താൾ:Koudilyande Arthasasthram 1935.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൫

മുപ്പത്തിമൂന്നാം പ്രകരണം         പതിനഞ്ചാം അധ്യായം
 ഘാണപിണ്യാകുമോ ( വരട്ടുപിണ്ണാക്കു ) , പത്താഢകമ കണകുണ്ഡകുമോ ( മുറിയരിയും തവിടും കൂടിയതു) കൂടി കാളകൾക്കു കോടുക്കണം.  മഹിഷങ്ങൾക്കും ഒട്ടകങ്ങൾക്കും മേൽച്ചൊന്നതുതന്നെ ഇരട്ടി കൊടുക്കണം. കഴുതക്കും പുള്ളിമാനിന്നും രോഹിതകമെന്ന മാനിന്നും അതുതന്നെ അര ദ്രോണം. ഏണം, കുരംഗം എന്നീ മാനുകൾക്കു ഓരോ ആഢകം. ആട്, ഏളകം ( ഏഴകം ),വരാഹം എന്നിവയ്ക്ക്  അര ആഢകം. കണകുണ്ഡകം ഇരട്ടിയുമാകാം.  ശ്വാക്കൾക്കു തീറ്റ ഒരിടങ്ങഴി ചോറ്. ഹംസം, ക്രൗഞ്ചം, മയിൽ എന്നിവയ്ക്കു ടോറ് അര ഇടങ്ങഴി, ശേഷമുള്ള മൃഗങ്ങൾക്കും പശുക്കൾക്കും പക്ഷികൾക്കും വ്യാളങ്ങൾക്കും ഏകഭക്തം ( ഒരു ദിവസത്തെ തീറ്റ) കൊടുത്തു നോക്കി ഇത്ര വേണമെന്നനുമിക്കണം.  കരി, ഉമി എന്നിവ ലോഹപ്പണിക്കും ഭിത്തിയുടെ ലോപ്യ ( തേപ്പ്) ത്തിന്നും കൊടുത്തയയ്ക്കണം.  കണിക ( കുറ്റരി) ദാസമാർക്കും കർമ്മകരന്മാർക്കും സൂപകരന്മാർക്കും ചോറിന്നുപകരംകോടുക്കണം. പിന്നെയും ശേഷിക്കുന്ന കുറ്റരി ഔദനിക ( അരിവെപ്പുകാർ) ന്മാർക്കും ആപൂപികന്മാ ( അപ്പപ്പണിക്കാർ) ക്കും കൊടുക്കണം.  തുലാമാനഭാണ്ഡ (തുക്കാനും അളക്കാനുമുള്ള സാധനം ), രോചനി ( തിരികല്ല്),ദൃഷത്ത് (അമ്മിയും കഴയും), മുസലും, ഉലൂഖലം, കുട്ടകയന്ത്രം ( കുന്താണി) , രോചകയന്ത്രം ( ആട്ടുകല്ല്),  പത്രകം(ചുരവ), ശൂർപ്പം(മുറം), ചാലനിക (ചല്ലട), കണ്ടാലി( കൊട്ട), പിടകം (പെട്ടി),സംമാർജ്ജനി (ചൂല്) എന്നിവയാണു കോഷ്ഠാഗാരാധയക്ഷൻ ശേഖരിക്കേണ്ടുന്ന ഉപകരണങ്ങൾ. മാർജ്ജകന്മാർ( നിലമടിക്കുന്നവർ), രക്ഷകന്മാർ,
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/166&oldid=153340" എന്ന താളിൽനിന്ന് ശേഖരിച്ചത്