക ചേർത്തു ചുട്ടുവിളക്കിയാൽ അതും നീലാദിവർണ്ണങ്ങൾക്കു പ്രകൃതിയാകും. ശുദ്ധമായ വെള്ളി ഒരു കാകണി മുതൽ ഓരോ
------------------------------------------------------------------------------------------------------------------           

$ഇതു വെള്ളിപ്പണ്ടത്തിൽ സ്വർണ്ണം പൂശുമ്പോഴാണ് ചെയ്യേണ്ടത്. [ 141 ] ൧൪൧ മുപ്പത്തൊന്നാം പ്രകരണം പതിമൂന്നാം അദ്ധ്യായം

കാകണി അധികമായി രണ്ടു മാഷന്തുക്കം തികയുവോളം പതിനാറു മാഷം സ്വർണ്ണത്തിൽ ചേർക്കുകയും അത്രയ്ക്കത്ര സ്വർണ്ണം കുറയ്ക്കുകയും ചെയ്തു. പിന്നെയാണ് രാഗം ചേർക്കേണ്ടത്. ഇങ്ങനെ ചെയ്താൽ സ്വർണ്ണം ശ്വേതതാരമാകും.

   ശുദ്ധിചെയ്ത സ്വർണ്ണം മൂന്നുഭാഗം മുപ്പത്തിരണ്ടു ഭാഗം ശ്വേതതാരം ചേർത്തുരുക്കിയാൽ ശ്വേതലോഹിതകം(വെള്ളച്ചുവപ്പ്) ആകും. ശുദ്ധിചെയ്തസ്വർണ്ണം മൂന്നുഭാഗം മുപ്പത്തിരണ്ടു ഭാഗം ചെമ്പുചേർത്തുരുക്കിയാൽ പീതരാഗം (മഞ്ഞനിറം) ആകും. തപനീയത്തെ സൈന്ധവികചേർത്തുജ്ജ്വലിപ്പിച്ച് അതിൽമൂന്നിലൊരുഭാഗം രാഗം ചേർത്താൽ പീതരക്ത (മഞ്ഞച്ചുവപ്പ്)മാകും. ശ്വേതതാരം രണ്ടുഭാഗവും ശുദ്ധിചെയ്തസ്വർണ്ണം ഒരുഭാഗവും ചേർത്തുരുക്കിയാൽ മുൽഗവർണ്ണം (ചെറുപയറിന്റെ നിറം) വരും. കാളായസ(ഉരുക്കു)ത്തിന്റെ അർദ്‌ധഭാഗം (അതായതു രഞ്ജനത്തിനു വേണ്ടതിന്റെ പകുതി =സ്വർണ്ണത്തിൽ ആറിലൊന്ന്) കൊണ്ടു സ്വർണ്ണത്തെപ്പൂശിയാൽ സ്വർണ്ണം കൃഷ്ണവർണ്ണമാകും. ആ ഉരുക്ക് രസവും ചേർത്ത് രണ്ടുപ്രാവശ്യം സ്വർണ്ണത്തിൽ തേച്ചാൽ സ്വർണ്ണം ശുകപത്രവർണ്ണമാകും. ഇപ്പറഞ്ഞതിന്റെയെല്ലാം ആരംഭത്തിൽ രാഗവിശേഷങ്ങളിൽ പ്രതിവർണ്ണിക (പടിയാണി)വെച്ചുകൊൾകയും വേണം.
  ഉരുക്കും ചെമ്പും സംസ്കരിക്കേണ്ടും വിധവും നല്ലവണ്ണം ധരിച്ചിരിക്കുന്നു. വജ്രം, മണി, മുത്തു, പവിഴം, രൂപം എന്നിവയുടെ അപനേയിമാന (കള്ളത്തൂക്കം)വും വെള്ളി, സ്വർണ്ണം എന്നിവയിൽ അവയുടെ ബന്ധപ്രമാണങ്ങളും വേണ്ടവിധം അറിഞ്ഞിരിക്കണം. [ 142 ] 

അധ്യക്ഷപ്രചാരം രണ്ടാമധികരണം

       രാഗസാമ്യം,ദ്വന്ദവസാമ്യം,
       പൃഷതാസക്തി,സുസ്ഥതി,
       സുമൃഷ്ത്വം,മപീതത്വം,
       വിഭക്ത,സുധാർയ്യത,
       അനുൽബണത്വം,പ്രഭയും,
       മനുരാകൃതി,സാമ്യവും,
       മനോനേത്രപ്രീതിയിവ
       തപനീയഗുണങ്ങളാം

കൌടില്യൻെറ അർത്ഥശ്സ്ത്രത്തിൽ, അദ്ധ്യക്ഷവപ്രചാരമെന്ന രണ്ടാമതികരണത്തിൽ സുമർണ്ണാധ്യ ക്ഷൻ എന്ന പതിമ്മന്നാമധ്യയം

        പതില്ന്നാലാം  അധ്യയം
    മുപ്പത്തിരണ്ടാം പ്രകരണം.
   വിശിഖയിൽ സൌവർണ്ണകപ്രചാരണം
 സൌവർണ്ണികൻ പൌരജാനപദൻമാർക്കാവശ്യമുള്ള വെള്ളിപ്പണിയും പൊൻണിയും ആവേശിനികളെ[ഇരുന്നു വേലചെയ്യുന്ന ശില്പികൾ]ക്കൊണ്ടു ചെയ്യിക്കണം. അവർ നിർദ്ദിഷ്ടമായ കാലവും കാർയ്യവുമനുസരിച്ചു പ്രവൃത്തി നടത്തണം. കാലവും കാർയ്യവും നിർദ്ദേശിച്ചിട്ടില്ലെന്ന വ്യാജേന കാർയ്യത്തെ അന്യഥകരണം ചെയ്താൽ വേതനം നഷ്ടപ്പെടുന്നതന്നു പുറമെ ഇരട്ടി ദണ്ഡം കെട്ടുകയും വേണം, പണിതീരേടണ്ടുന്ന കാലം തെററിച്ചാൽ വേതനത്തിൽ നാലിലൊന്നു കുറയ്ക്കുകയും ചെയ്യും.
 യതൊരു വർണ്ണവും തക്കുവുമുള്ള നിക്ഷേപ പ്രണ [ 143 ] +൧൪൩

മുപ്പത്തരണ്ടാം പ്രകരംനം പതിന്നാലാം അധ്യായം ചെയ്യുവാനുള്ള ലോഹം]മാണോ ഏററുവാങ്ങിയത് അതേവർണ്ണത്തോടും കുടിത്തന്നെ അതു പണികഴിഞ്ഞു ഏല്പ്പിക്കണം. കാലാന്തരം വന്നാൽക്കൂടിയും സാധനം അങ്ങനെതന്നെ കൊടുത്താൽ, ക്ഷീണവും (തേമാനം വന്നതു) പരിശീർണ്ണവും(മുറിഞ്ഞതു)ആകാത്തപക്ഷം,ഏല്പിച്ചവർ തിരികെ വാങ്ങിക്കൊള്ളണം.

   സുവർണ്ണം,പുൽഗലം(ധാതുപിണ്ഡം),ലക്ഷണം(മുദ്ര)എന്നിവയുടെ പ്രയോഗങ്ങൽ അറിയേണ്ടും സംഗതികൾ ആവേശനികൾ മുഖേന മനസ്സിലാക്കണം.
     പൊന്നിനും വെള്ളിക്കും ഒരുസുവർണ്ണത്തിന്നു(പതിനാറു മാഷത്തുക്കം)ഒരു കാകണി(കാൽ മാഷത്തുക്കം)വീതം ക്ഷയം(കുറവു)വകവച്ചുകൊടുക്കണം. ഒരു സുവർണ്ണം പൊന്നിൽ ഒരു കാകണി ഉരുക്കും അതിലിരട്ടിവെള്ളിയുമാണ് രാഗാർത്ഥമായിച്ചേർക്കേണ്ടതു്. അപ്പോൾ ആ ചേർത്ത മൂന്നു കാകണിയുടെ ആറിലൊരു ഭാഗം(അരകാകണി)ക്ഷയം വരും.
   സ്വർണ്ണത്തിന്ന് ചുരുങ്ങിയതു ഒരു മാഷം മാറ്റുകുറച്ചാൽ പൂർവ്വസാഹസം ദണ്ഡം+

) [ 144 ]


൧൪൪

അധ്യക്ഷപ്രചാരം രണ്ടാമധികരണം

ണെങ്കിൽ അവനെ കണ്ടകശോധനത്തിന്നായിക്കൊണ്ടയ്ക്കണം. അങ്ങനെ വരുന്ന സംഗതിയിൽ കർത്താവിന്നു ഇരുനൂറുപണം ദണ്ഡമോ ,പണച്ഛേദനമോ (അഞ്ചുവിരലും ഛേദിക്കുക) ആണു ശിക്ഷ. തുലാപ്രതിമാനഭാണ്ഡം(തൂക്കുവാനുള്ള തുലാസ്സും പടിയും) പൗതവാധ്യക്ഷന്റെ കയ്യിൽനിന്നു വിലയ്ക്കുവാങ്ങണം. മറ്റൊരാളോടു വാങ്ങിയാൽ പന്ത്രണ്ടുപണം ദണ്ഡം. ഘനം,ഘനസുഷിരം,സംയൂഹ്യം(പൊതിച്ചിൽപ്പണി),അവലേപ്യം, സംഘാത്യം (അടിപ്പുവേല), വാസിതകം(പൂച്ചപണി) എന്നിവയാണു് തട്ടാന്മാരുടെ കർമ്മം. തുലാവിഷമം,അപസാരണം,വിസ്രാവണം,പേടകം,പിങ്കം എന്നിവയാണ് വേലക്കാർക്കുള്ള ഹരണോപായങ്ങൾ. സന്നാമിനി(തട്ടുതതാഴ്ന്നതു്),ഉൽകർണ്ണിക(തട്ടുയർന്നതു്),ഭിന്നമസ്തക(തല പൊളിഞ്ഞതു്),ഉപകണ്ഠി(തുളയുള്ളതു്),കുശിക്യ(തട്ടുകൾക്കു കേടുള്ളതു)സകടുകക്ഷ്യ(തട്ടുകളുടെ ചരടുപാകമല്ലാത്തതു്),പരിവേല്ലി(ഇളക്കമുള്ളതു്),അയസ്ക്കാന്ത(അയസ്ക്കാന്തംചേർത്തു നിർമ്മിച്ചതു്) ഇങ്ങനെയെല്ലാമിരിക്കുന്ന തുലാസ്സുകൾ ദുഷ്ടകളാകുന്നു. രണ്ടു ഭാഗം വെള്ളിയും ഒരു ഭാഗം ചെമ്പും കൂട്ടിയുരുക്കിയതു ത്രിപുടകം.അതു പകരമിട്ടു ആകരോൽഗതമായ സ്വർണ്ണം അപഹരിക്കും.ഇതു ത്രിപുടകാപസാരിതം.ഇങ്ങനെതന്നെ ചെമ്പു പകരമിട്ടു സ്വർണ്ണം അപഹരിക്കുന്നതു ശുല്ബാപസാരിതം വേല്ലകം (ഉരുക്കും വെള്ളിയും സമം ചേർത്തുരുക്കിയ മിശ്രലോഹം) വച്ചു സ്വർണ്ണം അപഹരിക്കുന്നതു വേല്ലകാപസാരിതം.പകുതി ചെമ്പും [ 145 ] ൧൪൫ മുപ്പത്തിരണ്ടാം പ്രകരണം പതിന്നാലാം അധ്യായം പകുതി പൊന്നും കൂട്ടിയുരുക്കിയതു വെച്ചു സ്വർണ്ണമപഹരിക്കുന്നതു ഹേമാപസാരിതം. മൂകമൂഷ, പൂതികിട്ടം, കരടമുഖം(ചവണ), നാളീസന്ദംശം (കുടില്), ജോംഗനി (ലോഹശലാക), സുവർച്ചില (തൂവർച്ചിലക്കാരം)ലവണം എന്നിവ തട്ടാന്മാർക്ക് ഇതാണു സ്വർണ്ണം എന്നു പറഞ്ഞു സ്വർണ്ണമപഹരിപ്പാനുള്ള ഉപകരണങ്ങളാകുന്നു * . പിണ്ഡവാലുകൾ (ചെമ്പിന്റെയും വെളളിയുടേയും തരികൾ ചേർത്തു മൂശ പിടിപ്പിച്ച മണൽ) മുൻപുതന്നെ തീയിലിട്ട് അവയെ മൂശ ഉടഞ്ഞു. തീയിൽ വീണ സ്വർണ്ണമെന്ന വ്യാജേന പെറുക്കിയെടുക്കുന്നതും ഒരു ഹരണോപായമാകുന്നു. പണികഴിഞ്ഞ പണ്ടങ്ങൾ പിന്നീടു തകിടുകൊണ്ടു കെട്ടുമ്പോഴോ, തകിടിലിറക്കിയതിനെ പരീക്ഷിക്കുമ്പോഴോ വെള്ളിത്തകിടുവച്ചു സ്വർണ്ണത്തകിടു പരിവർത്തനം ചെയ്യുന്നതാണു വിസ്രാവണം. സ്വർണ്ണവാലുകകൾ (പൊൻമണൽ)ക്കു പകരം ലോഹപിണ്ഡവാലുകകൾ (ചെമ്പുമണൽ)വച്ചു പരിവർത്തനം ചെയ്യുന്നതും വിസ്രാവണം തന്നെ. ഗാഢ (ഉറച്ചത്)വും അഭ്യുദ്ധാർയ്യ (അയഞ്ഞതു)വുമാണു പേടകം. അത് സംയൂഹ്യവും അവലേപ്യവും സംഘ്യാത്യവുമായ പണികളിലാണ് ചെയ്യുന്നത്. സീസരൂപം (ഈയപ്പണ്ടം) സുവർണ്ണപത്രം(പൊൻതകിടു) കൊണ്ടു പുതയ്ക്കുമ്പോൾ ഈയത്തകിടിന്റെയും പൊൻതകിടിന്റെയുമിടയിൽ അഷ്ടബന്ധമിടുന്നതു ഗാഢപേടകം.അതുതന്നെ പടലസംപുടങ്ങളിൽ (തകിടുകളുടെ മുഖങ്ങ

 • ആകീരാൽഗതമായ നല്ല സ്വർണ്ണം ഇടഞ്ഞ മൂശയിലുരുക്കി, ലോഹകിട്ടും കളവാൻ ഉപ്പും കാരവുമിടുക എന്ന വ്യാജേന ത്രിപുടകം തുടങ്ങിയ കൂട്ടുദ്രവ്യങ്ങളിട്ടു, ചവണ മുതലായവകൊണ്ടു മാറ്റി ഇത്തരത്തിലുള്ള സ്വർണ്ണമാണ് ഈ ആകരത്തിൽ നിന്നു കിട്ടുന്നത് എന്നു പറഞ്ഞു അപഹരിക്കുമെന്ന് സാരം.
19* [ 146 ]
൧൪൬


അദ്ധ്യക്ഷപ്രചാരം
രണ്ടാമധികരണം


ളിൽ) ചെയ്യുന്നതു അഭ്യുദ്ധാൎയ്യം. അവലേപ്യങ്ങളിൽ ചെയ്യുന്ന പേടകം തകിടു ഒററയായി ചേൎക്കുകയോ ഇരട്ടയായിച്ചേൎക്കുകയോ ആണു്. ചെമ്പോ വെള്ളിയോ ഉള്ളിലിട്ടു പൊൻതകിടുകൊണ്ടു പുതയ്ക്കുന്നതാണു് സംഘാത്യങ്ങളിൽ ചെയ്യുന്ന പേടകം. ശുല്കരൂപം (ചെമ്പുപണ്ടം) ഒരുഭാഗം പൊൻതകിടുകൊണ്ടു കെട്ടി കാച്ചിത്തുടച്ചു മിനുക്കുന്നതു സുപാൎശ്വം. അതുതന്നെ രണ്ടുഭാഗവും പൊൻതകിടുകൊണ്ടു കെട്ടുന്നതു പ്രമൃഷ്ഠം. താമ്രതാരരൂപം(ചെമ്പുപണ്ടവും വെള്ളിപ്പണ്ടവും) രണ്ടുഭാഗവും പൊൻതകിടുകൊണ്ടു കെട്ടുന്നതു് ഉത്തരവൎണ്ണകം.

ഇപ്പറഞ്ഞ ഗാഢവും അഭ്യുദ്ധാൎയ്യവുമായ രണ്ടുതരം പേടകവും താപം(ചുടുക), നികഷം (ഉരയ്ക്കുക), നിശ്ശബ്ദം (ഒച്ചപ്പെടാതെ ഉരസുക), ഉല്ലേഖനം (ചുരണ്ടുക) എന്നിവയെച്ചെയ്തു കണ്ടുപിടിക്കണം. അഭ്യുദ്ധാൎയ്യത്തെ ബദരാമ്ലത്തിലോ (ലന്തപ്പഴത്തിന്റെ ചാറു) ഉപ്പുവെള്ളത്തിലോ കഴുകിയും പരിശോധിക്കാം - ഇങ്ങനെ പേടകം.

ഘനസുഷിരമായ പണ്ടത്തിൽ സ്വൎണ്ണമൃത്തിക, സുവൎണ്ണവാലുക, ചായില്യം എന്നിവ അരച്ച കൽക്കം അകത്തിട്ടു കാച്ചിയാൽ ഉറച്ചുനിൽക്കും. ദൃഢമായ വാസ്തുക(പീഠബന്ധം)ത്തോടുകൂടിയ പണ്ടത്തിൽ സുവൎണ്ണവാലുകയും അരക്കും സിന്ദൂരവുമിട്ടു കാച്ചിയാൽ അതും ഉറാച്ചു നിൽക്കും. ഈ രണ്ടിലും താപനമോ (കാച്ചുക) അവധ്വംസനമോ(മേടുക) ചെയ്യുന്നതാണ് ശുദ്ധിപരീക്ഷ. സപരിഭാണ്ഡമായ പണ്ടത്തിൽ ഉപ്പും കടുശർക്കരയും (മൃദുവായ ചരൽക്കല്ലു) ചേർത്തു കാച്ചിയാൽ ഉറയ്ക്കും. അതിന്നു ക്വാഥനം (ലന്തപ്പഴത്തിൻചാറിലിടുക) ആണു് ശുദ്ധി. അഭ്രപടലം അതിലിരട്ടി വലുപ്പമുള്ള പടിയോടുകൂടിയ പണ്ടത്തിൽ ഇട്ടു് അഷ്ടബന്ധമിട്ടാലുറച്ചുനിൽക്കും. ഉള്ളിൽ കാചം (അഭ്രപടലം) മൂടിവച്ചിട്ടുള്ള ആ [ 147 ]
൧൪൭


മുപ്പത്തിരണ്ടാം പ്രകരണം
പതിന്നാലാം അധ്യായം


പണ്ടം ലന്തപ്പഴത്തിൻചാറിലിട്ടാൽ കാചമില്ലാത്തതായ ഭാഗം താഴ്‌ന്നുനിൽക്കും. പടലാന്തരങ്ങൾ(മററുവല്ല പടലങ്ങളും) ഉണ്ടെങ്കിൽ സൂചികൊണ്ടു കുത്തണം ഘനസുഷിരങ്ങളായ പണ്ടങ്ങളിൽ മണി, വെള്ളി, സ്വൎണ്ണം എന്നിവയിൽ പിങ്കം പ്രവൎത്തിക്കും. കാച്ചുകയും തകർക്കുകയുമാണ് അതിന്റെ ശുദ്ധി - ഇങ്ങനെ പിങ്കം.

ഇപ്രകാരം പല ഹരണോപായങ്ങളുള്ളതുകൊണ്ടു വജ്രം, മണി, മുത്തു, പവിഴം എന്നിവയുടെ ജാതി, രൂപം, വൎണ്ണം, പ്രമാണം, പുദ്‌ഗലം, ലക്ഷണം എന്നിവയെ സൌവൎണ്ണികൻ നല്ലപോലെ ധരിച്ചിരിക്കണം.

കൃതഭാണ്ഡത്തെ പരീക്ഷിക്കുമ്പോഴും പഴയ പണ്ടത്തിന്റെ പ്രതിസംസ്ക്കാരത്തിങ്കലും നാലു ഹരണോപായങ്ങളുണ്ടു്. പരികട്ടനം(തകൎക്കുക), അവച്ഛേദനം (ചെത്തുക), ഉല്ലേഖനം (ചുരണ്ടുക), പരിമർദ്ദനം(തുടയ്ക്കുക) എന്നിവയാണവ. പേടകവ്യാജേന (തകിടുചേൎത്തതു നോക്കുക എന്ന വ്യാജേന) പൃഷതമോ, ഗുണമോ (വള മുതലായതിന്റെ അംശം), പിടകമോ തകൎത്തിവീഴ്ത്തുകയാണു പരികട്ടനം. ദ്വിഗുണ വാസ്തുകങ്ങളുടെ (പടിയിരട്ടിയായ പണ്ടങ്ങളുടെ) കാൎയ്യത്തിൽ പൊൻപൂശിയ ഈയത്തകിടകത്തിട്ടു പൊൻതകിടു ചെത്തിയെടുക്കുന്നതു അവച്ഛേദനം. ഘനങ്ങളായവയിൽ മൂൎച്ചയുള്ള ശസ്ത്രം കൊണ്ടു ചുരണ്ടുന്നതു് ഉല്ലേഖനം. ഹരിതാലം, മനയോല, ചായില്യം ഇവയിലൊന്നിന്റെ പൊടിയും കരുവിന്ദമെന്ന കല്ലിന്റെ പൊടിയും വസ്ത്രത്തിൽ വിതറി ആ വസ്ത്രംകൊണ്ടു തുടയ്ക്കുന്നതു പരിമൎദ്ദനം. ഇതു ചെയ്താൽ പൊൻപണ്ടങ്ങളും


 • നല്ല മണിക്കു പകരം കാചമണിയും, പൊന്നിന്നു പകരം വെള്ളിയും, നല്ല പൊന്നിന്നു പകരം ചീത്തപൊന്നും ചേൎത്തു മറ്റേതു അപഹരിക്കുമെന്നു സാരം

[ 148 ]


              ൧൪൭

അധ്യക്ഷപ്രചാരം രണ്ടാമധികരണം

വെള്ളിപ്പണ്ടങ്ങളും തേഞ്ഞു തൂക്കം കുറയും; അവയ്ക്കു അവരുഗ്ണം (മുറിവ്) വരികയുമില്ല.

  സംയൂഹങ്ങൾ മേൽപ്രകാരം ഭഗ്നമാകയോ ഖണ്ഡമാകയോ ഘൃഷ്ടമാകയോ ചെയ്താൽ അവയുടെ തൂക്കം എത്രയെന്നു തത്സദൃശമായ മറ്റൊരു പണ്ടം തൂക്കിനോക്കി അനുമിക്കണം. അവലേപ്യങ്ങളിൽ എത്രയാണോ മുറിച്ചെടുത്തത് അത്ര അംശം പിന്നെയും മുരിച്ചെടുത്തു തൂക്കമറിയണം. വിരൂപങ്ങളായിത്തീർന്ന പണ്ടങ്ങൾ വളരെ പ്രാവശ്യം കാച്ചി വെള്ളത്തിൽ മുക്കണം.
     അവക്ഷേപം (കയ്യടക്കം), പ്രതിമാനം (അപദ്രവ്യം ചേർക്കൽ), അഗ്നി (തീ), ഗണ്ഡിക (പലക), ഭണ്ഡിക (കരുപ്പാത്രം), അധികരണി (പാത്രം), പിഞ്ചരം (പീലി), സൂത്രം (തുലസ്സു ചരട്), ചേലം (വസ്ത്രം), വോല്ലനം (മനോവ്യക്ഷേപണം), ശിരസ്സ്, ഉത്സംഗം (മടി), മക്ഷിക (ഈച്ച), സ്വകായേക്ഷ (സ്വദേഹം നോക്കൽ), ദൃതി (തോൽത്തുരുത്തി), ഉദകശരാവം, അഗ്നിഷ്ടം (നെരിപ്പൊട്), എന്നിവ പൊൻപണിക്കാരുടെ കാചം (ഹരണോപായം) ആണെന്നരിയണം.
       വെള്ളിപ്പണ്ടങ്ങളിൽ വിസ്രം (ഈയത്തിന്റെ ഗന്ധമുള്ളത്), മലഗ്രാഹി (മാറ്റേറിയത്) , പരുഷം, പ്രസ്തീനം (കടുത്തത്), വിവർണ്ണം എന്നിങ്ങനെയുള്ളവ ദുഷ്ടമാണെന്നു മനസ്സിലാക്കണം.
     ഏവം പണ്ടങ്ങൾ പുതുതും
     പഴതും മാറ്റുകെട്ടതും
     പരീക്ഷിച്ചീടണം, തക്ക 
     ദണ്ഡവും നിശ്ചയിക്കണം.

കൗടില്യന്റെ അർതശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, വിശിഖയിൽ സൊവർണ്ണിക പ്രചാരമെന്ന പതിന്നാലാമധ്യായം. [ 149 ] പതിനഞ്ചാം അദ്ധ്യായം മുപ്പത്തിമൂന്നാം പ്രകരണം. കോഷ്ഠാഗാരധ്യക്ഷൻ കോഷ്ഠാഗാരാധ്യക്ഷൻ സീത, രാഷ്ട്രം, ക്രയിമം, പരിവർത്തകം, പ്രാമിത്യകം, ആപമിത്യകം,സിംഹനിക, അന്യജാതം, വ്യയപ്രത്യായം, ഉപസ്ഥാനം എന്നിവയെപ്പറ്റി ചിന്തിക്കണം.

  സീതാധ്യക്ഷൻ കൊണ്ടുവന്നു കൊടുത്ത സസ്യവർണ്ണക(ധാന്യജാതി) മാണ് സീത.
  പിണ്ഡകരം (ഗ്രാമത്തിനു മുഴുവനും കൂടിയ കരം), ഷഡ്ഭാഗം (വിളവിൻറെ അംശമായ നികുതി), സേനാഭക്തം (സൈന്യച്ചെലവിലേക്കു ജനങ്ങൾ അടയ്ക്കുന്നത്*) ബലി (ഭിക്ഷാഭക്തം), കരം (വൃക്ഷനികുതി), ഉത്സംഗം (വിശേഷസന്ദർഭങ്ങളിൽ പ്രജകൾ നൽകുന്ന പൊലി), പാർശ്വം (കൂടുതാക്കിയ നികുതി) പാരിഹീണികം (കാലികൾ വിള തിന്നുന്നതിന്നു പിഴയായ്പിരിക്കുന്ന ധാന്യം) ഔപായനികം (അടിയറ), കൌഷ്ഠേയകം (ജലനികുതി) എന്നിവ രാഷ്ട്രം.
  ധാന്യമൂല്യം, കോശനിർഹാരം (വിലയ്ക്കുവാങ്ങിയ നെല്ല്), പ്രയോഗപ്രത്യാദാനം (എടവാടു പിരിഞ്ഞ നെല്ല്) എന്നിവ ക്രയിമം.
  സസ്യവർണ്ണകങ്ങൾ കൊടുത്തു മാറ്റമായി വാങ്ങിയ ധാന്യം പരിവർത്തകം.
  അന്യനോടു യാചിച്ചു വാങ്ങിയ ധാന്യം പ്രാമിത്യകം

* പടയാളികൾക്കു ജീവിതം കൊടുക്കുമ്പോൾ അവർ രാജാവിന്നു നൽകുന്ന അംശമെന്നു ഭാഷാടീക. [ 150 ] ൧൫൦ അധ്യക്ഷപ്രചാരം രണ്ടാമധികരണം

അതുതന്നെ മടക്കിക്കൊടുപ്പാൻ നിശ്ചയിച്ചു വാങ്ങിയതായാൽ ആപമിത്യകം. കുട്ടകകർമ്മം (നെല്ലുകുത്തൽ), രോചകകർമ്മം (പരിപ്പരങ്ങൽ), സക്തുകർമ്മം (പൊടിക്കൽ), ശുക്തകർമ്മം (പാനീയമുണ്ടാക്കൽ), പിഷ്ടകർമ്മം (മാവരയ്ക്കൽ) എന്നിവയ്ക്കു തജ്ജീവനന്മാരോടും, തൈലപീഡനത്തിന് ഔരഭൂന്മാരോടും ചാക്രികന്മാരോടും, കരിമ്പാട്ടി ശർക്കരയുണ്ടാക്കുന്നതിന്നു തദുപജീവികളോടും പിരിക്കുന്ന തൊഴിൽനികുതി സിംഹനിക.

നഷ്ടപ്രസ്മൃതം (കള‍‍ഞ്ഞു കിട്ടിയതും മറന്നു കിട്ടിയതും) തുടങ്ങിയുളളത് അന്യജാതം. വിക്ഷേപശേഷം, വ്യാധിതശേഷം, അന്തരാരംഭശേഷം എന്നിവ വ്യയപ്രത്യായം. തുലാമാനാന്തരം (അളവിലും തൂക്കത്തിലുമുളള അന്തരം),ഹസ്തപൂരണം (കൈനിറച്ചളക്കുകയാലുണ്ടായ കൂടുതൽ), ഉൽകരം (അളന്നു ബാക്കിയായതടിച്ചു കൂട്ടിയത്), വ്യാജി, പര്യുഷിതം, പ്രാർജ്ജിതം (അധ്യക്ഷന്റെ സാമർത്ഥ്യത്താൽ മുതൽകൂട്ടിയത്) എന്നിവ ഉപസ്ഥാനം. ധാന്യസ്നേഹക്ഷാരലവണങ്ങളിൽ വച്ചു ധാന്യകല്പം സീതാധ്യക്ഷപ്രകരണത്തിൽ പറയുന്നതാണ്. നൈ, എണ്ണ, വസ, മജ്ജ എന്നിവ സ്നേഹവർഗ്ഗം. ഫാണിതം (കണ്ടിശ്ശർക്കര), ഗുളം, മഝ്യണ്ഡികയെന്ന ശർക്കര, കൽക്കണ്ടം എന്നിവ ക്ഷാരവർഗ്ഗം. സൈന്ധവം (ഇന്തുപ്പ്), സാമുദ്രം (മരക്കലഉപ്പ്),വിഡം(വിളയുപ്പ്) യവക്ഷാരം (ചവൽക്കാരം), സൌവർച്ചലം (തുവർച്ചില ഉപ്പ്) ഉത്ഭേദജം (ഉവരുപ്പ്) എന്നിവ ലവണവർഗ്ഗം. ക്ഷൌദ്രം (തേൻ), മുന്തിരിങ്ങരസം എന്നിവ മധുവർഗ്ഗം. [ 151 ] ൧൫൧ മുപ്പത്തിമൂന്നാം പ്രകരണം പതിനഞ്ചാം അധ്യായം

കരിമ്പിൻനീര്, ഗുഡം, മധു, ഫാണിതം, ജാംബവം (ഞാവൾപ്പഴച്ചാറ്), പനസം (ചക്കപ്പഴച്ചാറ്) ഇവയിലൊന്നു മേഷശൃംഗി (ആട്ടുകൊട്ടപ്പാല), കാട്ടുതിപ്പലിവേര് എന്നിവയുടെ കഷായത്തിൽ ചേർത്തു ഒരു മാസമോ ആറുമാസമോ ഒരു സംവത്സരമോ പഴകി ചിത്ഭിടം (ആനമോടക്കായ), ഉർവ്വാരു (കാട്ടുവെള്ളരിക്ക), കരിമ്പിൻതണ്ട്, മാങ്ങ, നെല്ലിക്ക എന്നിവ ഉരസിച്ചേർത്തതോ ചേർക്കാത്തതോ ആയിട്ടുളളതു ശുക്തവർഗ്ഗം (ചുത്തപ്പുളി).

വൃക്ഷാമ്ലം (മരപ്പുളി), കരമർദ്ദം (പിണമ്പഴം), മാങ്ങ, വിദലം (താളിമാതളങ്ങ), നെല്ലിക്ക, മാതളനാരങ്ങ, കോലം, ബദരം (ചിറ്റിലന്തപ്പഴം), സൌവിരകം (പേരിലന്തപ്പഴം), പരൂഷകം (പരൂഷകവൃക്ഷഫലം) മുതലായവ ഫലാവമ്ലവർഗ്ഗം.

തൈര്, ധാന്യാമ്ലം (കാടി) തുടങ്ങിയവ ദ്രവാമ്ലവർഗ്ഗം.

തിപ്പലീ, കുരുമുളക്, ചുക്ക്, ജീരകം, കിരാതതിക്തം (പുത്തരിച്ചുണ്ട), ഗൌരസർഷപം (വെണ്ടടുക്), കുസ്തുംബരു (കൊത്തമ്പാലയരി), ചോരകം (ചണ്ണക്കിഴങ്ങ്), ദമനകം (ഉലുവ), മരുവകം, ശിഗ്രുകാണ്ഡം (മുരിങ്ങവേര്) മുതലായവ കടുവർഗ്ഗം.

ശുഷ്കമത്സ്യം, ശുഷ്കമാംസം, കന്ദങ്ങൾ, മൂലങ്ങൾ, ഫലങ്ങൾ, ശാകങ്ങൾ തുടങ്ങിയവ ശാകവർഗ്ഗം.

ഈ പദാർത്ഥങ്ങൾ കോഷ്ഠാഗാരത്തിൽ ശേഖരിച്ചതിൻറെ പകുതിഭാഗം പ്രജകൾക്ക് ആപൽക്കാലങ്ങളിൽ ഉപയോഗിപ്പാൻവേണ്ടി സൂക്ഷിക്കുകയും, പകുതിഭാഗം കാര്യങ്ങൾക്കുപയോഗിക്കുകയും, പഴയതെടുത്തു പകരം പുതിയതു വച്ചു കയ്യിരുപ്പു പുതുക്കുകയും ചെയ്യണം. [ 152 ]

അധ്യക്ഷപ്രചാരം രണ്ടാമധികരണം


  ക്ഷുർണ്ണങ്ങളും (കത്തിയവ)ഘൃഷ്ടങ്ങളും (അരങ്ങിയവ) പിഷ്ടങ്ങളും (അരച്ചവ) ഭൃഷ്ടങ്ങളും (വറുത്തവ) ആയ ധാന്യങ്ങളുടേയും, ആർദ്രങ്ങളും ശുഷ്കങ്ങളും സിദ്ധങ്ങളും (പാകം ചെയ്തവ) ആയ ധാന്യങ്ങളുടേയും വൃദ്ധിക്ഷയപ്രമാണങ്ങളെ അധ്യക്ഷൻ നോക്കി അറിയണം.
  വരകും നെല്ലും കുത്തിയാൽ പകുതി സാരം (അരി) കാണും; ചെന്നെല്ലിനു അതിൻറെ എട്ടിലൊന്നു കുറയും; വരകങ്ങൾ (പുല്ലും ചാമയും) ക്കു മൂന്നിലൊന്നു കുറയെ അരികിട്ടും; പ്രിയംഗു (തെന) വിന്നു പകുതി അരിയും ഒമ്പതിലൊന്നു പെരുക്കവും കാണും; ഉദാരകച്ചെന്നെല്ലിന്നു തെനയെപ്പോലെ തന്നെ; യവവും ഗോതമ്പവും നനച്ചു കുതിയാൽ സമം അരി കാണും.
   എള്ള്, യവം, ചെറുപയറ്, ഉഴുന്ന് ഇവ അരങ്ങിയാൽ സമം അരി കാണും. ഗോതമ്പം അരങ്ങുകയും യവം വറുത്തു പൊടിക്കുകയും ചെയ്താൽ മുമ്പുള്ളിടത്തോളവും അതിൻറെ അഞ്ചിലൊന്നധികവും കാണും. കളായ ചമസി (ചണപ്പൊടി) മുക്കാലംശം കാണും. ചെറുപയറും ഉഴുന്നും പൊടിച്ചാൽ അർദ്ധപാദാംശം (നാഴിക്കാഴക്കു വീതം) കുറയും. ശൈംബങ്ങൾ (പൊട്ടിലിൽ വിളയുന്ന ധാന്യങ്ങൾ)ക്ക് അരങ്ങിയാൽ പകുതി അരികാണും. മസുരം (പെരുഞ്ചണ്ണപ്പയറ്) അരങ്ങിയാൽ മൂന്നിലൊന്നു കുറയും.

