താൾ:Koudilyande Arthasasthram 1935.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬൬

അധ്യക്ഷപ്രചാരം രണ്ടാമധികരണം

താലം(പനകൊണ്ടുള്ളതു്),ചാപം(മുളകൊണ്ടുള്ളതു്),ദാരവം(മരംകൊണ്ടുള്ളതു്),ശാർങ്ഗം(ശൃംഗംകൊണ്ടുള്ളതു്)എന്നിവയാണ് ധനുസ്സുകൾ.ഇവ കാർമ്മുകം,കോദണ്ഡം,ദ്രൂണംഎന്നിങ്ങനെ ഭേദിക്കുന്നു.* മൂർവ്വ, എരുക്ക്, ചണ, ഗവേഥു, മുള എന്നിവയുടെ സ്നായുക്കളെക്കൊണ്ടുണ്ടാക്കിയവയാണ് ഞാണുകൾ. വേണു,ശരം(ചരക്കോലു),ശലാക, ദണ്ഡാസനം(അർദ്ധനാരാചം),നാരാചം എന്നിവയാണു ശരങ്ങൾ.അവയുടെ മുഖങ്ങൾ ഛേദനങ്ങളായോ(മുറിക്കുന്നവ),ഭേദനങ്ങളായോ(കീറുന്നവ),താഡനങ്ങളായോ൯ചോര പൊട്ടിക്കാതെ താഡിക്കുന്നവ) ഇരുമ്പ്,അസ്ഥി,മരം എന്നിവക്കൊണ്ടുണ്ടാക്കിയവയായിരിക്കും. നിസ്ത്രിംശം(തലപ്പുവളഞ്ഞതു്),മണ്ഡലാഗ്രം(ചക്രാകാരമായ അഗ്രതോടുകൂടിയതു്),അസിയഷ്ടി(നേർത്തുനീണ്ടിരിക്കുന്നതു്) എന്നിവയാണ് ഖഡ്ഗങ്ങൾ. ഖഡ്ഗം(വാൾമാൻ),പോത്തു്,ആന എന്നിവയുടെ കൊമ്പുകൊണ്ടോ മരംകൊണ്ടോ മുളകൊണ്ടോ ഉണ്ടാക്കിയവയാണ് ത്സരുക്കൾ(ഖണ്ഗമുഷ്ടികൾ). പരശു(വെൺമഴു),കുഠാരം(മഴു),പട്ടസം(രണ്ടു തലയ്ക്കലും മുമ്മുനയായിട്ടുള്ള മഴു),ഖനിത്രം(കൈക്കോട്ടു്),കദ്ദാലം,കൂകചം(ഈർച്ചവാളു്),കാണ്ഡച്ഛേദനം(വലിയ മഴു) എന്നിവ ക്ഷുരകല്പങ്ങൾ(കത്തികൾ). യന്ത്രപാഷാണം(യ൬ന്ത്രംകൊണ്ടെറിയുന്ന കല്ല്),ഗോഷ്ഫണപാഷാണം(കവിണകൊണ്ടെറിയുന്ന കല്ല്),മുഷ്ടിപാഷാണം(കൈകൊണ്ടെറിയുന്ന കല്ല്),രോചനി

ഗ്രത്തിന്നു ഏഴോ എട്ടോ ഒമ്പതോ കർഷം തൂക്കമുണ്ടാകും.ഇതു നൂാം വിൽപ്പാടകലം പോകും. ത്രാസികം=പ്രാസാകാരവും കുടുമ്മവെച്ചതുമായ ഒരായുധം.

  • വില്ലുുകൾ പ്രമാണലക്ഷണാദിഭദത്താൽ കാർമ്മുകാദികളായി ഭേദിക്കുന്നുവെന്നു സാരം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/177&oldid=153429" എന്ന താളിൽനിന്ന് ശേഖരിച്ചത്