താൾ:Koudilyande Arthasasthram 1935.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

248

അധ്യക്ഷപ്രചാരം     രണ്ടാമധികരണം

ന്മാർ, ദണ്ഡവും ശാസ്ത്രവും കയ്യിലുള്ളവർ എന്നിങ്ങനെയുള്ള ആളുകളെ പിടിച്ചു വിസ്തരിച്ചു ദോഷമനുസരിച്ച് ദണ്ഡിക്കേണ്ടതാണ്.
അവാര്യനായ ഒരുവനെ വാരണംചെയ്കയോ വാര്യനായിട്ടുള്ളവനെ വാരണംചെയ്യാതിരിക്കുകയോ ചെയ്യുന്ന രക്ഷികൾക്കു മുൻപറഞ്ഞ അക്ഷണദണ്ഡത്തിന്റെ ഇരട്ടി ദണ്ഡം;ദാസിയായ സ്ത്രീയെ അധിമേഹനം ചെയ്യുന്ന (ബലാൽ ഗമിക്കുന്ന) രക്ഷികൾക്കു പൂർവ്വസാഹസം ദണ്ഡം;ദാസിയല്ലാത്തവളെ അധിമേഹനം ചെയ്യുന്നവർക്കു മദ്ധ്യമസാഹസം ദണ്ഡം; മറ്റൊരുവൻ ഭാര്യയാക്കിവെച്ചിട്ടുള്ളവളെ അധിമേഹനം ചെയ്യുന്നവർക്കു ഉത്തമസാഹസം ദണ്ഡം;കുലസ്ത്രീയെ അധിമേഹനം ചെയ്യുന്നവർക്കു വദം ദണ്ഡം
നഗരത്തിൽ ചേതനജീവികളെസ്സംബന്ധിച്ചോ അചേതനങ്ങളെസ്സംബന്ധിച്ചോ സംഭവിച്ച രാത്രിദോഷത്തെ രാജാവിനോടു പറയാതിരിക്കുന്ന നാഗരികനു ദോഷീനുരൂപമായിട്ടുള്ള ദണ്ഡം വിധിക്കണം.
ഉദകസ്ഥാനങ്ങൾ, മാർഗ്ഗങ്ങൾ, മൈതാനങ്ങൾ, ഛന്നപഥങ്ങൾ, വപ്രങ്ങൾ, പ്രാകാരങ്ങൾ, രക്ഷകൾ(പരിഖാദികൾ) എന്നിവയെ നോക്കുന്നത് നാഗരികൻ നിത്യവും ചെയ്യേണ്ടുന്ന കർമ്മമാകുന്നു.നഷ്ടങ്ങളും പ്രസ്‌മൃതങ്ങളും അപസൃതങ്ങ(സ്ഥാനത്തുനിന്നു തനിയെ പോയവ; ഗവാശ്വാദികൾ) ളുമായവയെ രക്ഷിക്കേണ്ടതും നാഗരികന്റെ കർമ്മമാകുന്നു.
ബന്ധനാഗരത്തിൽ കിടക്കുന്നവരിൽവച്ചു ബാലന്മാരും വൃദ്ധന്മാരും വ്യാധിതന്മാരും അനാഥന്മാരുമായ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/259&oldid=154073" എന്ന താളിൽനിന്ന് ശേഖരിച്ചത്