Jump to content

താൾ:Koudilyande Arthasasthram 1935.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അയമ്പത്താറാം പ്രകരണം മുപ്പത്താറാം അധ്യായം
(സഞ്ചാരനിരോധസൂചകമായ വാദ്യഘോഷണം) ചെയ്യേണ്ടതാകുന്നു. തുര്യശബ്ദം കേട്ടാൽ രാജഗൃഹത്തിന്റെ സമീപത്തിങ്കൽ സഞ്ചരിക്കുന്നവർക്കു ഒന്നേകാൽപ്പണം അക്ഷണതാഡനം (അകാലസഞ്ചാരദണ്ഡം);ഇതു രാത്രിയുടെ പ്രഥമയാമത്തെയും അന്ത്യയാമത്തെയും മാത്രം സംബന്ധിച്ചുള്ളതാണ്. മധ്യമയാമത്തിൽ രാജഗൃഹസമീപത്തിൽ സഞ്ചരിച്ചാൽ അതിലിരട്ടിയാണ് അക്ഷണതാണ്ഡനം. നഗരബഹിഭാഗത്തിങ്കലായാൽ ആദ്യം പറഞ്ഞതിന്റെ നാലിരട്ടിയാണ് ആ ദണ്ഡം. ശങ്കനീയമായ സ്ഥലത്തുവെച്ചും ശങ്കനീയമായ അടയാളം കണ്ടും കുറ്റക്കാരാനെന്ന സംശയത്തിൻന്മേൽ ഒരുവനെപ്പിടിച്ചാൽ അവനെ പരിശോധിക്കണം.
രാജകീയമായ കെട്ടിടങ്ങളിൽ അനുവാദം കീടാതെ കടന്നുചെല്ലുകയോ നഗരരക്ഷകളിൽ (മതിൽ,കൊത്തളം,മുതലായവയിൽ) കയറുകയോ ചെയ്താൽ മധ്യമസാഹസം ദണ്ഡം.
സൂതികാശ്രൂഷയ്ക്കു വേണ്ടിയോ, ചികിത്സയ്ക്കു വേണ്ടിയോ ,ശവനിർവഹരണത്തിന്നു വേണ്ടിയോ പോകുന്നവരേയും കയ്യിൽ വിളക്കോടുകൂടിപോകുന്നവരേയും നാഗരികതൂര്യം(നഗരവാസികൾ സംഘംച്ചേർന്നും ചെല്ലേണ്ടതിന്റെ അടയാളമായ വാദ്യം)കേട്ടു പോകുന്നവരേയും പ്രേക്ഷകൾ(കാഴ്ചകൾ) കാണ്മാൻ പോകുന്നവരേയും അഗ്നിദാഹം നിമിത്തമായിപ്പോയവരേയും മുദ്രകളോടു കൂടിപ്പോകുന്നവരേയും പിടിക്കാൻ പാടില്ല.

ചാരരാത്രികളിൽ (യഥേഷ്ടം സഞ്ചരിപ്പാൻ വിരോധമില്ലാത്ത ഉത്സവാദികളിലെ രാത്രികളിൽ)പ്രച്ഛന്നവേഷന്മാർ വിപരീതഃവേഷന്മാർ (പുരുഷവേഷം ധരിച്ച സ്ത്രീകളും സ്ത്രീവേഷം ധരിച്ച പുരുഷന്മാരും),പ്രവ്രജിത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/258&oldid=154072" എന്ന താളിൽനിന്ന് ശേഖരിച്ചത്