താൾ:Koudilyande Arthasasthram 1935.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാമധികരണം


   ക്ഷുർണ്ണങ്ങളും (കത്തിയവ)ഘൃഷ്ടങ്ങളും (അരങ്ങിയവ) പിഷ്ടങ്ങളും (അരച്ചവ) ഭൃഷ്ടങ്ങളും (വറുത്തവ) ആയ ധാന്യങ്ങളുടേയും, ആർദ്രങ്ങളും ശുഷ്കങ്ങളും സിദ്ധങ്ങളും (പാകം ചെയ്തവ) ആയ ധാന്യങ്ങളുടേയും വൃദ്ധിക്ഷയപ്രമാണങ്ങളെ അധ്യക്ഷൻ നോക്കി അറിയണം.
    വരകും നെല്ലും കുത്തിയാൽ പകുതി സാരം (അരി) കാണും; ചെന്നെല്ലിനു അതിൻറെ എട്ടിലൊന്നു കുറയും; വരകങ്ങൾ (പുല്ലും ചാമയും) ക്കു മൂന്നിലൊന്നു കുറയെ അരികിട്ടും; പ്രിയംഗു (തെന) വിന്നു പകുതി അരിയും ഒമ്പതിലൊന്നു പെരുക്കവും കാണും; ഉദാരകച്ചെന്നെല്ലിന്നു തെനയെപ്പോലെ തന്നെ; യവവും ഗോതമ്പവും നനച്ചു കുതിയാൽ സമം അരി കാണും.
     എള്ള്, യവം, ചെറുപയറ്, ഉഴുന്ന് ഇവ അരങ്ങിയാൽ സമം അരി കാണും.  ഗോതമ്പം അരങ്ങുകയും യവം വറുത്തു പൊടിക്കുകയും ചെയ്താൽ മുമ്പുള്ളിടത്തോളവും അതിൻറെ അഞ്ചിലൊന്നധികവും കാണും.  കളായ ചമസി (ചണപ്പൊടി) മുക്കാലംശം കാണും.  ചെറുപയറും ഉഴുന്നും പൊടിച്ചാൽ അർദ്ധപാദാംശം (നാഴിക്കാഴക്കു വീതം) കുറയും.  ശൈംബങ്ങൾ (പൊട്ടിലിൽ വിളയുന്ന ധാന്യങ്ങൾ)ക്ക് അരങ്ങിയാൽ പകുതി അരികാണും.  മസുരം (പെരുഞ്ചണ്ണപ്പയറ്) അരങ്ങിയാൽ മൂന്നിലൊന്നു കുറയും.

ആമപിഷ്ടം (വേവാത്ത ഗോതമ്പം മുതലായതു), കല്മാഷം (ഉഴുന്നു മുതലായതു) എന്നിവ അരച്ചാൽ ഒന്നുക്കൊന്നരവീതം പെരുകം യാവകം ഉമി കളഞ്ഞ യവം) പൊടിച്ചാൽ ഇരട്ടിക്കും. പുലാകം (വെന്ത ചോറ്), പിഷ്ടം (അരി അരച്ചത്) ഇവയും ഇരട്ടിക്കും.

കോദ്രവം, വരക്, ഉദാരകം തെന, എന്നിവയുടെ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/163&oldid=153116" എന്ന താളിൽനിന്ന് ശേഖരിച്ചത്