താൾ:Koudilyande Arthasasthram 1935.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                                ൨൧൨

അധ്യക്ഷപ്രചാരം രണ്ടാമധികാരം ഗ്രം,നഷ്ടം,,വിനഷ്ടം,ക്ഷീരഘൃതസഞ്ജാതം എന്നിവയെ മേൽനോട്ടം ചെയ്യണം.

                      ഗോപാലകൻ,പ്ണ്ഡാരകൻ(എരുമമേയ്കുന്നവൻ),ദോഹകൻ(പാൽകറക്കുന്നവൻ),മന്ഥകൻ(തയിർകടയുന്നവൻ),ലുബ്ധകൻ(ദുഷ്ടമൃഗങ്ങളെ അകറ്റുന്നവൻ)എന്നിവർ ഹിരണ്യഭൂതന്മാർ (പണം വേതന്ായിട്ടുള്ളവർ)ആയിട്ട് നൂറുനൂറു ധേനുക്കളെ (കറക്കുന്ന ഗോക്കളെ)രക്ഷിക്കണം.ക്ഷീരവും ഘൃതവും വേതനമായി നിശ്ചയിച്ചാൽ അവർ വത്സന്മാരെക്കൊന്നുകളയും.ഇങ്ങനെ വേതനോപഗ്രാഹികം(വേതനംകൊടുത്തു ഗോക്കളെ നോക്കിക്കൽ.)
                             ജരൽഗു(വൃദ്ധപശു),ധേനു,ഗർഭിണി,പഷ്ഠൌഹി(കൂറ്റനെ തേടുന്ന പശു),വത്സതരി(കുടിവറ്റിയ കുട്ടി) എന്നിവയെ സമവിഭാഗമായിട്ടു നൂറെണ്ണം ഒരുവൻ പാലിക്കണം.അതിന്നവൻ എട്ടു വാരകം നെയ്യും,ഒരുപണം പുശ്ചവും(വാലെണ്ണിക്കൊടുക്കുന്ന പണം),അങ്കചർമ്മവും(അടയാളവുമുള്ള തോല്)

പ്രതിവർഷം രാജാവിന്നു കൊടുക്കണം.ഇങ്ങനെ കരപ്രതികരം(കരം വാങ്ങി ഗോക്കളെ നോക്കിക്കൽ).

                              വ്യാധിത,ന്യംഗ,അനന്യദ്രോഹി(പരിചയപ്പെട്ടവനൊഴികെ അന്യനു കറുപ്പാൻ കഴിയാത്തത്),ദുർദ്ദോഹ(കറുപ്പാൻ ചടക്കമുള്ളത്),പുത്രഘ്നി(മക്കൾ വാഴാത്തത്) എന്നിങ്ങനെയുള്ള ഗോക്കളെ സമവിഭാഗമായിട്ട് നൂറെണ്ണം വീതം ഓരോരുത്തർ പാലിക്കുകയും,അതിൽനിന്നു ലഭിക്കുന്നതിന്റെ ഭാഗം രാജാവിന്നു നൽകുകയും വേണം.ഇങ്ങനെ ഭഗ്നോത്സൃഷ്ടകം(ഉപയോഗമില്ലാതെ തള്ളിയത്).
 പരസൈന്യത്തിൽനിന്നും അടവിയിൽനിന്നുമുള്ള ഭയത്താൽ രാജകീയപശുക്കളുടെ കൂട്ടത്തിൽ പ്രവേശിപ്പിച്ച
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/223&oldid=151757" എന്ന താളിൽനിന്ന് ശേഖരിച്ചത്