താൾ:Koudilyande Arthasasthram 1935.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൭

അധ്യക്ഷപ്രചാരം രണ്ടാമധികരണം

വെള്ളിപ്പണ്ടങ്ങളും തേഞ്ഞു തൂക്കം കുറയും; അവയ്ക്കു അവരുഗ്ണം (മുറിവ്) വരികയുമില്ല.

    സംയൂഹങ്ങൾ മേൽപ്രകാരം ഭഗ്നമാകയോ ഖണ്ഡമാകയോ ഘൃഷ്ടമാകയോ ചെയ്താൽ അവയുടെ തൂക്കം എത്രയെന്നു തത്സദൃശമായ മറ്റൊരു പണ്ടം തൂക്കിനോക്കി അനുമിക്കണം. അവലേപ്യങ്ങളിൽ എത്രയാണോ മുറിച്ചെടുത്തത് അത്ര അംശം പിന്നെയും മുരിച്ചെടുത്തു തൂക്കമറിയണം. വിരൂപങ്ങളായിത്തീർന്ന പണ്ടങ്ങൾ വളരെ പ്രാവശ്യം കാച്ചി വെള്ളത്തിൽ മുക്കണം.
         അവക്ഷേപം (കയ്യടക്കം), പ്രതിമാനം (അപദ്രവ്യം ചേർക്കൽ), അഗ്നി (തീ), ഗണ്ഡിക (പലക), ഭണ്ഡിക (കരുപ്പാത്രം), അധികരണി (പാത്രം), പിഞ്ചരം (പീലി), സൂത്രം (തുലസ്സു ചരട്), ചേലം (വസ്ത്രം), വോല്ലനം (മനോവ്യക്ഷേപണം), ശിരസ്സ്, ഉത്സംഗം (മടി), മക്ഷിക (ഈച്ച), സ്വകായേക്ഷ (സ്വദേഹം നോക്കൽ), ദൃതി (തോൽത്തുരുത്തി), ഉദകശരാവം, അഗ്നിഷ്ടം (നെരിപ്പൊട്), എന്നിവ പൊൻപണിക്കാരുടെ കാചം (ഹരണോപായം) ആണെന്നരിയണം.
              വെള്ളിപ്പണ്ടങ്ങളിൽ വിസ്രം (ഈയത്തിന്റെ ഗന്ധമുള്ളത്), മലഗ്രാഹി (മാറ്റേറിയത്) , പരുഷം, പ്രസ്തീനം (കടുത്തത്), വിവർണ്ണം എന്നിങ്ങനെയുള്ളവ ദുഷ്ടമാണെന്നു മനസ്സിലാക്കണം.
          ഏവം പണ്ടങ്ങൾ പുതുതും
          പഴതും മാറ്റുകെട്ടതും
          പരീക്ഷിച്ചീടണം, തക്ക 
          ദണ്ഡവും നിശ്ചയിക്കണം.

കൗടില്യന്റെ അർതശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, വിശിഖയിൽ സൊവർണ്ണിക പ്രചാരമെന്ന പതിന്നാലാമധ്യായം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/159&oldid=153020" എന്ന താളിൽനിന്ന് ശേഖരിച്ചത്