ആമപിഷ്ടം (വേവാത്ത ഗോതമ്പം മുതലായതു), കല്മാഷം (ഉഴുന്നു മുതലായതു) എന്നിവ അരച്ചാൽ ഒന്നുക്കൊന്നരവീതം പെരുകം യാവകം ഉമി കളഞ്ഞ യവം) പൊടിച്ചാൽ ഇരട്ടിക്കും. പുലാകം (വെന്ത ചോറ്), പിഷ്ടം (അരി അരച്ചത്) ഇവയും ഇരട്ടിക്കും.

കോദ്രവം, വരക്, ഉദാരകം തെന, എന്നിവയുടെ [ 153 ] അരി വെന്താൽ മൂന്നിരട്ടി ചോറു കാണും നെല്ലരിക്കു നാലിരട്ടിയും ചെന്നെല്ലരിക്കു അഞ്ചിരട്ടിയും ചൊറുണ്ടാകും. തിമിതം (നനഞ്ഞു കെട്ട നെല്ലിന്റെ അരിവെച്ച ചോറ്), അപരാന്നം (വിളയാത്ത നെല്ലിന്റെ ചോറ്) ഇവ ഇരട്ടിക്കും. വിരൂഢങ്ങൾ (മുളച്ച നെല്ലിന്റെ അരി)ക്കു രണ്ടരയിരട്ടി ചോറുണ്ടാകും.

ഭൃഷ്ടങ്ങൾക്ക് അഞ്ചിനൊന്നുവീതം വൃദ്ധി കാണും. കളായം (വട്ടച്ചണ) വറുത്താൽ ഇരട്ടിക്കും. ലാജം (മലര്), ഭരുജം (യവം വറുത്തത്) എന്നിവയും അങ്ങനെ തന്നെ.

അസതിക്കുരുവിന്നു ആറിലൊന്നുവീതവും വേപ്പിൻ കുരു, കുശക്കുരു, മങ്ങായണ്ടി, കപിത്ഥം (വിളാർമാവിൻ കുരു) മുതലായവയ്ക്ക് അഞ്ചിലൊന്നുവീതവും എള്ള്, കുയുമ്പിൻകുരു, ഇരിപ്പക്കുരു, ഓടയരി എന്നിവയ്ക്കു നാളിലോന്നുവീതവും എണ്ണ കിട്ടും.

കാൎപ്പാസം (പരുത്തി), ക്ഷൌമം ഇവയുടെ കായ്കൾക്കു അഞ്ചുപലത്തിനൊരുപലം വീതം നൂലുണ്ടാകും.

അഞ്ചു ദ്രോണം (ഇരുപതാഢകം) നെല്ലിന്നു പന്ത്രണ്ടാഢകം അരി വരുമാറുണ്ടാക്കിയ അരി കളഭഭോജനം (കുട്ടിയാനയുടെ തീറ്റ); ഇരുപതാഢകം നെല്ലിന്നു പതിനൊന്നാഢകം വരുമാറുണ്ടാക്കിയ അരി വ്യാളങ്ങൾക്കു (കൊടിയ ആനകൾക്കു) തീറ്റ; പത്താഢകം വീതമുണ്ടാക്കിയ അരി ഔപവ്യാഹങ്ങൾ (പട്ടം കെട്ടിയ ആനകൾ)ക്കു തീറ്റ; ഒമ്പതാഢകം വീതമുണ്ടാക്കിയതു സാന്നാഹ്യങ്ങൾ (പടയാനകൾ)ക്കു തീറ്റ; എട്ടാഢകം വീതമുള്ളതു കാലാൾപ്പടകൾക്കു ഭോജനം; ഏഴാഢകം വീതമുള്ളതു സേനാമുഖ്യന്മാർക്കു ഭോജനം; ആറാഢകം വീതമുള്ളതു ദേവിമാർക്കും കുമാരന്മാർക്കും ഭോജനം; അഞ്ചാഢകം വീതമുണ്ടാക്കിയ അരി രാജാക്കന്മാരുടെ ഭോജനം; അതു അഖ [ 154 ]

അധ്യക്ഷപ്രചാരം രണ്ടാമധികരണം

ണ്ഡപരിശുദ്ധം (മുറിയരികൂടാതെ കൊഴിച്ചെടുത്തത്) ആയിരിക്കയും വേണം.

  അരി ഇടങ്ങഴി ഒന്ന്, അതിൻറെ നാലിലൊന്നു പരിപ്പ്, പരിപ്പിൻറെ പതിനാറിലൊന്നു ഉപ്പ്, പരിപ്പിൻറെ നാലിലൊന്നു നൈ അല്ലെങ്കിൽ എണ്ണ--ഇതാണ് ഒരു ആര്യഭക്തം (പ്രധാനന്മാർക്കു കൊടുക്കേണ്ടും ഭോജനം). ഒരിടങ്ങഴി അരിയും, അതിൻറെ ആറിലൊന്നു പരിപ്പും, പരിപ്പിൽ പാതി നൈ അല്ലെങ്കിൽ എണ്ണയുമാണ് അവരന്മാർക്കു (അപ്രധാനന്മാർക്കു) കൊടുക്കേണ്ടത്. സ്ത്രീകൾക്കു ഇതിൻറെ നാലിലൊന്നു കുറച്ചും, ബാലന്മാർക്കു പകുതി കുറച്ചും കൊടുക്കണം.
  മാംസപാകത്തിൽ, ഇരുപതു പലം മാംസത്തിന്നു സ്നേഹം അര നാഴിയും, ഉപ്പ് ഒരു പലവും, ക്ഷാരം ഒരു പലവും, കടുകയോഗം (എരിവുസാധനം) രണ്ടു ധരണവും, തൈര് അര ഇടങ്ങഴിയും ചേർക്കണം. ഇതുകൊണ്ടു തന്നെ മാംസം അധികമായിട്ടുള്ള യോഗങ്ങളും പറഞ്ഞുകഴിഞ്ഞു.
  ശാകങ്ങൾ പാകംചെയ്യുന്നതിൽ മാംസപാകത്തിന്നു പറഞ്ഞതിൻറെ ഒന്നരവീതം സ്നേഹലവണാദികൾ ചേർക്കണം. ഉണങ്ങിയ മാംസങ്ങളും ശാകങ്ങളും പാകം ചെയ്യുന്നതിന്നു ഉണങ്ങാത്തവയ്ക്കു പറഞ്ഞ യോഗംതന്നെ ദ്വിഗുണമായിച്ചേർക്കണം.
  ആനയുടേയും കുതിരയുടേയും തീറ്റയ്ക്കുള്ള വിധാപ്രമാണം തദധ്യക്ഷപ്രകരണങ്ങളിൽ പറയുന്നതാണ്.
  കാളകൾക്കു തീറ്റയ്ക്ക് ഒരു ദ്രോണം ഉഴുന്നോ യവപുലാകമോ (പുഴുങ്ങിയ യവം) കൊടുക്കണം. ശേഷമെല്ലാം കുതിരയ്ക്കുള്ളപോലെ തന്നെ. വിശേഷിച്ചു ഒര തുലാം [ 155 ] ൧൫൫
മുപ്പത്തിമൂന്നാം പ്രകരണം     പതിനഞ്ചാം അധ്യായം
 ഘാണപിണ്യാകുമോ ( വരട്ടുപിണ്ണാക്കു ) , പത്താഢകമ കണകുണ്ഡകുമോ ( മുറിയരിയും തവിടും കൂടിയതു) കൂടി കാളകൾക്കു കോടുക്കണം. മഹിഷങ്ങൾക്കും ഒട്ടകങ്ങൾക്കും മേൽച്ചൊന്നതുതന്നെ ഇരട്ടി കൊടുക്കണം. കഴുതക്കും പുള്ളിമാനിന്നും രോഹിതകമെന്ന മാനിന്നും അതുതന്നെ അര ദ്രോണം. ഏണം, കുരംഗം എന്നീ മാനുകൾക്കു ഓരോ ആഢകം. ആട്, ഏളകം ( ഏഴകം ),വരാഹം എന്നിവയ്ക്ക് അര ആഢകം. കണകുണ്ഡകം ഇരട്ടിയുമാകാം. ശ്വാക്കൾക്കു തീറ്റ ഒരിടങ്ങഴി ചോറ്. ഹംസം, ക്രൗഞ്ചം, മയിൽ എന്നിവയ്ക്കു ടോറ് അര ഇടങ്ങഴി, ശേഷമുള്ള മൃഗങ്ങൾക്കും പശുക്കൾക്കും പക്ഷികൾക്കും വ്യാളങ്ങൾക്കും ഏകഭക്തം ( ഒരു ദിവസത്തെ തീറ്റ) കൊടുത്തു നോക്കി ഇത്ര വേണമെന്നനുമിക്കണം. കരി, ഉമി എന്നിവ ലോഹപ്പണിക്കും ഭിത്തിയുടെ ലോപ്യ ( തേപ്പ്) ത്തിന്നും കൊടുത്തയയ്ക്കണം. കണിക ( കുറ്റരി) ദാസമാർക്കും കർമ്മകരന്മാർക്കും സൂപകരന്മാർക്കും ചോറിന്നുപകരംകോടുക്കണം. പിന്നെയും ശേഷിക്കുന്ന കുറ്റരി ഔദനിക ( അരിവെപ്പുകാർ) ന്മാർക്കും ആപൂപികന്മാ ( അപ്പപ്പണിക്കാർ) ക്കും കൊടുക്കണം. തുലാമാനഭാണ്ഡ (തുക്കാനും അളക്കാനുമുള്ള സാധനം ), രോചനി ( തിരികല്ല്),ദൃഷത്ത് (അമ്മിയും കഴയും), മുസലും, ഉലൂഖലം, കുട്ടകയന്ത്രം ( കുന്താണി) , രോചകയന്ത്രം ( ആട്ടുകല്ല്), പത്രകം(ചുരവ), ശൂർപ്പം(മുറം), ചാലനിക (ചല്ലട), കണ്ടാലി( കൊട്ട), പിടകം (പെട്ടി),സംമാർജ്ജനി (ചൂല്) എന്നിവയാണു കോഷ്ഠാഗാരാധയക്ഷൻ ശേഖരിക്കേണ്ടുന്ന ഉപകരണങ്ങൾ. മാർജ്ജകന്മാർ( നിലമടിക്കുന്നവർ), രക്ഷകന്മാർ, [ 156 ] 

അധ്യക്ഷപ്രചാരം രണ്ടാമധികരണം

(കാവൽക്കാർ ), ധാരകൻമാർ (തൂക്കംനോക്കുന്നവൻ ) ,മായകന്മാർ (അളക്കുന്നവർ ) ,മാപകന്മാർ (അളപ്പിക്കുന്നവർ ) , ദായകന്മാർ (കൊടുക്കുന്നവർ ) ,ദാപകന്മാർ ( കൊടുപ്പിക്കുന്നവർ ) ,ശലാകാപ്രതിഗ്രാഹകന്മാർ (കോൽക്കാർ ) , ദാസന്മാർ , കർമ്മകരന്മാർ എന്നിവരുടെ വർഗ്ഗമാണ് അധ്യക്ഷന്റെ കീഴിലിരിക്കേണ്ടും വിഷ്ടി (പണിക്കാർ ) .

            പൊക്കത്തിൽ വയ്ക്കണം ധ്യാനം , 
            ക്ഷാരം മൂടയിലാക്കിയും , J
            കുുടത്തിലോ തൊട്ടിയിലോ 
            സ്നേഹ,മുപ്പ നിലത്തുമേ. 

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ , അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ ,കോഷ്ഠാഗാരാധ്യക്ഷ്യൻ എന്ന പതിനഞ്ചാമധ്യായം .

പതിനാറാം അധ്യായം മുപ്പത്തിനാലാം പ്രകരണം പണ്യാധ്യക്ഷൻ .

പണ്യാധ്യക്ഷൻ സ്ഥലത്തിലും ജലത്തിലുമുണ്ടാകുന്നവയും സ്ഥലജലമാർഗ്ഗങ്ങളിലൂടെ വരുന്നവയുമായ പലവിധം പണ്യങ്ങളിൽ സാര (ബഹുമൂല്യം ) മായും ഫല്ഗു (അല്പമൂല്യം) വായുമുള്ളവയുടെ അഗർഘാന്തരവും ( വിലവ്യത്യാസം ) പ്രിയാപ്രിയതയും അറിയണം . അവയുടെ [ 157 ] മുപ്പത്തിനാലാം പ്രകരണം പതിനാറാം അധ്യായം

ത അതിനെ ഒരിടത്തായി സ്വരൂപിച്ചു വില കയററണം കയററിയ വില പ്രാപ്തമായാൽ (നടപ്പിൽ വന്നാൽ) മറെറാരു വില ഉറപ്പിക്കുകയും ചെയ്യാം സ്വഭൂമിജങ്ങളായ രാജപണ്വങ്ങളുടെ വ്യവഹാരം ഏകമുഖം (ഒരിടത്തു മാത്രമുളളതു) ആയി നടത്തണം. പരഭുമിജങ്ങൾ( അന്യദേശത്തുനിന്നു വന്നവ )ആയവയുടെ വില്പന അനേകമുഖം(അനേകസ്ഥലങ്ങളിൽ വച്ചു നടത്തുന്നതു)ആക്കണം. രണ്ടും പ്രജകൾക്കു അനുഗ്രഹമാകുമാറു വില്പിക്കുകയും വേണം. വലുതായ ലാഭമുണ്ടായാലും പ്രജകൾക്ക് ഔപഘാതികം (പീഡാകരം)ആണെകിൽ അതിനെ തടുക്കണം അജസ്രപണ്യങ്ങൾ(എല്ലായ്പോഴും വാല്പനയുളളവ)ആയ ചരക്കുകളുടെ വിക്രയത്തിൽ കാലോപരോധമോ,സങ്കുലടോഷമോ(കൂട്ടിക്കുഴപ്പം)വരുത്തരുത്. രാജപണ്യത്തെ വൈദേഹകന്മാർ(വാണിഭക്കൈർ)ക്നുപ്തമായ വില നിശ്ചയിച്ചു ബഹുമുഹമായി വിൽക്കുന്നതിനും വിരോധമില്ല.അവർ നിശ്ചിതവിലയിൽ കുറച്ചുവിറ്റാൽ ഛേദാനുരൂപമായ(കുറവിന്നനുസരിച്ച)വൈധരണം കൊടുക്കുകയും വേണം.

              അളന്നു വില്കേണ്ടും ചരക്കുകളിൽ പതിന്നാലിലൊന്നു മാനവ്യാജി(അളവവകാശം);തൂക്കി വിൽക്കേണ്ടും ചരക്കുകളിൽ ഇരുപതിലൊന്നു തുലാമാനം

(തൂക്കവകാശം); എണ്ണി വില്കേണ്ടവയിൽ പതിനൊന്നിലൊന്നു രാജാവിന്നുള്ള ഭാഗം.

             പരഭൂമിജമായ പണ്യം സ്വഭൂമിയിലേക്കു കൊണ്ടുവന്നാൽ അതിനെ അനുഗ്രഹത്തോ‍ുകൂടി ആവാഹിക്കണം. അതു കോണ്ടുവരുന്ന നാവികന്മാർരും സാർത്ഥവാഹന്മാർക്കും ആയതിക്ഷമമായിട്ടു (മേലിലേക്കു ബാധകമ [ 158 ] 


 അധ്യക്ഷപ്രചാരം                                   രണ്ടാമധികരണം
 ല്ലാത്തവിധം ) പരിഹാരം ( കരമിളവു ) നൽകണം. ആ ഗന്തുക്കൾക്കു ( പരഭൂമിയിൽനിന്നു വന്ന കച്ചവടക്കാ‍‍ർക്കു ) ധനവിഷയത്തിൽ അനഭിയോഗവും ( വ്യവഹാരംകൂടായ്മ ) അനുവദിക്കണം . എന്നാൽ അതിൽനിന്നു സഭ്യോപകാരികളെ ( അവരുടെ പങ്കാളികളെ ) ഒഴിവാക്കണം . പണ്യാധിഷ്ഠാതാക്കൾ ( രാജപണ്യശാലയിലെ വില്പനക്കാ‍ർ ) വിറ്റ ചരക്കുകളുടെ വില ഏകമുഖമായി ഏകദ്വാരത്തോടുകൂടിയ കാഷ്ടദ്രോണി ( മരവ‍ഞ്ചി ) യിലാക്കി സൂക്ഷിക്കണം . അഹസ്സിന്റെ എട്ടാമത്തെ ഭാഗത്തിൽ വിറ്റതിത്ര, ബാക്കിയിത്ര എന്ന കണക്കോടുകൂടി അത് അധ്യക്ഷനു ഏല്പിച്ചുകൊടുക്കണം. തുലാമാനഭാണ്ഡവും ഏല്പിച്ചു കൊടുക്കണം - ഇങ്ങനെ സ്വവിഷയത്തിലെ പണ്യക‍ർമ്മം പറഞ്‍ഞു കഴിഞ്ഞു. 

പരവിഷയത്തിലാകട്ടെ പുണ്യപ്രതിപണ്യങ്ങളുടെ ( വിൽക്കാനുള്ളതും പകരം കിട്ടാനുള്ളതുമായ ചരക്കുകളുടെ ) ഗുണവും വിലയും തട്ടിച്ചുനോക്കി പരദേശത്തു കൊടുക്കേണ്ടുന്ന ശുൽക്കം, വ‍ർത്തനി ( മാ‍ർഗ്ഗകരം ), ആതിവാഹികം ( വാഹനഭുതി ), ഗുല്മോദയം ( സൈന്യസങ്കേതശുല്കം ), തരദേയം ( കടവുകൂലി ), ഭക്തം ( ഭക്ഷണച്ചെലവ് ) എന്നിവ നീക്കി ഉദയം ( ലാഭം ) ഉണ്ടാകുമോ എന്നു നോക്കണം . ലാഭമല്ലാത്തപക്ഷം ഭാണ്ഡനി‍ർവ്വഹണം ( തന്റെ ചരക്കു പരവിഷയത്തിലെത്തിക്കുക ) ചെയ്തു, പണ്യത്തിന്നു പകരം പ്രതിപണ്യം വാങ്ങിയാലെങ്കിലും ലാഭമുണ്ടാകു - വിദേശകച്ചവടക്കാരുടെ പേരിൽ സ്വദേശകച്ചവടക്കാ‍ർ കടം പിരിപ്പാനോ മറ്റോ വ്യവഹാരം കൊണ്ടുവന്നതിനെ തടുക്കണമെന്ന‍ർത്ഥം . [ 159 ] മുപ്പത്തിന്നാലാം പ്രകരണം പതിനാറാം അധ്യായം

മോ എന്നു നോക്കുണം. ഉണ്ടാകുമെന്നു കണ്ടാൽ സാര(ഉദ്ദേശിക്കുന്ന ലാഭം)ത്തിന്റെ നാലിലൊരംശം ചെലവുചെയ്ത്, ക്ഷേമമായ മാർഗ്ഗത്തിലൂടെ സ്ഥലവ്യവഹാരത്തെ(കരവഴിക്കുള്ള കച്ചവടത്തെ)പ്രയോഗിക്കണം. പരവിഷയത്തിലെ അടവീപാലന്മാർ, അന്തപാലന്മാർ, പുരമുഖ്യന്മാർ, രാഷ്ട്രമുഖ്യന്മാർ എന്നിവരുടെ സാഹായ്യ്യം ലഭിപ്പാൻവേണ്ടി അവരുമായി പ്രതിസംസർഗ്ഗവും ചെയ്യുണം.

     വഴിയിൽവച്ച് ആപത്തു സംഭവിച്ചാൽ സാരവസ്തുക്കളേയും ആത്മാവിനേയുമോ, ആത്മാവിനെ മാത്രമെങ്കിലുമോ മോചിപ്പിക്കണം. താനുദേശിച്ച ഭൂമിയിൽ എത്തിച്ചേരുവാൻ സാധിക്കാത്തപക്ഷം രാജാവിന്നുള്ള എല്ലാ ദേയങ്ങളേയും കൊടുക്കാതെ കണ്ട് കച്ചവടം നടത്തണം.
      ജലമാർഗ്ഗത്തിങ്കലായാൽ യാനഭാടകം(ഏറ്റുകൂലി), പത്ഥ്യദനം(മാർഗ്ഗഭോജനം), പണ്യപ്രതിപണ്യങ്ങളുടെ അർഘപ്രമാണം(വിലയിലുള്ള താരതമ്യം), യാത്രാകാലം, ഭയപ്രതീകാരം, പണ്യപത്തനത്തിലെ ആചാരം എന്നിവ അറിയണം.
        വ്യവഹാരം ചരിത്രത്താൽ-
        ദ്ധരിച്ചു നദിയൂടെയും
        പോണം ലാഭം കിട്ടുമിട-   
        ത്തല്ലാത്തേടമൊഴിക്കണം.
    കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന
       രണ്ടാധികരണത്തിൽ, പണ്യാധ്യക്ഷൻ എന്ന
            പതിനാറാമധ്യായം. [ 160 ]                   പതിനേഴാം അധ്യായം.
                    ------------
                 മുപ്പത്തഞ്ചാം പ്രകരണം.
                   കുപ്യാധ്യക്ഷൻ.
          കപ്യാധ്യക്ഷൻ ദ്രവ്യവനപാലന്മാരെക്കൊണ്ടു കുപ്യം
       ( തടിമരം മുതലായ മലഞ്ചരക്കുകൾ ) കൊണ്ടുവരുവിക്കു
       കയും , ദ്രവ്യവനം സംബന്ധിച്ചുള്ള കർമ്മശാലകളെ നട
       ത്തിക്കുകയും ചെയ്യണം . രാജാജ്ഞയോടുകൂടി ദ്രവ്യവനം
       വെട്ടുന്നവർക്കുള്ള കൂലിയും , ആപത്തുകളിലൊഴികെ ആ
       ജ്ഞകൂടാതെ വെട്ടുന്നവർക്കുള്ള ദണ്ഡവും കുപ്യാധ്യക്ഷൻ
       വ്യവസ്ഥപ്പെടുത്തണം.
          കുപ്യവർഗ്ഗമാവിതു് : - ശാകം  ( തേക്കു ), തിനിശം
       ( നിമി ), ധന്വനം (വിൽമരം ), അർജ്ജുനം (മരുത്) , മധൂ
       കം (ഇരിപ്പ ), തിലകം (മഞ്ചാടി),സാലം ( മുറൾ ), ശിംശ
       പ (ഇരുമുള്ള്), അരിമേദം ( കരിങ്ങൊട്ട), രാജാദനം ( പ
       ഴമുൺപാല ) ,ശിരീഷം (വാക ), ഖദിരം (കരിങ്ങാലി) സ
       രളം (ചരള്), താലം (കരിമ്പന ) സർജ്ജം (പയിൻ), അ
       ശ്വകർണ്ണം (വെൺപയിൻ ), സോമവല്ക്കം (വെൺകരിങ്ങാ
       ലി ) , കോശാമ്രം (വാർമാവ്), പ്രിയകം (വേങ്ങ ), ധവ
       കം(ഞമ)മുതലായതു സാരദാരുവർഗ്ഗം(കാതലായുള്ള മര
       ങ്ങൾ.)
          ഉടജം , ചിമിയം , ചാപം , വേണു , വംശം , സാതി
       നം, കണ്ടകം , ഭാല്ലൂകം മുതലായതു വേണുവർഗ്ഗം (മുള
       കൾ.)*
      ---------------------------------------------------
        * ഉടജം = വലിയ ഇലയും നേർത്ത തൊലിയും പരുപരുത്ത പുറ
       വുമുള്ള  മുള . ചിമിയം= തുളയില്ലാതെയും തൊലി മിനുത്തുമുള്ള മുള.
      ചാപം= തുള കുറഞ്ഞും പുറം പരുത്തുമുള്ള മുള . വേണു = മുള്ളില്ലാത്ത
      തും വില്ലുണ്ടാക്കുവാൻ നല്ലതുമായ മുള . വംശം= തുള ചുരുങ്ങിയും കയു [ 161 ]                  ൧൬൧

മുപ്പത്തഞ്ചാം പ്രകരണം പതിനേഴാം അധ്യായം

      വേത്രം(‍ചൂരൽ),ശീവല്ലി (ഹംസവല്ലി),വാശി(മരൂതിൻപൂവുപോലെയുള്ള)പൂവുകളോടുകൂടിയ വള്ളി),ശ്യാമലത ത്രികോപ്പക്കൊന്നയുടെ 

ആകൃതിയുള്ള ഒരു വള്ളി),നാഗലത നാഗജിഹ്വ മുതലായതു വല്ലീവർഗ്ഗം) വള്ളികൾ)

   മാലതി(മഹുലാനി?),മൂർവ്വ(മരുളു),അർക്കം.(എരുക്ക"),ശണം(ചണ),ഗവേഥകം(ലാഗബല),അതസി),അകുഴി)മുതലായതു വൽക്കവർഗ്ഗം (തൊലികൾ).
  മ‍ുഞ്ജം( മ‍ുഞ്ജപ്പുല്ല'),ബൽബജതൃണം മുതലായവ രജ്ജുഭാണ്ഡം(കയറ്റുനാരുകൾ).
  താലി(കൊട്‍. പ്പന),താലം(കരിമ്പന),ഭൂർജ്ജം എന്നിവയുടെതു പത്രം എഴുത്തെഴുതാനുള്ള കിംശുകം(പ്ലാശ്),കുസുംഭം (കുയുമ്പ്), കുങ്കുമം എന്നിവയുടെതു പുഷ്പം. 
    കന്ദം,മൂലം മുതലായതു കാന്തം ഔഷധ വർഗ്ഗം

കാളകൂടം, ,മൂലം,വത്സനാഭം ഹാലാഹലം, മേഷ, ദൃംഗം, മുസ്ത, കുഷ്ഠം,മഹാവിഷം,ഭാവല്ലിതകം, ഗൗരാദ്രം,ബാലകം,മാർക്കടം,ഹൈമവതം,കാലിംഗകം,ദാരദകം,അങ്കോലസാരകം, ഔഷ്ടകം തുട‍‍ങ്ങിയ സ്ഥാവര വിഷങ്ങൾ .

   കളുടെ നീണ്ടിരിക്കുന്ന മുള.സാതിനം പെരുകിലും വംശത്തെക്കാൾ ചേർത്തായിരിക്കുന്ന 

മുള ഭുലുകം തടിച്ചുനിന്നു വലുതായും മുള്ളില്ലാതെയും നിൽക്കുന്ന മുള. കാളകൂടം അരയാലിലപോലെ ഏലായുള്ള ഒരു വൃക്ഷത്തിൽ നിന്നും പക്ഷത്തിൽ എത്തിക്കാൻ ഒലിക്കുന്ന പശ മരുയഭം പശുക്കിടാവിന്റെ നാഭിപോലെയുള്ള ഇലയായും നിലങ്ങളിലേയും കള്ളപ്പശുവിന്റെ മൂലപോലെയായുള്ള കേ കായ്കളോടുകൂടിയിരിക്കുന്ന ഒരു വൃക്ഷം മേള . [ 162 ]

                                   ൧൬൨

അധ്യക്ഷപ്രചാരം രണ്ടാമധികരണം

സർപ്പങ്ങളും കീടങ്ങളും അവതന്നെ കുംഭഗത ങ്ങളായിട്ടുളളവയും വിഷവർഗ്ഗം.. ഗോധ(ഉടുമ്പ്), സേരകം(ഉടുമ്പിലെ ഭേദം), ദ്വീപി ( ചെറുപുലി) , ശിംശുമാരം(മുതല), സിംഹം, വ്യഘ്രം, ആന, പോത്ത്, ഇവയുടെയും മറ്റുളള മൃഗപശുപക്ഷിവ്യാളങ്ങളുടെയും തോൽ,അസ്ശി,പിത്തം,സ്നായു(ഞരമ്പ്),പല്ല്,കൊമ്പ്,കുളമ്പ് വാല് എന്നിവ.കാളായാസം (കാരിരുമ്പ്) താമ്രം,വൃത്തം,കാംസ്യം(ഓട്),സീസം,ത്രപു (വെള്ളീയം),വൈകൃന്തകം, ആരകൂടം(പിച്ചള) ൺന്നിവ ലോഹങ്ങൾ. വിദുലമയമായും(പൊളിരുകൊണ്ടു മെടഞ്ഞവ) മൃത്തികാമയമായുളള ഭാണ്ഡവും സംഗ്രഹിക്കണം. അംഗാരം,തുഷം(ഉമി), ഭസ്മം െന്നിവയും മൃഗപശുപക്ഷിവ്യാളങ്ങളുടെ വാടങ്ങളും കാഷ്ഠതൃണവാടങ്ങളും കപ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടും.

രിങ്കൂവളമൊട്ടുപോലെ കായ്കളുളലഒരു വൃക്ഷം. മുസ്തൃ=മുത്തങ്ങക്കിഴങ്ങുപോലെയും ഉണ്ടശ്ശർക്കരപോലെയുമുള്ള രണ്ടുതരം കിഴങ്ങുകൾ. കഷ്ഠം= കൊട്ടംപോലെയുളള ഒരു ചെടിയുടെ കിഴങ്ങ്. മഹാവിഷം=മാംസവർണ്ണവും ചൂചുകാരവുമായ ഒരു കിഴങ്ങ്. വേല്ലിതകം=കറുത്തും ചുകന്നുമിരിക്കുന്ന ഒരു വേര്. ഗൌരാർദ്രം=ഒരുതരം കറുത്ത കിഴങ്ങ്. ബാലകം=തിപ്പലിപോലുള്ള ഒരു തരം കിഴങ്ങ്. മാർക്കടം=കുരങ്ങിന്റെ മേഢ്റം പോലെയുളള ഒകു കിഴങ്ങ്. ഹൈമവതം= ഹിമാലയത്തിലുണ്ടാകുന്നതും ദീർഘപത്രവുമായഒരു ചെടിയുടെ ഇല. കാലിംഗകം=കലിംഗദേശത്തുണ്ടാകുന്നതും യവാകൃതിയുമായ ഒരു വൃക്ഷത്തിന്റെ ഇല. ദാരദകം=ദാരദമെന്നു പേരായ ഒരു മരത്തിന്റെ ഇല. അങ്കോലസാരകം= അങ്കോലക്കായ. ഔഷ്ട്രകം=ഒട്ടകത്തിന്റെ മേഢ്രംപോലെയിരിക്കുന്ന ഒരു മരത്തിന്റെ ഇല. ഔപനിഷദികാധികരണത്തിൽ പറയുന്നപോലെ സംസ്കരിച്ചു കുംഭത്തിലാക്കിയവ എന്നർത്ഥം. [ 163 ]                ൧൬൩

മുപ്പത്താറാം പ്രകരണം പതിനെട്ടാം അധ്യയം

         വൃത്തിക്കും പുരരക്ഷയ്ക്കും
        വേണ്ടും കർമ്മങ്ങളൊക്കയും
        പുറത്തമുള്ളിലും വേറായ്
        കപ്യാധ്യക്ഷൻ നടത്തണം

കൗെടില്യൻെറ അത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികാരത്തിൽ, കപ്യാധ്യക്ഷൻ എന്ന

          പതിനേഴാമധ്യായം.
          -----------------
           പതിനെട്ടാം അധ്യായം
            -----------------
            മുപ്പത്താറാം പ്രകരണം
           ആയുധാഗാരാധ്യക്ഷൻ.
 ആയുധാഗാരാധ്യക്ഷൻ സാംഗ്രാമികവും (യുദ്ധത്തി

ന്നു വേണ്ടത്) ദൗെഗ്ഗർകർമ്മികവും( ദുഗ്ഗരക്ഷയ്ക്കു വേണ്ടതു) പരപുരാഭിഘാതികവും(ശത്രുപുരത്തെ എതിർക്കുവാൻ വേ ണ്ടത്) ആയ ചക്രം,യന്ത്രം,ആയുധം,ആവരണം(ചട്ട), ഉപകരണം എന്നിവയെ തന്നിർമ്മാണത്തിൽ നിപുണന്മാ രായ കാരുക്കളെക്കൊണ്ടും ശില്പികളെക്കൊണ്ടും അവയു ടെ തരം, പ്രമാണം(വലുപ്പം),കാലം,വേതനം,ഫല നിഷ്പത്തി എന്നിവ തീർച്ചപ്പെടുത്തി പണിയിക്കണം.

  അവയെ സ്വഭൂമികളിൽ സ്ഥാപിക്കേണ്ടതാണ്.

സ്ഥാനപരിവർത്തനവും (സ്ഥലം മാറ്റുക)ആതപപ്രവാ തപ്രദാനവും(വെയിലും കാറ്റും ഏല്പിക്കുക)പലപ്രാ വശ്യം ചെയ്കയും വേണം. ഊഷ്മാവ് (പുഴുക്കം), ഉപ സ്നേഹം(വിയർപ്പ്),കൃമി എന്നിവകൊണ്ടു ആയുധങ്ങൾക്കു കേടുവരുന്നതായിക്കണ്ടാൽ അവയെ അന്യപ്രകാരത്തിൽ സൂക്ഷിക്കണം. അവയുടെ ജാതി,രൂപം,ലക്ഷണം, [ 164 ] അദ്ധൃക്ഷപപ്രചാരം രണ്ടാമധികരണം പ്രമാണം, ആഗമം ( കിട്ടിയ വിധം) മൂലൃം നികേ്ഷപം ( വച്ചുസൂക്ഷക്കേണ്ടും സാധനം) എന്നിവ അധൃക്ഷൻ അറിഞ്ഞിരിക്കയും വേണം.

സർവ്വതോഭദ്രം, ജാമദഗ്ന്രം, ബഹുമുഖം, വിശ്വാസഘാതി, സംഘാടി,യാനകം, പർജ്ജനൃം, ബാഹു, ഊർദ്ധബാഹു, അർദ്ധബാഹു എന്നിവ സ്ഥിതയന്ത്രങ്ങൾ.

പാഞ്ചാലിക, ദേവദണ്ധം,സൂകരിക,മുസലയഷ്ടി, ഹസ്തിവാരകം, താലവൃന്തം , മുൽഗരം. ദൃഘണം, ഗദ, സ്പൃക്തല, കദ്ദാലകം, ആസേ്ഫാടിമം, ഉൽഘാടിമം, ഉൽപടിമം, ശതഘ്നി, ത്രിശൂലം, ചക്രം എന്നിവ ചിലയന്ത്രങ്ങൾ.


