താൾ:Koudilyande Arthasasthram 1935.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അഞ്ചാം അധ്യായം.

ഇരുപത്തിമൂന്നാം പ്രകരണം.
സന്നിധാതൃനിചയകർമ്മം.


സന്നിധാതാവു കോശഗൃഹവും, പണ്യഗൃഹവും, കോഷ്ഠാഗാരവും, കപ്യഗൃഹവും,ആയുധാഗാരവും,ബന്ധനാഗാരവും, പണിയിക്കണം.

ചതുരശ്രകാരമായിട്ടുള്ള ഒരു വാപി വെള്ളത്തിന്റെ നനവു തുടങ്ങാത്തേടത്തോളം ആഴത്തിൽ കുഴിപ്പി ച്ചു്,, തടിച്ച ശിലകളെക്കൊണ്ടു ഇരുപാർശ്വങ്ങളും അടിയും പടുത്ത്, അതിൽ കാതലുള്ള മരംകൊണ്ടു ഭൂമിസമമായും മൂന്നു നിലകളോടും അനേകം മുറികളോടും കൂടിയും ദേശ(മുകളിലെ നില)വും സ്ഥാന (നടുവിലെ നില) വും തല (അടിയിലെ നില)വും കുട്ടിമമായിപ്പടുത്തും ഏകദ്വാരമായും യന്ത്രഘടിതമായ സോപാനത്തോടും ദേവതാപ്രതിമ കൊത്തിയ പിധാനദ്വാരത്തോടുംകൂടിയും ഒരു ഭൂമിഗൃഹം പണിയിക്കണം. അതിന്റെ ഉപരിഭാഗത്തു് ഇരു ഭാഗങ്ങളും അടച്ചു പ്രഗ്രീവ (മുഖപ്പുര)യോടുകൂടിയും ഭാണ്ഡവാഹിനിക(കലവറമുറികൾ)ളാൽ ചുററപ്പെട്ടിരിക്കുന്നതായിട്ടു ഇഷ്ടകകൊണ്ടു കോശഗൃഹം പണിയിക്കണം. അല്ലെങ്കിൽ ഉയർത്തി പ്രസാദമാക്കിയും കോശഗൃഹം നിർമ്മിക്കാം.

ഇതിന്നു പുറമേ, ജനപദാന്തത്തിൽ ആപൽകാലത്തെ ഉപയോഗത്തിന്നായിട്ട് അഭിത്യക്തപുരുഷന്മാ (മരണശിക്ഷ വിധിക്കപ്പെട്ട ആളുകൾ)രെക്കൊണ്ടു ധ്രുവനിധി എന്ന കോശഗൃഹവും ഉണ്ടാക്കിക്കണം.

പക്വേഷ്ടകകൾകൊണ്ടു സ്തംഭങ്ങളുണ്ടാക്കി, നാലുശാലകളോടും ഒരു ദ്വാരത്തോടും അനേകം സ്ഥാനതലങ്ങളോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/98&oldid=203838" എന്ന താളിൽനിന്ന് ശേഖരിച്ചത്