താൾ:Koudilyande Arthasasthram 1935.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


               ൨൧൯

നാല്പത്തേഴാം പ്രകരണം മുപ്പ്താം അധ്യയം

നീളമുള്ളതും,അശ്വങ്ങളുടെ നീളത്തിന്റെ ഇരട്ടി വിസ്താരമുള്ളതും,നാലുദിക്കിലേക്കം ദ്വാരങ്ങളോടും മധ്യത്തിങ്കൽ ഉപാവർത്തന (ഉരുളുവാനുള്ള സ്ഥലം)ത്തോടും കൂടിയതും ,പ്രഗ്രീവ(മുഖപ്പുര)മുള്ളതും, ദ്വാരങ്ങളുടെ ഇരുപുറങ്ങളിലും ഇരിക്കുവാനുള്ള ഫലകങ്ങളോട് കൂടിയതും വാനരൻ,മയൂരം,പൃഷതം(പുള്ളിമാൻ),നകുലം,ചകോരം,ശുകം,ശാരിക എന്നിവയാൽ അധിഷ്ഠിതവുമായിട്ട് അശ്വശാലയെനിർമ്മിപ്പിക്കണം.

           ഒാരോ അശ്വത്തിനും വേറെ വേറെ അതിന്റെ നീളമനുസരിച്ചു ചതുരശ്രമായിട്ടുള്ള ഒാരോ ശ്ലക്ഷ്ണഫലകം(മിനുത്തപലക) വിരിച്ചതും,തിന്മാനുള്ള സാധനം വെക്കുവാൻ പ്രത്യേകം കോഷ്ഠത്തോട്കൂടിയതും,മൂത്രപുരിഷങ്ങൾ ഒഴി

ഞ്ഞു പോകുന്നതിന്നു സൌകര്യമുള്ളതുമായി പ്രാങ്മുഖമോ ഉദങ്മുഖമോ ആയിട്ട് സ്ഥാനം നിർമ്മിക്കണം.അശ്വശാലയുടെ ദിഗ് വിഭാഗം(ഇന്ന ദിക്കിൽ വേണമെന്നു ള്ള വിഭാഗം)ശാനയ്ടെ വലിപ്പമനുസരിച്ചു കല്പിക്കുകയുമാകാം ബഡുവകൾ(പെൺ കുതിരകൾ)ക്കും വൃഷങ്ങൾ(ചവിട്ടുകുതിരകൾ)ക്കും കിശോരന്മാർക്കുമുള്ള സ്ഥാനങ്ങൾ ഏകാന്തങ്ങളിൽ(അന്യോന്യം കാണാത്ത സ്ഥലങ്ങളിൽ) ആയിരിക്കണം

       ബഡവ പ്രസവിച്ചാൽ അതിലന്നു മൂന്നു ദിവസം ഒാരോ പ്രസ്ഥം നൈ 

കുടിക്കുവാൻ കൊടുക്കണം;അതിന്നു മേൽ പത്തുദിവസം ഒാരോ പ്രസ്ഥം സക്തു (അരിപ്പൊടി)വും,പ്രതിപാനമായിട്ട് സ്നേഹം(എണ്ണയോ നെയ്യോ)ചേർത്ത ഒൗഷധ വും കൊടുക്കണം.അതിന്നു മേൽ വെന്ത ധാന്യവും,പച്ചപ്പുല്ലും,ഋതുവനുസരിച്ചുള്ള ആഹാരവും കൊടുക്കണം.

     കിശോരന്നു(കുതിരക്കുട്ടക്കു്)പ്രസവിച്ചു പത്തു ദിവസം കഴിഞ്ഞതിന്നു ശേഷം ഒരു കുടുബം സക്തു നാലി
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/230&oldid=153649" എന്ന താളിൽനിന്ന് ശേഖരിച്ചത്