സർവ്വതോഭദ്രം = ഭിത്തിയിന്മേലുളള ഗന്ധർവ്വഫസ്തത്തിൽ വച്ചുതിരിക്കുന്നതും, ചുഴലവും കല്ലകളെ വർഷിക്കുന്നതും, വണ്ടിച്ചക്രത്തിന്റെ വലുപ്പമുളളതും കുരൻ ഉരുളോടുകൂടിയതുമായ ചക്രയന്ത്രം.

ജാമദഗ്ന്രം = മധ്രത്തിലുളള മന്ധ്രത്തിൽ വലിയ ശരങ്ങൾ വച്ചു പൊഴിക്കുന്ന ധനു [ 165 ] ൧൬൭ മുപ്പത്താറാം പ്രകരണം പതിനെട്ടാം അധ്യായം ശക്തി, പ്രാസം, കുുന്നും, ഹാടകം, ഭിണ്ഡിപാലം, ശൂലം, തോമരം, വരാഹകർണ്ണം, കണയം, കർപ്പണം, ത്രാസിക മുതലായവ ഹലമുകങ്ങൾ (ഹലംപോലെ തീക്ഷ്ണാഗ്രങ്ങളായ ആയുധങ്ങൾ *)


തിൽക്കെട്ടിന്മേൽ സ്ഥാപിക്കുന്നതും ആണിതായ്ക്കാത്തതുമായ ഒരു ദണ്ഡകം. സ്മരിക = നൂലുകൊണ്ടോ തോലുകൊണ്ടോ തുന്നി പഞ്ഞിനിറച്ചു കോട്ടമതിലിന്മേൽ വയ്ക്കുന്നതും പുറത്തുനിന്നു ശത്രുക്കളെറിയുന്ന കല്ലുകളെ തടുപ്പാനുള്ളതുമായ യന്ത്രം. മുസലയഷ്ടി = കരിങ്ങാലികൊണ്ടുണ്ടാക്കിയതും, മുന കൂർത്തതുമായ ശൂലം. ഹസ്തിവാരകം = ആന ചെറുപ്പാനായിക്കൊണ്ടുള്ള കണയം. താലവൃന്തം = കാറ്റു ചീറ്റിക്കുന്ന ചക്രം. മുൽഗരം = മുൾത്തടി. ദ്രുഘണം = മുൽഗരം പോലെയുള്ള മറ്റൊരു തടി. സ്പൃക്തല = മുള്ളുതറച്ച ഗദ. കദ്ദാലകം = കുത്തുകാലി.ആസ്ഫോടിമം= നാലു തൂണുകളുള്ളതും, ചർമ്മാവൃതവും, കല്ലം മണ്ണം എറിവാനുള്ളതുമായ യന്ത്രം. ഉൽഘാടിമം = മുൽഗരതുലൃമായ യന്ത്രവിശേഷം. ഉൽപാടിമം = തൂണുകൾ പിളർക്കുവാനുള്ള ശൃേനയന്ത്രം. ശതഘ്നി = തടിച്ചുനീണ്ട ആണികൾ തറച്ചതും, വണ്ടിച്ചക്രംപോലെ പട്ടയടിച്ചതും, മതിലിന്മേൽനിന്നുരുട്ടുന്നതുമായ യന്ത്രം . ത്രിശൂലം = മുമ്മുനശ്ശൂലം.

 • ശക്തി = വേല്. ഇതു സർവ്വലോഹനിർമ്മിതവും , കരവീരത്തിന്നിലയുടെ ആകൃതിയുള്ളതും , നാലു ഹസ്തം നീളമുള്ളതും ,മൂട്ടിൽ ഗോസ്തനാകാരവുമായിരിക്കും. പ്രാസം = ഇരുപത്തിനാലാംഗുലം നീളമുള്ളതും , സർവ്വലോഹമയവുമായ ആയുധം. കുന്തം = ഏഴോ ആറോ അഞ്ചോ ഹസ്തം നീളമുള്ള ദാരുദണ്ഡം. ഫാടകം = മൂന്നോ നാലോ കൂർത്ത മുനകളോടുകൂടിയതും കുന്തത്തോളം നീളമുള്ളതുമായ ത്രികണ്ടകമെന്ന ആയുധം. [ 166 ]

൧൬൬

അധ്യക്ഷപ്രചാരം രണ്ടാമധികരണം

താലം(പനകൊണ്ടുള്ളതു്),ചാപം(മുളകൊണ്ടുള്ളതു്),ദാരവം(മരംകൊണ്ടുള്ളതു്),ശാർങ്ഗം(ശൃംഗംകൊണ്ടുള്ളതു്)എന്നിവയാണ് ധനുസ്സുകൾ.ഇവ കാർമ്മുകം,കോദണ്ഡം,ദ്രൂണംഎന്നിങ്ങനെ ഭേദിക്കുന്നു.* മൂർവ്വ, എരുക്ക്, ചണ, ഗവേഥു, മുള എന്നിവയുടെ സ്നായുക്കളെക്കൊണ്ടുണ്ടാക്കിയവയാണ് ഞാണുകൾ. വേണു,ശരം(ചരക്കോലു),ശലാക, ദണ്ഡാസനം(അർദ്ധനാരാചം),നാരാചം എന്നിവയാണു ശരങ്ങൾ.അവയുടെ മുഖങ്ങൾ ഛേദനങ്ങളായോ(മുറിക്കുന്നവ),ഭേദനങ്ങളായോ(കീറുന്നവ),താഡനങ്ങളായോ൯ചോര പൊട്ടിക്കാതെ താഡിക്കുന്നവ) ഇരുമ്പ്,അസ്ഥി,മരം എന്നിവക്കൊണ്ടുണ്ടാക്കിയവയായിരിക്കും. നിസ്ത്രിംശം(തലപ്പുവളഞ്ഞതു്),മണ്ഡലാഗ്രം(ചക്രാകാരമായ അഗ്രതോടുകൂടിയതു്),അസിയഷ്ടി(നേർത്തുനീണ്ടിരിക്കുന്നതു്) എന്നിവയാണ് ഖഡ്ഗങ്ങൾ. ഖഡ്ഗം(വാൾമാൻ),പോത്തു്,ആന എന്നിവയുടെ കൊമ്പുകൊണ്ടോ മരംകൊണ്ടോ മുളകൊണ്ടോ ഉണ്ടാക്കിയവയാണ് ത്സരുക്കൾ(ഖണ്ഗമുഷ്ടികൾ). പരശു(വെൺമഴു),കുഠാരം(മഴു),പട്ടസം(രണ്ടു തലയ്ക്കലും മുമ്മുനയായിട്ടുള്ള മഴു),ഖനിത്രം(കൈക്കോട്ടു്),കദ്ദാലം,കൂകചം(ഈർച്ചവാളു്),കാണ്ഡച്ഛേദനം(വലിയ മഴു) എന്നിവ ക്ഷുരകല്പങ്ങൾ(കത്തികൾ). യന്ത്രപാഷാണം(യ൬ന്ത്രംകൊണ്ടെറിയുന്ന കല്ല്),ഗോഷ്ഫണപാഷാണം(കവിണകൊണ്ടെറിയുന്ന കല്ല്),മുഷ്ടിപാഷാണം(കൈകൊണ്ടെറിയുന്ന കല്ല്),രോചനി

ഗ്രത്തിന്നു ഏഴോ എട്ടോ ഒമ്പതോ കർഷം തൂക്കമുണ്ടാകും.ഇതു നൂാം വിൽപ്പാടകലം പോകും. ത്രാസികം=പ്രാസാകാരവും കുടുമ്മവെച്ചതുമായ ഒരായുധം.

 • വില്ലുുകൾ പ്രമാണലക്ഷണാദിഭദത്താൽ കാർമ്മുകാദികളായി ഭേദിക്കുന്നുവെന്നു സാരം. [ 167 ] ൧൬൭
മുപ്പത്താറാം പ്രകരണം പതിനെട്ടാം അധ്യായം (തിരികല്ല്), ദൃഷത്ത്(വെറുംകല്ല്) എന്നിവ കല്ലുകൾ ഇങ്ങനെ ആയുധങ്ങൾ: ലോഹജാലിക, ലോഹപട്ടം,ലോഹകവചം, സൂത്രകങ്കടം *എന്നിവയും മുതല ,വാൾമാൻ, ധേനുകം, ആർത്തുകാള എന്നിവയുടെ തോലും കളമ്പും കൊമ്പും ചേർത്തു തുന്നിയവയുമാണ് വർമ്മങ്ങൾ: 

ശിരസ്ത്രാണം(തൊപ്പി), കണ്ഠത്രാണം(കഴുത്തുപട്ട) ,കൂപ്പാസം(അർദ്ധബാഹുകം), കഞ്ചുകം(കാൽമുട്ടോളം ഞായുന്ന കുപ്പായം), വാരവാണം (പുറവടിയോളം ഞാന്ന കുപ്പായം), പട്ടം (കയ്യില്ലാത്ത കുപ്പായം), നാഗോദരിക (വിരൽപ്പട്ട), വേടി (ഒരുതരം ദേഹാവരണം), ചർമ്മം, ഹസ്തികർണ്ണം (ആനച്ചെവിപോലെയുള്ള പരിച), താലമൂലം(മരപ്പരിച), ധമനിക (ചരടുകൊണ്ടു മടഞ്ഞ പരിച), കവാടം (വാതിൽപ്പരിച), കിടികം (തോലും മുളയും കൂട്ടി പണിചെയ്ത പരിച), അപ്രതിഹതം(ഹസ്തവാരകം), വലാഹകാന്തം(ചുറ്റും ഇരുമ്പു കൊണ്ടു കെട്ടിയ ഹസ്തവാരകം) എന്നിവയും ആവരണങ്ങളാകുന്നു. ആനതേർകുതിരകൾക്കുള്ള യോഗ്യാഭാണ്ഡം (തെളിപ്പാനുള്ള ഉപകരണം), ആലങ്കാരികം (അലങ്കാരോപകരണം), സന്നാഹകല്പനകൾ (കോപ്പു കൂട്ടുവാനുള്ള സാമഗ്രികൾ) എന്നിവ ഉപകരണങ്ങൾ. ഐന്ദ്രജാലികവും, ഔപനിഷദികവും (വിഷധൂമാദിപ്രയോഗത്തിന്നുള്ളത്) ആയ വസ്തുക്കളും ഉപകരണങ്ങൾ തന്നെ.

 • ലോഹജാലിക=ശിരസ്സും കൈകളുമുൾപ്പെടെയുള്ള സർവ്വാംഗങ്ങളും മുഴത്തക്കുവിധം ഇരുമ്പുകോണ്ടുണ്ടാക്കിയ വല. ലോഹപട്ടം ഇരുമ്പുപട്ട, ഒക്കും അരയും മാത്രം മൂടുന്നത്. ലോഹകവചം ഇരുമ്പു ചട്ട. സൂത്രകങ്കടം നൂലു കോണ്ടുണ്ടാക്കിയ ഉരച്ഛേദം.
കാഞ്ഞപടയെ നിറഞ്ഞതായിക്കാട്ടുക, തീയില്ലാത്തടുത്തു തീ [ 168 ] അധ്യാക്ഷപ്രചാരം                രണ്ടാമധികാരണം

കുപ്യാങ്ങളെക്കൊണ്ടുള്ള ആയുധകർമ്മാന്തങ്ങളിൽ രാജേചഛ,നിരമ്മാണാരംഭം, നിഷ്പത്തി,യുപയോഗവും, ദോഷം,ഗുണം,ക്ഷയം,നാശ- മിവ നന്നായ് ദ്ധരിക്കണം. കൗടില്യന്റ അർതഥശാസ്ത്തിൽ,അധ്യാക്ഷപ്രചാരമെന്ന

രണ്ടാമധികാരണത്തിൽ,ആയുധാഗോധ്യാക്ഷൻപ്രചാരമെന്ന

എന്നപതിനെട്ടരധ്യായം. പത്തൊമ്പതാംഅധ്യായം. മുപ്പത്തേഴാംപ്രകരണം തുലാമാനപൗതവം

പൗതവാധ്യാക്ഷൻ (അളവും തൂക്കവും നോക്കുന്നപൗതവാകർമ്മാന്തങ്ങൾ അളക്കാനും തൂക്കവാനുമുള്ള ഉപകരണങ്ങൾ)ഉണ്ടാക്കിക്കണം. പത്തുധാന്യമാഷം(ഉഴുന്നുമണി) അല്ലെങ്കിൽ‍‍ഞ്ചുഗുജു(കന്നി)ഒരു സുവർണ്ണമാഷം. പതിനാറു സുവർണ്ണമാഷം മസുവർണ്ണം, അഥവാ കർഷം. നാലുകർഷം.ഒരുപലം. എൺപത്തെട്ടു ഗൗരസഷർപം (ചെറുകടുക്)ഒരു രുപ്യമാഷം.പതിനാറു രുപ്യമാഷം അല്ലെങ്കിൽ‍‍ ഇരുപതു ശൈബ്യം (മഞ്ചാടി) ഒരു ധരണം. ഇരുപതു തണ്ടലം (അരിമണി)ഒരു വജ്രധരണം. യുള്ളതിക്കാട്ടുക മുതലായവ ഇന്ത്രജാലവും വിഷമപ്രയോഗം ജലദൂഷണം തുടങ്ങിയവ ഔചനിഷദികവുമാകുന്നു.ഇവയെ പ്രലഭനം.ഔപനിഷദികം എന്നീ അധികരണങ്ങളിൽ പായും. [ 169 ] മന്നൻ

 മുപ്പുത്തേഴാം പ്രകരണം     പത്തൊമ്പതാം അധൃായം

അര മാഷൃം ഒരു മായഷം രണ്ടൂ മാഷം നാലൂ മാഷം , എട്ടൂ മാഷം , ഒരൂ സൂവര്ണം , പത്തൂസൂവര്ണം ,ഇരൂപതൂ സൂവര്ണം, മൂപ്പതൂസൂവർണ്ണം നാൽപതൂ സൂവർണ്ണം, നൂറൂ സൂവർണ്ണം , എന്നീങ്ങനെയാണ് സ്വർണ്ണത്തിന്റെ തൂക്കം.

    ഇതൂകൊണ്ടൂ ധരണകളൂം ( വെള്ളിത്തൂക്കത്തിന്റെധരണങ്ങൾ ) പ‍റഞ്ഞ‍ൂകഴിഞ്ഞൂകഴിഞ്ഞൂ.
    പ്രതിമാനങ്ങൾ തൂക്കൂപടികൾ ഇരൂമ്പൂകൊണ്ടോ മഗധരാജ്യത്തൂം മേകലരാജ്യത്തൂം ഉണ്ടാകൂന്ന കല്ലൂകൊണ്ടോ നിർമ്മിക്കണം. അല്ലങ്കിൽ, വെള്ളം നനയൂകയോ അഴൂക്കൂപററൂകയോ ചെയ്താൽ കനം കൂടൂതലാകാതെയൂം ചൂട്തട്ടിയാൽ കനക്കൂറവൂ വരാതെയൂംമിരിക്കൂന്ന വസ്തൂക്കളെ പ്രതിമാനങ്ങളാക്കാം.

ആറഗൂലം മൂതൽക്കൂ തൂടങ്ങി ഓരോന്നിന് എട്ടെ‍ട്ടൂഗൂലം മൂതൽക്കൂ തൂടങ്ങീ ഓരോന്നിന്നു എട്ടെട്ടംഗൂലം നീളവൂം ഒരൂ പലം മൂതൽക്കൂ തൂടങ്ങി ഓരോന്നിന്നു ഓരോപലം ഇരുമ്പൂം കൂടീവരൂമാറൂ പത്തൂ തൂലാക്കോലൂകൾ നിർമ്മിപ്പിക്കണം. അവയെല്ലാറ്റിന്നൂം യന്ദ്രത്തി

  അരന്ധരണം ഒരൂധരണം, രണ്ടുധരണം, നാലൂധരണം ,എട്ടൂധരണം, പത്തൂധരണം, ഇരൂപതൂധരണം, മൂപ്പതൂധരണം, നാൽപ്പതൂധരണം, നൂറൂധരണം, എന്നി‍ങ്ങനെയാണ് വെള്ളിയുടെ തൂക്കൂമെന്നർത്ധം ധരണങ്ങളെകൊണ്ട് രൂപൃമാഷങ്ങളൂം ഉപലഷ്ക്ഷിക്കൂന്നതിനാൽ അരരൂപ്യമാഷം ഒരൂപ്യമാഷം ഈ തോതിൽകൂടുമ്പൾ പത്താമത്തെ തൂലാക്കോലിന്നു എഴുപത്തെട്ടംഗൂലം നിളവും പത്തൂപലമിരൂമ്പും വരൂം [ 170 ] 
                                  ൧൭൦
               അധ്യക്ഷപ്രചാരം                   രണ്ടാമധികരണം
      ന്റെ രണ്ടു തലയ്ക്കലുമോ അഥവാ ഒരു തലയ്ക്കൽ മാത്രമോ ശിക്യം (തട്ട്) ഉണ്ടായിരിക്കണം.
    മുപ്പത്തഞ്ചുപലം ഇരുമ്പുകൊണ്ടു എഴുപത്തിരണ്ടംഗുലം നീളത്തിലാണ് സമവൃത്ത (സാധാരണ 

തുലാക്കോൽ) ഉണ്ടാക്കിക്കേണ്ടത്. അതിന്റെ കടയ്ക്കൽ അഞ്ചുപാലം ഇരുമ്പുകൊണ്ടു മണ്ടലം കെട്ടിച്ചു സമകരണം(തന്നെത്തുങ്ങി) അടയാളപ്പെടുത്തണം. അതിൽനിന്നു മേൽപ്പോട്ടു കർഷോത്തരമായിട്ട് പാലം വരേയും (കർഷം, അരപ്പലം,മുക്കാൽപാലം, പാലം എന്നിങ്ങനെ) പലോത്തരമായിട്ടു പത്തുപലംവരേയും (രണ്ടുപലം,മൂന്നുപലം ഇത്യാദി) അതിന്നുമേൽ പന്ത്രണ്ടുപലം,പതിനഞ്ചുപലം,ഇരുപതുപലം എന്നിപ്രകാരവും തൂക്കങ്ങൾക്കു പദങ്ങൾ (വരകൾ) വരയ്ക്കണം.ഇരുപതിനുമേൽ നൂറ്വരെ പതിപ്പത്തുകൂടിയ പലങ്ങൾക്കേ പദങ്ങൾ വേണ്ടൂ. അക്ഷരങ്ങളിൽ (അയ്യഞ്ചുകൂടുന്നതിൽ) നദ്ധ്രി(സ‍്വസ്തികരേഖ,പുള്ളടി) ഇടുകയും വേണം.

മേൽപ്പറഞ്ഞതിന്റെ ഇരട്ടി (അതായതു എഴുപതു പലം) ഇരുമ്പുകൊണ്ടു തൊണ്ണൂറ്റാറാഗുലം നീളത്തിൽ പാരിമാണി (ഇരട്ടിത്തുലാക്കോൽ) നിർമ്മിക്കണം. അതിൽ ശതപദ (നൂറുപലത്തിന്റെ വര) ത്തിന്നുമേൽ. ഇരുപതു,അയ്മ്പതു,നൂറു എന്നിങ്ങനെ വരകൾ വരയ്ക്കണം.

ഇരുപതു തുലാംകൂടിയതു ഒരു ഭാരം.

പത്തുധാരണംകൂടിയതു ഒരുപലം. അങ്ങനെയുള്ള നൂറുപലം ആയമാനി (ആര്യം തുക്കുന്ന തുലാക്കോല്).


മുൻപത്തെപ്പോലെ സമർകരണംതുടങ്ങി നൂറുപലംവരെ വരച്ച്,അതിന്നുമേൽ എന്നു സാരം. [ 171 ]

                       ൧൭൧
       മുപ്പത്തേഴാം പ്രകരണം       പത്തൊമ്പതാം അധ്യായം
 അതിൽൽനിന്നഞ്ചുപലം കുറഞ്ഞ(അതായതുതൊണ്ണൂറ്റഞ്ചുപലം)തുലാക്കോൽവ്യാവഹാരികി(ക്രയവിക്രിയങ്ങളിൽ ഉപയോഗിക്കുന്നത്);അതിൽനിലന്നഞ്ചുപലം കുറഞ്ഞതു(തൊണ്ണൂറുപലം)

ഭാജനി(ചെലവുപുതുക്കുന്നത്);അതിൽനിന്നും അഞ്ചുപലംകുുറഞ്ഞതു(എൺപഞ്ചുപലം)അന്തപുരഭാജനി(അന്ത: പുരത്തിലേക്ക് സാധനങ്ങൾ തൂക്കിക്കുവാനുള്ളത്)

        ഈ വ്യാവഹാരികി മുതലായവക്കു അർദ്ധധരണം വീതം (പതിപ്പത്തുകാണാം)കുറഞ്ഞിട്ടുള്ളതാണ് പലം; ഈ രണ്ടുപലം കുറഞ്ഞിട്ടുള്ളതാണ് ഉത്തരലോഹം(ഉണ്ടക്കുവാനുള്ള ഇരുമ്പ്);ആറാറംഗുലംഇരുമ്പ് കുറ

ഞ്ഞിട്ടാണ് നീളവും

        ആദ്യം പറഞ്ഞ രണ്ടു തുലാക്കോലുകൾക്കു(പാരിമാണിക്കം ആയമാനിക്കും),മാംസവും ലോഹവും ലവണവും മണികളുമൊഴികെയുള്ള വസ്തുക്കൾ തൂക്കുമ്പോൾ,തുലാത്തിലനഞ്ചുപലംവീതം പ്രയാമം (കൂടുതൽ)ഇട്ടുകൊടുക്കണം.
         കാഷുതുല(മരത്തുലാം)എട്ടുഹസ്തം നീളമുള്ളതും,പദങ്ങളോകൂടിയതും,പ്രതിമാനങ്ങൾ

(തൂക്കുവാനുള്ള കട്ടിക്കല്ലുകൾ)ഉള്ളതും,മയൂരപദങ്ങളിൽ(മയൂരപദാരങ്ങളായ രണ്ടുസ്തംഭങ്ങളിൽ)ഇ രുത്തിയതുമായിരിക്കണം

  ഇരുപത്തഞ്ചുപലം വിറകു ഒരു പ്രസ്ഥം(ഇടങ്ങഴി)അരി വേവുന്നതിന് മതിയാകുന്നതാണ്.ഇതു അതിൽ കൂടുതലായും കുറവായുമുള്ള അരി വേവിക്കുവാൻവേണ്ട വിറകിന്റെ പ്രദേശം(മാനപ്രമാണം)

ആകുന്നു ഇങ്ങനെ തുലാപ്രതിമാനം പരഞ്ഞുകഴിഞ്ഞു.

 ഇരുനൂറു പലം ഉഴുന്നു കൊള്ളുന്നത് ആയമാനമായ ദ്രോണം;നൂറ്റി എൺപത്തേഴര പലം കൊള്ളുന്നതു വ്യാ [ 172 ]                       ൧൭൨


അധ്യക്ഷപ്രചാരം രണ്ടാമധികരണം വഹാരികമായ ദ്രോണം ; നൂറ്റി എഴുപത്തഞ്ചുപലം കൊളളുന്നതു് ഭാജനീമായ ദ്രോണം നൂറ്റി അറപത്തി രണ്ടര പലം കൊളളുന്നതു് അന്തഃപുരഭാജനീയം. അവയിൽ നാലിലൊന്നുവീതം കൊളളുന്നവയാണ് ആഢകം,കൂഡബം (നാഴി) എന്നിവ പതിനാറു ദ്രോണംകൂടിയതു വാരി ; ഇരുപതു ദ്രോണംകൂടിയതു കുംഭം ; പത്തു കുംഭം കൂടിയതു വഹം. മാനം(അളവുതാപ്പു)ശുഷ്കവും സാരവുമായ മരം കൊണ്ടാക്കിയതും , സമവും (കടയും തലയും ഒപ്പമായതു), അളന്ന സാധനത്തിന്റെ നാലിലൊരുഭാഗം ശിഖയോടുകൂടിയോ നിർമ്മിച്ചതുമായിരിക്കണം. രസത്തിൻെറ (നൈ,എണ്ണ മുതലായതിൻെറ) അളവിന്നു അന്തഃശിഖമായ താപ്പുതന്നെ വേണം. സുര, പുഷ്പം,ഫലം,തുഷം,അംഗാരം,സുധ (കുമ്മായം) എന്നിവയ്ക്കു ശിഖാമാനം (നിറപ്പ് ) മേൽച്ചൊന്നതിൻെറ ഇരുമടങ്ങു വച്ചു കൊടുക്കണം. ദ്രോണമെന്ന താപ്പിന്നു വില ഒന്നേകാൽപ്പണം ; ആഢകത്തിനു മുക്കാൽപണം; പ്രസ്ഥത്തിനു ആറുമാഷകം ; കഡുബത്തിനു ഒരു മാഷകം രസാദികൾ അളക്കുവാനുളള താപ്പുകൾക്കു ഇവയുടെ ഇരട്ടിയാണ് വില.

പ്രതിമാനത്തിന്നു (തൂക്കുവാനുളള പടികൾക്കു ) എല്ലാറ്റിന്നുംകൂടി വില ഇരുപതു പണം.അതിൻെറ മൂന്നിലൊന്നാണ് തുലാക്കോലിന്നു വില.

നന്നാലുമാസം കൂടുമ്പോൾ തുലാപ്രതിമാനങ്ങൾക്കു

 • ദ്രോണത്തിൻെറ നാലിലൊന്ന് ആഢകം, ആഢകത്തിൻെറ നാലിലൊന്ന് പ്രസ്ഥം,പ്രസ്ഥത്തിൻെറ നാലിലൊന്ന് കഡുബം എന്നു സാരം. [ 173 ]


മുപ്പത്തെട്ടാം പ്രകരണം ഇരുപതാം അധ്യായം

പ്രതിവേധനം (പരിശോധന) ചെയ്യിക്കണം. പ്രതിവേധനം ചെയ്യിക്കാഞ്ഞാൽ ഇരുപത്തേഴേകാൽപണം ദണ്ഡം. പ്രാധിവേധനികമായിട്ട് ദിവസന്തോറും ഓരോ കാകണി പൗതവാധ്യക്ഷ്യന്നു കൊടുക്കണം.

നെയ്യിനു മുപ്പത്തിരണ്ടിലൊരു ഭാഗം തപ്തവ്യാജി(ഉരുക്കുവാശി);എണ്ണയ്ക്കു അറുപത്തിനാലിലൊരു ഭാഗം വാശി. ദ്രവപദാർത്ഥങ്ങൾക്കൊക്കെയും അയ്മ്പതിലൊരു ഭാഗം മാനസ്രാവവും (വാർച്ച) കൊടുക്കണം.
കുഡുബാർദ്ധം (ഉരി),കുഡുബച‍തുർഭാഗം (ഒഴക്ക്), കുഡുബാഷ്ടഭാഗം (ആഴക്ക്) എന്നീ താപ്പുകളും ഉണ്ടാക്കിക്കണം.
     എൺപത്തിനാലു കുഡബം
     വാരകം നെയ്യളപ്പതിൽ
     എണ്ണയ്ക്കറുപതും നാലും-
     പാദം ഘടിക രണ്ടിനും.
കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന 

രണ്ടാമധികരണത്തിൽ, തുലാമാനപൊതുവമെന്ന പത്തൊമ്പതാമധ്യായം.

     ഇരുപതാം അധ്യായം 
     മുപ്പത്തെട്ടാം പ്രകരണം 
     ദേശകാലമാനം.
മാനാധ്യക്ഷൻ ദേശകാലങ്ങളുടെ (ഭൂമിയുടെയും സമയത്തിന്റെയും) മാനത്തെ അറിയണം.
എട്ട് പരമാണുക്കൾ രഥചക്രവിപ്രട്ട് (തേർചക്രത്തിൽ നിന്നു ചിതറുന്ന പൊടി) ; അവയെട്ടുകൂടിയതു ലി [ 174 ] അധ്യക്ഷപ്രചാരം                  രണ്ടാമധികരണം

ക്ഷ; ലിക്ഷ എട്ടുകൂടിയതു യൂകാമധ്യം; യൂകാമധ്യം; എട്ടു കുടിയതു യവമധ്യം അംഗുലം അല്ലെങ്കെൽ മധ്യവലുപ്പമുളള പുരുഷന്റെ മധമാഗുലിയുടെ മധ്യപ്രകർഷം (നടുവലിപ്പം) അംഗുലം.

നാലംഗുലംകൂടിയതും ധനുർഗ്രഹം; എട്ടംഗുലം കൂടിയതു ധനുർമുഷ്ടി; പന്ത്രണ്ടംഗുലംകൂടിയതും വിതസ്തി. അതുതന്നെ ഛായാപൌരുഷവും*. പതിന്നാലംഗുലം കൂടിയതിനു ശർമം,ശലം,പരിരയം,പദം എന്നിങ്ങനെ പ'യ്യാങ്ങൾ.

രണ്ടു വിതസ്തി അരത്നി. അതത്രേ (പ്രജാപതിസമ്മതം) ആയർഹസ്തം. ഒരുധനുർഗ്രഹം കുടി കൂടിയ പ്രജാപത്യഹസ്തമാണ് പൌതവമാനത്തിലും വിവീതമാനത്തിലും കണക്കാക്കുന്ന ഹസ്തം $. ഒരു ധനിർമുഷ്ടിയുംകൂടി കൂടിയ പ്രജാപത്യഹസ്തമാണ് കിഷ്ക അല്ല‍െങ്കിൽ കംസം. നാല്പത്തിരണ്ടംഗുലം തക്ഷഹസ്തം( ആശാരിക്കോൽ) ; അതാണ് ക്രാകചികന്മാരുടെ (വാൾകെണ്ടു മരമീരുന്നവരുടെ) കിഷ്ക(കോൽ) . സ്കന്ധാവാരം, ദുർഗ്ഗം, രാജപരിഗ്രഹം (കോവിലകം) എന്നിവയുടെ അളവിന്നുളള കോലും അതുതന്നെ. അയ്മ്പത്തിനാലംഗുലം കൂടിയതാണ് 'കുപ്യവനഹസ്തം'(കുപ്യവനം സംബന്ധിച്ച അളവുകോൽ). എൺപത്തിനലംഗുലം കൂടിയതു വ്യമം (മാറു). ഇതുകൊണ്ടാണ് രജ്ജൂമാനവും(കയറിന്റെ അളവ്) ഖാ

 • ഛയാപൌരുഷം = ശങ്കപ്രമാണം. ആളുടെ നിഴൽ തന്നിൽത്തന്നെ ഒതുങ്ങുന്ന വലുപ്പം.

$ മരമളക്കുന്നതിലും കന്നുകാലിമേച്ചിൽസ്ഥലമളക്കുന്നതിലും സ്വീകരിച്ചിരിക്കുന്നതും ഈ ഹസ്തമാണെന്നർത്ഥം. [ 175 ] മുപ്പത്തെട്ടാം പ്രകരണം ഇരുപതാം അധ്യായം തപൌരുഷമാനവും (കുഴി താഴ്ത്തുന്നതിലെ ആള്ളവ്)കണക്കാക്കുന്നത്.

                       നാലരത്നികൂടിയതു ദണ്ഡം.അതിനു ധനുസ്സ് ,നാളിക,പൌരുഷം,എന്നിവ പര്യായങ്ങൾ.ഗാർഹപത്യമായ (വിശ്വകർമ്മാവിന്റെ മതപ്രകാരമുള്ള) ധനുസ്സ് നൂറ്റെട്ടംഗുലമത്രെ.അതാണ് വഴിയുടെയും മതിലിന്റെയും അളവിനുപയോഗിക്കുന്നത്.അഗ്നിചയന കാര്യങ്ങളിൽ കണക്കാക്കുന്ന പൌരുഷവും(പുരുഷമാനം) അതു തന്നെ.
    ആറുകംസ(നൂറ്റിതൊണ്ണൂറ്റിരണ്ടംഗുലം) കൂടിയതാണ് ബ്രഹ്മദേയം(ശ്രോത്രിയൻമാർക്കു ദാനം ചെയ്യുന്ന നിലം) ,ആതിഥ്യം (അതിഥികൾക്കുള്ള സത്രം മുതലായതു) എന്നിവ അളക്കുന്നതിനുള്ള ദണ്ഡം.
            പത്തു ദണ്ഡം ഒരു രഞ്ജു;രണ്ടു രഞ്ജു ഒരു പരിദേശം;മൂന്നു രഞ്ജു ഒരു നിവർത്തനം.
    ഒരു ഭാഗത്തു മാത്രം രണ്ടു ദണ്ഡം അധികമായിട്ടുള്ള നിവർത്തനം (അതായതു മുപ്പത്തിരണ്ടു ദണ്ഡു നീളവും മുപ്പതു ദണ്ഡു വീതിയുമുള്ള സ്ഥലം) ബാഹു; രണ്ടായിരം വില്ല ഒരു ഗോരുതം ;നാലു ഗോരുതം ഒരു യോജന-ഇങ്ങനെ ദേശമാനം പറഞ്ഞു കഴിഞ്ഞു.
       ഇനി കാലമാനം പറയുന്നു.ത്രുടി,ലവം,നിമേഷം,കാഷ്ട,കല,നാളിക,മുഹൂർത്തം,പൂർവ്വഭാഗം,പകൽ,രാത്രി,പക്ഷം,മാംസം,ഋതു,അയനം,സംവത്സരം,യുഗം എന്നിങ്ങനെ കാലങ്ങൾ.
       നിമേഷത്തിന്റെ നാലിലൊരു ഭാഗം ത്രുടി;രണ്ടു ത്രുടി ലവം നിമേഷം കാഷ്ഠ; മുപ്പതു കാഷ്ഠ കല [ 176 ] അധ്യക്ഷ്യപ്രചാരം                         രണ്ടാമധികരണം

തുളച്ചാൽ ആദ്വാരത്തിലൂടെ നാലാഢകം വെള്ളം വാർന്നുപോകുവാൻ എത്ര സമയം വേണമോ അത്ര സമയമാണ് ഒരു നാളിക.

      രണ്ടു നാളിക ഒരു മുഹൂർത്തം. പതിനഞ്ചു മുഹൂർത്തം ഒരു പകൽ.രാത്രിയും അങ്ങനെ തന്നെ.ഇങ്ങനെ പകലും രാത്രിയും പകലും രാത്രിയും പതിനഞ്ചു മുഹൂർത്തങ്ങളായിട്ടു വരുന്നതു ചൈത്രമാസത്തിലും ആശ്വയുജമാസത്തിലും മാത്രകുന്നു. അതിന്നുമേൽ ആറുമാസം കാലം പകലോ രാത്രിയോ രണ്ടിലൊന്നു മൂന്നു മുഹൂർത്തം കൂടിയോ കുറഞ്ഞോ ഇരികും.
       ഛായ എട്ടു പൗരുഷമാനം(തൊണ്ണൂറ്റാറാംഗുലം)ആയി നിൽക്കുമ്പോൾ പകലിന്റെ പതിനെട്ടിലൊരംശം കഴിഞ്ഞിരിക്കും. ആറുപൗരുഷമാനം (എഴുപത്തിരണ്ടംഗുലം)നിഴലാകുമ്പോൾ പതിന്നാലിലൊരു ഭാഗം കഴിയും.നാലു പൗരുപമാനം (നാല്പത്തെട്ടംഗുലം)ആകുമ്പോൾ എട്ടിലൊരു ഭാഗം കഴിയും.രണ്ടു പൗരുഷമാനം(ഇരുപത്തിനാലംഗുലം)ആകുമ്പോൾ ആറിലൊരു ഭാഗം കഴിയും.

