താൾ:Koudilyande Arthasasthram 1935.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാമധികരണം

   ചേറ,വിഷമസ്ഥലം എന്നിവയിൽ വീണോ വ്യാധിജരകൾ കൊണ്ടോ ജലാശയത്തിൽ വീണൊ ആഹാരദോഷം കൊണ്ടോ മൃതമായതും വൃക്ഷം,നദീതടം ഇവ വീണോ മരക്കൊമ്പു തട്ടിയോ പാറയടിച്ചോ മൃതിപ്പെട്ടതും ഈശോനൻ(ഇടിത്തീ),വ്യാളങ്ങൾ,സർപ്പം,മുതല എന്നിവ നിമിത്തമായൊ കാട്ടുതീയിൽ വെന്തൊ അപായപ്പെട്ടതുമാണ് വിനഷ്ടം.പാലകന്മാരുടെ പ്രമാദം കൊണ്ട് വിനഷ്ടമായാൽ അവർ നഷ്ടം കൊടുക്കേണ്ടതാണ്.
    ഇങ്ങനെ ഗോക്കളുടെ രൂപാഗ്രം(എണ്ണം)അറിയണം.
   ഗോക്കളെ സ്വയമായി കൊല്ലിക്കുന്നവനും,കക്കുന്നവനും,കളവു ചെയ്യിക്കുന്നവനും വധ്യനാകുന്നു.

പരപശുക്കൾക്ക് രാജപശുക്കളുടെ അങ്കമിട്ട് രൂപത്തെ പരിവർത്തനം ചെയ്യുന്നവൻ പൂർവ്വസാഹസദണ്ഡം അടയ്ക്കണം. സ്വദേശീയ പശുക്കളിൽവച്ച് ചോരഹൃതമായതിനെ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/225&oldid=151701" എന്ന താളിൽനിന്ന് ശേഖരിച്ചത്