താൾ:Koudilyande Arthasasthram 1935.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൩ നാല്പത്താറാംപ്രകരണം ഇരുപത്തൊമ്പതാം അദ്ധ്യായം ഗോക്കളെ നോക്കുന്നതിന് പാലനധർമ്മമനുസരിച്ചു കൂടികൾ രാജാവിന്നു അവയിൽന്ന്നുള്ള ആശയത്തിന്റെ പത്തിലൊരു ഭാഗം നൽകണം. ഇങ്ങനെ ഭാഗാനുപ്രവിഷ്ടകം(ഭാഗത്തിന്നു പരിപാലിക്കൽ)

വത്സന്മാർ,വത്സതരന്മാർ,ദമ്യങ്ങൾ(പൂട്ടുവാൻതക്കവ),വാഹികൾ(ഭാരംവഹിക്കുന്നവ),വൃഷങ്ങൾ(കൂറ്റന്മാർ),ഉക്ഷാക്കൾ(മുത്തനെരുതുകൾ) എന്നിങ്ങനെ കാളകൾ‌;യുഗവാഹനശകടവഹങ്ങൾ(നുകവും വാഹനവും വണ്ടിയും വലിക്കുന്നവ),വൃഷഭങ്ങൾ(മണിപ്പോത്തുകൾ),സുനാമഹിഷങ്ങൾ(മാംസമാത്രോപയോഗികളായ പോത്തുകൾ),പൃഷ്ഠസ്കന്ധവാഹികൾ എന്നിങ്ങനെ മഹിഷങ്ങൾ;വത്സിക,വത്സതരി,പഷ്ഠൌഹി,ഗർഭിണി,ധേനു,​​​അപ്രജാത(പെറ്റിട്ടില്ലാത്തതു്),വന്ധ്യ എന്നിങ്ങനെ പശുക്കളും എരുമകളും.അവ പെറ്റുണ്ടാകുന്ന വത്സന്മാരും വത്സികളും,പെറ്റിട്ടു ഒരു മാസമോ രണ്ടു മാസമോ പ്രായമാകുന്ന കാലത്തു് ഉപജങ്ങളെന്നു പറയപ്പെടുന്നു.അക്കാലത്ത് അവയെ അങ്കനം ചെയ്യണം (ചൂടുവച്ച് അടയാളപ്പെടുത്തണം).കൂട്ടത്തിൽ കൂടി ഒന്നുരണ്ടുമാസം പര്യഷിതങ്ങളായ അന്യപശുക്കളേയും അങ്കനംചെയ്യണം..അങ്കം(ചൂടുവച്ച അടയാളം),ചിഹ്നം(സഹജമായ അടയാളം),,വർണ്ണം,ശൃഗാന്തരം(കൊമ്പുകളുടെ ഇടയകലം)എന്നിവയാണ് ഗോക്കളുടെ ലക്ഷണം.ഈ ലക്ഷണങ്ങളോടുകൂടി അധ്യക്ഷൻ ഉപജങ്ങളുടെ വിവരം നിബന്ധപുസ്തകത്തിൽ എഴുതണം.ഇങ്ങനെ വ്രജപർയ്യഗ്രം(വ്രജഗണനം)

                                 ചോരന്മാർ കൊണ്ടുപോയത്,അന്യയുഥത്തിൽ പ്രവേശിച്ചതു്,അവലീനം(കൂട്ടംതെറ്റി കാണാതായത്)എന്നിവ നഷ്ടം.

.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/224&oldid=151592" എന്ന താളിൽനിന്ന് ശേഖരിച്ചത്