താൾ:Koudilyande Arthasasthram 1935.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷ പ്രകാരം രണ്ടാമധികരണം

ഢൻ(ഹസ്തിനീസമാനദന്തൻ),മൽക്കുണൻ(കൊമ്പില്ലാത്തവൻ),വ്യാധിതൻ,ഗർഭിണി,ധേനുക(മുലകൊടുക്കുന്ന തള്ള)എന്നിങ്ങനെയുള്ള ആനകളെ പിടിക്കരുത്.ഏഴ് അരത്നി(ഹസ്തം)ഉയരം ഒമ്പത് അരത്നി നീളം,പത്ത് അരത്നി പരിണാഹം.യഥോക്തമായ പ്രമാണത്തോടുകൂടിയതും നാല്പതു വയസ്സു പ്രായമുള്ളതുമായ ഗജം ഉത്തമമാകുന്നു.മുപ്പതു വയസ്സു പ്രായമുള്ള മധ്യമം, ഇരുപത്തിയന്ചു വയസ്സു പ്രായമുള്ള അധമം. മധ്യമായ ഗജത്തിനും ഉത്തമത്തിനുളളതിൽ കാലാംശം കുറച്ചും , അധമതത്തിന് മധ്യമത്തിെന്റേതിൽ നിന്നും കാലാംശം കുറച്ചുമാണ് വിധാദാനം.

                       ആനക്ക്  എത്ര അരണി ഉയരമുണ്ടോ അത്ര ദ്രോണം അരിയാണ്  തീറ്റക്കു വേണ്ടതു.എണ്ണ അര ആഢകം,നൈ മൂന്നു പ്രസ്ഥം, തുപ്പു പത്തു പലം, മാംസം അയ്പതു പലം.പിണ്ഡാഹ്ളദനത്തിന് ഒരാഢകം രസമോ അതിലിരട്ടി ദധിയോ വേണം.ക്ഷാരം പത്തുപലം.പ്രതിപഠനത്തിന്നു ഒരാഢകം മദ്യമോ അതിലിരട്ടി പാലോ കൊടുക്കണം.മേൽത്തേക്കുവാൻ തൈലം ഒരു പ്രസ്ഥം, തലയിൽത്തേക്കുവാൻ തൈലം അതിന്റെ എട്ടിലൊന്നു (അർദ്ധകുഡുബം) ഗജശാലയിൽ വിളക്കുവയ്ക്കുവാനും തൈലം അർദ്ധകുടുംബം തന്നെ.കൂടാതെ യവസം രണ്ടു ഭാരവും ,ശഷ്പം(ബാലതൃണം)രണ്ടേകാൽ ഭാരവും,ശുഷ്കതൃണം രണ്ടര ഭാരവും കൊടുക്കണം.കഡംഗരം(ഇല,തളിര് മുതലായതു) ഇത്രയെന്നു നിയമമില്ല.
           എട്ടു അരണി ഉയരമുള്ള ഗജത്തെ അത്യരാളമെന്നു പറയുന്നു.അതിനുള്ള ഭോജനം ഏഴരത്നി ഉയരമുള്ളതിനു പറഞ്ഞതുപോലെത്തന്നെയാകുന്നു.ആറര
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/239&oldid=153583" എന്ന താളിൽനിന്ന് ശേഖരിച്ചത്