ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൨൯ മുപ്പതാം പ്രകരണം പന്ത്രണ്ടാം അധായായം
പ്പൂവു ക്ഷൗമപ്പൂവൂ,അതസിപ്പൂവു എന്നിവയുടെയോ വർണ്ണത്തോടുകൂടിയിരിക്കുന്നവയും, ഈയമോ അഞ്ജനമോ കൂടിക്കലർന്നും ദുർഗന്ധത്തോടുകൂടിയുമിരിക്കുന്നവയും, മുറിച്ചാൽ പുറം വെളുത്തും അകം കറുത്തും അല്ലെങ്കിൽ പുറം കറുത്തും അകം വെളുത്തും ഇരിക്കുന്നവയും, രേഖപളാലും ബിന്ദുക്കളാലും ചിത്രമായിരിക്കുന്നവയും, മാർദ്ദവമുള്ളവയും, തീയിലിട്ടൂതിയാൽ പൊട്ടാതേയും നുരയും പുകയുമേറിയുമിരിക്കുന്നവയുമായ ധാതുക്കൾ രൂപ്യ (വെള്ളി) ധാതുക്കളാകുന്നു.
എല്ലാ ധാതുക്കൾക്കും ഗുരുത്വം പെരുകുന്തോറും സത്ത്വം(ഉള്ളിലെ സാരം) ഏറിയിരിക്കും. അവയിൽവെച്ച് അശുദ്ധങ്ങളോ (ധാത്വന്തരമിശ്രങ്ങൾ) മൂഢഗർഭങ്ങളോ(സാരം വരാതിരിക്കുന്നവ) ആയിട്ടുള്ളവയെ തീക്ഷ്ണമൂത്ര(ആനമൂത്രംല മുതലായവ) ങ്ങളിലോ തീക്ഷ്ണങ്ങളായ ക്ഷാരങ്ങളിലോ ഭാവനംചെയ്ത (നനച്ചുണക്കുക) യോ, രാജവൃക്ഷം (കൊന്ന) വടവൃക്ഷം പീലുവൃക്ഷം എന്നിവയുടെ തൊലിയും പശുവിൻപിത്തം,ഗോരോചനം എന്നിവയും മഹിഷം, കഴുത,കരഭം(കോവർകഴുത) എന്നിവയുടെ മലമൂത്രങ്ങളും കൂടി പിണ്ഡബന്ധമോ (അരച്ചുരുട്ടുക) പ്രതീവാപമോ (പൊടിച്ചു വിതറുക) അവലേപമോ (അരച്ചു പൂശുക) ചെയ്താൽ അവ വിശുദ്ധങ്ങളായിട്ടു സാരത്തെ സ്രവിക്കും. യവം,ഉഴുന്ന്,എള്ള്,പലാശം(പ്ലാവ്), പീലു ഇവയുടെ ക്ഷാരത്തിലോ പശുവിൻപാലും ആട്ടിൻപാലും കൂട്ടിയതിലോ ഇട്ടു കദളീകന്ദം (വാഴക്കിഴങ്ങ്) ,വജ്രകകന്ദം(കിള്ളിക്കിഴങ്ങ്) എന്നിവപൊടിച്ചു വിതറിയാൽ സ്വർണ്ണത്തിനും വെള്ളിക്കും മാർദ്ദവം വരും.
തേൻ,എരട്ടിമധുരം,ആട്ടിൻപാൽ,എണ്ണ,നൈ,ശർക്കര,കിണ്വം*(കള്ളൂറൽ),കന്ദളി(കൂൺ) എന്നിവ