ഒരു പൗരുഷമാനം(പന്ത്രണ്ടംഗുലം)ആകുമ്പോൾ നാലിലൊരു ഭാഗം കഴിയും.എട്ടംഗുലം നിഴലാകുമ്പോൾ ത്രയോദശഭാഗം(പത്തിൽ മൂന്നു ഭാഗം)കഴിയും. നാലംഗുലം നിഴനാകുമ്പോൾ എട്ടിൽ മൂന്നുഭാഗം കഴിയും. നിഴൽ ഇല്ലാതെയാകുമ്പോൾ മധ്യാഹ്നമാകുന്നു.

        ഇങ്ങനെതന്നെ മധ്യാഹ്നശേഷമുള്ള പകലിനേയും അറിയേണ്ടതാണ്.
         ആഷാഢമാസത്തിൽ മധ്യാഹ്നസമയത്തു നിഴൽ തീരെയുണ്ടാകില്ല. അതിനു മേൽ ശ്രാവണം മുൽക്കുള്ള ആറുമാസങ്ങളിൽ മാസം രണ്ടംഗുലം വീതം മധ്യാഹ്ന

ശ്രാവണം,പ്രാഷ്ഠപദം,ആശ്വിനം,കാർത്തികംമാർഗ്ഗശീർഷം,മപൗഷം എന്നിവയിൽ. [ 177 ]

 മുപ്പത്തെട്ടാം പ്രകരണം                 ഇരുപതാം അധ്യായം
 ത്തിങ്കൽ നിഴൽ കുടിക്കൂടി വരികയും, മാഘാദിമാസങ്ങളിൽ മാസം

രണ്ടംഗുലം വീതം കുറഞ്ഞുകുറഞ്ഞു വരികയും ചെയ്യും

        പതിനഞ്ച് അഹോരാത്രം കൂടിയതു സോമാപ്യായനം (ചന്ദ്രൻ 

വർദ്ധിക്കുന്നത്) ശുക്ള‍ പക്ഷം ; സോമാവച്ഛേദനം (ചന്ദ്രൻ ക്ഷയിക്കുന്നതു ) കൃഷണ പക്ഷം.രണ്ടു പക്ഷം കൂടിയതു മാസം.

      മുപ്പത് അഹോരാത്രം കൂടിയതു പ്രകർമ്മമാസം( കർമ്മകരന്മ‍ാർക്കു ശമ്പളം

കൊടുക്കുന്നതിൽ കണക്കാക്കുന്ന മാസം ).മുപ്പത് അഹോരാത്രവും ഒരഹോരാത്രത്തിൻ പകുതിയും കൂടിയതു സൗര മാസം. പകുതിക്കുറെ മുപ്പത് അഹോരാത്രം കൂടിയതു ചന്ദ്രമാസം. ഇരുപത്തേഴഹോരാത്രം കൂടിയതു നാക്ഷത്ര മാസം. മുപ്പത്തിരണ്ടഹോരാത്രം കൂടിയതു മലമാസം(പടജനങ്ങൾക്കു ജീവിതം കൊടുക്കുന്നതിൽ കണക്കാക്കുന്ന മാസം). മുപ്പത്തിയഞ്ചഹോരാത്രം കൂടിയതു അശ്വവാഹ മാസം( കുതിരപ്പണിക്കാർക്ക് ജീവീതം കണക്കാക്കുന്ന മാസം). നാല്പതഹോരാത്രം കൂടിയതു ഹസ്തിവാഹമാസം( ആനപ്പണിക്കാർക്ക് ജീവീതം കൊടുക്കുന്ന മാസം).

        രണ്ടുമാസങ്ങൾ കൂടിയതു ഋതു. ശ്രാവണവും പ്രോഷ്ഠപദവും വർഷ ഋതു

അശ്വയുജവും കാർത്തികയും ശരഋതു. മാർഗ്ഗശീർഷവും പൗഷവും ഹേമന്ത ഋതു. ചൈത്രവും വൈശാഖവും വസന്തഋതു. ജ്യേഷ്ഠവും ആഷാഢവും ഗ്രീഷ്മ ഋതു.

         ശിശിരം മുതൽ മൂന്നു ഋതുക്കൾ ഉത്തരായനം. വർഷം തുടങ്ങിയുള്ളവ ദക്ഷിണായനം. [ 178 ] ൧൭൮

അധ്യകഷപ്രചാരം രണ്ടാമധികരണം

   രണ്ടയനങ്ങൾ കൂടിയതു സംവത്സരം .അഞ്ചു സംവത്സരങ്ങൾ കൂടിയതു യുഗം.
     ദിനമതിലറുപതിലൊരു കൂ-

റാദിത്യൻ സംഹരിപ്പിതുമൂലം ഋതുതോറുമേറുമോരാ- ദിവസമിതേ മട്ടു ചന്ദ‍്രനും ചെയ്‍വൂ. ഇങ്ങനെ രണ്ടരയാണ്ടുകൾ കൂടുമ്പോൾ വന്നിടുന്നിതധിമാസം ഗ്രീഷ്മത്തിലാദിമം വരു- മ‍ഞ്ചാം വർഷത്തിനൊടുവിൽ മറ്റേതും കൊടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യകഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, ദേശകാലമാനമെന്ന ഇരുപതാമധ്യായം

      ഇരുപത്തൊന്നാം അധ്യായം.
   
     മുപ്പത്തൊമ്പതാം  പ്രകരണം ശൂൽക്കാധ്യകഷ‍ൻ.
    
    ശൂൽക്കാധ്യക്ഷൻ  മഹാദ്വാരത്തിന്റെ സമീപത്തു കിഴക്കോട്ടോ  

വടക്കോട്ടോ മുഖമായിട്ടു ശൂൽക്കാല (ചുങ്കപ്പുര) സ്ഥാപിക്കുകയും, അവിടെ കൊടി നാട്ടുകയും വേണം. ശൂൽക്കാശാലയിൽ നാലോ അ‍ഞ്ചോ ശൂൽക്കാദായികൾ(ചുങ്കപ്പിരിവുകാർ) ഇരുന്നു ചരക്കു കൊണ്ടുവന്ന വണിക്കുകളുടെ വിവരം എഴുതണം.അവർ ആരാണ്, എവിടുത്തുകാരാണ്, ചരക്ക് എത്രയുണ്ട് , എവിടെയാണ് അടയാളമുദ്രടിച്ചത് എന്നീ വിവരങ്ങളാണെഴുതേണ്ടത്. [ 179 ] ൧൭൯ മുപ്പത്തൊമ്പതാം പ്രകരണം ഇരുപത്തൊന്നാം അധ്യായം മുദ്രയില്ലാതെ ചരക്കുകൾ കൊണ്ടുവന്നവർക്ക് അവരടയ്ക്കേണ്ടും സംഖ്യയുടെ ഇരട്ടി അത്യയം വിധിക്കണം. കള്ളമുദ്രയടിച്ചവർക്കു ശുൽക്കത്തിന്റെ എട്ടിരട്ടി ദണ്ഡം ഭിന്നമുദ്രന്മാർക്ക് മൂന്നു ഘടികനേരം ശുൽക്കശാലയിൽ തടഞ്ഞു നിറുത്തുകയാണ് ശിക്ഷ. രാജമുദ്രയെ മ‌ാറ്റുകയോ പേർ മാറ്റിച്ചേർക്കുകയോ ചെയ്താൽ ഒന്നേകാൽ പണം വഹനം (ഒരുതരം പിഴ) അടയ്ക്കണം. [ 180 ]

            ൧൮൭                                                      
       അധ്യക്ഷ്യപ്രചാരം       രണ്ടാമതികാരം
         പ്രതിക്രേതാവിനെ (എതിരായ കോളുകാരനെ) [ 181 ] ൧൮൧

മുപ്പത്തൊമ്പതാം പ്രകരണം ഇരുപത്തൊന്നാം അധ്യായം ന്ന്താണെന്നു വ്യാജം പരയുന്നുവന്നു സ്തേയദണ്ഡം(കളവിന്നുള്ള ദണ്ഡം)വിധിക്കുകയും വേണം

      ശൂൽക്കംതീർത്ത ചരക്കോടുകൂടി ശുൽക്കം തീർക്കാത്തതു കടത്തിക്കൊണ്ടുപോകുന്നവനും,പണ്യപുടം ഭേദിച്ചു മുദ്രയില്ലാത്തവയെ മുദ്രയുള്ളതിനോടുചേർത്തു അപഹരിക്കുന്നവനുമായ വണിക്കിന്നു അങ്ങനെ അപഹരിക്കുന്ന ചരക്കും പുറമെ അടിപ്പിക്കുകയാണു ദണ്ഡം
      ശുൽക്കസ്ഥാനത്തുനിന്നു ഗോമയപലാലം(ചാണകവും വയ്ക്കോലും)പ്രമാണമാക്കിട്ടുണ്ട് പണ്യഭാണ്ടത്തെ അപഹരിക്കുന്നു ഉത്തമസാഹസം ദണ്ഡം.
      രാജാവിമാൽ നിരോധിക്കപ്പെട്ട ശസ്‍ത്രം,വർമ്മം,കവചം,ലോഹം,രഥം,രത്നം,ധാന്യങ്ങൾ,പശുക്കൾ എന്നിവയിലേതെങ്കിലും കടത്തിക്കൊണ്ടു പോകുന്നവനും യഥാവാഘുഷിതമായ (പറയടിച്ചറിയിച്ചപ്രകരമുള്ള )ദണ്ഡം വിധിയ്ക്കുകയും, അവൻ കൊണ്ടുപോകുന്നതിനെ പിടിച്ചടക്കുകയും വേണം. ആ വക ചരക്കുകളിലേതെങ്കിലും ദേശാന്തരത്തിൽനിന്നു കൊണ്ടുവന്നിണ്ടെങ്കിലും കോട്ടയ്ക്കുപുറത്തുവച്ചുതന്നെ ശൂൽക്കംകൂടാതെ വില്പിയക്കുയും വേണം
      അനന്തപാലൻ പണയവഹനത്തിന്നു (ചരക്കേറ്റിയ ഭാരവണ്ടിക്കു)ഒന്നേകാൽപ്പമവും,ഒറ്റക്കുളമ്പുള്ള ജന്തുക്കൾക്ക് ഒരു പണവും,പശുക്കൾക്ക് അരപ്പണവും,ക്ഷുദ്രപശുകൾക്ക് കാൽപ്പണവും,അംസഭാരത്തിന്നു (തലച്ചുമടിന്നു)ഒരു മാഷകവും വീതമുള്ള വർത്തനി (മാർഗ്ഗശൂൽക്കം) [ 182 ] അധ്യക്ഷപ്രചാരം                        രണ്ടാമധികരണം                  

വസൂലാക്കണം. നഷ്ടമോ അപഹൃതമോ ആയ പണ്യത്തെ അന്ത്യപാലൻ പ്രതിവിധാനം ചെയ്കയും വേണം.വിദേശത്തുനിന്നു വന്ന വണിക്കുകളെ, അവർ കൊണ്ടുവന്ന സാരഫൽഗുഭാണ്ഡങ്ങൾ വേർതിരിച്ച്, അടയാള മുദ്രയും നൽകി,അന്തപാലൻ അധ്യക്ഷന്റെ അടുക്കലേക്കയക്കണം.അതല്ലെങ്കിൽ വൈദേഹകവ്യജ്ഞൻ(വണിഗ്വേഷധാരിയായ ഗ്രുഢപുരുഷൻ)വിദേശത്തുനിന്നു വന്ന കച്ചവടക്കാരുടെ എണ്ണം രാജാവിനെ അറിയിക്കണം.ആ ഉപദേശമനുസരിച്ച് രാജാവ്, ശുൽക്കാധ്യക്ഷന്നു താൻ സർവ്വജ്ഞനാണെന്നു തോന്നിക്കുവാൻവേണ്ടി വിദേശത്തുനിന്നു വന്ന കച്ചവടക്കാരുടെ എണ്ണം അറിവുകൊടുക്കണം.അനന്തരം അധ്യക്ഷൻ ആ വന്നവരുടെ അടുത്തുചെന്ന് "നിങ്ങളിൽ ഇന്നിന്നവന്റെ കയ്യിൽ ഇന്നിന്ന സാരഭാണ്ഡവും ഗുൽഭാണ്ഡവുമുണ്ട്. ഒന്നും മറച്ചുവയ്ക്കേണ്ട. രാജാവിന്നു ഇങ്ങനെ ഒരു പ്രഭാവം(പരോക്ഷജ്‍‍ഞാനശക്തി) ഉണ്ട് "എന്നു പറയണം. ഫൽഗുഭാണ്ഡത്തെ നിഗൂഹനം ചെയ്യുന്ന വണിക്കിന്നു ശുൽക്കത്തിൻെറ എട്ടിരട്ടി ദണ്ഡം; സാരഭാണ്ഡത്തെ നിഗൂഹനം ചെയ്യുന്നവന്റെ സർവ്വഭാണ്ഡവും പിടിച്ചടക്കുകയും വേണം. നാട്ടിനനർത്ഥപ്രദവും ഫലഹീനവുമാം ചരക്കു തടയേണം ശുൽക്കമിളയ്ക്കണമുപകൃതി പെരിയ ചരക്കിന്നപൂർവ്വവിത്തിനുമേ.

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ,ശുൽക്കാാധ്യക്ഷൻ എന്ന ഇരുപത്തിയൊന്നാമധ്യായം.

 • കണ്ടുപിടിച്ചു കൊടുക്കുകയോ, കണ്ടുകിട്ടാത്തപക്ഷം കയ്യാൽ കൊടുക്കുകയോ വേണമെന്നർത്ഥം. [ 183 ]

ഇരുപത്തിരണ്ടാം അദ്ധ്യായം

ശൂൽക്കവ്യവഹാരം.

         ബാഹ്യം, ആഭ്യന്തരം, ആതിതഥ്യം എന്നിങ്ങനെയാണ് ശൂൽക്കവ്യവഹാരം. നിഷ്ക്രാമ്യം (പുറത്തേക്കുകൊണ്ടുപോകുമ്പോൾ കൊടുക്കേണ്ടത്.)പ്രവേശം (അകത്തേക്കു കൊണ്ടുവരുമ്പോൾ കൊടുക്കേണ്ടത്.) എന്നിവയാണ് ശൂൽക്കം.

പ്രവേശങ്ങൾക്ക് ശൂൽക്കം വിലയുടെ അഞ്ചിലൊരുഭാഗമാകുന്നു. എന്നാൽ പുഷ്പം, ഫലം,ശാകം, മൂലം,കന്ദം, വാല്ലിക്യം (വല്ലീഫലം), വിത്ത്, ഉണങ്ങിയ മത്സ്യമാംസങ്ങൾ എന്നിവയ്ക്ക് വിലയുടെ ആറിലൊന്നാണ് ശൂൽക്കം. ശംഖം, വജ്രം, മണി, മുത്ത്, പവിഴം, ഹാരം എന്നിവയുടെ ശൂൽക്കം അവയുടെ കർമ്മവും പ്രമാണവും കാലവും വേതനവും ഫലനിഷ്പത്തിയുമറിയുന്ന വിദഗ്ധന്മാരെകൊണ്ടു മതിപ്പിച്ചു തീരുമനിക്കണം. ക്ഷൌമം (പരുക്കൻ പട്ടു) ദുകുലം (നേരിയപട്ടു),കൃതിമാനം, കങ്കടം (ഉരശ്ഛേദം), ഹരിതാലം, മനയോല, ചായില്യം, അഞ്ജനം, ലോഹം, വർണ്ണ ധാതു എന്നിവയ്ക്കും ചന്ദനം, അകില്, കടുകം (മുളക്),കിണ്വം, ആവരണം എലന്നിവയ്ക്കും സുര, ദന്തം (ആനക്കൊമ്പ്), അജിനം, ക്ഷൌമദുകുലനികരങ്ങൾ (ക്ഷൌമത്തിനും ദുകുലത്തിനും വേണ്ട നൂലുകൾ),ആസ്തരണം,പ്രാവരണം, കൃ

 • ബാഹ്യം എന്നാൽ കോട്ടയ്ക്കു പുറത്തുനിന്നു വരുന്ന ചരക്കുകളെ സംബന്ധിച്ചതും, ആഭ്യന്തരം കോട്ടയ്ക്കകത്തുണ്ടാകുന്നവയെ സംബന്ധിച്ചതും, ആതിത്ഥ്യം വിദേശത്തുനിന്നു വരുന്നവയെ സംബന്ധിച്ചതുമാകുന്നു. [ 184 ]

അധ്യക്ഷപ്രചാരം രണ്ടാമധികരണം

മിജാതം (പുഴുനൂൽപ്പട്ടു) എന്നിവയ്ക്കും അജൈളക (ആട്ടുരോമംകൊണ്ടും ഏഴകത്തിൻ രോമംകൊണ്ടും നെയ്ത കരിമ്പടം)ത്തിനും വിലയുടെ പത്തിലൊന്നോ പതിനഞ്ചിലൊന്നോ ആണ് ശുൽക്കം.

  വസ്ത്രം, ചതുഷ്പദം, ദ്വിപദം, സൂത്രം(നൂല്),കാപ്പാസം,ഗന്ധദ്രവ്യം,ഭൈഷജ്യം(ഔഷധം), കാഷ്ഠം(മരം), വേണു, വൽക്കലം(മരവുരി), ചർമ്മം, മൃൽഭാണ്ഡം(മൺപാത്രം) എന്നിവയ്ക്കും ധാന്യസ്നേഹക്ഷാരലവണങ്ങൾക്കും മദ്യം, പക്വാന്നം മുതലായവയ്ക്കും വിലയുടെ ഇരുപതിലൊന്നോ ഇരുപത്തഞ്ചിലൊന്നോ ആണ് ശുൽക്കം.
  ശുൽക്കത്തിൽ അഞ്ചിലൊരുഭാഗം ദ്വാരത്തിങ്കൽ വച്ചു അന്തപാലൻ വസൂലാക്കണം. അതു അവയെക്കൊണ്ടുള്ള ദേശോപകാരമനുസരിച്ച് ആനുഗ്രാഹികമാക്കി സ്ഥാപിക്കുകയുമാകാം.
  ജാതിഭൂമികളിൽ (ഉൽപത്തിസ്ഥാനങ്ങളിൽ)വച്ചു പണ്യങ്ങളൊന്നും വിൽക്കുവാൻ പാടില്ല. ഖനികളിൽനിന്നു ധാതുക്കളോ പുണ്യങ്ങളോ വാങ്ങിയാൽ അറുനൂറുപണം ദണ്ഡം. പുഷ്പഫലവാടങ്ങളിൽനിന്നു പുഷ്പങ്ങളും ഫലങ്ങളും വാങ്ങിയാൽ അയ്മ്പത്തിനാലുപണം ദണ്ഡം. ഷണ്ഡങ്ങളിൽ(തോട്ടങ്ങൾ)നിന്നു ശാകമോ മൂലമോ കന്ദമോ വാങ്ങിയാൽ കാൽകറെ അയ്മ്പത്തിരണ്ടുപണം ദണ്ഡം. എല്ലാവക സസ്യങ്ങളും അവയുണ്ടാകുന്ന ക്ഷേത്രങ്ങളിൽനിന്നു വാങ്ങിയാൽ അയ്മ്പത്തിമൂന്നുപണം ദണ്ഡമുണ്ട്; എന്നാൽ നെല്ലു കളത്തിൽച്ചെന്നു വാങ്ങിയാൽ കൊള്ളുന്നവന്നു ഒരു പണവും വിൽക്കുന്നവന്നു ഒന്നരപ്പണവും സീതാത്യയം (സീതാസംബന്ധിയായ പിഴ) വിശേഷവിധിയായും ഉണ്ടു. [ 185 ] നാൽപതാം പ്രകരണം           ഇരുപത്തിമൂന്നാം അധ്യായം
       
      പുതുതും പഴയതുമാകിയ
     പണ്യത്തിൽദ്ദേശജാതിമുറപോലെ
      ശൂൽക്കവുമപരാത്തിനു
     ചേരും പിഴയും പിരിച്ചുകൊള്ളേണം
കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ,അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ,ശുൽക്കാധ്യക്ഷൻ-ശൂൽക്കവ്യവഹാരം എന്ന ഇരുപത്തിരണ്ടാമധ്യായം

ഇരുപത്തിമൂന്നാം അധ്യായം നാല്പതാം പ്രകരണം സൂത്രാധ്യക്ഷൻ സൂത്രാധ്യക്ഷൻ(നൂൽനൂൽപ്പം നെയ്ത്തും സംബന്ധിച്ച അധ്യക്ഷൻ)സൂത്രം(നൂൽ),വർമ്മം,വസ്ത്രം,രജ്ജൂ(കയറ്), എന്നിവയുടെ വ്യവഹാരത്തെ തദ്വിഷയത്തിൽ നിപുണന്മാരായ പുരുഷന്മാരെക്കൊണ്ടു ചെയ്യിക്കണം.ഊർണ്ണ(രോമം),വൽക്കം(നാര),കാർപ്പാസം,തൂലം(പഞ്ഞി),ശണം(ചണ),ക്ഷൌമം എന്നിവയെ വിധവകളെക്കൊണ്ടും നൃംഗകളെ(അംഗവൈകല്യമുള്ള സ്ത്രീകൾ)ക്കൊണ്ടും കന്യകമാരെക്കൊണ്ടും പ്രവ്രജിതമാരെക്കൊണ്ടും ദണ്ഡപ്രതികാരിണിളെ(തടവുകാരികൾ)ക്കൊണ്ടും വൃദ്ധകളായ വേശ്യകളെക്കൊണ്ടും ദേവാലയോപസ്ഥാനം മാറിയ ദേവദാസികളെക്കൊണ്ടും മുറിപ്പിക്കണം.അവർ നൂൽക്കുന്ന നൂലു ശ്ലമോ(നേരിയത്) സ്ഥൂലമോ(പരുത്തതു) മധ്യമോ(ഇടത്തരം) എന്ന സംഗതിയും സൂത്രത്തിന്റെ ബഹ്വല്പതയും നോക്കിയറിഞ്ഞു അവർക്കു വേതനം കല്പിക്കണം.അരുവണ്ടാക്കുന്ന നൂ [ 186 ]

                                                                                                                         അധ്യക്ഷപ്രചാരം                                     രണ്ടാമധികരണം

ലിന്റെ പ്രമാണം നോക്കി എണ്ണയും ആമലോകോദ്വർത്തനവും (തലയിൽത്തേക്കവാനുളള നെല്ലിക്ക) കൊടുത്ത് അവരെ അനുഗ്രഹിക്കുകയും വേണം. വിശേഷദിവസങ്ങളിൽ (സമ്മാനദാനം) മാനവും (സൽക്കാരം)ചെയ്ത് അവരെക്കൊണ്ടു വേലചെയ്യിക്കണം.നൂലിനു ഹ്രാസം (കുറവു)വരികിൽ അതിന്റെ വിലയ്ക്കു തക്കവണ്ണം വേതനവും കുുറയ്ക്കണം. വസ്ത്രത്തിന്റെ കർമ്മം(തരം),പ്രമാണം(വലുപ്പം),കാലം,വേതനം,ഫലനിഷ്പത്തി എന്നിവ പറ‍‍ഞ്ഞു നിശ്ചയിച്ച് കാരുക്കളെ (നെയ്ത്തുതൊഴിലുകൾ)ക്കൊണ്ട് അധ്യക്ഷൻ നെയ്ത്തുപണി ചെയ്യിക്കണം.അവരുമായി അധ്യക്ഷൻ പ്രതിസംസർഗ്ഗം(സഖ്യം)പ്രാപിക്കുകയും വേണം. അവരെക്കൊണ്ടു ക്ഷൌമം,ദുകൂലം,കൃമിതാനം,രാങ്കവം(രങ്ക എന്ന മാനിന്റെ രോമം),പരുത്തിഎന്നിവ നൂൽക്കുന്നതും നെയ്യുന്നതുമായ കർമ്മാന്തങ്ങൾ നടത്തിക്കുകയും ,അവരെ ഗന്ധ്മാല്യദാനങ്ങളെക്കൊണ്ടും മറ്റുള്ള ഉപഗ്രാഹികളെക്കൊണ്ടും ആരാധിച്ച് പലതരത്തിലുളള വസ്ത്രങ്ങളും ആസ്തരണങ്ങളും പ്രചരണങ്ങളും ഉണ്ടാക്കിക്കുകയും വേണം.കങ്കടികകർമ്മാന്തരങ്ങൾ(ചട്ടയുടെ പണികൾ) അറിയുന്ന കാരുശില്പികളെക്കൊണ്ടു അവയും ചെയ്യിക്കണം. അനിഷ്ക്കാസിനികളും (വീട്ടിൽ നിന്ന് പുറത്തിറങ്ങാത്തവർ)പ്രോഷിത വിധവകളും(ഭർത്താവ് ദേശാന്തരം പോയവർ)ന്യംഗകളും കന്യകളുമായ യാവചില സ്ത്രീകൾ സ്വപ്രയത്നത്താൽ ഉപജീവനം കഴിക്കേണ്ടവരായിട്ടുണ്ടോ അവരെ അധ്യക്ഷൻ സ്വദാസികൾ മുഖേന അനുസരിപ്പിച്ചു പ്രിതിപ്പെടുത്തി അവരെക്കൊണ്ട് നൂൽനൂല്പുപണി ചെയ്യിക്കണം.അവർ നൂറ്റുണ്ടാക്കിയ നൂലുകൊണ്ടു പ്രഭാത [ 187 ]


   നാല്പതാം പ്രകരണം                        ഇരുപത്തിമൂന്നാം അധ്യായം
    
    സമയത്തു  സൂത്രശാലയിൽ  വന്നാൽ അധ്യക്ഷൻ ഭാണ്ഡവേതനവിനിമയം( നൂററ നൂലും അതിന്റെ കൂലിയും കൈമാറ്റം ചെയ്തു) ചെയ്യണം.അപ്പോൾ സൂത്രപരീക്ഷയ്ക്കു മാത്രം വേണ്ട വിളക്കേ ഉണ്ടാകാവൂ. അധ്യക്ഷൻ നൂലും കൊണ്ടുവന്ന സ്ത്രീയുടെ മുഖത്തു നോക്കുകയോ അന്യകാര്യത്തെക്കുറിച്ചു സംസാരിക്കുകയോ ചെയ്താൽ പൂർവ്വസാഹസം ദണ്ഡം വേതനദാനകാലം വൈകിച്ചാൽ മധ്യമസാഹസം ദണ്ഡം. എടുക്കാത്ത പണിക്കു കൂലികൊടുത്താലും ദണ്ഡം അതുതന്നെ.
   വേതനം വാങ്ങിയിട്ടു പ്രവൃത്തി നടക്കാത്ത സ്ത്രീയുടെ അംഗുഷ്ഠസന്ദംശം (പെരുവിരലിന്റെ അഗ്രം ) വെട്ടിക്കളയണം. കൂലിവാങ്ങി ഭക്ഷിച്ചോ അപഹരിച്ചോ ഒളിച്ചോടിയോ പോകുന്ന സ്ത്രീകൾക്കും ശിക്ഷ അതുതന്നെ. കർമ്മകരന്മാർക്കു അപരാധത്തിന്നു തക്കവണ്ണം വേതനങ്ങളിൽ ദണ്ഡം വിധിക്കുകയും വേണം.
   രഞ്ജൂവർത്തകന്മാർ ( കയറുപിരിക്കുന്നവർ ), വർമ്മകാരന്മാർ ( ചട്ട തുന്നുന്നവർ ) എന്നിവരുമായി അധ്യക്ഷൻ അടുത്തു പെരുമാറുകയും , അവരെക്കൊണ്ടു വരത്ര ( കച്ചക്കയറു് ) മുതലായ വസ്തുക്കൾ ഉണ്ടാക്കിക്കുകയും വേണം. വാഹനത്തെപ്പൂട്ടുവാനും വാഹനത്തെക്കെട്ടുവാനുമായ് നൂൽ,നാരു,ചൂരൽ,മുളയെന്നിവയാൽ തീർക്കണം കയർ.  
  കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന 
    രണ്ടാമധികരണത്തിൽ, സൂത്രാധ്യക്ഷൻ എന്ന
       ഇരുപത്തിമൂന്നാമധ്യായം. [ 188 ]            
     
         ഇരുപത്തിനാലാം  അധ്യായം.
           ----------------------
              നാല്പത്തൊന്നാം പ്രകരണം
                സീതാധ്യക്ഷൻ. 
               സീതാധ്യക്ഷൻ (കൃഷ്യധ്യക്ഷൻ) കൃഷിതന്ത്രവും ഗുല്മ വൃക്ഷായുർവ്വേദവും(ചെടികളും വൃക്ഷങ്ങളും നട്ടുണ്ടാക്കി പരിപാലിക്കുന്നതിനെക്കുറിച്ചുള്ള ശാസ്രം)പഠിച്ചറിഞ്ഞവനായിട്ട് തജ്ജ്ഞന്മരായവരെ തുണകൂട്ടി എല്ലാവിധത്തിലുമുള്ള ധന്യങ്ങൾ,പുഷ്പങ്ങൾ,ഫലങ്ങൾ,ശാകങ്ങൾ,കന്ദങ്ങൾ,മൂലങ്ങൾ,വാല്ല്യക്യങ്ങൾ(വല്ലീഫലങ്ങൾ),ക്ഷൗെമം,പരുത്തി എന്നിവയുടെ വിത്തുകളെ യഥാകാലം ശേഖരിക്കണം.               
      ആവക വിത്തുകൾ,വളരെ ചാല് ഉഴുതതായ സ്വഭൂമിയിൽ ദാസന്മാർ,കർമ്മകരന്മാർ,ദണ്ഡപ്രതികർത്താക്കൾ(തടവുകാർ)എന്നിവരെക്കൊണ്ട് വിതപ്പിക്കണം.അവർക്കു 

കർഷണയന്ത്രങ്ങൾ,ഉപകരണങ്ങൾ,കന്നുകാലികൾ എന്നിവയെക്കൊണ്ടും കുർമ്മാരൻ(കരുവാൻ),കട്ടാകൻ(ആശാരി),മേദകൻ(വട്ടികൊട്ടകൾ മടയുന്നവൻ),രജ്ജൂവർത്തകൻ,സർപ്പഗ്രാഹൻ മുതലായവരെക്കൊണ്ടും അസംഗം(തടസ്ഥമില്ലായ്മ)വരുത്തുകയും വേണം.അവർ കർമ്മഫലത്തിനു ഹാനിവരുത്തിയാൽ നഷ്ടത്തിനു തക്കവണ്ണം ദണ്ഡം വിധിക്കണം.

     ജാംഗലദേശങ്ങൾ (വെള്ളം കുറഞ്ഞ സ്ഥലങ്ങൾ)ക്കു പതിനാറു ദ്രോണവും,ആനൂപദേശങ്ങൾ(ജലപ്രായദേശങ്ങൾ)ക്കു് അതിൽ പകുതിയുമാണ് വർഷപ്രമാണം (വിളവു നന്നാവാൻ തക്ക മഴയുടെ അളവു് )ദേശവാപ

ചർമ്മാരൻ എന്നു പാഠഭേദം. ആ പക്ഷത്തിൽ കൊല്ലനെന്നർത്ഥം.                              
  ഭേദകൻ എന്നു പാഠാന്തരം .ആ പക്ഷത്തിൽ നായ്ക്കനെന്നർത്ഥം[ 189 ] നാൽപ്പത്തൊന്നാംപ്രകരണം ഇരുപത്തിനാലാമദ്ധ്യായം

ങ്ങൾക്കു വേണ്ട വർഷപ്രമാണമാവിതു:- അശ്മകദേശ(ആരട്ടദേശവും)ത്തേക്കു പതിമൂന്നരദ്രോണം, അവന്തി (മാളുവം)ദേശത്തേക്ക് ഇരുത്തിമൂന്ന് ദ്രോണം [ 190 ] അർ

   കൊണ്ടും, സൂയ്യന്റെ പ്രകൃതി,വികൃതിപരിവേഷാദി എന്നിവ  
   കൊണ്ടുംഅറിയാവുന്നതാണ്
   സൂയ്യങ്കൽനിന്നാണ്സസ്യങ്ങൾക്കുബീജസീദ്ധീ  വിത്തുപീടിക്കൽ 
   ബൃഹസ്പതീയീൽനീന്നാണ്
  സ്തംബകരീത തണ്ടും ചീനച്ചവുമുണ്ടാകൽ ( ശുക്രനിൽ നീന്നാണ് വൃഷ്ടീ  
             
            ഏഴുനാൾ പെയ് വതായ് മൂന്നു
            തുള്ളി നേത്തവയെന്നതും
            മങ്ങൂഴമായറുപതു
           മിതത്രേ സമമാംമഴ.    
           വെയിൽകാറ്റിവ കൂറിടും 
           കരി,ഷുംമൂന്നുംചേർച്ചമേ
           എക്കാലംവീളവേറിടും
        ഇങ്ങനേമഴയുടെ  സ്ഥീതീ യറിഞ്ഞീട്ട് അധ്യക്ഷൻ പ്രഭൂതോദകമോ അധികം 
        വെള്ളംകോണ്ടു വിളയുന്നത് അല്പോദകമോ അയസസ്യത്തെവിളപ്പിക്കുന്നത്
          ശാലി ചെന്നെല്ല് വ്രീഹീനെല്ല്   കോദ്രവം തിലം പ്രീയംഗു തെന  
    ഉദാരകംവരകം എന്നിവ പൂൂർവ വാപങ്ങൾ വർ,ഷകാലത്തിന്റേ ആദീയീൽവീതയ്കേ
  ണ്ടവ ആകുന്നു മുൽഗം മാഷം ശൈവബ്യംഎന്നിവ മധ്യവാപങ്ങൾ കുസൂംഭം മസൂരം 
 കുലത്ഥം മുതീര യവം ഗോതമ്പംകളായം അതസി സർഷപം കടുക് എന്നിവപസശ്ചാദാപ
 ങ്ങൾ ഒടുവീൽ വവിതയ്കേണ്ടവ ഇങ്ങനെയല്ലെങ്കിൽഋതുക്കളുടെ സ്ഥിതി നോക്കി അതി ന്നു 
 തക്കവണ്ണവുംസസ്യങ്ങൾവിതയ്കാം. 


