താൾ:Koudilyande Arthasasthram 1935.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാമധികരണം

മിജാതം (പുഴുനൂൽപ്പട്ടു) എന്നിവയ്ക്കും അജൈളക (ആട്ടുരോമംകൊണ്ടും ഏഴകത്തിൻ രോമംകൊണ്ടും നെയ്ത കരിമ്പടം)ത്തിനും വിലയുടെ പത്തിലൊന്നോ പതിനഞ്ചിലൊന്നോ ആണ് ശുൽക്കം.

    വസ്ത്രം, ചതുഷ്പദം, ദ്വിപദം, സൂത്രം(നൂല്),കാപ്പാസം,ഗന്ധദ്രവ്യം,ഭൈഷജ്യം(ഔഷധം), കാഷ്ഠം(മരം), വേണു, വൽക്കലം(മരവുരി), ചർമ്മം, മൃൽഭാണ്ഡം(മൺപാത്രം) എന്നിവയ്ക്കും ധാന്യസ്നേഹക്ഷാരലവണങ്ങൾക്കും മദ്യം, പക്വാന്നം മുതലായവയ്ക്കും വിലയുടെ ഇരുപതിലൊന്നോ ഇരുപത്തഞ്ചിലൊന്നോ ആണ് ശുൽക്കം.
    ശുൽക്കത്തിൽ അഞ്ചിലൊരുഭാഗം ദ്വാരത്തിങ്കൽ വച്ചു അന്തപാലൻ വസൂലാക്കണം. അതു അവയെക്കൊണ്ടുള്ള ദേശോപകാരമനുസരിച്ച് ആനുഗ്രാഹികമാക്കി സ്ഥാപിക്കുകയുമാകാം.
    ജാതിഭൂമികളിൽ (ഉൽപത്തിസ്ഥാനങ്ങളിൽ)വച്ചു പണ്യങ്ങളൊന്നും വിൽക്കുവാൻ പാടില്ല. ഖനികളിൽനിന്നു ധാതുക്കളോ പുണ്യങ്ങളോ വാങ്ങിയാൽ അറുനൂറുപണം ദണ്ഡം. പുഷ്പഫലവാടങ്ങളിൽനിന്നു പുഷ്പങ്ങളും ഫലങ്ങളും  വാങ്ങിയാൽ അയ്മ്പത്തിനാലുപണം ദണ്ഡം. ഷണ്ഡങ്ങളിൽ(തോട്ടങ്ങൾ)നിന്നു ശാകമോ മൂലമോ കന്ദമോ വാങ്ങിയാൽ കാൽകറെ  അയ്മ്പത്തിരണ്ടുപണം ദണ്ഡം. എല്ലാവക സസ്യങ്ങളും അവയുണ്ടാകുന്ന ക്ഷേത്രങ്ങളിൽനിന്നു വാങ്ങിയാൽ അയ്മ്പത്തിമൂന്നുപണം ദണ്ഡമുണ്ട്; എന്നാൽ നെല്ലു കളത്തിൽച്ചെന്നു വാങ്ങിയാൽ കൊള്ളുന്നവന്നു ഒരു പണവും വിൽക്കുന്നവന്നു ഒന്നരപ്പണവും സീതാത്യയം (സീതാസംബന്ധിയായ പിഴ) വിശേഷവിധിയായും ഉണ്ടു.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/195&oldid=153467" എന്ന താളിൽനിന്ന് ശേഖരിച്ചത്