താൾ:Koudilyande Arthasasthram 1935.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                                ൧൯൪

അധ്യക്ഷപ്രചാരം രണ്ടാമധികരണം.

ടിയിൽ കൊഴിഞ്ഞുവീണ ധാന്യം) ഉഞ്ഛവൃത്തികൾ (പെറുക്കിയ നെന്മണികൊണ്ടുപജീവിക്കുന്ന താപസന്മാർ)ക്കും കൊണ്ടുപോകാം. കാലം തെറ്റാതെ സസ്യാദി വിളഞ്ഞതു കടത്തണം: കണ്ടത്തിൽ നിർത്തൊലാ വിദ്വാ-നൊരു വയ്ക്കോലു പോലുമേ. നെൽക്കുണ്ടകളുയർത്തീട്ടോ കൂമ്പിച്ചിട്ടോ ചമയ്ക്കണം. തമ്മിൽത്തമ്മിൽത്തൊടാതെയും മുകളിൽ കനമേറ്റിയും. കളത്തിൽക്കുണ്ട തീർക്കേണം മണ്ഡലത്തിന്നു ചുററുമായ്: തീയൊഴിച്ചും നിർകലർന്നും ഭൃത്യരും പെരുമാറണം. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, സീതാധ്യക്ഷൻ എന്ന ഇരുപത്തിനാലാമധ്യായം

                 ഇരുപത്തഞ്ചാം അധ്യായം
                നാൽപ്പത്തിരണ്ടാം പ്രകരണം.
                  സുരാധ്യക്ഷൻ.
സുരാധ്യക്ഷൻ സുര, കിണ്വം എന്നിവയുടെ വ്യവഹാരങ്ങളെ, തദ്വിഷയത്തിൽ നിപുണൻമാരായ ആളുക

 • മണ്ഡലം=സ്തംബധാന്യങ്ങൾ ചവുട്ടിച്ചുമെതിക്കുവാൻ കാലകളെ വട്ടത്തിൽ നടത്തുന്ന ചാല്, കാളച്ചാല്.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/205&oldid=153581" എന്ന താളിൽനിന്ന് ശേഖരിച്ചത്