    കരീഷമെന്നാൽ ചാണകവരളി കരീഷം മൂന്നൂചേന്നൂഎന്നതീനു 
     മൂന്നൂതവണയായിചാണകം വരളുമാറ് ഇടവിട്ടിടവിട്ടുഏന്നർത്ഥം. [ 191 ] 
നാല്പത്തൊന്നാം പ്രകരണം ഇരുപത്തിനാലാം അധ്യായം
    അധ്യക്ഷൻ വിതപ്പിച്ചതു കഴിച്ചുബാക്കിയുള്ള സ്ഥലത്ത് അർദ്ധസീതികന്മാർ (പകുുതി ഓഹരിക്കു പണിചെയ്യുന്നവർ) കൃഷിചെയ്യണം.അല്ലെങ്കിൽ വിളവിന്റെ നാലിലൊരംശമോ അഞ്ചിലൊരംശമോ എടുപ്പാൻ നിശ്ചയിച്ചവരായ സ്വവീർയ്യോപജീവികൾ(ആൾപ്രയത്നം മാത്രം ചെയ്യുന്നവർ) കൃഷി ചെയ്യണം. കൃഷിചെയ്പാൻ ഭൂമിയേറ്റുവാങ്ങിയവർ, ആപത്തുകളിലൊഴികെ , പണി ചെയ്യാതിരുന്നാൽ അനവസിതഭാഗം(കൃഷി ചെയ്യാത്ത നിലത്തിൽ വിളയേണ്ടതിന്റെ അംശം) രാജാവിന്റെ ഇച്ഛപോലെ കൊടുക്കണം.
      സ്വസേതുക്കളിൽനിന്നു വെള്ളം കോരി നനച്ചുണ്ടാക്കുന്ന സസ്യങ്ങൾക്കു വിളവിന്റെ അഞ്ചിലൊരു ഭാഗം രാജാവിനു ഉടകഭാഗം(നീർവാരം)കൊടുക്കണം. കാള തേക്കുതേവി നനച്ചുണ്ടാക്കുന്ന സസ്യങ്ങൾക്കു നാലിലൊരംശമാണ് ഉദയഭാഗം. സ്രോതോയന്ത്രം വഴിക്കുവെള്ളം തെളിച്ചുണ്ടാക്കുന്ന സസ്യങ്ങൾക്കു മൂന്നിലൊന്ന് ഭാഗമാണ് ഉദയഭാഗം. നദി, സരസ്സ്, തടാകം, കൂപം എന്നിവയിൽനിന്നു വെള്ളം തേവിയുണ്ടാക്കിയ സസ്യങ്ങൾക്കു നാലിലൊരു ഉൽഘാടം(ജലനികുതി) കൊടുക്കണം.
     കൃഷി കർമ്മത്തിനു വേണ്ട വെള്ളത്തിന്റെ പ്രമാണമനുസരിച്ച് അധ്യക്ഷൻ കൈദാരാമോ ( പാടത്തു വിതയ്ക്കേണ്ടത്) ഹൈമനമോ ( ഹേമന്തത്തിൽ വിതയ്ക്കേണ്ടത്) ഗ്രൈഷ്മികമോ( ഗ്രീഷ്മത്തിൽ വിതയ്ക്കേണ്ടത്) ആയ സസ്യത്തെ യുക്തംപോലെ വിതപ്പിക്കണം.

 • ഭുമിയുടയും വെള്ളത്തിന്റേയും ഉടമസ്ഥൻ രാജാവാണെന്നും, [ 192 ] a [ 193 ] ൧൯൩

നാല്പത്തൊന്നാം പ്രകരണം ഇരുപത്തിനാലാം അധ്യായം

ല്ലും ചാണകവുമിട്ടു ഗർത്തദാഹം (കഴിചുടുക) ചെയ്യണം. എല്ലാറ്റിനും കാലത്തിങ്കൽ ദൌഹൃദം (വളം) ചേർക്കുകയും വേണം. സസ്യങ്ങള്ഡ മുളച്ചിലവിരിഞ്ഞാൽ ഉണങ്ങിയ ചെറുമീൻ കള്ളിപ്പാലിൽച്ചേർത്തു തളിക്കുകയും വേണം.

പരുത്തിക്കുരുവും പാമ്പിൻ- വളയും ചേർത്തു വേണ്ടപോൽ പുകച്ച പുകയേറ്റട ത്തടുത്തീടില്ല പാമ്പുകൾ. [ 194 ] ൧൯൪ അധ്യക്ഷപ്രചാരം രണ്ടാമധികരണം.

ടിയിൽ കൊഴിഞ്ഞുവീണ ധാന്യം) ഉഞ്ഛവൃത്തികൾ (പെറുക്കിയ നെന്മണികൊണ്ടുപജീവിക്കുന്ന താപസന്മാർ)ക്കും കൊണ്ടുപോകാം. കാലം തെറ്റാതെ സസ്യാദി വിളഞ്ഞതു കടത്തണം: കണ്ടത്തിൽ നിർത്തൊലാ വിദ്വാ-നൊരു വയ്ക്കോലു പോലുമേ. നെൽക്കുണ്ടകളുയർത്തീട്ടോ കൂമ്പിച്ചിട്ടോ ചമയ്ക്കണം. തമ്മിൽത്തമ്മിൽത്തൊടാതെയും മുകളിൽ കനമേറ്റിയും. കളത്തിൽക്കുണ്ട തീർക്കേണം മണ്ഡലത്തിന്നു ചുററുമായ്: തീയൊഴിച്ചും നിർകലർന്നും ഭൃത്യരും പെരുമാറണം. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, സീതാധ്യക്ഷൻ എന്ന ഇരുപത്തിനാലാമധ്യായം

                 ഇരുപത്തഞ്ചാം അധ്യായം
                നാൽപ്പത്തിരണ്ടാം പ്രകരണം.
                  സുരാധ്യക്ഷൻ.
സുരാധ്യക്ഷൻ സുര, കിണ്വം എന്നിവയുടെ വ്യവഹാരങ്ങളെ, തദ്വിഷയത്തിൽ നിപുണൻമാരായ ആളുക

 • മണ്ഡലം=സ്തംബധാന്യങ്ങൾ ചവുട്ടിച്ചുമെതിക്കുവാൻ കാലകളെ വട്ടത്തിൽ നടത്തുന്ന ചാല്, കാളച്ചാല്. [ 195 ] നാല്പ്പത്തി രണ്ടാം പ്രകരണം ഇരുപത്തഞ്ചാം അധ്യായം

ളെക്കൊണ്ട് , ദുർഗ്ഗത്തിലും ജനപദത്തിലും സ്ക്കന്ധാവാരത്തിലും വച്ചു നടത്തിക്കണം ഇത് വിക്രയക്രയങ്ങളുടെ സൌകര്യമനുസരിച്ച് ഏകമുഖമായോ അനേകമുഖമായോ ചെയ്യിക്കാം നിശ്ചിതസ്ഥലത്തല്ലാതെ അന്യസ്ഥലത്ത്വച്ച് അവ നിർമ്മിക്കുകയോ ക്രയവ്ക്രയം ചെയ്കയോ ചെയ്യുന്നവർക്ക് അറുനൂറുപണം പിഴയിടണം.

   മദ്യത്തിന്നു ഗ്രാമത്തിൽനിന്ന് അനിർണ്ണയനവും (പുറത്തുകൊണ്ട് പോകായ്ക ) അസമ്പാദവും (ജനസംഘത്തിൽ കടത്തായ്മ ) കല്പിക്കണം. ഇല്ലാത്തപക്ഷം കർമ്മകരന്മാർ പ്രവൃത്തികളിൽ പ്രമാദം ചെയ്യുമെന്നും ആര്യന്മാർ (സജ്ജനങ്ങൾ ) മര്യാതയെ അതിക്രമിക്കുമെന്നും തീക്ഷണന്മാർ (ശൂരന്മാർ) അസ്ഥാനത്തിൽ ഉൽസാഹം കാണിക്കുമെന്നും ഭയപ്പെടണം. 
  അജ്‍‍ഞതശൌചന്മാരായവർക്കു മദ്യം ലക്ഷിത (അടയാളമിട്ടത് ) മായും ആഴക്ക്, ഉരി , നാഴിഅരയിടങ്ങഴി , ഇടങ്ങഴി എന്നിങ്ങനെ അല്പമാത്രമായും പുറത്തേക്കുകൊണ്ട്പോകാം. അഥവാ എല്ലാവരും അസഞ്ചാരികളായിട്ട് പാനശാലയിലിരുന്നുതന്നെ വേണം കുടിക്കുവാൻ. 
 നിക്ഷേപം (പണിചെയ്യാനേല്പിച്ചത് ) ഉപനിധി (.സൂക്ഷിപ്പാനേല്പിച്ചത് ) , പ്രയോഗം (പണയംവച്ചത് ) , അപഹൃതം (കട്ടത് ) മുതലായി അനിഷ്ടോപനതങ്ങളായ ദ്രവ്യങ്ങളെ അറിവാൻ വേണ്ടി ഉടമസ്ഥനില്ലാത്ത കപ്യമോ ഹിരണ്യമോ ആരെങ്കിലും കൊണ്ടുവന്നതായിക്കണ്ടാൽ അതു കൊണ്ടുവന്നവനെ പാനശാലയുടെ പുഥത്തു വച്ചു വല്ല കാരണവും പറഞ്ഞു പിടിപ്പിക്കണം. അതിവ്യയകർത്താവും ആയം കൂടാതെ വ്യയം ചെയ്യുന്നവനുമായവനെയും പിടിപ്പിക്കണം.
  കേടുവന്നതൊഴികെ യാതൊരു വിധത്തിലുള്ള സുര [ 196 ]              ൨൯൬

അധ്യക്ഷപ്രചാരം രണ്ടാമധികരണം യും വിലകുറച്ചോ കാലം നിശ്ചയിച്ചു കടമായോ കൊടുക്കരുത്.കേടുവന്നതിനെ അന്യസ്ഥലത്തു കൊണ്ടുപോയി വില്പിക്കുകയോ,ദാസൻമാർക്കും കർമ്മകരൻമാർക്കും വേതനമായിട്ടു കൊടുക്കുകയോ ചെയ്യണം.അല്ലെങ്കിൽ വാഹനങ്ങൾക്കു പ്രതിപാനമായോ സൂകരപോഷണാർത്ഥമായോ കൊടുക്കാം.

  പാനാഗാരങ്ങൾ അനേകം മുറികളോടും കിടപ്പാനും ഇരിപ്പാനും വേറെ വേറെ ഉപകര​ണങ്ങളോടുംകൂടിയവയായും,പഠനസ്ഥലങ്ങൾ ഗന്ധമാല്യ [ 197 ]                                   ൧൯൭

നാൽപ്പത്തിരണ്ടാം പ്രകരണം ഇരുപത്തഞ്ചാം അധ്യായം

പിഷ്ടം(അരിമാവ്) പന്ത്രണ്ടാഢകം, കിണ്വം അഞ്ചിടങ്ങഴി, പുത്രകത്തിന്റെ തൊലിയും കായും കൂടി ജാതിസംഭാരം-ഇങ്ങനെ പ്രസന്നായോഗം.
 കപിത്ഥം(വിളാർമാവിൻ പഴം) ഒരു തുലാം, ഫാണിതം ( നീർക്കണ്ടിശ്ശർക്കര)തേൻ ഒരിടങ്ങഴി എന്നിങ്ങനെ ആസനയോഗം. ഈ ദ്രവ്യങ്ങൾ ക്ളുപ്തമായ മാത്രയിൽനിന്നു കാലംശം വീതം കൂടുതലായെടുത്താൽ ഉത്തമം: കാലംശം കുറച്ചെടുത്താൽ അധമം. അരിഷ്ടങ്ങൾ ഓരോ രോഗത്തിന് ഓരോ വിധമാകുന്നു. അവയുടെ യോഗത്തിൽ വൈദ്യൻമാർതന്നെ പ്രമാണം മേഷശൃംഗി( ആട്ടുകൊട്ടപ്പാല) യുടെ തൊലി കഷായം വച്ച് അതിൽ ഗുളം പ്രതീവാപം ചേർത്തു തിപ്പലിയും കുകുമുളകും പൊടിച്ചോ ത്രിഫല പൊടിച്ചോ സംഭാരം കൂട്ടിയുണ്ടാക്കുന്നതു മൈരേയം. ഗുളം ചേർത്തുണ്ടാക്കുന്ന എല്ലാ മദ്യങ്ങൾക്കും ത്രിഫലപ്പൊടി സംഭാരം ചേർക്കുകയുമാകാം. മൃദ്വീകാരസം( മുന്തിരിങ്ങാരസം) തന്നെയാണ് മധു. അതിന് ഉൽപ്പത്തിദേശത്തിന്റെ ഭേദമനുസരിച്ച് കാപിശായനമെന്നും , ഹാരഹൂരകമെന്നും പേർ പറയുന്നു. തോൽ കളഞ്ഞ ഉഴുന്ന പച്ചയോ പുഴുങ്ങിയതോ അരച്ചത് ഒരു ദ്രോണം, അരിമാവ് ഒരു ദ്രോണവും അതിന്റെ മൂന്നിലൊന്നും മോരടാദി ഗണത്തിലെ മരുന്നുകൾ ഓരോ കർഷം പൊടിച്ച പൊടി സംഭാരം. ഇങ്ങനെ കൂട്ടുന്നതാണ് കിണ്വം. പാഠ( പാടക്കിഴങ്ങ്), ലോധ്രം( പാച്ചോറ്റിത്തൊലി) തേജോവതി(ചെറുപ്പുന്നയരി), ഏലാവാലകം,മധു

* പുത്രകം കാമരൂപദേശത്തുള്ള ഒരു വൃക്ഷം. [ 198 ] അധ്യക്ഷപ്രചാരം രണ്ടാമധികരണം

കം (എരട്ടിമധുരം), മധുരസ (പെരുംകുരുമ്പവേര്), പ്രിയംഗു (ഞാഴൽപ്പൂവ്), ദാരുഹരിദ്ര (മരമഞ്ഞത്തൊലി), മരിചം (കുരുമുളക്), പിപ്പലി (തിപ്പലി) ഇവ അയ്യഞ്ചുകർഷം പൊടിച്ചിടുന്നതാണു മേദകത്തിന്നും പ്രസന്നയ്ക്കും സംഭാരം. എരട്ടിമധുരം കഷായത്തിൽ കടശർക്കര (കണ്ടശ്ശർക്കര) ചേർത്ത് ആ കഷായം കൂട്ടിയാൽ മേദകത്തിന്റെയും പ്രസന്നയുടെയും വർണ്ണം തെളിയും.

ചോചം (ഏലത്തരി), ചിത്രകം (കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്തത്), വിളംഗം (വിഴാലരി), ഗജപിപ്പലി (അത്തിത്തിപ്പലി) ഇവ ഓരോ കർഷവും ക്രമുകം (അടയ്ക്ക), മധുകം, മുസ്ത (മുത്തങ്ങ), ലോധ്രം ഇവ ഈരണ്ടു കർഷവും കൂട്ടിപ്പൊടിച്ചു ചേർക്കുന്നതാണ് ആസവങ്ങൾക്കും സംഭാരം. ഇതിലെ ഔഷധങ്ങൾ പത്തിലൊരു ഭാഗം ആസവമുണ്ടാക്കുന്ന ദ്രവങ്ങളിൽ ബീജബന്ധമായി കൂട്ടുകയും വേണം

പ്രസന്നയുടെ കൂട്ട് പോലെത്തന്നെയാണ് ശ്വേതസര എന്ന മദ്യത്തിന്റെ കൂട്ട്.

സഹകാരരസം (മാമ്പഴച്ചാറ്) ചേർത്ത സുരസഹകാരസുര; അതു രസം അധികമായിച്ചേർത്തതായാൽ രസോത്തര; ബീജദ്രവ്യങ്ങളുടെ മാത്ര അധികമായിച്ചേർത്താൽ മഹാസുര; സംഭാരദ്രവ്യങ്ങളുടെ മാത്ര അധികമായിച്ചേർത്താൽ സംഭാരികി.

മോരട (പെരുംകുരുമ്പവേര), പലാശം (പ്ലാശിൻ തൊലി), പത്തൂരം (പത്തൂരകത്തിൻതൊലി), മേഷശൃംഗി, കരഞ്ജം (ഉങ്ങിൻതൊലി) ക്ഷീരവൃക്ഷം (നാല്പാമര • എന്നാൽ ശ്വേതസുരയ്ക്കു ബീജബന്ധവും സംഭാരവും വേണ്ടതില്ലെന്നു വ്യാഖ്യാതാവു പറയുന്നു. [ 199 ] നാല്പത്തിരണ്ടാം പ്രകരണം ഇരുപത്തഞ്ചാം അധ്യായം

നാല്പാമരത്തൊലി ഇവയുടെ കഷായത്തിൽ കടശർക്കരയിട്ടു വറ്റിച്ച് ഉണക്കിപ്പൊടിച്ച പാച്ചൊറ്റിത്തൊലി, കൊടുവേലിക്കിഴങ്ങ്, വിഴാലരി, പാടക്കിഴങ്ങ്, മുത്തങ്ങ, കലിംഗയവം (കുടകപ്പാലയരി), മരമഞ്ഞത്തൊലി, ഇന്ദീവരം (കരിങ്കൂവളക്കിഴങ്ങ്), ശതപുഷ്പ (ശതകുപ്പ), അപാമാർഗ്ഗം (കടലാടിവേര്), സപ്തപർണ്ണം (ഏഴിലമ്പാലത്തൊലി), നിംബം (വേപ്പിൻതൊലി), ആസ്ഫോതം (എരുക്കിൻവേര്) ഇവയുടെ കൽക്കം കണ്ടശ്ശർക്കരപ്പൊടിയുടെ പകുതിവീതം ചേർത്ത് അരച്ചുണക്കി പൊടിച്ച് ആ പൊടി നഖമകപ്പട ഒരു മുഷ്ടി (ഒരു പിടി) ഒരു കുടം സുരയിലിട്ടാൽ അത് രാജയോഗ്യമാകും വണ്ണം തെളിയും. ഇങ്ങനെ തെളിയിച്ച ഒരു കുടം സുരയിൽ രസവൃദ്ധിക്കായിട്ടു അഞ്ചു പലം നീർകണ്ടിശ്ശർക്കര ചേർക്കുകയും വേണം.

കുടുംബികൾക്കു കൃത്യങ്ങളിലെ (വിവാഹാദി കൃത്യങ്ങൾ) ആവശ്യത്തിനു ശ്വേതസുരയും, ഔഷധാർത്ഥം അരിഷ്ടം മുതലായതും ഉണ്ടാക്കുവാൻ അനുവാദം ലഭിക്കുന്നതാണ്.


ഉത്സവങ്ങൾ, സമാജങ്ങൾ, യാത്രകൾ (ദേവോത്സവങ്ങൾ) എന്നിവയിൽ നാലുദിവസം സൗരികം (സുരാദിനം) ആയിട്ടു അനുവദിക്കേണ്ടതാണ്. എന്നാൽ ആ ദിവസങ്ങളിലും അനുവാദം കൂടാതെ കുടിക്കുന്ന കർമ്മകരന്മാരോടു പ്രവഹണം (ഉത്സവസമാപ്തി) വരെ ഓരോ ദിവസത്തേക്കും അത്യയം വാങ്ങുകയും വേണം.


സുരയുടെയും കിണ്വത്തിന്റെയും വിചയം (കൂട്ടൽ) സ്ത്രീകളും കുട്ടികളുമാണ് ചെയ്യേണ്ടത്.


$ നാല്പാമരത്തൊലി, അത്തി, ഇത്തി, അരയാല്, പേരാല് എന്നിവയുടെ തൊലി.

 • ആ ദിവസങ്ങളിൽ ഇഷ്ടം പോലെ സുരാപാനം ചെയ്യാൻ തടസ്ഥമുണ്ടാകരുതെന്നർത്ഥം. [ 200 ] അധ്യക്ഷപ്രചാരം രണ്ടാമധികരണം

അരാജപണ്യന്മാർ (രാജകീയമല്ലാതെ സ്വനിർമിതമായ മദ്യം വിൽക്കുന്നവർ)നൂറ്റിനഞ്ചുവീതം ശുൽക്കം അടയ്ക്കണം. സുര,മോ [ 201 ] മ നാല്പത്തിമൂന്നാം പ്രകരണം ഇരുപത്താറാം അധ്യായം മത്സ്യങ്ങളുടേയും പക്ഷികളുടെയും ബന്ധവധഹിംസയിങ്കൽ കാൽകറെ ഇരുപത്തേഴുപണം ദണ്ഡം.അപ്രകാരമുള്ള മൃഗങ്ങളുടേയും പശുക്കളുടേയും ബന്ധവധഹിംസയിങ്കൽ അതിലിരട്ടി ദണ്ഡം.പ്രവൃത്തവധങ്ങളും അപരിഗൃഹീതങ്ങളും (അഭയവനത്തിലല്ലാതെയുള്ളവ) ആയ മൃഗങ്ങളെ കൊല്ലുന്നവരോടു ആറിലൊരു ഭാഗം രാജഭോഗമായി വസൂലാക്കണം. അപ്രകാരമുള്ള മത്സ്യങ്ങളേയും പക്ഷികളേയും കൊല്ലുന്നവരോടു പത്തിലൊരു ഭാഗമോ അധികമോ വാങ്ങണം. അപ്രകാരമുള്ള മൃഗങ്ങളേയും പശുക്കളേയും വധിക്കുന്നവരോടു ശൂൽക്കമായി പത്തിലൊരംശമോ അധികമോ വസൂലാക്കണം. പക്ഷികളേയും മൃഗങ്ങളേയും ജീവനോടുകൂടിപ്പിടിച്ചാൽ അവയിൽ ആറിലൊന്നു വീതമുള്ളവയെ അഭയവനങ്ങളിൽ വിട്ടേക്കണം. സമുദ്രത്തിൽ ആന, കുതിര, ആൾ, കാള, കഴുത എന്നിവയുടെ ആകൃതിയോടുകൂടിയുള്ള മത്സ്യങ്ങളേയും സരസ്സുകളിലും നദികളിളും തടാകങ്ങളിലും തോടുകളിലുമുള്ള മത്സ്യങ്ങളേയും ക്രൌഞ്ചം, ഉൽക്രോശം (കുരരം), ദാത്യൂഹം (നത്തു്), ഹംസം,ചക്രവാകം,ജീവഞ്ജീവകം,ഭൃംഗരാജം (കരികിൽ), ചകോരം, മത്തകോകിലം, മയൂരം,കിളി,മദനപ്പക്ഷി, തത്ത എന്നീ വിഹാരപക്ഷികളേയും മൃഗങ്ങളേയും കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിൽനിന്നു രക്ഷിക്കേണ്ടതാണ്.രക്ഷിക്കാതിരുന്നാൽ അധ്യക്ഷന്നു പൂർവ്വസാഹസം ദണ്ഡം. മൃഗങ്ങളുടേയും പശുക്കളുടേയും മാംസം അപ്പോൾ ത്തന്നെ കൊന്നതും എല്ലു കൂടാത്തതുമായിട്ടു വിൽക്കേണ്ട 26 . [ 202 ]

അധ്യക്ഷപ്രചാരം രണ്ടാമധികരണം താണ്. എല്ലോടുകൂടി വിറ്റാൽ പ്രതിപാതം (കുറവ് ) കൂട്ടിക്കൊടുക്കണം. തുലാഹീനം ( തൂക്കത്തിൽ കുറഞ്ഞതു ) ആയിട്ടു വിറ്റാൽ കുറഞ്ഞതിന്റെ എട്ടിരട്ടി വസൂലാക്കണം. വധ്യങ്ങളായ മൃഗപശുക്കളിൽവച്ചു വത്സൻ ( മുലകുടിക്കുന്ന കുട്ടി ) വൃഷം ( കൂറ്റൻ ) ധേനു ( കറവപ്പശു ) എന്നിവ അവധ്യങ്ങളാകുന്നു. അവയെ വധിക്കുന്നവന്നു അയ്മ്പത് പണം ദണ്ഡം. വധ്യങ്ങളായവയെത്തന്നെ ക്ലേശിപ്പിച്ചു കൊല്ലുന്നവന്നും അതുതന്നെ ‍‍ദണ്ഡം. വധശാലയുടെ അരികത്തുവച്ചോ , ശിരസ്സും പാദവും അസ്ഥിയും കള‍‍ഞ്ഞതോ ദുർഗ്ഗന്ധമുള്ളതോ സ്വയംമൃതമോ ആയ മാംസമോ വിൽക്കരുത്. അങ്ങനെ വിറ്റാൽ പന്ത്രണ്ടു പണം ദണ്ഡം.


ദുഷ്ടമൃഗങ്ങൾ പശുക്കളു-മത്തരമാം വ്യാളമത്സ്യജാതികളും അഭയവനനം വിട്ടൊരിട-ത്തെത്തീടിൽബ്ബന്ധവും വധവുമാകാം.

കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ , സൂറാമധ്യക്ഷൻ എന്ന ഇരുപത്താറാമധ്യായം. -

ഇരുപത്തേഴാം അധ്യായം

- നാല്പത്തിനാലാം പ്രകരണം. ഗണികാധ്യക്ഷൻ, ഗണികാകുലത്തിൽ പിറന്നവളോ അല്ലാത്തവളോ ആയി, രൂപഗുണവും യൗവനവും ശില്പ [ 203 ] [ 204 ] അധ്യക്ഷപ്രചാരം രണ്ടാമധികരണം

സൗഭാഗ്യഭംഗം വന്ന ഗമികയെ മാത്രക ( ഭോഗ്യ ഗണികയുടെ മാതാവ്) ആക്കണം. ഗണകയുടെ നിഷ്കൃയം (രാജദാസ്യമൊഴിയുന്നതിന് കൊടുക്കേണ്ട ധനം) ഇരുപത്തിനാലായിരം പണവും, ഗണികാപുത്രന്റെ നിഷ്ക്രിയം പന്തീരായിരം പണവുമാകുന്നു. ഗണികാപുത്രൻ എട്ടു വയസ്സു മുതൽക്കു രാജാവിനു കുശീലവകർമ്മം (പാട്ടും കൂത്തും ) ചെയ്യണം. ഗണികാദാസി ഭന്നഭോഗ ( ഭോഗാർഹവയസ്സിനെ അതിക്രമിച്ചവൾ) ആയാൽ കോഷ്ഠഗാരത്തിലോ മഹാനസത്തിലോ ജോലിചെയ്യണം. അവൾ ഒരു പുരുഷന്റെ അവരോധമാകനിമിത്തം ജോലിക്കുവരാത്തപക്ഷം മാസം ഒന്നേകാൽ പണം വീതം വേതനമടയ്ക്കണം. ഗണികയുടെ ഭോഗം (പുരുഷോദേയം), ദായം (പ്രീതിദേയം), ആയം, വ്യയം, ആയതി (ഭാവിയിലെ ആയവ്യയങ്ങൾ) എന്നിവയെ അധ്യക്ഷ എഴുതിവയ്ക്കണം. അവൾ അതിവ്യയം ചെയ്യുന്നതിനെ അദ്ദേഹം വിലക്കുകയും ചെയ്യണം. ഗണിക, അമ്മയുടെ കയ്യിലൊഴികെ മറ്റൊരാളുടെ വശം ആഭരണങ്ങൾ സൂക്ഷിപ്പാൻ കൊടുത്താൽ നാലേകാൽപ്പണം ദണ്ടം; തന്റെ സ്വാപാതേയ (ധനം) ത്തെ വില്ക്കുകയോ പണയപ്പെടുത്തുകയോ ചെയ്താൽ അമ്പതേകാൽപ്പണം ദണ്ടം; പുരുഷനോടു വാക്പാരുഷ്യം (ചീത്തവാക്കു പറയുക) ചെയ്താൽ ഇരുപത്തിനാലു പണവും, ദണ്ഡപാരുഷ്യം (ദണ്ഡമേൽപ്പിക്കുക) ചെയ്താൽ അതിന്റെ ഇരട്ടിയും ദണ്ഡ; പുരുഷന്റെ കർണ്ണചേദനം ചെയ്താൽ അമ്പതേകാൽപ്പണവും വേറെ ഒന്നേകാൽപ്പണവും ദണ്ഡമാകുന്നു. അകാമയും കന്യകയുമായ ഗണികയിൽ പുരുഷൻ [ 205 ] നാല്പത്തിനാലാം പ്രകരണം ഇരുപത്തിയേഴാം അധ്യായം

സാഹസം പ്രവർത്തിച്ചാൽ അവനു ഉത്തമസാഹസം ദണ്ഡം; സകാമയായ കന്യകയിലാണെങ്കിൽ പൂർവ്വസാഹസം ദണ്ഡം. അകാമയായ ഗണികയെ തടങ്ങൽ ചെയ്കയോ, നഷ്പാതനം ചെയ്ത (പിടിച്ചുകൊണ്ടു പോവുക)യോ, മുറിയേൽപ്പിച്ചു വ്രണപ്പെടുത്തി രൂപഹാനി വരുത്തുകയോ ചെയ്യുന്നവൻ ആയിരം പണം ദണ്ഡം. ഗണ്കയെ ദ്രോഹിക്കുന്നവന് അവളുടെ സ്ഥാനവിശേഷമനുസരിച്ച് അവൽക്കുള്ള നിഷ്ക്രീയത്തിന്റെ ഇരട്ടിയോളം ദണ്ഡം വർദ്ദിക്കുന്നതാണ്. * രാജധാനിയിൽ അധികാരം കിട്ടിയ ഗണികയെ ദണ്ഡപ്പെടുത്തുന്നവന് അവളുടെ നിഷ്ക്രിയത്തിന്റെ മൂന്നിരട്ടി ദണ്ഡം. ഗണികയുടെ അമ്മയേയോ മകളേയോ രൂപദാസിയേയോ (കോപ്പണിയിക്കുന്നവൾ) ദണ്ഡപ്പെടുത്തുന്നവനു ഉത്തമ സാഹസം ദണ്ഡം. മേൽപ്പറ‍‍‍ഞ്ഞ എല്ലാഅപരാധങ്ങളും ഒന്നാമതു ചെയ്യുമ്പോൾ അതാതിനുള്ള ദണ്ഡവും, രണ്ടാമതു ചെയ്യുമ്പോൾ അതിന്റെ ഇരട്ടിയും, മൂന്നമതു ചെയ്യുമ്പോൾ മൂന്നിരട്ടിയും വിധിക്കണം. നാലാമതും അതേ അപരാധം ചെയ്താൽ രാജാവിനു തോന്നിയതുപോലെ ദണ്ഡം വിധിക്കാം. രാജ്ഞിയോടുകൂടി വന്ന പുരുഷനെ ഗണിക അഭിഗമിക്കാതിരുന്നാൽ അവളെ ചമ്മട്ടികൊമണ്ട് ആയിരം.

 • നിഷ്ക്രയദ്രവ്യം കവിഞ്ഞത് ഇരുപത്തിനാലായിരം പണമാകയാൽ അതിന്റെ ഇരട്ടിയായ നാൽപ്പെണ്ണായിരം വരെ എന്നർത്ഥം. കനിഷ്ഠവാരത്തിലുള്ളവയളെ ദ്രോഹിച്ചാലുള്ളതിന്റെ ഇരട്ടി മധ്യവാരത്തിപ്പെട്ടവളെ ദ്രോഹിച്ചാൽ എന്നിങ്ങനെ വൃദ്ധിക്രമം. [ 206 ] അധ്യക്ഷപ്രചാരം രണ്ടാമധികരണം

അടി അടിക്കുകയാണ് ശിക്ഷ. അതല്ലെങ്കിൽ അവശ്‍ അയ്യായിരം പണം പിഴയടയ്ക്കണം.

