അധ്യക്ഷപ്രചാരം | രണ്ടാമധികരണം |
നൈ, സ്നേഹം, ധാന്യം, ക്ഷാരം, ലവണം,ഭൈഷജ്യം, ശുഷ്കശാകം, യവസം, വല്ലൂരം (ശുഷ്കമാംസം),തൃടനം, കാഷ്ഠം (വിറകു),ലോഹം, ചർമ്മം, അംഗാരം,സ്നായു,(നാര്), വിഷം, വിഷാണം, വേണു, വ്വക്കലം സാരാദാരു (കാതൽമരം), പ്രഹരണം (ആയുധം), ആവരണം. അശ്മം എന്നിവ. അനേകവർഷത്തെ ഉപയോഗത്തിന്നുവേണ്ടതു ദുർഗ്ഗത്തിൽ ശേഖരിച്ചുവക്കണം. അവയിൽ നിന്നു പഴയതെടുത്തു പുതിയതു പകരം വെച്ചുകൊണ്ടിരിക്കുകയും വേണം.
ഹസ്ത്യശ്വരഥപദാതികളെ അനേകം മുഖ്യന്മാരുടെ കീഴിലായിട്ടു കോട്ടയിൽ നിറുത്തണം. അനേകം മുഖ്യന്മാരുടെ കീഴിലായാൽ അവർ പരസ്പരം ഭയപ്പെടുകനിമിത്തം പരോപജാപത്തിൽ പെടുകയില്ല.
ഇപ്പറഞ്ഞ ദുർഗ്ഗസംസ്ക്കാരംകൊണ്ടു തന്നെ അന്തപാലദുർഗ്ഗങ്ങളുടെ സംസ്ക്കാരവും പറഞ്ഞുകഴിഞ്ഞു.
നാട്ടിനും നഗരത്തിന്നും
നാശം ചെയ്യുന്ന ധൂർത്തരെ
നാട്ടിൽ നിർത്താതെയററത്തെ
യ്ക്കാട്ടിക്കെട്ടിക്കണം കരം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.