താൾ:Koudilyande Arthasasthram 1935.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൧൬൭

മുപ്പത്താറാം പ്രകരണം പതിനെട്ടാം അധ്യായം (തിരികല്ല്), ദൃഷത്ത്(വെറുംകല്ല്) എന്നിവ കല്ലുകൾ ഇങ്ങനെ ആയുധങ്ങൾ: ലോഹജാലിക, ലോഹപട്ടം,ലോഹകവചം, സൂത്രകങ്കടം *എന്നിവയും മുതല ,വാൾമാൻ, ധേനുകം, ആർത്തുകാള എന്നിവയുടെ തോലും കളമ്പും കൊമ്പും ചേർത്തു തുന്നിയവയുമാണ് വർമ്മങ്ങൾ: 

ശിരസ്ത്രാണം(തൊപ്പി), കണ്ഠത്രാണം(കഴുത്തുപട്ട) ,കൂപ്പാസം(അർദ്ധബാഹുകം), കഞ്ചുകം(കാൽമുട്ടോളം ഞായുന്ന കുപ്പായം), വാരവാണം (പുറവടിയോളം ഞാന്ന കുപ്പായം), പട്ടം (കയ്യില്ലാത്ത കുപ്പായം), നാഗോദരിക (വിരൽപ്പട്ട), വേടി (ഒരുതരം ദേഹാവരണം), ചർമ്മം, ഹസ്തികർണ്ണം (ആനച്ചെവിപോലെയുള്ള പരിച), താലമൂലം(മരപ്പരിച), ധമനിക (ചരടുകൊണ്ടു മടഞ്ഞ പരിച), കവാടം (വാതിൽപ്പരിച), കിടികം (തോലും മുളയും കൂട്ടി പണിചെയ്ത പരിച), അപ്രതിഹതം(ഹസ്തവാരകം), വലാഹകാന്തം(ചുറ്റും ഇരുമ്പു കൊണ്ടു കെട്ടിയ ഹസ്തവാരകം) എന്നിവയും ആവരണങ്ങളാകുന്നു. ആനതേർകുതിരകൾക്കുള്ള യോഗ്യാഭാണ്ഡം (തെളിപ്പാനുള്ള ഉപകരണം), ആലങ്കാരികം (അലങ്കാരോപകരണം), സന്നാഹകല്പനകൾ (കോപ്പു കൂട്ടുവാനുള്ള സാമഗ്രികൾ) എന്നിവ ഉപകരണങ്ങൾ. ഐന്ദ്രജാലികവും, ഔപനിഷദികവും (വിഷധൂമാദിപ്രയോഗത്തിന്നുള്ളത്) ആയ വസ്തുക്കളും ഉപകരണങ്ങൾ തന്നെ.

  • ലോഹജാലിക=ശിരസ്സും കൈകളുമുൾപ്പെടെയുള്ള സർവ്വാംഗങ്ങളും മുഴത്തക്കുവിധം ഇരുമ്പുകോണ്ടുണ്ടാക്കിയ വല. ലോഹപട്ടം ഇരുമ്പുപട്ട, ഒക്കും അരയും മാത്രം മൂടുന്നത്. ലോഹകവചം ഇരുമ്പു ചട്ട. സൂത്രകങ്കടം നൂലു കോണ്ടുണ്ടാക്കിയ ഉരച്ഛേദം.
കാഞ്ഞപടയെ നിറഞ്ഞതായിക്കാട്ടുക, തീയില്ലാത്തടുത്തു തീ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/178&oldid=153438" എന്ന താളിൽനിന്ന് ശേഖരിച്ചത്