          ഭോഗദ്രവ്യം വാങ്ങിയിട്ടു പിന്നെ പുരുഷനെ ഇഷ്ടപ്പെടാതിരിക്കുന്ന ഗണികയ്ക്കു ഭോഗദ്രവ്യത്തിന്റെ ഇരട്ടി ദണ്ഡം. വസതിഭോഗം(രാത്രി മുഴുവൻ വസിക്കുന്നതിനുള്ള ദ്രവ്യം) വാങ്ങിയിട്ടു വഞ്ചിക്കുന്നവൾ,വ്യാധിയോ മറ്റങു പുരുഷദോഷമോ ഉണ്ടായിട്ടില്ലാത്ത പക്ഷം,വാങ്ങിയതിന്റെ എട്ടിരട്ടി ദണ്ഡം കൊടുക്കണം.ഗണിക പുരുഷനെ കൊന്നാൽ അവളെ ചിതാപ്രതാപം(ആ പുരുഷന്റെ ചിതയിലിട്ടു ചുടുക) ചെയ്തോ, വെള്ളത്തിൽ മുക്കിക്കൊല്ലുകയോ ചെയ്യണം.
          ഗണികയുടെ ആഭരണമോ, ധനമോ, ഭോഗദ്രവ്യമോ അപഹരിക്കുന്ന പുരുഷന് അപഹരിച്ചതിന്റെ എട്ടിരട്ടി ദണ്ഡം. തന്റെ ഭോഗദ്രവ്യവും ആയതിയും ഇന്നതെന്നും, തന്നോടുകൂടി വസിച്ച പുരുഷൻ ഇന്നവനെ ന്നും ഗണിക അധ്യക്ഷനെ അറിയിക്കണം.
           ഇപ്പറഞ്ഞതുകൊണ്ടു തന്നെ നടൻ, നർത്തകൻ,ഗായകൻ,വാദകൻ,വാഗ്ജീവനൻ,കുശീലവൻ,പ്ലവകൻ(ഞാണിന്മേൽക്കളിക്കാരൻ)സൗഭികൻ(ഐന്ദ്രജാലികൻ) ചാരണൻ എന്നിവരുടേയും സ്ത്രീവ്യവഹാരികളുടേയും സ്ത്രീകളേയും ഗൂഢാജീവകളായ സ്ത്രീകളേയും പറഞ്ഞുകഴിഞ്ഞു.
            അവരുടെ(നടനർത്തകാദികളുടെ) സംഘം ദേശാന്തരത്തുനിന്നു വന്നാൽ അഞ്ചുപണം പ്രേക്ഷാവേതനം(വിദ്യ പ്രദർശിപ്പിക്കുന്നതിനുള്ള വേതനം) അടയ്ക്കണം.
            രൂപാജീവകൾ(ഗണികകൾ) എല്ലാവരും തങ്ങളുടെ ഒരു ദിവസത്തെ ഭോഗദ്രവ്യത്തിന്റെ ഇരട്ടി മാസം തോറും രാജാവിനു കോടുക്കണം.
            ഗണികകൾ, ദാസികൾ, രംഗോപജീവിനികൾ എ [ 207 ] നാല്പത്തഞ്ചാം പ്രകരണം    ഇരുപത്തിയെട്ടാം അധ്യായം

ന്നിവരെ ഗീതം, വാദ്യം, പാഠ്യം, നൃത്തം, നാട്യം, അക്ഷരം, ചിത്രം, വീണ, വേണു, മൃദംഗം, പരചിത്തജ്ഞാനം, ഗന്ധം , മാല്യം , സമ്മോഹനം , സംവാഹനം , വൈശികം(വേശ്യാതന്ത്രം) എന്നീ വിദ്യകൾ പഠിപ്പിക്കുന്നുവന്നു രാജകീയധനത്തിൽനിന്നു ഉപജീവനം നൽകണം. അവർ ഗണികാപുത്രന്മാരെ എല്ലാ താളാവചാരന്മാരിൽവച്ചും മുഖ്യന്മാരായ രംഗോപജീവീകളാക്കിത്തീർക്കുകയും വേണം

         പല സംജ്ഞകൾ ഭാഷകളും
         പഠിച്ച തന്നാരിമാരെ വിട്ടിടണം
          ഒറ്ററിയുക, കൊലചെയ്യുക,
          തെറ്റിക്കുകയെന്നിവയ്ക്കനാന്മകരിൽ [ 208 ] അധ്യക്ഷപ്രചാരം രണ്ടാമധികരണം

ന്റെ ആറിലൊന്നു നൌകാദാടകം (വലവീശുന്നതിന്നുള്ള നികുതി) അടയ്ക്കണം‍, വണിക്കുകൾ പട്ടണത്തിലെ പതിവുപ്രകാരമുള്ള ശൂൽക്കഭാഗം നൽകണം, രാജകീയമായ കപ്പലുകളിലൂടെ വന്നിറങ്ങുന്നവർ യാത്രാവേതനവും അടയ്ക്കണം. രാജകീയമായ വഞ്ചികൾ വഴിക്കു ശംഖങ്ങളും മുത്തുകളുമെടുക്കുന്നവർ നൌകാഭാടകമടയ്ക്കുകയോ, അല്ലാത്തപക്ഷം സ്വന്തം വഞ്ചികളുപയോഗിക്കുകയോ ചെയ്യണം. അവയുടെ (ശംഖങ്ങളുടേയും മുത്തുകളുടേയും) അധ്യക്ഷന്റെ പ്ര൮ത്തി ഖന്യധ്യക്ഷ്യനെ പറഞ്ഞിട്ടുള്ളതുകൊണ്ടുതന്നെ പറഞ്ഞകഴിഞ്ഞു. പത്തനാധ്യക്ഷ്യൻ നിയമിച്ചിട്ടുള്ള പണ്യപത്തനങ്ങളിലെ ചാരിത്രത്തെ (പതിവിനെ) നവാധ്യക്ഷ്യൻ പാലിക്കണം. മൂഢങ്ങളോ (ദിഗ്ഭ്രമം വന്നവ) വാതാഹതങ്ങളോ ആയിട്ടു കരയ്ക്കണഞ്ഞ കപ്പലുകളെ അധ്യക്ഷൻ പിതാവെന്നപോലെ അനുഗ്രഹിക്കണം. ഉദകപ്രാപ്തമായ (വെള്ളമ കടന്നുനനഞ്ഞ) പണ്യത്തിന്മേലുള്ള ശൂൽക്കം തീരെവിടുകയോ പകുതിയാക്കുകയോ വേണം. അങ്ങനെ കേടുവന്ന കപ്പലുകളെ പട്ടണത്തിലുള്ല കപ്പലുകളുടെ യാത്രാകാലങ്ങളിൽ വിട്ടയ്ക്കണം. അന്യസ്ഥലത്തേക്കു പോകുുലന്ന കപ്പലുകൾ സ്വഭൂമിയിലെടുത്താൽ അവയോടു ശൂൽക്കം ചോദിക്കണം. ഹിംസ്രികകളും (അപായപ്പെടുത്തുന്നവ ) ശത്രുരാജ്യത്തേക്കു ചേർന്നവയും പണ്യപത്തനചാരിത്രത്തെ ലംഘിക്കുന്നവയുമായ കപ്പലുകളെ നശിപ്പിക്കണം. ഹേമന്തത്തിലും ഗ്രീഷ്മത്തിലുംകൂടി താർയ്യക (തോണികടക്കേണ്ടവ )ളായ മഹാനദാകളിൽ ശാസകൻ (കപ്പി [ 209 ] നാല്പത്തഞ്ചാം പ്രകരണം ഇരുപത്തെട്ടാം അധ്യായം ത്താൻ),നിയാമകൻ,ദാര്യരശ്മിദായകൻ(കത്തിയും കയറുമെടുക്കുന്നവൻ),ഉത്സേചകൻ(വെളളം തേവുന്നവൻ)എന്നിവരാവൽ അധിഷ്ഠിതങ്ങളായ വലിയ വഞ്ചികളെ വേണം പ്രയോഗിക്കുവാൻ.വർഷാസ്രാവിണികൾ(വർഷത്തിൽ മാത്രം നിറയുന്നവ)ആയ ക്ഷുദ്രനദികളിൽ ചെറുതോണികളെ പ്രയോഗിക്കണം.രാജദിഷ്ടകാരികൾ കടക്കുന്നതിനെ ശങ്കിച്ച് അവയെ ബദ്ധതീർത്ഥങ്ങ(കടവിൽ നിയന്ത്രണയോടു കൂടിയവ)ളാക്കി വയ്ക്കുകയും വേണം

   അകാലത്തിങ്കലും അതീർത്ഥത്തിങ്കലും നദി കടക്കുന്നവന്നു പൂർവ്വസാഹസം ദണ്ഡം.കാലത്തിങ്കലും തീർത്ഥത്തിങ്കലുമായാലും അനുവാദം കൂടാതെ കടക്കുന്നവനു കാൽ കുറെ ഇരുപത്തേഴുപണം തരാത്യയം(കടത്തുപിഴ).
     കൈവർത്തകന്മാർ,കാഷ്ഠഭാരന്മാർ(വിറകു വെട്ടുന്നവർ),തൃണഭാരന്മാർ(പുൽച്ചുമട്ടുകാർ),പുൽച്ചുമട്ടുകാർ),പുഷ്പവാടപാലകന്മാർ,ഫലവാടപാലകന്മാർ,ഷണ്ഡപാലകന്മാർ,ഗോപാലകന്മാർ എന്നിവർക്കും,സംഭാവ്യന്മാരെ (കുറ്റക്കാരെന്ന് സംശയിക്കുന്നവരെ)യും ദൂതന്മാരെയും പിന്തുടർന്നു പോകുുന്നവർക്കും,സേനാഭാണ്ഡം കൊണ്ടു പോകുന്നവർ,ചാരപ്രയോഗം ചെയ്യുന്നവർ എന്നിവർക്കും സ്വതരണങ്ങൾ(സ്വന്തം തോണികൾ)വഴിക്ക് പോകുന്നവർക്കും,ആനൂപഗ്രാമങ്ങളിലേക്ക് വിത്തുകളും ഭക്തവും(ഭക്ഷ്യം)ദ്രവ്യങ്ങളും ഉപസ്കാരങ്ങളും കൊണ്ടുപോകുന്നവർക്കും അത്യയമില്ല. [ 210 ] കൃതപ്രവേശന്മാർ (സാധാരണമായി പ്രനവേശിക്കാറുളളവർ) ആയ പാരവിഷയികന്മാർക്കും സാർത്ഥപ്രമാണന്മാർക്കും (കച്ചവടക്കാരുടെ പരിചിതന്മാർ) നഗരത്തിൽപ്രവേശിക്കുവാൻ വിരോധമില്ല .

പരൻെറ ഭാര്യയെയോ കന്യകയയെയോ ധനകത്തേയോ അപഹരിക്കുന്നവൻ,ശങ്കിതൻ,ആവിഗ്ന (സംഭ്രാന്തനൻ),ഉദ്ഭാണ്ഡീകൃതൻ (അധികം ഭാരം ചുമന്നവൻ), തലയിലെ പെരുംചുമടുകൊണ്ടു മുഖം മൂടിയവൻ, സദ്യോഗ്രഹീതലിംഗിയോ (അപ്പോൾത്തന്നെ പരിവ്രാജചിഹ്നം ധരിച്ചവൻ) അലിംഗിയോ ആയ പരിവ്രാജകൻ,അലക്ഷ്യവ്യാധിതൻഭയവികാരി, ഗൂഢമായിട്ടു സാരഭാണ്ഡത്തെയോ ശാസനത്തെയോ ആയുധത്തേയോ അഗ്നിയോഗ(വെടിമരുന്നു) ത്തേയോ കൊണ്ടുപപോകുന്നവൻ, വിഷഹസ്തൻ, മുദ്രയില്ലാത്ത ദീർഘസ‍ഞ്ചാരി എന്നിവരെ അധ്യക്ഷൻ പിടിപ്പിക്കണം.

ക്ഷുദ്രുപശുവിന്നും കൈച്ചുമടുളള ആൾക്കും കടവുകൂലി ഒരു മാഷകം തലച്ചുമട്ടുകാരനും തോൾച്ചുമട്ടകാരന്നും പശുവിനും കുതിരയ്ക്കും രണ്ടുമാഷകം ഒട്ടകത്തിന്നും പോത്തന്നും നാലു മാഷകം ലഘുയാനത്തിന്നു അഞ്ചു മാഷകം ഗോലിംഗ (ഇടത്തരം കാളവണ്ടി) ത്തിന്നു് ആറുമാഷകം. ശകടത്തിന്നു ഏഴുമാഷകം . പണ്യവസ്തുക്കൾ ഒരു ഭാര(ഇരുപതു തുലാം) ത്തിനും കാൽമാഷകം.ഇതു കൊണ്ടുതന്നെ ഭാണ്ഡഭാരവും പറയപ്പെട്ടു. നലിയ നദികലളിൽ കടനുകൂലി ഇതിൻെറ ഈരട്ടിയാകുന്നു.

  ആനൂപഗ്രാമങ്ങളിലെ നിവാസികൾ കടവുകാർക്കു അനുപതമായ ഭക്തചേതനം (ചോറും ശബളവും ) കൊടുക്കണം പ്രത്യന്തങ്ങളിൽ (അതിർത്തികളിൽ) കടവുകാർ ശൂൽക്കവും ആതിവാഹികവും (വാഹനവേതനം) വർത്ത [ 211 ] നാല്പത്താറാം പ്രകരണം     ഇരുപത്തൊന്നാം അധ്യായം

നിയും പിരിക്കണം.മുദ്ര കുൂടാതെ പോകുന്നവന്റെ ഭാണ്ഡവും,അതിഭാരത്തോടു കൂടയോ അകാലത്തിങ്കലും അതീർത്തിങ്കലുമോ കടക്കുന്നവന്റെ ഭാണ്ഡവും പിടിച്ചടക്കണം.

   ആളും ഉപകരണവുമില്ലാത്തതോ സംസ്കരിക്കപ്പെടാത്തതോ ആക നിമിത്തം വഞ്ചി മുങ്ങിപ്പോയാൽ നശിച്ച് പോയ സാധനങ്ങളും ധനവും അധ്യക്ഷൻ ഉടമസ്ഥന് കൊടുക്കണം.
        ആഷാഢമേഴുപോയ് കാർത്തി-
        കത്തിലേഴാളമാം തരം.
        ജോലിക്ക് തെളിവേകേണം,
        നിത്യം പിരിവടയ്ക്കേണം.

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ,അധ്യക്ഷപ്രചാരകരാകുന്ന രണ്ടാം അധികരണത്തിൽ,നാവധ്യക്ഷനെന്ന ഇരുപത്തെട്ടാമധ്യായം ഇരുപത്തൊമ്പതാം അധ്യായം

   നാൽപത്താറാം പ്രകരണം.

ഗോധ്യക്ഷൻ.വേതനോപഗ്രാഹികം,കുരപ്രതികരം,ഭഗ്നോൽസ്രഷ്ടകം,ഭാഗാനുപ്രവിഷിടകം,വ്രജപർയ്യ .................................................................................................................

 • തരം ആയരം(തോണിക്കൂലി)ക്ക് മുകളിൽ തോണി കുുത്തുകയും കൂലി പിരിക്കുകയും ചെയ്യേണ്ട കാലം ഇതാണെന്നർത്ഥം.ഈ കാലം വർഷാസ്രാവിണികളെ സംബന്ധിച്ച് മാത്രമാണ്.

$ ഇവിടെ ഗോശബ്ദം കൊണ്ട് പശുക്കളെയും എരുമകളെയും ഗ്രഹിക്കണം. [ 212 ] ൨൧൨ അധ്യക്ഷപ്രചാരം രണ്ടാമധികാരം ഗ്രം,നഷ്ടം,,വിനഷ്ടം,ക്ഷീരഘൃതസഞ്ജാതം എന്നിവയെ മേൽനോട്ടം ചെയ്യണം.

                      ഗോപാലകൻ,പ്ണ്ഡാരകൻ(എരുമമേയ്കുന്നവൻ),ദോഹകൻ(പാൽകറക്കുന്നവൻ),മന്ഥകൻ(തയിർകടയുന്നവൻ),ലുബ്ധകൻ(ദുഷ്ടമൃഗങ്ങളെ അകറ്റുന്നവൻ)എന്നിവർ ഹിരണ്യഭൂതന്മാർ (പണം വേതന്ായിട്ടുള്ളവർ)ആയിട്ട് നൂറുനൂറു ധേനുക്കളെ (കറക്കുന്ന ഗോക്കളെ)രക്ഷിക്കണം.ക്ഷീരവും ഘൃതവും വേതനമായി നിശ്ചയിച്ചാൽ അവർ വത്സന്മാരെക്കൊന്നുകളയും.ഇങ്ങനെ വേതനോപഗ്രാഹികം(വേതനംകൊടുത്തു ഗോക്കളെ നോക്കിക്കൽ.)
                             ജരൽഗു(വൃദ്ധപശു),ധേനു,ഗർഭിണി,പഷ്ഠൌഹി(കൂറ്റനെ തേടുന്ന പശു),വത്സതരി(കുടിവറ്റിയ കുട്ടി) എന്നിവയെ സമവിഭാഗമായിട്ടു നൂറെണ്ണം ഒരുവൻ പാലിക്കണം.അതിന്നവൻ എട്ടു വാരകം നെയ്യും,ഒരുപണം പുശ്ചവും(വാലെണ്ണിക്കൊടുക്കുന്ന പണം),അങ്കചർമ്മവും(അടയാളവുമുള്ള തോല്)

പ്രതിവർഷം രാജാവിന്നു കൊടുക്കണം.ഇങ്ങനെ കരപ്രതികരം(കരം വാങ്ങി ഗോക്കളെ നോക്കിക്കൽ).

                              വ്യാധിത,ന്യംഗ,അനന്യദ്രോഹി(പരിചയപ്പെട്ടവനൊഴികെ അന്യനു കറുപ്പാൻ കഴിയാത്തത്),ദുർദ്ദോഹ(കറുപ്പാൻ ചടക്കമുള്ളത്),പുത്രഘ്നി(മക്കൾ വാഴാത്തത്) എന്നിങ്ങനെയുള്ള ഗോക്കളെ സമവിഭാഗമായിട്ട് നൂറെണ്ണം വീതം ഓരോരുത്തർ പാലിക്കുകയും,അതിൽനിന്നു ലഭിക്കുന്നതിന്റെ ഭാഗം രാജാവിന്നു നൽകുകയും വേണം.ഇങ്ങനെ ഭഗ്നോത്സൃഷ്ടകം(ഉപയോഗമില്ലാതെ തള്ളിയത്).
 പരസൈന്യത്തിൽനിന്നും അടവിയിൽനിന്നുമുള്ള ഭയത്താൽ രാജകീയപശുക്കളുടെ കൂട്ടത്തിൽ പ്രവേശിപ്പിച്ച [ 213 ]                            ൨൧൩

നാല്പത്താറാംപ്രകരണം ഇരുപത്തൊമ്പതാം അദ്ധ്യായം ഗോക്കളെ നോക്കുന്നതിന് പാലനധർമ്മമനുസരിച്ചു കൂടികൾ രാജാവിന്നു അവയിൽന്ന്നുള്ള ആശയത്തിന്റെ പത്തിലൊരു ഭാഗം നൽകണം. ഇങ്ങനെ ഭാഗാനുപ്രവിഷ്ടകം(ഭാഗത്തിന്നു പരിപാലിക്കൽ)

വത്സന്മാർ,വത്സതരന്മാർ,ദമ്യങ്ങൾ(പൂട്ടുവാൻതക്കവ),വാഹികൾ(ഭാരംവഹിക്കുന്നവ),വൃഷങ്ങൾ(കൂറ്റന്മാർ),ഉക്ഷാക്കൾ(മുത്തനെരുതുകൾ) എന്നിങ്ങനെ കാളകൾ‌;യുഗവാഹനശകടവഹങ്ങൾ(നുകവും വാഹനവും വണ്ടിയും വലിക്കുന്നവ),വൃഷഭങ്ങൾ(മണിപ്പോത്തുകൾ),സുനാമഹിഷങ്ങൾ(മാംസമാത്രോപയോഗികളായ പോത്തുകൾ),പൃഷ്ഠസ്കന്ധവാഹികൾ എന്നിങ്ങനെ മഹിഷങ്ങൾ;വത്സിക,വത്സതരി,പഷ്ഠൌഹി,ഗർഭിണി,ധേനു,​​​അപ്രജാത(പെറ്റിട്ടില്ലാത്തതു്),വന്ധ്യ എന്നിങ്ങനെ പശുക്കളും എരുമകളും.അവ പെറ്റുണ്ടാകുന്ന വത്സന്മാരും വത്സികളും,പെറ്റിട്ടു ഒരു മാസമോ രണ്ടു മാസമോ പ്രായമാകുന്ന കാലത്തു് ഉപജങ്ങളെന്നു പറയപ്പെടുന്നു.അക്കാലത്ത് അവയെ അങ്കനം ചെയ്യണം (ചൂടുവച്ച് അടയാളപ്പെടുത്തണം).കൂട്ടത്തിൽ കൂടി ഒന്നുരണ്ടുമാസം പര്യഷിതങ്ങളായ അന്യപശുക്കളേയും അങ്കനംചെയ്യണം..അങ്കം(ചൂടുവച്ച അടയാളം),ചിഹ്നം(സഹജമായ അടയാളം),,വർണ്ണം,ശൃഗാന്തരം(കൊമ്പുകളുടെ ഇടയകലം)എന്നിവയാണ് ഗോക്കളുടെ ലക്ഷണം.ഈ ലക്ഷണങ്ങളോടുകൂടി അധ്യക്ഷൻ ഉപജങ്ങളുടെ വിവരം നിബന്ധപുസ്തകത്തിൽ എഴുതണം.ഇങ്ങനെ വ്രജപർയ്യഗ്രം(വ്രജഗണനം)

                                 ചോരന്മാർ കൊണ്ടുപോയത്,അന്യയുഥത്തിൽ പ്രവേശിച്ചതു്,അവലീനം(കൂട്ടംതെറ്റി കാണാതായത്)എന്നിവ നഷ്ടം.

. [ 214 ] അധ്യക്ഷപ്രചാരം രണ്ടാമധികരണം

  ചേറ,വിഷമസ്ഥലം എന്നിവയിൽ വീണോ വ്യാധിജരകൾ കൊണ്ടോ ജലാശയത്തിൽ വീണൊ ആഹാരദോഷം കൊണ്ടോ മൃതമായതും വൃക്ഷം,നദീതടം ഇവ വീണോ മരക്കൊമ്പു തട്ടിയോ പാറയടിച്ചോ മൃതിപ്പെട്ടതും ഈശോനൻ(ഇടിത്തീ),വ്യാളങ്ങൾ,സർപ്പം,മുതല എന്നിവ നിമിത്തമായൊ കാട്ടുതീയിൽ വെന്തൊ അപായപ്പെട്ടതുമാണ് വിനഷ്ടം.പാലകന്മാരുടെ പ്രമാദം കൊണ്ട് വിനഷ്ടമായാൽ അവർ നഷ്ടം കൊടുക്കേണ്ടതാണ്.
  ഇങ്ങനെ ഗോക്കളുടെ രൂപാഗ്രം(എണ്ണം)അറിയണം.
  ഗോക്കളെ സ്വയമായി കൊല്ലിക്കുന്നവനും,കക്കുന്നവനും,കളവു ചെയ്യിക്കുന്നവനും വധ്യനാകുന്നു.

പരപശുക്കൾക്ക് രാജപശുക്കളുടെ അങ്കമിട്ട് രൂപത്തെ പരിവർത്തനം ചെയ്യുന്നവൻ പൂർവ്വസാഹസദണ്ഡം അടയ്ക്കണം. സ്വദേശീയ പശുക്കളിൽവച്ച് ചോരഹൃതമായതിനെ [ 215 ] നാല്പത്താറാം പ്രകരണം ഇരുപത്തൊമ്പതാം അധ്യായം സർപ്പങ്ങളേയും വ്യാളങ്ങളേയും ഭയപ്പെടുത്തുവാനും ഗോചരാനുപാതം(പശുസഞ്ചാരസ്ഥാനം) അറിവാനും വേണ്ടി ത്രസ്നുക്കളുടെ (പേടിയുള്ളവയുടെ)കഴുത്തിൽ ഘണ്ടാതുരയ്യം(മണി) കെട്ടേണ്ടതാണ്. സമവും വിസ്തൃതവുമായ തീർത്ഥം(കടവ്) ഉള്ളതും ചേറും മുതലയുമില്ലാത്തതുമായ വെള്ളത്തിൽ വേണം പശുക്കളെ ഇറക്കുവാൻ.അപ്പോൾ വിശേഷാൽ കാക്കുകയും വേണം. ചോരൻ,വ്യാളം, സർപ്പം, മുതല, എന്നിവ പിടിക്കുകയാലൊ വ്യാധിജരകളാലൊ ഗോക്കൾ ചത്തുപോയാൽ ആ വിവരം [ 216 ] അധ്യകഷപ്രചാരം രണ്ടാനധികരണംവവ [ 217 ] ൨൧൭ നാല്പത്താറാം പ്രകരണം ഇരുപത്തൊമ്പതാം അധ്യായം.

 ആട്ടിന്നും കറിയാട്ടിന്നും ആറാറുസം കൂടിമ്പോൾ രോമം മുറിപ്പിക്കണം. ഇതുകൊണ്ട് കുതിര, കഴുത, ഒട്ടകം , പന്നി എന്നിവയുടേയും യൂഥങ്ങളെ പറഞ്ഞുകഴിഞ്ഞു. ണൂക്കുതുളച്ചവയും അശ്വങ്ങളെപ്പോലെ ഭദ്രഗതിയുളളവയും ഭാരം വഹിക്കുന്നവയുമായ കാളകൾക്ക് തിന്മാൻ യവസം (പച്ചപ്പുല്ല്)അർദ്ധഭാരവും, തൃണം(സാധാരണപുല്ല്) ആയാൽ അതിലിരട്ടിയും വേണം. വരട്ടുപിണ്ണാക്ക് ഒരു തുലാം; കണകുണ്ഡകം( മുറിയരിയും തവിടും കൂടിയത്) പത്താഢകം; മുഖലവണം (മുഖശോധനത്തിനുളള ഉപ്പ്) അഞ്ചുപലം; നസ്യതൈലം(മൂക്കിൽക്കയറ്റുവാനുളള എണ്ണ) ഒരു കുടുംബം; പാനതൈലം( കുടിപ്പാനുളള എണ്ണ) ഒരു പ്രസ്ഥം; മാംസം ഒരു തുലാം; ദധി ഒരാഢകം; യവമോ ഉഴുന്നുപുഴുങ്ങിയതോ ഒരു ദ്രോണം; പ്രതിപാനത്തിന് ഒരു ഒരു ദ്രോണം പാലോ അര ആഢകം മദ്യമോ രണ്ടിലൊന്നും, ഒരു പ്രസ്ഥം സ്നേഹവും, പത്തുപലം ക്ഷാരവും, ഒരു പലം ശൃംഗിവേര( ചുക്കും)വും കൊടുക്കണം. അശ്വതരം ,പശു, കഴുത എന്നിവയ്ക്ക് മേൽപ്പറഞ്ഞതുതന്നെ നാലിലൊന്ന് കുറച്ചും പോത്തിനും ഒട്ടകത്തിനും കർമ്മകരബലീവർദ്ദങ്ങൾ( പൂട്ടുന്ന കാളകൾ) ക്കും അതു തന്നെ ഇരട്ടിയായും കൊടുക്കണം. അവയ്ക്കുളള വിധാദാനം( തീററകൊടുക്കൽ) കർമ്മവും കാലവും ഫലവുമനുസരിച്ചാകുന്നു. പുല്ലും വെളളവും എല്ലാററിന്നും മതിയാവോളം കൊടുക്കാം. ഇങ്ങനെ ഗോമണ്ഡലം പറയപ്പെട്ടു.
ഖരാശ്വയൂഥത്തിനു കൂററനഞ്ചാ,- മജാവിയൂഥത്തിനു പത്തു കൂററൻ; 

28 [ 218 ] ൨൧൮

അധ്യക്ഷപ്രചാരം  രണ്ടാമധികരണം നാലായിടും ഗോമഹിഷോഷ്ട്രയൂഥേ- യൂഥം തിരിച്ചീടുക നൂരുനൂറായ്. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, ഗോദ്ധ്യക്ഷൻ എന്ന ഇരുപത്തൊമ്പതാമദ്ധ്യായം. മുപ്പതാം അധ്യായം നാല്പത്തേഴാം പ്രകരണം. അശ്വാധ്യക്ഷൻ. അശ്വാധ്യക്ഷൻ പണ്യാഗാരികവും, ക്രയോപാഗതവും, ആഹവലബ്ധവും, ആജാതവും, സാഹായ്യകാഗതവും,പണസ്തിതവും, യാവൽക്കാലികവുമായിട്ടുള്ള അശ്വങ്ങളുടെ കണക്ക് അവയുടെ കലം, വയസ്സ്, വർണ്ണം, ചിഹ്നം, വർഗ്ഗം, ആഗമം എന്നിവയോടുകൂടി പുസ്തകത്തിൽ എഴുതിവയ്ക്കണം. അവയിൽവച്ചു് അപ്രശസ്തങ്ങളും ന്യംഗങ്ങളും വ്യാധിതങ്ങളുമായവയെ രാജാവിന്നറിയിക്കുകയും വേണം. അശ്വവാഹൻ ( കതിരക്കാരൻ) കുതിരയെ നോക്കുന്നതിന്നു മാസംതോറുമുള്ള ദ്രവ്യങ്ങൾ കോശാഗാരത്തിൽനിന്നും കോഷ്ഠാഗാരത്തിൽനിന്നും വാങ്ങി കാർയ്യത്തെ ചിന്തിക്കണം. അശ്വാധ്യക്ഷൻ അശ്വങ്ങളുടെ എണ്ണത്തിന്നു തക്ക  പണ്യാഗാരികം = വിലയ്ക്കുവാങ്ങിയത്. ആഹവലബ്ധം = യുദ്ധത്തിൽ പിടിച്ചടക്കിയത്. ആജാതം = സ്വദേശവർഗത്തിൽപ്പെട്ടത്. സഹോയ്യകഗേകം= സഹായ്യത്തിന്നയച്ചുകിട്ടിയത്. പണസ്തിതം=പണയത്തിലിരിക്കുന്നത്. യാവൽകാലികം = യാല്ക്കാലികം. [ 219 ]                ൨൧൯

നാല്പത്തേഴാം പ്രകരണം മുപ്പ്താം അധ്യയം

നീളമുള്ളതും,അശ്വങ്ങളുടെ നീളത്തിന്റെ ഇരട്ടി വിസ്താരമുള്ളതും,നാലുദിക്കിലേക്കം ദ്വാരങ്ങളോടും മധ്യത്തിങ്കൽ ഉപാവർത്തന (ഉരുളുവാനുള്ള സ്ഥലം)ത്തോടും കൂടിയതും ,പ്രഗ്രീവ(മുഖപ്പുര)മുള്ളതും, ദ്വാരങ്ങളുടെ ഇരുപുറങ്ങളിലും ഇരിക്കുവാനുള്ള ഫലകങ്ങളോട് കൂടിയതും വാനരൻ,മയൂരം,പൃഷതം(പുള്ളിമാൻ),നകുലം,ചകോരം,ശുകം,ശാരിക എന്നിവയാൽ അധിഷ്ഠിതവുമായിട്ട് അശ്വശാലയെനിർമ്മിപ്പിക്കണം.

           ഒാരോ അശ്വത്തിനും വേറെ വേറെ അതിന്റെ നീളമനുസരിച്ചു ചതുരശ്രമായിട്ടുള്ള ഒാരോ ശ്ലക്ഷ്ണഫലകം(മിനുത്തപലക) വിരിച്ചതും,തിന്മാനുള്ള സാധനം വെക്കുവാൻ പ്രത്യേകം കോഷ്ഠത്തോട്കൂടിയതും,മൂത്രപുരിഷങ്ങൾ ഒഴി

ഞ്ഞു പോകുന്നതിന്നു സൌകര്യമുള്ളതുമായി പ്രാങ്മുഖമോ ഉദങ്മുഖമോ ആയിട്ട് സ്ഥാനം നിർമ്മിക്കണം.അശ്വശാലയുടെ ദിഗ് വിഭാഗം(ഇന്ന ദിക്കിൽ വേണമെന്നു ള്ള വിഭാഗം)ശാനയ്ടെ വലിപ്പമനുസരിച്ചു കല്പിക്കുകയുമാകാം ബഡുവകൾ(പെൺ കുതിരകൾ)ക്കും വൃഷങ്ങൾ(ചവിട്ടുകുതിരകൾ)ക്കും കിശോരന്മാർക്കുമുള്ള സ്ഥാനങ്ങൾ ഏകാന്തങ്ങളിൽ(അന്യോന്യം കാണാത്ത സ്ഥലങ്ങളിൽ) ആയിരിക്കണം

       ബഡവ പ്രസവിച്ചാൽ അതിലന്നു മൂന്നു ദിവസം ഒാരോ പ്രസ്ഥം നൈ 

കുടിക്കുവാൻ കൊടുക്കണം;അതിന്നു മേൽ പത്തുദിവസം ഒാരോ പ്രസ്ഥം സക്തു (അരിപ്പൊടി)വും,പ്രതിപാനമായിട്ട് സ്നേഹം(എണ്ണയോ നെയ്യോ)ചേർത്ത ഒൗഷധ വും കൊടുക്കണം.അതിന്നു മേൽ വെന്ത ധാന്യവും,പച്ചപ്പുല്ലും,ഋതുവനുസരിച്ചുള്ള ആഹാരവും കൊടുക്കണം.

     കിശോരന്നു(കുതിരക്കുട്ടക്കു്)പ്രസവിച്ചു പത്തു ദിവസം കഴിഞ്ഞതിന്നു ശേഷം ഒരു കുടുബം സക്തു നാലി [ 220 ]                     ൨൨൦        
അധ‍്യക്ഷപ്രചാരം             രണ്ടാമധികരണം

ലൊന്നു നെയ്യുംചേർത്തു കൊടുക്കുകയും , ഒരു പ്രസ്ഥം പാൽ കൊടുക്കുകയും വേണം.ഇതാണ് അതിനു ആറുമാസം വരെ ആഹാരം. അതിന്നു ശേഷം ഒാരോ പ്രസ്ഥം യവം,മാസംതോറും അരപ്രസ്ഥം വീതം അധികമാക്കിയിട്ടു,മൂന്നി വർഷംവരെ കൊടുക്കണം.പിന്നെ നാലുവർ‍ഷം തികയും വരെ ഒരു ദ്രോണം യവം കൊടുക്കണം.നാലു വർഷമോ അ‍‍ഞ്ചുവർഷമോ പ്രായമായാൽ കുതിര പൂർണ്ണപ്രമാണം ( വലുപ്പം തികഞ്ഞതു്) ആയി കർമ്മണ്യമായിപ്പരിണമിക്കും.

     ഉത്തമാശ്വത്തിൻെറ മുഖം മുപ്പത്തിരണ്ടംഗുലം വലുപ്പമുണ്ടായിരിക്കും നീളം മുഖത്തിൻ [ 221 ] 

നാല്പത്തേഴാം പ്രകരണം മുപ്പതാം അധ്യായം കുതിരകൾക്ക് ഖാദനം (ആഹാരഗ്രഹണം) ചെയ്യാൻ വേണ്ടി അനുവാസന (സ്നേഹവസ്തി ) മായിട്ട് ഒരു പ്രസ്താനം സ്നേഹം കൊടുക്കണം ഒരു കുഡുബം സ്നേഹം നസ്യകർമ്മ (മൂക്കിൽക്കയറ്റുക)ത്തിന്നും കൊടുക്കണം കൂടാതെ യവസം (പച്ചപ്പുല്ല്) അര ഭാരവും തൃണമായാൽ അതിലിരട്ടിയും കൊടുക്കണം . കിടപ്പാൻ ആറരത്നി. വിസ്താരത്തിൽ പുജ്ഞീലം (തൃണവിശേഷം ) ഇട്ടുകൊടുക്കയും വേണം

       ഉത്തമാശ്വത്തിന്നു പറഞ്ഞ ഈ ആഹാരാദികളെല്ലാം നാലിലൊരുഭാഗം കുറവായിട്ടും മധ്യമാശ്വത്തിന്നും,അതിൻെറ നാലിലൊരുഭാഗം കുറച്ച് അധമാശ്വത്തിന്നും കൊടുക്കേണ്ടതാണ്. എന്നാൽ രത്ഥ്യം(രഥം വലിക്കുന്നത് ),വൃഷം എന്നിങ്ങനെയുള്ള മധ്യമാശ്വത്തെ ഉത്തമാശ്വത്തോട് സമമായി ഗണിക്കേണ്ടതാണ്. അപ്രകാരമുള്ള അധമാശ്വത്തെ മധ്യമസമമായിട്ടും ഗണിക്കണം പെൺകുതിരകൾക്കും പാരശനങ്ങൾ (കോവർക്കഴുതകൾ)ക്കും മേൽപ്പറഞ്ഞ ആഹാരാദികൾ നാലിലൊന്നുകുറച്ചും കുട്ടിക്കുതിരകൾക്കു പകുതി കുറച്ചും കൊടുക്കണം.-ഇങ്ങനെ വിധായോഗം
   വിധാപാചകന്മാർ (കുതിരയുടെ ഭക്ഷ്യസാധനം പക്ഷിക്കുന്നവർ), സീത്രഗ്രാഹകന്മാർ (അശ്വപരിചാരകന്മാർ )എന്നിവർ കുതിരയുടെ ഭോജനത്തിൽ ഭാഗഭാക്കുകളാകുന്നു.
     യുദ്ധംകൊണ്ടോ,വ്യാധികൊകൊണ്ടോ, കർമ്മംകൊണ്ടോ ക്ഷീണിച്ചുവശായ കുതിരകൾ പിണ്ഢഗോചരികങ്ങൾ(ആഹാരം കഴിക്കുക മാത്രം ചെയ്യുന്നവ) ആയിരിക്കും. .യുദ്ധത്തിനു കൊള്ളരുതാതായ കുതിരകളെ പൌരജാനപദന്മരുടെ ഉപയോഗത്തിനു വൃഷങ്ങളാക്കി [ 222 ] അധ്യക്ഷപ്രചാരം [ 223 ] നാല്പത്തേഴാം പ്രകരണം മുപ്പതാാം അധ്യായം
  വൽഗനംതന്നെ ശിര:കർണ്ണവിശുദ്ധം ( ശിരസ്സിന്നും കർണ്ണത്തിനും വികാരമല്ലാത്തത്) ആയാൽ നീചൈഗ്ഗർതമാകം .ആയതുപതാനാറുവിധമാകുന്നു. പ്രകീർണ്ണകം, പ്രകീർണ്ണോത്തരം, പാർശ്വാനുവൃത്തം, ഊർമ്മിമാർഗ്ഗം, ശരഭക്രീഡിതം, ശരഭപ്ളുതം ത്രിതാലം, ബാഹ്യാനുവൃത്തം, പഞ്ചപാണി, സിംഹായതം , സ്വാധൂതം, ക്ളിഷ്ടം, ശ്ളാഘിതം, പുഷ്പാഭികീർണ്ണം എന്നിവ നീചൈർഗ്ഗതമാർഗ്ഗങ്ങൾ. [ 224 ] 

അധ്യക്ഷപ്രചാരം രണ്ടാമധികരണം പോലെയുള്ള സഞ്ചാരം),ഉരസ്യം(കാലുകൾ മടക്കി മാറു നിലത്തു തൊടുമാറുള്ള സഞ്ചാരം),ബകചാരി(കൊറ്റിയുടേതുപോലുള്ള സഞ്ചാരം)എന്നിങ്ങനെയാണ് ലംഘനം(ചാട്ടം) കാങ്കം(കാകപ്പക്ഷിയുടേതിന് തുല്യം),വാരികാങ്കം(ഹംസതുല്യം),മായൂരം(മയൂരതുല്യം), അർദ്ധമായൂരം(മായൂരത്തിന്റെ അർദ്ധവേഗത്തോടുകൂടിയ നാകുലം),വാരാഹം(വരാഹതുല്യം),അർദ്ധവരാഹം(വരാഹത്തിന്റെ അർദ്ധവേഗത്തോടുകൂടിയ നാകുലം)എന്നിങ്ങനെ ധോരണം(കാൽപറിച്ചോട്ടം)

 സംജ്ഞാപ്രതികാരം(സംജ്ഞ കാണിക്കുന്നതിന്നനുസരിച്ച ചേഷ്ട)തന്നെ നാരോഷ്ടകം-ഇങ്ങനെ ഔപവാഹ്യങ്ങൾ

ഉത്തമമധ്യമാധമങ്ങളായ അശ്വങ്ങൾക്ക് യഥാക്രമം ആറും,ഒയ്മ്പതും,പന്ത്രണ്ടും യോജനകളാണ് ഒരു ദിവസം ഒാടാവുന്ന വഴി.പൃഷ്ഠ്യവാഹ്യങ്ങളായ അശ്വങ്ങൾക്ക് അഞ്ചും,ഏഴരയും,പത്തും യോജനകളാണ് ഒാടാവുന്നതു. വിക്രമം(ശനൈർഗ്ഗമനം),ഭഭ്രാശ്വാസം(നല്ലവണ്ണം ശ്വാസം വിട്ടുകൊണ്ടുള്ള മധ്യഗമനം),ഭാരവാഹ്യം(ഭാരം ചുമന്നുകൊണ്ടുള്ള ദ്രുതഗമനം) എന്നിവയാണ് കുതിരകളുടെ മാർഗ്ഗങ്ങൾ(ഗമനങ്ങൾ) വിക്രമം,വൽഗിതം(മണ്ഡലഗമനം),ഉപകണ്ഠം(ചാടുക്കൊണ്ടുള്ള ഓട്ടം),ഉപജവം(മധ്യവേഗത്തോടുകൂടിയ ഗമനം),ജവം(വേഗഗമനം) എന്നിവ ധാരകൾ(നടത്തങ്ങൾ) [ 225 ] ൨൨൪ നാലപത്തേഴാം പ്രകരണം മുപ്പതാം അധ്യായം അശ്വങ്ങൾക്കുളള ബന്ധനോപകരണങ്ങളെ യോഗ്യാചായ്യന്മാർ (അശ്വശിക്ഷകന്മാർ) ഉപദേശിക്കണം.,യുദ്ധത്തിന്നുപയോഗിക്കുവാനുളള രഥാശ്വാലങ്കാരത്തെ സൂ [ 226 ]

            ൨൨൯
അധ്യക്ഷപ്രചാരം                 രണ്ടാമധികരണം
അശ്വങ്ങൾക്കു ദിനം രണ്ടു
കുളി,ഗന്ധസുമാർച്ചനം,
അമാവാസിക്കു ഭൂതേജ്യ,
പൌർണ്ണമിക്കാശിചൊൽകയും,
ആശ്വിനത്തിങ്കൽ നവമി-
യേക്കാരാത്രികവുമേകണം;
യാത്രാദ്യന്തത്തിലും വ്യാധി-
യിങ്കലും ശാന്തികർമ്മവും.
കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ,അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ അശ്വാധ്യക്ഷൻ എന്ന മുപ്പതാം അധ്യായം.

