ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൨൦
അധ‍്യക്ഷപ്രചാരം രണ്ടാമധികരണം
ലൊന്നു നെയ്യുംചേർത്തു കൊടുക്കുകയും , ഒരു പ്രസ്ഥം പാൽ കൊടുക്കുകയും വേണം.ഇതാണ് അതിനു ആറുമാസം വരെ ആഹാരം. അതിന്നു ശേഷം ഒാരോ പ്രസ്ഥം യവം,മാസംതോറും അരപ്രസ്ഥം വീതം അധികമാക്കിയിട്ടു,മൂന്നി വർഷംവരെ കൊടുക്കണം.പിന്നെ നാലുവർഷം തികയും വരെ ഒരു ദ്രോണം യവം കൊടുക്കണം.നാലു വർഷമോ അഞ്ചുവർഷമോ പ്രായമായാൽ കുതിര പൂർണ്ണപ്രമാണം ( വലുപ്പം തികഞ്ഞതു്) ആയി കർമ്മണ്യമായിപ്പരിണമിക്കും.
ഉത്തമാശ്വത്തിൻെറ മുഖം മുപ്പത്തിരണ്ടംഗുലം വലുപ്പമുണ്ടായിരിക്കും നീളം മുഖത്തിൻ