താൾ:Koudilyande Arthasasthram 1935.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൪൯
അയ്‍മ്പത്താറാം പ്രകരണം മുപ്പത്താറാം അധ്യായം


വരെ രാജാവിന്റെ ജാതനക്ഷത്രം (ജന്മനക്ഷത്രം),പൗർണ്ണമാസി എന്നീ ദിവസങ്ങളിൽ വിട്ടയയ്ക്കേണ്ടതാണ്. സ്വതേ സദ്വൃത്തന്മാരും സംഗതിവശാൽ ദണ്ഡമനുഭവിക്കുന്നവരുമായവരെ സമയാനുബന്ധം ചെയ്യ്ച്ച് അവരുടെ കുറ്റത്തിനു തക്ക ദ്രവ്യം ദണ്ഡമായിട്ടു വസൂലാക്കേണ്ടതുമാണ്.

നാൾതോറുമോ പഞ്ചരാത്രം-
ത്തിങ്കലോ ബന്ധനസ്ഥതെ
വിടേണം പണിചെയ്യിച്ചോ,
ദണ്ഡിച്ചോ, സംഖ്യ വാങ്ങിയോ
നവീനരാജ്യലാഭത്തിൽ,
യുവരാജന്റെ വാഴ്ചയിൽ,
പുത്രജന്മത്തിലും ബന്ധ-
മോചനം ചെയ്യണം നൃപൻ.

കൗണ്ഡില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, നാഗരികപ്രണിധി എന്ന മുപ്പത്താറാമധ്യായം.


അധ്യക്ഷപ്രചാരം രണ്ടാമധികരണം കഴിഞ്ഞു.



"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/260&oldid=203884" എന്ന താളിൽനിന്ന് ശേഖരിച്ചത്