       മുപ്പത്തൊന്നാം അധ്യായം
      നാല്പത്തെട്ടാം പ്രകരണം. ഹസ്ത്യധ്യക്ഷൻ.
ഹസ്ത്യധ്യക്ഷൻ ഹസ്തിവനങ്ങളുടെ രക്ഷയേയും ദമനകർമ്മംകൊണ്ടു ക്ഷീണിച്ച ഹസ്തികൾ, ഹസ്തിനികൾ,കളഭങ്ങൾ എന്നിവയ്ക്കുവേണ്ട ശാല,ശയ്യ,കർമ്മം.വിധ(ആഹാരം),യവസം എന്നിവയുടെ പ്രമാണത്തേയും കർമ്മങ്ങളിലുളള നിയോഗത്തേയും ബന്ധനോപകരണങ്ങളേയും യുദ്ധാലങ്കാരത്തേയും ചികിത്സകന്മാർ, അനീകസ്ഥൻമാർ(ഗജശിക്ഷകന്മാർ),ഔപസ്ഥായുകന്മാർ(കർമ്മകരൻമാർ) എന്നിവരുടെ വർഗ്ഗത്തേയും മേൽനോട്ടം ചെയ്യണം.ഹസ്ത്യായാമത്തിന്റെ ഇരട്ടി ഉയരവും വീതി

ഹസ്ത്യായാമമെന്നാൽ ആനയുടെ ഉടലിന്റെ നീളം,അത് മയ് മ്പത് ഹസ്തമാകുന്നു.അപ്പോൾ അതിന്റെ ഇരട്ടി പതിനെട്ടുഹസ്തം.പതിനെട്ടുഹസ്തമാണ്ഹസ്തിശാലയ്ക്കു ഉയരവും വിസ്താരവുംനീളവും വേണമെന്നർത്ഥം [ 227 ] 
നാല്പത്തെട്ടാം പ്രകരണം മുപ്പത്തൊന്നാം അദ്ധ്യായം


യും നീളമുളലതും ഹസ്തിനീസ്ഥാനം അധികമായിട്ടുളളതും കുമാരിയോടുകൂടിയുളളതുമായി പ്രാങ്മുഖമോ ഉദങ്മുഖമോ ആയിട്ട് ഹസ്തിശാല സ്ഥാപിക്കണം. ശാലയിൽ ഹസ്ത്യായാമമനുസരിച്ച് ചതുരശ്രമായും മിനുസമുളള ആളാനസ്തംഭ (ആനപ്പന്തി)ത്തോടും ഫലകാന്തര(പലകകൊണ്ടുളള മെതി)ത്തോടുംകൂടിയതീയും മൂത്രപുരീഷങ്ങൾ ഒഴിഞ്ഞുപോകത്തക്കതായുമുളള സ്ഥാനം (നിൽക്കുവാനുളള സ്ഥലം) നിവേശിപ്പിക്കണം.ആനയ്ക്കു കിടക്കുവാനുളള ശയ്യ ,സ്ഥാനത്തിനുളളത്ര വിസ്താരമുളളതും അതിൽ പകുതി അപാശ്രയ(ചെരിയുവാനുളള ഉന്നതസ്ഥാനം)ത്തോയുകൂടിയതുമായിരിക്കണം. സാന്നാഹ്യങ്ങളും ഔപവാഹ്യങ്ങളുമായവയ്ക്ക് ദുർഗ്ഗത്തിന്റെ അകത്തും പുറത്തുമാണ്ശാല കൽപ്പിക്കേണ്ടത്. അഹസ്സിൽ ഒന്നമത്തേയും ഏഴാമത്തേയും അഷ്ടമഭാഗങ്ങൾ ആനയ്ക്ക് സ്നാനകാലങ്ങളാകുന്നു. തദനന്തരം വിധാകാലം( തീററയുടെ കാലം), പൂർവ്വാഹ്നം ആനയുടെ വ്യായാമകാലവും, അപരാഹ്നം പ്രതിപാനകാലവുമാകുന്നു. രാത്രിയിൽ രണ്ടു ത്രിഭാഗങ്ങൾ( മുക്കൂറുകൾ)സ്വപ്നകാലങ്ങൾ ഒരു ഭാഗം കിടപ്പാനും എഴുന്നേൽപ്പാനുമുളള കാലം. ഗ്രീഷ്മകാലത്താണ് ആനയെ പ്ടിടിക്കേണ്ടത്. ഇരുപതുവയസ്സു പ്രായമായ ആന ഗ്രാഹ്യൻ(പിടിക്കുവാൻ തക്കവൻ)ആകുന്നു. ബിക്കൻ(മുലകുടുക്കുന്ന കുട്ടി),മൂ

   -------------------------------------------------
കുമാരി എന്നത് ആളാനസ്തംഭത്തിന്റെ ഉപരിങാഗത്തിങ്കൽ ആനയുടെ സുഖബന്ധനത്തിനുവേണ്ടി ഘടിപ്പിച്ചിട്ടുളള ഒരു തുലാദണ്ഡമാകുന്നു [ 228 ] അധ്യക്ഷ പ്രകാരം           രണ്ടാമധികരണം 

ഢൻ(ഹസ്തിനീസമാനദന്തൻ),മൽക്കുണൻ(കൊമ്പില്ലാത്തവൻ),വ്യാധിതൻ,ഗർഭിണി,ധേനുക(മുലകൊടുക്കുന്ന തള്ള)എന്നിങ്ങനെയുള്ള ആനകളെ പിടിക്കരുത്.ഏഴ് അരത്നി(ഹസ്തം)ഉയരം ഒമ്പത് അരത്നി നീളം,പത്ത് അരത്നി പരിണാഹം.യഥോക്തമായ പ്രമാണത്തോടുകൂടിയതും നാല്പതു വയസ്സു പ്രായമുള്ളതുമായ ഗജം ഉത്തമമാകുന്നു.മുപ്പതു വയസ്സു പ്രായമുള്ള മധ്യമം, ഇരുപത്തിയന്ചു വയസ്സു പ്രായമുള്ള അധമം. മധ്യമായ ഗജത്തിനും ഉത്തമത്തിനുളളതിൽ കാലാംശം കുറച്ചും , അധമതത്തിന് മധ്യമത്തിെന്റേതിൽ നിന്നും കാലാംശം കുറച്ചുമാണ് വിധാദാനം.

            ആനക്ക് എത്ര അരണി ഉയരമുണ്ടോ അത്ര ദ്രോണം അരിയാണ് തീറ്റക്കു വേണ്ടതു.എണ്ണ അര ആഢകം,നൈ മൂന്നു പ്രസ്ഥം, തുപ്പു പത്തു പലം, മാംസം അയ്പതു പലം.പിണ്ഡാഹ്ളദനത്തിന് ഒരാഢകം രസമോ അതിലിരട്ടി ദധിയോ വേണം.ക്ഷാരം പത്തുപലം.പ്രതിപഠനത്തിന്നു ഒരാഢകം മദ്യമോ അതിലിരട്ടി പാലോ കൊടുക്കണം.മേൽത്തേക്കുവാൻ തൈലം ഒരു പ്രസ്ഥം, തലയിൽത്തേക്കുവാൻ തൈലം അതിന്റെ എട്ടിലൊന്നു (അർദ്ധകുഡുബം) ഗജശാലയിൽ വിളക്കുവയ്ക്കുവാനും തൈലം അർദ്ധകുടുംബം തന്നെ.കൂടാതെ യവസം രണ്ടു ഭാരവും ,ശഷ്പം(ബാലതൃണം)രണ്ടേകാൽ ഭാരവും,ശുഷ്കതൃണം രണ്ടര ഭാരവും കൊടുക്കണം.കഡംഗരം(ഇല,തളിര് മുതലായതു) ഇത്രയെന്നു നിയമമില്ല.
      എട്ടു അരണി ഉയരമുള്ള ഗജത്തെ അത്യരാളമെന്നു പറയുന്നു.അതിനുള്ള ഭോജനം ഏഴരത്നി ഉയരമുള്ളതിനു പറഞ്ഞതുപോലെത്തന്നെയാകുന്നു.ആറര [ 229 ] ൨൨൯

നാല്പത്തെട്ടാം പ്രകരണം മുപ്പത്തിരണ്ടാം അധ്യായം ത്നിയും അഞ്ചരത്നിയും ഉയരമുള്ളവയ്ക്കു ഉയരത്തിന്റെ ഹസ്തപ്രമാണമനുസരിച്ച് ഭോജനം നല്കണം. ബിക്കനെ ക്രീഡാർത്ഥമായി പിടിക്കാവുന്നതാണു.അങ്ങനെ പിടിച്ചാൽ അതിനെ ക്ഷീരവും യവസവും കൊടുത്തു വളർത്തേണ്ടതാകുന്നു. സഞ്ജാതലോഹിത,പ്രതിച്ഛന്ന, സംലിപ്തപക്ഷ, സമകക്ഷ്യ, വൃതികീർണ്ണമാംസ, സമതല്പതല, ജാതദ്രോണിക എന്നിവയാണ് ആനയുടെ ശോഭകൾ *

 ഭദ്രനോ , മന്ദനോ,പിന്നെ
 മൃഗസങ്കീർണ്ണലിംഗനോ
 എന്ന നോക്കിശ്ശോഭപോലെ
 പണിയിക്കേണയാനയെ.

കൗെടില്യന്റെ അർത്ഥശാസ്ത്രത്തിൽ അധ്യക്ഷപ്രചാരമെന്ന രണ്ടാമധികാരത്തിൽ, ഹസ്ത്യധ്യക്ഷൻ എന്ന മുപ്പത്തൊന്നാം അധൃായം

  മുപ്പത്തിരണ്ടാം അധ്യായം

ഹസ്തിപ്രചാരം. ഹസ്തികൾ അവയുടെ കർമ്മങ്ങളനുസരിച്ച് ദമ്യൻ , സാന്നാഹ്യൻ, ഔപവാഹ്യൻ, വ്യാളൻ എന്നിങ്ങനെ നാലുവിധമാകുന്നു

 • ആനകൾക്ക് അവസ്ഥാഭേദത്താൽ ഉണ്ടാകുന്ന ആകാരശോഭയെയാണ് ഇവിടെ ശോഭാപദംകൊണ്ട് പറയുന്നത്. ഈ ശോഭ ഏഴുവിധമാകുന്നു. സഞ്ജാതലോഹിത = എല്ലും തോലും മാത്രമുള്ള ഇളം പ്രായത്തിൽ ചോരയോട്ടം തുടങ്ങിയ ഒന്നാമത്തെ അവസ്ഥയിൽ ഉണ്ടാകുന്ന ശോ.ഭ. പ്രതിച്ഛന്ന = അല്പാല്പം മാംസമുണ്ടായി അസ്ഥിയെ മൂടിത്തുടങ്ങിയ അവസ്ഥയിലുള്ള ശോഭ.സാലിപ്തപക്ഷ = മാംസലേപം [ 230 ] ൨൩൦

അധ്യക്ഷപ്രചാരം രണ്ടാമധികരണം അവയിൽവച്ച് ദമ്യൻ സ്കന്ധഗതൻ(ചുമലിൽ കയറുന്നവൻ), സ്തംഭഗതൻ( സതംഭത്തിൽ കെട്ടുന്നതിനെ സഹിക്കുന്നവൻ), വാരിഗതൻ(വാരിക്കുഴിയിൽ വീണവൻ), യൂഥഗതൻ(യൂഥത്തിൽ ന്ൽക്കുന്നവൻ) എന്നിങ്ങനെ അഞ്ചുവിധം. ദമ്യനെ ഉപചരിക്കേണ്ടതു ബീക്കനെപ്പോലെയാകുന്നു. സാന്നാഹ്യൻ ഏഴുവിധത്തിലുളള ക്രിയകളോടുകൂടിയവനാണ്. അവ ുപസ്ഥാനം , സംവർത്തനം,സംയാനം,വധാവധം,ഹസ്തിയുദ്ധം,നാഗരായണം [ 231 ] ൨൩൧ നാല്പത്തെട്ടാം പ്രകരണം മുപ്പത്തിരണ്ടാം അധ്യായം കക്ഷ്യാകർമ്മം(കറ്റക്കയറു കെട്ടിക്കുക),ഗ്രൈവേയകർമ്മം (കട്ഠനബന്ധം കെട്ടിക്കുക ), യൂഥകർമ്മം (മറ്റുഗജങ്ങളുടെ യൂഥത്തിലാക്കി പണിയെടുപ്പിക്കുക)എന്നിവയാകുന്നു ഒൗപവാഹ്യകർമ്മം എട്ടുവിധം ആചരണം , കുഞ്ജ രൌപവാഹ്യം,ധോരണം,ആധാനഗതികം, യഷ്ട്യുപവാഹ്യം , തോത്രോപവാഹ്യം, ശുദ്ധോപവാഹ്യം , മാർഗായുഗം എന്നിങ്ങനെ ഒൗപവാഹ്യത്തിനുള്ള ഇപവിചാരം ശാരദാകർമ്മം, ഹീനകർമ്മം നാരോഷ്ടകർമ്മം (സംജ്ഞ പഠിപ്പിക്കുക) എന്നിവയത്രെ. വ്യാളന്റെ ക്രിയാമാർഗ്ഗം ഒന്നുമാത്രമാണ്. അതിന്റെ ഉപവിചാരം ആയമൈകരക്ഷം(പിടിച്ചുതളച്ചിട്ടുമാത്രം രക്ഷിക്കുക)) ആകുന്നു.കർമ്മശങ്കിതൻ( കർമ്മം ചെയ്യുമ്പോൾ ശങ്കിക്കുന്നവൻ),അവരുദ്ധൻ( കർമ്മത്തിന്നു പററായ്കയാൽ രോധിക്കപ്പെട്ടവൻ), , വിഷമൻ( സ്ഥിരതയില്ലാതെ പ്രവൃത്തിക്കുന്നവൻ), പ്രഭിന്നൻ( മദംപൊട്ടിയ

   --------------------------------------------------------------------------------------------------------------------------
 • ആചരണം=പൂർവ്വപരകായങ്ങളെ ഉയർത്തിയും താഴ്ത്തിയും മററും നടത്തിക്കുക. കുഞ്ജരൗപവാഹ്യം=മററാനകളോടൊപ്പം പുറത്ത് ആളെ കയററുവാൻ ശീലിപ്പിക്കുക. ധോരണം=ഒരു പുറം കൊണ്ട് കർമ്മങ്ങളെ ചെയ്യിക്കുക. ആധാനഗതികം=രണ്ടുമൂന്നു ഗതിഭേദങ്ങളോടുകൂടി നടത്തിക്കുക. യഷ്ടുർപവാഹ്യം= വടികൊണ്ടുതന്നെ എല്ലാ പണികളും ചെയ്യിക്കുക. തോത്രോപവാഹ്യം= തോത്രം(വളര്) കൊണ്ട് കർമ്മങ്ങളെ ചെയ്യിക്കുക. ശൂദ്ധോപവാഹ്യം= ആയുധങ്ങളൊന്നും കൂടാതെതന്നെ സർവ്വകർമ്മങ്ങളെയും ചെയ്യിക്കുക. മാർഗ്ഗായുഗം=നായാട്ടു ചെയ്യിക്കുക.
   ശാരദകർമ്മം= ശാരദന് യോജിച്ച കർമ്മം. ശാരദനെന്നാൽ പ്രതിഭയില്ലാത്ത ഗജമെന്നർത്ഥം സ്ഥൂലൻ, കൃശൻ, ലോഹിതൻ,പ്രാകൃതൻ എന്നിങ്ങനെ ശാരദൻ നാലുവിധമാകുന്നു. സ്ഥൂലനെ ചടപ്പിക്കുക,കൃശനെ സ്ഥൂലിപ്പിക്കുക, ലോഹിതനു അഗ്നിദീപ്തി വരുത്തുക,പ്രാകൃതന്റെ സ്വാസ്ഥ്യം രക്ഷിക്കുക എന്നിവയാണ് ശാരദകർമ്മം.- ഹീനനെന്നാൽ വ്യായാമമില്ലാത്ത ഗജമെന്നർത്ഥം. അപ്രകാരമിരിക്കുന്ന ഗജത്തെ വ്യയാമം ചെയ്യിക്കുകയാണ് ഹീനകർമ്മം. [ 232 ]         
     അധ്യക്ഷപ്രചാരം           രണ്ടാമധികാരം
                 പ്രഭിന്നവിനിശ്ചയൻ (മദംകൊണ്ടു അന്ധനായവൻ),മദഹേതുവിനിശ്ചയൻ (മദത്തിൻെറ ഹേതു അറിയാത്തവൻ)എന്നിങ്ങനെ വ്യാളബഭ [ 233 ]                                ൨൩൩
നാല്പത്തെട്ടാം പ്രകരണം                                മുപ്പത്തിരണ്ടാം അധ്യായം.
ചികിത്സകൻ, കുടീരക്ഷകൻ, വിധീപാചകൻ എന്നിവർക്ക് ഒരോ പ്രസ്ഥം ചോറും , ഓരോ പ്രസൃതി( അരക്കുടന്ന) എണ്ണയും, ഈരണ്ടുപലം ക്ഷാരലവണങ്ങളും കോൽ്ഠാഗാരത്തിൽ നിന്നു വാങ്ങാം. ചികിത്സകന്മാരൊഴികെയുളളവർക്കു പത്തുപലം മാംസം കൂടിക്കൊടുക്കണം.
 മാർഗ്ഗഗമനം , വ്യാധി,കർമ്മം,മദം, ജര എന്നിവകൊണ്ടു ക്ളേശിച്ച ഗജങ്ങൾക്കു ചികിത്സകന്മാർ വേണ്ട പ്രതീകാരം ചെയ്യണം. 
 സ്ഥാനത്തിങ്കലെ അശുദ്ഥി, യവസം കൊടുക്കായ്മ, നിലത്തു കിടത്തുക, അഭാഗത്തിങ്കൽ( അരുതാത്ത ഭാഗങ്ങളിൽ) അടിക്കുക, അന്യനെ പുറത്തു കയററുക, അകാലത്തിങ്കൽ നടത്തുക, അഭൂമിയിങ്കലും അതീർത്ഥത്തിങ്കലും ഇറക്കുക, തരുഷണ്ഡത്തിൽ കടത്തുക എന്നിവ അത്യയസ്ഥാനങ്ങൾ( ദണ്ഡിപ്പാൻ തക്ക കുററങ്ങൾ) ആകുന്നു. ആ വക കുററങ്ങൾക്കുളള ദണ്ഡത്തെ ഔപസ്ഥായുകാദികളുടെ ഭക്തവേതനത്തിങ്കൽ നിന്നു പിടിക്കണം.  
മൂവട്ടം നീരാജന
ചാതിർമ്മസിക,ളൃതുക്കൾ സന്ധിയിലും,
ഭൂതബലി കൃഷ്ണസന്ധൗ,
സേനാനീപൂജ ശുക്ളസന്ധിയിലും,
മൂലപരീണാഹത്തിൻ
ദ്വിഗുണം വിട്ടിട്ടു കൊമ്പുകൾ മുറിപ്പൂ
നാദേയത്തിനു രണ്ടര
യാണ്ടായാീൽ, പാർവ്വതത്തിനയ്യാണ്ടിൽ

കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, ഹസ്ത്യധ്യക്ഷൻ- ഹസ്തിപ്രചാരം എന്ന മുപ്പത്തിരണ്ടാം അധ്യായം.


80 [ 234 ]

                   മുപ്പത്തിമൂന്നാം അധ്യായം
                   ------------------------
            നാല്പത്തൊമ്പത്-അയ്‌മ്പത്തൊന്നു പ്രകരണങ്ങൾ.
             രഥാധ്യക്ഷൻ,പത്ത്യധ്യക്ഷൻ,സേനാപതിപ്രചാരം.
               അശ്വാധ്യക്ഷനെപ്പറഞ്ഞതുകൊണ്ടുതന്നെ രഥാധ്യക്ഷ്യനേയും പറഞ്ഞുകഴിഞ്ഞിരിക്കുന്നു.
    വിശേഷിച്ച്, രഥാധ്യക്ഷൻ രഥനിർമ്മാണത്തെ നടത്തിക്കണം.

പത്തു പുരുഷമാനം ഉയരവും പന്ത്രണ്ടുപുരുഷമാനം അന്തര(വിസ്താരം)വുമുള്ളതാണ് ഉത്തമരഥം. * അതിൽനിന്ന് ഓരോന്നിന്ന് ഓരോ പുരുഷമാനം അന്തരം കുറഞ്ഞ് ആറുപുരുഷമാനം അന്തരമാകുന്നതുവരെയായിട്ട് ഏഴുതരത്തിലാണ് രഥങ്ങൾ $ ദേവരഥം (ഉത്സവങ്ങളിൽ ദേവനെ എഴുന്നള്ളിപ്പാനുള്ളത്), പുഷ്യരഥം (മംഗളാവസരങ്ങളിൽ യാത്രചെയ്വാനുഌഅത്),സാംഗ്രാമികം (യുദ്ധത്തിന്നുള്ളത്) പാരിയാണികം(സാധാരണയാത്രക്കുള്ളത്), പപുർഭിയാനികം (ശത്രുപുരത്തെ ആക്രമിപ്പാനുള്ളത്), വൈനയികം (രഥചര്യ പഠിപ്പാനുഌഅത്) എന്നിങ്ങനെയുള്ള രഥങ്ങളേയും നിർമ്മിപ്പിക്കണം. ഇഷുക്കൾ (ബാണങ്ങൾ), അസ്ത്രങ്ങൾ, പ്രഹര


 • ഇവിടെ പുരുഷമാനമെന്നാൽ പന്ത്രണ്ടംഗുലമാണ്. ഗ്രഹിക്കേണ്ടത്. ആകയാൽ, ഉത്തമരഥത്തിന്റെ ഉയർമ് 120 അംഗുലവും വിസ്താരം 144അംഗുലവുമാകുന്നു.

$അന്തരം ഓരോ പുരുഷമാനംവീതം കുറയുന്നതനുസരിച്ച് ഉയരവും ഓരോ പുരുഷമാനം വീതം കുറയുമെന്നു അർത്ഥസിദ്ധമാകുന്നു. 11-19-9-8-7-6- പുരുഷമാനം വീതം അന്തരുമുഌഅവയായി ആറും, ഉത്തമരഥം ഒന്നും കൂടി ആകെ ഏഴുവിധമാണ് രഥങ്ങളെന്നർത്ഥം. [ 235 ] ൨൩൫

         ൪൯-൫൧ പ്രകരണങ്ങൾ       മുപ്പത്തിമൂന്നാം അധ്യായം
  ണങ്ങൾ (ആയുധങ്ങൾ), ആവരണങ്ങൾ,ഉപകരണങ്ങൾ എന്നിവയുടെ രചനകളേയും സാരഥികൾ,രഥികന്മാർ,രത്ഥ്യാർ എന്നിവരെ സ്വസ്വകർമ്മങ്ങളിൽ നിയോഗിക്കേണ്ടും വിധത്തേയും  രഥാധ്യക്ഷൻ അറിഞ്ഞിരിക്കണം. ഭൃത്യന്മാ(ശമ്പളക്കാർ)രും അഭൃതന്മാരുമായ ശില്പികൾക്കു പ്രവർത്തികളവസാനിക്കുന്നതുവരെ കൊടുക്കേണ്ടുന്ന ഭക്തവേതനത്തേയും , യോഗ്യന്മാരായ ശില്പികൾക്കു ആരക്ഷ(പരോപജാപത്തിൽ നിന്നുള്ള രക്ഷണം)ചെയ്യേണ്ടതിനെയും , അർത്ഥവും സമ്മാനവും നൽകേണ്ടതിനേയും രഥാധ്യക്ഷൻ അറിയണം.
        
      ഇതുകൊണ്ടു പത്ത്യധ്യക്ഷനേയും പറഞ്ഞുകഴിഞ്ഞു.വിശേഷിച്ച്, പത്ത്യധ്യക്ഷൻ മൌലം(സ്ഥാനീയരക്ഷയ്ക്കുള്ളതു),ഭൃതം(വേതനത്തിന്നുനിറുത്തിയത്),ശ്രേണി(ജനപദത്തിങ്കൽനിനിന്നു സംഘംചേർന്നു വരുന്നത്),മിത്രബലം,അമിത്രബലം,അടവീബലം എന്നിങ്ഹനുള്ള സൈന്യങ്ങളുടെ സാരഫല‍്ഗുത (ശക്തിയും ശക്തിക്കുറവും)യെ മനസ്സിലാക്കണം. നിമ്നയുദ്ധം വെള്ളത്തിൽ വച്ചുള്ള യുദ്ധം),സ്ഥലയുദ്ധം , പ്രകാശയുദ്ധം,കൂടയുദ്ധം,(കപടയുദ്ധം),ഖനകയുദ്ധം(ഭൂമി തുരന്നു അതിൽവച്ചു ചെയ്യുന്ന യുദ്ധം ), ആകാശയുദ്ധം,ദിവായുദ്ധം,രാത്രിയുദ്ധം എന്നിവയിൽ സൈന്യങ്ങളെ ഏർപ്പെടുത്തുന്നതിനെയും അവർക്കു കർമ്മങ്ങളിലുള്ള ആയോഗം (ആയുക്ത),അയോഗം എന്നിവയേയും പത്ത്യധ്യക്ഷൻ അറിയണം.
      അതിനെ, അതായതു ചതുരംഗമായ ബലത്തിന്റെ അനുഷ്ഠാനത്തെസ്സംബന്ധിച്ചതിനെയെല്ലാംതന്നെ,സർവ്വയുദ്ധങ്ങളിലും സർവ്വയുദ്ധങ്ങളിലും സർവായുധങ്ങളിലും സർവ്വ വിദ്യകളിലും വിനീതനും ഹസ്ത്യശ്വരഥവർയ്യകളിൽ പ്രഖ്യാതനുമായിടുള്ള സേനാപതി അറിഞ്ഞിരിക്കണം. വിശേഷിച്ച്,സേ [ 236 ] 
                                  ൨൩൬
അധ്യക്ഷപ്രചാരം                             രണ്ടാമധികരണം
നാപതി സ്വഭൂമി ( സ്വസൈന്യങ്ങൾക്കു യുദ്ധം ചെയ്യാൻ തക്ക സ്ഥലം) , യുദ്ധകാലം, പ്രത്യനീകം ( ശത്രുബലം) അഭിന്നഭേദനം ( അഭിന്നമായ ശത്രുവ്യൂഹത്തെ ഭേദിക്കൽ), ഭിന്നസന്ധാനം( ഭിന്നമായ സ്വവ്യൂഹത്തെ അണിചേർക്കൽ), സംഹതങേദനം( സംഘടിതങ്ങളായ സൈന്യങ്ങളെ ചിതറിക്കൽ), ഭിന്നവധം( ചിതറിപ്പോയ സൈന്യങ്ങളെ വധിക്കൽ), ദുർഗ്ഗവധം(കോട്ട തകർക്കൽ), യാത്രാകാലം എന്നിവയേയും അറിയണം.
 സ്വസൈന്യങ്ങൽക്കു നിൽപ്പാനും
പോകാനും പൊരുതാനുമേ
തൂർയ്യധ്വജക്കൊടികളാൽ
കല്പിപ്പൂ വ്യൂഹസംജ്ഞകൾ.
കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ , അധ്യക്ഷപ്രചാരമെന്ന് രണ്ടാമധികരണത്തിൽ, രഥാധ്യക്ഷൻ - പത്ത്യഝ്യക്ഷൻ- സേനാപതിപ്രചാരം എന്ന മുപ്പത്തിമൂന്നാം അധ്യായം

-- ---------------------------------------------------------------------------------------------------------------------

                           മുപ്പത്തിനാലാം അധ്യായം
                          ---------------------------------
അയ്മ്പത്തിരണ്ടും അയ്മ്പത്തിമൂന്നും പ്രകരണങ്ങൾ മുദ്രാധ്യക്ഷൻ, വിവീതാധ്യക്ഷൻ.
മുദ്രാധ്യക്ഷൻ, ഒരു മാഷകംവീതം വാങ്ങി മുദ്രകൾ കൊടുക്കണം. മുദ്ര വാങ്ങിയവന്നു മാത്രമേ ജനപദത്തിൽ പ്രവേശി

* മുദ്രയെന്നാൽ ജനങ്ങളുടേയും കച്ചവടച്ചരക്കുകളുടേയും പ്രവേശനിഷ്ക്രമങ്ങളിൽ വിശ്വാസ്യതാസൂചകമായി നൽകുന്ന രാജകീയചിഹ്നം, അതു കൊടുക്കുന്ന അധികൃതൻ മുദ്രാധ്യക്ഷൻ. [ 237 ]                  ൨൩൭
     ൫൨-൦൫൩-൦ പ്രകരണങ്ങൾ മുപ്പത്തിനാലാ അധ്യായം പ്പാനും, അതിൽ നിന്നു പുറത്തുപോകുവാനും പാടുള്ളൂ.മുദ്രയില്ലാതെ പ്രവേശിക്കുകയോ പോകയോ ചെയ്യുന്നവൻ,ജാനപദനാണെങ്കിൽ,പന്ത്രണ്ടുപണം ദണ്ഡമടയ്ക്കണം. [ 238 ]                              ൨൩൨ു
അധ്യക്ഷപ്രചാരം                             രണ്ടാമധികരണം.
 ഗ്നിപരമ്പര *മുഖേനയോ രാജാവിന്നറിവുകൊടുക്കുകയും വേണം. 
 ദ്രവ്യഹസ്തിവനരക്ഷ,
 വർത്തനീ ചോരരക്ഷണം
 സാർത്ഥസംരക്ഷ, ഗോരക്ഷ-
 യിവ നോക്കേണമായവൻ.
 കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, മുദ്രാധ്യക്ഷൻ- വിവീതാധ്യക്ഷൻ എന്ന് മുപ്പത്തിനാലാമധ്യായം
              മുപ്പത്തഞ്ചാം അധ്യായം.
  അയ്മപത്തിനാലും അയ്മ്പത്തഞ്ചും പ്രകരണങ്ങൾ.
  സമാഹത്തൃപ്രചാരം, ഗൃഹപതിവൈദേഹക
  താപസവ്യഞ്ജനരായ പ്രണിധികൾ.
  സമാഹർത്താവു ജനപദത്തെ നാലായി വിഭജിച്ചിട്ടു, ഓരോ വിഭാഗത്തിലുളള ഗ്രാമങ്ങളെ ജ്യേഷ്ഠം ( ഉത്തമം), മധ്യമം, കനിഷ്ഠം എന്നിങ്ങനെ തരംതിരിച്ച്, പരിഹാരകം ( കരമൊഴിവായിട്ടുളളത്), ആയുധീയം (ആയുധധാരികളെ പ്രദാനം ചെയ്യുന്നത്), ധാന്യപ്രതികരം (ധാന്യം കരമായിട്ടുളളത്), പശുപ്രതികരം (പശുക്കൾ കരമായിട്ടുളളത്), ഹിരണ്യപ്രതികരം (ഹിരണ്യം കരമായിട്ടുളളത്)

- ---------------------------------------------------------------------------------------------------------------------------------------

*ലുബ്ധകാദികൾ കാട്ടിൽ തീ കത്തിക്കുകയോ പുകയ്ക്കുകയോ ചെയ്യും, അതു കണ്ടാൽ ക്ളുപ്തമായ അകലത്തിൽ വസിക്കുന്ന ജനങ്ങൾ അതുപോലെ തീയും പുകയും കാണിക്കുക; ഇങ്ങനെ വനം മുതൽക്കു രാജധാനി വരെ പല സ്ഥലങ്ങളിലായി തീയും പുകയും അടയാളമായി കാണിക്കുന്നതിനാണ്ധൂമാഗ്നിപരമ്പര എന്നു പറയുന്നത്. [ 239 ] 239

54ഉം 55ഉം പ്രകരണങ്ങൽ മുപ്പത്തഞ്ചാം അധ്യായം കപ്രതികരം(കപ്യവസ്തുക്കൾ കരമായിട്ടുള്ളത്), വിഷ്ടിപ്രതികരം(തൊഴിലാളികൾ കരമായിട്ടുള്ളത്), എന്നിങ്ങനെയുള്ള ഗ്രാമാഗ്രങ്ങൾ ഇന്നിന്നവരെയെന്നും ഇത്രയിത്രയെന്നും നിബന്ധപുസ്തകത്തിൽ എഴുതണം. സമാഹർത്താവിന്റെ ആജ്ഞപ്രകാരം ഗോപൻ (ഗ്രാമങ്ങളിലെ കണക്കെഴുതുന്നവൻ) അഞ്ചു ഗ്രാമങ്ങളുടെ യോ പത്തു ഗ്രാമങ്ങളുടെയോ കാര്യം ചിന്തിക്കണം. സീമാപരിച്ഛേദമനുസരിച്ചു ഗ്രാമങ്ങളുടെ പ്രമാണത്തേയും ഓരോ ഗ്രാമത്തിലുമുള്ള കൃഷ്ടം, (കൃഷിചെയ്തത്‌), അകൃഷ്ടം, സ്ഥലം (പറമ്പ്) കേദാരം( വയൽ‌), ആരാമം (ഉപവനം), ഷണ്ഡം(വാഴ, മുതലായവയുടെ തോട്ടം‌) വനം, വാസ്തു (കുടിയിരുപ്പ്) ചൈത്യം, ദേവാലയം, സേതുബന്ധം, ശ്മശാനം, സത്രം(ഊട്ടുപുര), പ്രപ (തണ്ണീർപന്തൽ) പുണ്യസ്ഥാനം, വിവീതം, വെട്ടുവഴി എന്നിവയുടെ എണ്ണത്തോടുകൂടി ക്ഷേത്രാഗ്ര(ഭൂമിപരിമാണം) ത്തെയും അതനുസരിച്ചു ഓരോ ക്ഷേത്രത്തിന്നും തമ്മിൽ തമ്മിലുള്ള മര്യാദ (അവധി), അരണ്യം, വഴി, പ്രമാണം (വലുപ്പം) സമ്പ്രദാനം (ദാനവിവരം) വിക്രയം (വില്പനവിവരം‌) അനുഗ്രഹം, പരിഹാരം, എന്നിവയേയും നിബന്ധപുസ്തകത്തിൽ എഴുതണം.ഗൃഹങ്ങളേയും കരദങ്ങൾ (കരമടക്കുന്നവ) ഇത്ര, അകരദങ്ങൾ ഇത്ര എന്ന കണക്കോടുകൂടി പുസ്തകത്തിൽ കയറ്റണം. അവയിൽ നാലുവർണ്ണക്കാർ ഇത്ര, കർഷകന്മാർ ഇത്ര, ഗോരക്ഷകന്മാർ ഇത്ര, വൈദേഹകന്മാർ (ഇത്ര) കാരുക്കൾ ഇത്ര, കർമ്മകരന്മാർ ഇത്ര, ദാസന്മാർ ഇത്രഎന്നും ആകെ ദ്വിപദന്മാർ (മനുഷ്യർ) ഇത്ര, ചതുഷ്പദങ്ങൾ (കാലികൾ) ഇത്ര ഇത്രയിത്ര ഹിരണ്യ [ 240 ] 240 അധ്യക്ഷപ്രചാരം രണ്ടാമധികരണം വും വിഷ്ടിയും ശുൽക്കവും ദണ്ഡവും (സൈന്യം) കൊല്ലത്തിൽ പുറപ്പാടുണ്ടെന്നും പുസ്തകത്തിൽ എഴുതണം. ഓരോ കുടുംബത്തിലും സ്ത്രീകൾ ഇത്ര, പുരുഷന്മാർ ഇത്ര, ബാലന്മാർ ഇത്ര, വൃദ്ധന്മാർ ഇത്ര എന്നും കുടുംബത്തിലുള്ളവരുടെ കർമ്മം (തൊഴിൽ) എന്ത്, ചരിത്രം(ആചാരം) എന്തു, ആജീവം (ആയം) എത്ര, വ്യം എത്ര എന്നുമുഌഅ വിവരവും അറിയണം. ഇപ്രകാരം ജനപദത്തിന്റെ ചതുർഭാഗത്തെ (നാലായി വിഭജിച്ചതിൽ ഒരു ഭാഗത്തെ) സ്ഥാനികൻ ചിന്തിക്കണം. ഗോപന്മാരുടേയും സ്ഥാനികന്മാരുടേയും അധികാരസ്ഥാനങ്ങളിൽ പ്രദേഷ്ടാക്കന്മാരിൽ (കണ്ടകശോധനാധികാരികൾ) കാര്യകരണ (കണ്ടകന്മാരെ ദണ്ഡിക്കുക മുതലായത്) വും ബലിപ്രഗ്രഹ(കരത്തെ ബലം പ്രയോഗിച്ചു പിരിക്കുക) വും ചെയ്തുകൊടുക്കണം. സമാരർത്താവിനാൽ നിയമിക്കപ്പെട്ട ഗൃഹപതിവ്യഞ്ജനരായ ഗൂഢപുരുഷന്മാർ തങ്ങളെ ഏതു ഗ്രാമങ്ങളിലുള്ള ക്ഷേത്ര (ഭൂമി)ങ്ങളൂടേയും ഗൃഹങ്ങളുടേയും കുല(കുടുംബ)ങ്ങളൂടേയും പരിമാണത്തെ അറിയണം. മാനം (നീളവും വീതിയും), സഞ്ജാതം (ഉത്പന്നം) എന്നിവയോടുകൂടി ക്ഷേത്രങ്ങളേയും ഭോഗം (കരം), പരിഹാരം എന്നിവയോടുകൂടി കുലങ്ങളേയും അറിയണം. ഓരോ കുലത്തിലുമുള്ള ജംഘകളുടെ * ആകത്തുകയും അവരുടെ ആയവ്യങ്ങളേയും അറിയണം. പ്രസ്ഥിതന്മാ(പുറമേപോയവർ)രും ആഗതന്മാ(പുറമേനിന്നു


 • ജംഘയെന്നാൽ കാലു, ഇവിടെ ഇതിന്നു ലക്ഷണയാ പദചാരികൾ അതായത് ആളുകളും കന്നുകാലികളൂമെന്നർത്ഥം. [ 241 ] 241

54ഉം 55ഉം പ്രകരണങ്ങൾ മുപ്പത്തഞ്ചാം അധ്യായം വന്നവർ)രുമായിട്ടുള്ളവരുടെ പ്രവാസത്തിനും വാസത്തിനുമുള്ള കാരണത്തേയും അനർത്ഥ്യന്മാർ (അനർത്ഥകാരികളായ നർത്തകാദികൾ) ആയിട്ടുള്ള സ്തരീപുരുഷന്മാരുടെ പ്രവാസകാരണത്തേയും, പരപ്രയുക്തന്മാരായ ചാരന്മാരുടെ സഞ്ചാരത്തെയും അവർ മനസ്സിലാക്കണം. ഇപ്രകാരം തന്നെ വൈദേഹക്വ്യഞ്ജനരായ ഗൂഢപുരുഷന്മാർ സ്വഭൂമിജങ്ങളും ഖനികൾ, സേതുക്കൾ, വനങ്ങൾ, കർമ്മാന്തങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയിലുണ്ടായവയുമായ രാജപണ്യങ്ങളൂടെ പരിമാണവും വിലയും അറിയണം. പരഭൂമിജങ്ങളും ജലമാർഗ്ഗേണയും സ്ഥലമാർഗ്ഗേണയും വന്നവയുമായിട്ടുള്ള സാരവും ഫൽഗുവുമായ പണ്യങ്ങളൂടെ ക്രയവിക്രയങ്ങളിലുള്ള പരിമാണവും വിലയും മനസ്സിലാക്കണം.അവയുടെ ശുൽക്കം, വർത്തനി, ആതിവാഹികം, ഗുൽമദേയം, തരദേയം, ഭാഗം, മാനം, പണ്യാഗാരം എന്നിവയുടെ പരിമാണവും അറിയണം. ഇങ്ങനെത്തന്നെ സമാഹർത്താവിനാൽ നിയോഗിക്കപ്പെട്ട താപസവ്യഞ്ജനരായ ഗൂഢപുരുഷന്മാരും കർഷകന്മാർ, ഗോരക്ഷകന്മാർ, വൈദേഹകന്മാർ എന്നിവരുടേയും അധ്യക്ഷന്മാരുടേയും ശൗചാചാരങ്ങളെ മനസ്സിലാക്കണം. താപസവ്യഞ്ജനരുടെ ശിഷയന്മാരായ പുരാണചോരവ്യഞജനന്മാർ* ചൈത്യം, ചതുഷ്പഥം, (നാലുംകൂടുന്ന വഴി; നാൽകവല), ശൂന്യപദം, ഉദപാനം (കിണറു) നദി, നിപാനം, തീർത്ഥസ്ഥാനം, ആശ്രമം,അരണ്യം, ശൈലഗഹനം, വനഗഹനം, എന്നീസ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടു ചോരന്മാർ, അമത്രപുരുഷന്മാർ, പ്രവീര


 • പുരാണചോരന്മാരെന്നാൽ വളരെക്കാലമായി കവർച്ചകൾ നടത്തിവരുന്ന പഴയ കള്ളന്മാർ, അവരുടെ വേഷം ധരിച്ചുള്ള ഗൂഢപുരുഷന്മാർ പുരാണചോരവ്യഞ്ജനന്മാർ
31* [ 242 ] 241

അധ്യക്ഷപ്രചാരം രണ്ടാമധികരണം പുരുഷന്മാർ (കൊല മുതലായവ ചെയ്യുന്നവർ) എന്നിവരുടെ പ്രവേസം, സ്ഥാനം, ഗമനം, എന്നിവയേയും അവയ്ക്കുഌഅ കാരങ്ങളേയും കണ്ടുപിടിക്കണം.

സമാഹർത്താവുണർന്നുംകൊ-

ണ്ടേവം നാടിനെ നോക്കണം; തദ്യുക്തരാം സംസ്ഥകളും മറ്റു സംസ്ഥകളും തഥാ. കൗണ്ടില്യന്റെ അർത്ഥശാസ്ത്രത്തിൽ,അധ്യക്ഷപ്രചാരമാകുന്ന രണ്ടാമധികരണത്തിൽ സമാഹർത്തുപ്രചാരം- ഗൃഹപതിദേവദേഹകതാപസവ്യഞ്ജനരായ പ്രണിധികൾ എന്ന മുപ്പത്തഞ്ചാമധ്യായം.


മുപ്പത്താറാം അധ്യായം അയ്മ്പത്താറാം പ്രകരണം നാഗരീകപ്രണിധി സമാഹർത്താവ് ജനപദമെന്നപോലെ നാഗരികൻ നഗരത്തെ ചിന്തിക്കണം.* നഗരത്തിങ്കൽ ഗോപൻ പത്തുകുല(കുടുംബ)ങ്ങളേയോ, ഇരുപതു കുലങ്ങളേയോ, നാല്പതു കുലങ്ങളേയോ കുറിച്ചു ചിന്തിക്കണം. ആ കുടുബങ്ങളിലുള്ള സ്ത്രേകളുടേയും പുരുഷന്മാരുടേയും ജാതി, ഗോത്രം, നാമം, കർമ്മം, എന്നിവയോടുകൂടിയ ജംഘാഗ്ര (ജനസംഖ്യ)വും, അവരുടെ ആയവ്യയങ്ങളും ഗോപൻ അറിയണം.


 • സമാഹർത്താവ് ജനപദത്തെ നാലാക്കി ഭാഗിക്കുന്നതുപോലെ നാഗരികൻ

നഗരത്തേയും നാലുഭാഗമായിത്തിരിച്ചു കാര്യവിചാരം ചെയ്യണമെന്ന താത്പര്യം. [ 243 ] 243 അയ്മ്പത്താറാം പ്രകരണം മുപ്പത്താറാം അധ്യായം അപ്രകാരംതന്നെ ദുർഗ്ഗത്തിന്റെ ചതുർഭാഗത്തെ(നാലായിത്തിരിച്ചതിൽ ഒരു ഭാഗം) സ്ഥാനികൻ ചിന്തിക്കണം. നഗരത്തിലുള്ള ധർമ്മാവസഥികൾ (ധർമ്മശാലാധികൃതന്മാർ) പാഷണ്ഡികളായ പഥികന്മാർ വന്നാൽ അവരുടെ വിവരം ഗോപനെയൊ സ്ഥനികനേയോ അറിയിച്ചിട്ടുവേണം താമസിപ്പിക്കുവാൻ. സ്വയമായി പരീക്ഷിച്ചു വിശ്വാസം വന്ന തപസ്വികളേയും ശ്രോത്രിയന്മാരേയും മാത്രമേ അവർ താമസിക്കുവാൻ അനുവദിക്കാവൂ. കാരുക്കളേയും ശില്പികളൂം തങ്ങളുടെ ഗൃഹങ്ങളിൽ വരുന്ന സ്വജനങ്ങളെ സ്വകർമ്മസ്ഥാനങ്ങളിൽ വേണം പാർപ്പിക്കുവാൻ. വൈദേഹന്മാരും, അന്യോന്യം വരുന്ന പഥികന്മാരെ തങ്ങളുടെ കർമ്മസ്ഥനങ്ങളിൽ മാത്രമേ വസിപ്പിക്കാവൂ. അവർ അദേശത്തിങ്കലോ അകാലത്തിങ്കലോ അകാലത്തിങ്കലോ പണ്യങ്ങളെ വിക്രയം ചെയ്കയോ, വിക്രയംചെയ്വാൻ പാടില്ലാത്ത വസ്തുക്കളെ വിൽക്കുകയോ ചെയ്യുന്നതായാൽ ആ വിവരവും വിദേഹകന്മാർ അറിയിക്കണം. ശൗണ്ഡികന്മാർ (മദ്യവ്യാപാരികൾ), പക്വമാംസികന്മാർ (പക്വമാംസവ്യവഹാരികൾ), ഔദാനികന്മാർ( അന്നവിക്രയികൾ), വേശ്യകൾ എന്നിവർ വിശ്വസ്തനെന്നറിവുള്ള ആളെ മാത്രമേ തങ്ങളുടെ കർമ്മസ്ഥാനങ്ങളിൽ പാർപ്പിക്കാവോ. അങ്ങനെ പാർക്കുന്നവൻ അതിവ്യയം ചെയ്കയോ അത്യാഹിതമായ (മാത്രകവിഞ്ഞ) കർമ്മം ചെയ്കയോ ചെയ്യുന്നതായാൽ ആ വിവരവും അവർ അറിയിക്കണം ചികിത്സകൻ ഏതെങ്കിലും ഗൃഹത്തിൽ വച്ച് പ്രച്ഛന്നമായിട്ടു വ്രണചികിത്സ ചെയ്കയോ അപത്ഥ്യമായിട്ടുഌഅ ചികിത്സ ചെയ്കയോ ഗൃഹസ്വാമി അങ്ങനെ ചെയ്യിക്ക [ 244 ] 244 അധ്യക്ഷപ്രചാരം രണ്ടാമധികരണം

യോ ചെയ്താൽ ആ വിവരം ഗൃഹസ്വാമിയോ ചികിത്സകനോ ഗോപനേയോ സ്ഥാനികനേയോ അറിയിച്ചാൽ അപരാധത്തിങ്കൽനിന്നു മുക്തനാകും;അതുചെയ്യാത്തപക്ഷം രണ്ടുപേരും ഒരുപോലെ അപരാധികളായിരിക്കും. ഏതുഗൃഹത്തിന്റെയും ഉടമസ്ഥൻ സ്വഗൃഹത്തിൽനിന്നും പോകയോ സ്വഗൃഹത്തിൽ വരികയോ ചെയ്തവരായ അപരിചിതന്മാരുടെ വിവരം ഗോപനേയോ സ്ഥാനികനേയോ അറിയിക്കണം. അതു ചെയ്യാത്തപക്ഷം ആ പോയവരോ വന്നവരോ ആ രാത്രിയിൽ ചെയ്യുന്ന ദോഷങ്ങൾക്കു ഗൃഹസ്വാമി ഉത്തരവാദിയാകും. ക്ഷേമരാത്രികളീൽ (അപരാധം ചെയ്യാത്ത രാത്രികളിൽ)ഗൃഹസ്വാമി മൂന്നുപണം ദണ്ഡം കെട്ടുകയും വേണം. പഥികന്മാരും ഉല്പഥികന്മാരും (തദ്വേഷധാരികളായ ചാരന്മാർ) നഗരത്തിന്റെ പുറത്തും അകത്തുമുള്ള ദേവാലയം, പുണ്യസ്ഥാനം, വനം, ശ്മശാനം, എന്നീസ്ഥാനങ്ങളിൽ സവ്രണനായോ, അനിഷ്ടങ്ങളായ ഉപകരണങ്ങളെ ധരിച്ചവനായോ, ഉത്ഭാണ്ഡീകൃത (അതിഭാരം ചുമന്നവൻ)നായോ ആവിഗ്ന (ഭീതൻ) നായോ, അതിനിദ്രചെയ്യുന്നവനായോ കാണുന്നവനെ പിടിക്കണം. അപ്രകാരം തന്നെ നഗരാഭ്യന്തരത്തിലുള്ള ശൂന്യഗൃഹം, ആവേശനം (ശില്പിശാല) ശൗണ്ഡികഗൃഹം, ഔദനികഗൃഹം, പക്വമാംസികകൃഹം, ദ്യൂതാവാസം(ചൂതുകളിക്കാരുടെ പാർപ്പിടം) പാഷണ്ഡഗൃഹം എന്നിവയിലും സംശയിക്കത്തക്കവരുണ്ടോ എന്നു ഗൂഢപുരുഷന്മാർ അന്വേഷിക്കണം. ഗ്രീഷ്മത്തിൽ പകൽ മൂന്നാമത്തേയും നാലാമത്തേയും ചതുർഭാഗങ്ങളീല അഗ്നി കത്തിക്കുന്നതിനെ പ്രതിഷേധി [ 245 ] 245
അയ്‍മ്പത്താറാം പ്രകരണം മുപ്പത്താറാം അധ്യായം
ക്കണം. ആ സമയത്ത് അഗ്നിയെ ജ്വലിപ്പിക്കുന്നവർ അരക്കാൽ പണം അഗ്നിദണ്ഡം അടക്കണം. അഥവാ ആ സമയത്തു അധിശ്രയണം (പാകാർത്ഥമായ അഗ്നികാര്യം) ഗൃഹത്തിന്റെ ബഹിർഭാഗത്തുവെച്ചു ചെയ്യാവുന്നതാണ്. ഇപ്പറഞ്ഞ രണ്ടു ചതുർഭാഗങ്ങളിൽ അഞ്ചു ഘടികനേരം എല്ലാ ഗൃഹങ്ങളിലും കുംഭം (വെള്ളം നിറച്ച കുടം) ദ്രോണി (വെള്ളം നിറച്ച തോണി), നിശ്രേണി (കോണി), പരശു (മഴു), ശൂർപ്പം(മുറം) അങ്കുശം(തോട്ടി) കചഗ്രഹണി (പുരപ്പുറത്തുനിന്നും വൈക്കോൽ വലിച്ചിറക്കുവാനുള്ള കൊടിൽ), ദൃതി (തോൽത്തുരുത്തി) എന്നിവ ഒരുക്കിവയ്ക്കാതിരുന്നാൽ ഗൃഹസ്വാമിക്കു കാൽപ്പണം ദണ്ഡം. ഗ്രീഷ്മ ഋതുവിൽ തൃണകടങ്ങളെക്കൊണ്ടു മേഞ്ഞ വീടുകൾ പൊളിച്ചുമാറ്റേണ്ടതാണ്. അഗ്നിജീവികളെ(അഗ്നി ഉപയോഗിച്ചു പണിചെയ്യുന്ന കരുവാൻ, തട്ടാൻ മുതലായവർ) ഒരേടത്ത് ഒരുമിച്ചു താമസിക്കണം. ഗൃഹസ്വാമികൾ രാത്രിയിൽ പുറമേയെങ്ങും പോകാതെ സ്വഗൃഹദ്വാരങ്ങളിൽ ത്തന്നെ വസിക്കണം. രത്ഥ്യകളിലും ചതുഷ്പഥങ്ങളിലും നഗരദ്വാരങ്ങളിലും രാാപരിഗ്രഹങ്ങ(രാജകീയഗൃഹങ്ങൾ)ളിലും വെള്ളം നിറച്ചിട്ടുള്ള ആയിരം കടവ്രജങ്ങൾ (കുംഭപംക്തികൾ) തയ്യാറുണ്ടായിരിക്കുകയും വേണം. അഗ്നിപ്രദീപ്തമായ ഒരു ഗൃഹത്തിലേക്കു ഉടനെ ഓടിച്ചെല്ലാതിരിക്കുന്ന ഗൃഹസ്വാമിക്കു പന്ത്രണ്ടുപണം ദണ്ഡം; അപ്രകാരം ചെയ്യുന്ന അവക്രയി (വാടകകൊടുത്തു താമസിക്കുന്നവൻ)ക്ക് ആറുപണം ദണ്ഡം; നോട്ടക്കുറവുകാരണം ഗൃഹങ്ങൾ തീ വെന്തുപോയാൽ അയ്മ്പത്തിനാലുപണം ദണ്ഡം. പ്രാദീപികൻ (ഗൃഹം കൊള്ളിവയ്ക്കുന്നവൻ) അഗ്നികൊണ്ടുതന്നെ വധ്യനാകുന്നു. [ 246 ] അധ്യക്ഷപ്രചാരം രണ്ടാമധികരണം രത്ഥ്യയിൽ പാംസു(പൊടി)കൊണ്ടുപോയി ഇട്ടാൽ അരക്കാൽപ്പണം ദണ്ഡം;ചളിവെള്ളം വിട്ടു രത്ഥ്യയെ നിരോധിച്ചാൽ കാൽപ്പണം ദണ്ഡം;രാജമാർഗത്തിലാണ് ഇവ ചെയ്തയെങ്കിൽ മേൽപറഞ്ഞതിന്റെ ഇരട്ടി ദണ്ഡം. പുണ്യസ്ഥാനം, ഉദകസ്ഥാനം(കുളം മുതലായത്)ദേവാലയം,രാജപരിഗ്രഹം(രാജാവിവന്റെ വക കെട്ടിടം)എന്നിവയിൽ മലവിസർജനം ചെയ്താൽ ഒരു പണം മുതൽ ക്രമത്തിൽ ഓരോപണം അധികമായിട്ടു വിഷ്ഠാദണ്ഡം;ഈ സ്ഥാനങ്ങളിൽ തന്നെ മലമൂത്രവിസർജ്ജനം ചെയ്താൽ മേൽപറഞ്ഞതിന്റെ പകുതി ദണ്ഡം.എന്നാൽ ഭൈഷജ്യം(വിരേചനാദിയായ ഔഷധം)സേവിക്കുകകൊണ്ടോ ആണ് ഉക്ത സ്ഥാനങ്ങളിൽ മലമൂത്രവിസർജനം ചെയ്തെെങ്കിൽ ദണ്ഡമില്ല. പൂച്ച, ശ്വാവ്,കീരി,സർപ്പം എന്നിവയുടെ ശവങ്ങൾ നഗരത്തിനുള്ളിലെറിഞ്ഞാൽ മൂന്നു പണം ദണ്ഡം;കഴുത,ഒട്ടകം, കോവർകഴുത, കുതിര,പശു എന്നിവയുടെ ശവങ്ങൾ എറിഞ്ഞാൽ ആറുപണം ദണ്ഡം;മനുഷ്യ പ്രേതങ്ങൾ നഗരത്തിനുള്ളിൽ പ്രേക്ഷേപിച്ചാൽ അയ്യതുപണം ദണ്ഡം. ശവദ്വാരത്തൂടെയല്ലാതെ വഴിമാറ്റിമറ്റൊരു ദ്വാരത്തൂടെ ശവം കൊണ്ടുപോയ് വന്നു പൂർവസാഹസം ദണ്ഡം;അങ്ങനെ കൊണ്ടുപോകുന്നതിനെ തടുക്കാതിരുന്ന ദ്വാരപാലകൻമാര‍ക്കു ഇരുന്നൂറു പണം ദണ്ഡം;ശ്മശാനത്തിലല്ലാതെ മറ്റൊരു സ്ഥലത്തു ശവം മറവു ചെയ്തതോ ദഹിപ്പിക്കയോ ചെയ്താൽ പന്തണ്ടു പമം ദണ്ഡം. രാത്രിയിൽ ആറു നാഴിക രാവു ചെല്ലുബോഴും ആറു നാഴിക പുലരുനാനുള്ളപ്പോഴും നഗരത്തിൽ യാമരുതുയ്യം [ 247 ] അയമ്പത്താറാം പ്രകരണം മുപ്പത്താറാം അധ്യായം
(സഞ്ചാരനിരോധസൂചകമായ വാദ്യഘോഷണം) ചെയ്യേണ്ടതാകുന്നു. തുര്യശബ്ദം കേട്ടാൽ രാജഗൃഹത്തിന്റെ സമീപത്തിങ്കൽ സഞ്ചരിക്കുന്നവർക്കു ഒന്നേകാൽപ്പണം അക്ഷണതാഡനം (അകാലസഞ്ചാരദണ്ഡം);ഇതു രാത്രിയുടെ പ്രഥമയാമത്തെയും അന്ത്യയാമത്തെയും മാത്രം സംബന്ധിച്ചുള്ളതാണ്. മധ്യമയാമത്തിൽ രാജഗൃഹസമീപത്തിൽ സഞ്ചരിച്ചാൽ അതിലിരട്ടിയാണ് അക്ഷണതാണ്ഡനം. നഗരബഹിഭാഗത്തിങ്കലായാൽ ആദ്യം പറഞ്ഞതിന്റെ നാലിരട്ടിയാണ് ആ ദണ്ഡം. ശങ്കനീയമായ സ്ഥലത്തുവെച്ചും ശങ്കനീയമായ അടയാളം കണ്ടും കുറ്റക്കാരാനെന്ന സംശയത്തിൻന്മേൽ ഒരുവനെപ്പിടിച്ചാൽ അവനെ പരിശോധിക്കണം.
രാജകീയമായ കെട്ടിടങ്ങളിൽ അനുവാദം കീടാതെ കടന്നുചെല്ലുകയോ നഗരരക്ഷകളിൽ (മതിൽ,കൊത്തളം,മുതലായവയിൽ) കയറുകയോ ചെയ്താൽ മധ്യമസാഹസം ദണ്ഡം.
സൂതികാശ്രൂഷയ്ക്കു വേണ്ടിയോ, ചികിത്സയ്ക്കു വേണ്ടിയോ ,ശവനിർവഹരണത്തിന്നു വേണ്ടിയോ പോകുന്നവരേയും കയ്യിൽ വിളക്കോടുകൂടിപോകുന്നവരേയും നാഗരികതൂര്യം(നഗരവാസികൾ സംഘംച്ചേർന്നും ചെല്ലേണ്ടതിന്റെ അടയാളമായ വാദ്യം)കേട്ടു പോകുന്നവരേയും പ്രേക്ഷകൾ(കാഴ്ചകൾ) കാണ്മാൻ പോകുന്നവരേയും അഗ്നിദാഹം നിമിത്തമായിപ്പോയവരേയും മുദ്രകളോടു കൂടിപ്പോകുന്നവരേയും പിടിക്കാൻ പാടില്ല.
ചാരരാത്രികളിൽ (യഥേഷ്ടം സഞ്ചരിപ്പാൻ വിരോധമില്ലാത്ത ഉത്സവാദികളിലെ രാത്രികളിൽ)പ്രച്ഛന്നവേഷന്മാർ വിപരീതഃവേഷന്മാർ (പുരുഷവേഷം ധരിച്ച സ്ത്രീകളും സ്ത്രീവേഷം ധരിച്ച പുരുഷന്മാരും),പ്രവ്രജിത [ 248 ] 248

അധ്യക്ഷപ്രചാരം   രണ്ടാമധികരണം

ന്മാർ, ദണ്ഡവും ശാസ്ത്രവും കയ്യിലുള്ളവർ എന്നിങ്ങനെയുള്ള ആളുകളെ പിടിച്ചു വിസ്തരിച്ചു ദോഷമനുസരിച്ച് ദണ്ഡിക്കേണ്ടതാണ്.
അവാര്യനായ ഒരുവനെ വാരണംചെയ്കയോ വാര്യനായിട്ടുള്ളവനെ വാരണംചെയ്യാതിരിക്കുകയോ ചെയ്യുന്ന രക്ഷികൾക്കു മുൻപറഞ്ഞ അക്ഷണദണ്ഡത്തിന്റെ ഇരട്ടി ദണ്ഡം;ദാസിയായ സ്ത്രീയെ അധിമേഹനം ചെയ്യുന്ന (ബലാൽ ഗമിക്കുന്ന) രക്ഷികൾക്കു പൂർവ്വസാഹസം ദണ്ഡം;ദാസിയല്ലാത്തവളെ അധിമേഹനം ചെയ്യുന്നവർക്കു മദ്ധ്യമസാഹസം ദണ്ഡം; മറ്റൊരുവൻ ഭാര്യയാക്കിവെച്ചിട്ടുള്ളവളെ അധിമേഹനം ചെയ്യുന്നവർക്കു ഉത്തമസാഹസം ദണ്ഡം;കുലസ്ത്രീയെ അധിമേഹനം ചെയ്യുന്നവർക്കു വദം ദണ്ഡം
നഗരത്തിൽ ചേതനജീവികളെസ്സംബന്ധിച്ചോ അചേതനങ്ങളെസ്സംബന്ധിച്ചോ സംഭവിച്ച രാത്രിദോഷത്തെ രാജാവിനോടു പറയാതിരിക്കുന്ന നാഗരികനു ദോഷീനുരൂപമായിട്ടുള്ള ദണ്ഡം വിധിക്കണം.
ഉദകസ്ഥാനങ്ങൾ, മാർഗ്ഗങ്ങൾ, മൈതാനങ്ങൾ, ഛന്നപഥങ്ങൾ, വപ്രങ്ങൾ, പ്രാകാരങ്ങൾ, രക്ഷകൾ(പരിഖാദികൾ) എന്നിവയെ നോക്കുന്നത് നാഗരികൻ നിത്യവും ചെയ്യേണ്ടുന്ന കർമ്മമാകുന്നു.നഷ്ടങ്ങളും പ്രസ്‌മൃതങ്ങളും അപസൃതങ്ങ(സ്ഥാനത്തുനിന്നു തനിയെ പോയവ; ഗവാശ്വാദികൾ) ളുമായവയെ രക്ഷിക്കേണ്ടതും നാഗരികന്റെ കർമ്മമാകുന്നു.
ബന്ധനാഗരത്തിൽ കിടക്കുന്നവരിൽവച്ചു ബാലന്മാരും വൃദ്ധന്മാരും വ്യാധിതന്മാരും അനാഥന്മാരുമായ [ 249 ] വരെ രാജാവിന്റെ ജാതനക്ഷത്രം (ജന്മനക്ഷത്രം),പൗർണ്ണമാസി എന്നീ ദിവസങ്ങളിൽ വിട്ടയയ്ക്കേണ്ടതാണ്. സ്വതേ സദ്വൃത്തന്മാരും സംഗതിവശാൽ ദണ്ഡമനുഭവിക്കുന്നവരുമായവരെ സമയാനുബന്ധം ചെയ്യ്ച്ച് അവരുടെ കുറ്റത്തിനു തക്ക ദ്രവ്യം ദണ്ഡമായിട്ടു വസൂലാക്കേണ്ടതുമാണ്.

നാൾതോറുമോ പഞ്ചരാത്രം-
ത്തിങ്കലോ ബന്ധനസ്ഥതെ
വിടേണം പണിചെയ്യിച്ചോ,
ദണ്ഡിച്ചോ, സംഖ്യ വാങ്ങിയോ
നവീനരാജ്യലാഭത്തിൽ,
യുവരാജന്റെ വാഴ്ചയിൽ,
പുത്രജന്മത്തിലും ബന്ധ-
മോചനം ചെയ്യണം നൃപൻ.

കൗണ്ഡില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, നാഗരികപ്രണിധി എന്ന മുപ്പത്താറാമധ്യായം.


അധ്യക്ഷപ്രചാരം രണ്ടാമധികരണം കഴിഞ്ഞു.
 1. ഭൂമിയെ അധികം ഫലവത്താക്കുന്നതിനുള്ള സഹായം അനുഗ്രഹം, കേടുതീർക്കുന്നതിനുള്ള പരിഹാരം.
 2. പ്രതോളിയെ ആറുതലങ്ങളായി ഭാഗിച്ച് അവയ്ക്കാധാരമ്മായി ആറുതോംണസൂംഭങ്ങൾ നാട്ടി, അതിന്റെ ആറിലൊന്നായ മധ്യതല ത്തിന്റെ വിസ്താരത്തിലാണ് വാതിൽ നിർമ്മിക്കേണ്ടതെന്നു വ്യാഖ്യാ താവു പറയുന്നു.
 3. നടുവിലെ ഭാഗം വാപി വാപിയുടെ ഇരുഭാഗങ്ങളിൽ ദീൎഗ്ഘചതുരമായിട്ടു രണ്ടു ശാലകൾ, ശാലയുടെ അന്തങ്ങളിൽ സീമാഗൃഹങ്ങൾ- എന്നിങ്ങനെ വരും. സീമാഗൃഹമെന്നാൽ രണ്ടു ശാലകളുടേയും രണ്ടു ഭാഗങ്ങളിൽ ചതുഷ്കോണമായിട്ടുള്ള കോഷ്ഠഗൃഹമാകുന്നു.
 4. വാസ്ഥവിന്റെ എൺപത്തൊന്നു പദമായിത്തിരിച്ചു കോഷ്ഠവിഭാഗം ചെയ്താൽ എതിന്റെ മധ്യത്തിലുള്ള ഒമ്പതു പദങ്ങളാണു് വാസ്ഥഹൃദയം . ഊശാനകോണിലേക്കു തലവെച്ചു കാലുകൾ രണ്ടും നിരൃതി കോണിലും വലത്തെ കൈമുട്ടു വായുകോണിലും ഇടത്തെതു അഗ്നികോണിലും കൈപ്പടങ്ങൾ മാറത്തും ചേർത്തു കിടക്കുന്ന ഒരു പുരുഷനാണ് വാസ്ഥ . പറമ്പിൽ കിഴക്കപടിഞ്ഞാറും തെക്കുവടക്കും പതിപ്പത്തു സൂത്രം വരച്ചു എൺപത്തൊന്നു ഖണ്ഡങ്ങളുണ്ടാക്കിയാൽ നടുവിലേ ഒണ്പതു് ഖണ്ഡങ്ങൾ കൂടിയാണു് വാസ്ഥഹൃദയം.
 5. ബ്രാഹ്മം = (വടക്കു) ബ്രഹ്മാവു ദേവതയായത്. ഐന്ദ്രം = (കിഴക്ക്) ഇന്ദ്രൻ ദേവതയായത്. യാക്യം=(തെക്കു) യമൻദേവതയായതു്. സൈനാപത്യം=(പടിഞ്ഞാറ്)വരുണൻ ദേവതയായത്.
 6. സ്വദേവതമാ൪=കോശഗൃഫത്തിനു മരവശ്രീവണ൯, പണൃഗൃഫത്തിന്നും കോഷ്ഠാഗാരത്തീന്ത യമു൯,ബന്ധനാഗാരത്തിന്നു വരുണ൯.
 7. പൂർവ്വസാഹസദണ്ഡം ചെയ്തിട്ട് പിന്നെ അപഹരണം ചെയ്താൽ മധ്യമസാഹസം, പിന്നെയും ചെയ്താൽ ഉത്തമസാഹസം, ഉത്തമസാഹസദണ്ഡം വിധിച്ചിട്ട് പിന്നെയും അപഹരണം തുടർന്നാൽ വധം എന്നിങ്ങനെ ക്രമം കാണ്മൂ.