താൾ:Koudilyande Arthasasthram 1935.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൭
ഇരുപത്തഞ്ചാം പ്രകരണം ഏഴാം അധ്യായംഅപ്രകാരമുള്ള അധ്യക്ഷന്മാർക്ക് ക്രമത്തി, അവരെ ക്കൊണ്ടുള്ള അർത്ഥനാശം എത്രയോ അതിന്റെ ഇരട്ടിയാണു ദണ്ഢമെന്നു മനുശിഷ്യന്മാർ പറയുന്നു; എല്ലാ ദോഷങ്ങളിലും എട്ടിരട്ടി ദണ്ഡമെന്നു പരാശരശിഷ്യന്മാർ; പത്തിരട്ടിയെന്നു ബൃഹസ്പതിശിഷ്യന്മാർ; ഇരുപതിരട്ടിയെന്നും ശൂക്രശിഷ്യന്മർ; അപരാധത്തിന്നു തക്കവിധമെന്നു കൌടില്യമതം.

ഗാണനിക്യങ്ങൾ (ഗണനാധികൃതന്മാരുടെ സമൂഹങ്ങൾ) ആഷാഢമാസത്തിൽ അക്ഷപടലത്തിൽ എത്തണം. മുദ്രവച്ച പുസ്തകഭാണ്ഡത്തോടും നീവിയോടുംകൂടി ആഗതരായ അവർ ഒരേടത്തു' ഒത്തുചെന്നു സംഭാഷണം ചെയ്യുന്നതിനെ നിരോധിക്കണം. ആയം,വ്യയം,നീവി എന്നിവയുടെ അഗ്രങ്ങൾ (ആകത്തുകകൾ) ആദ്യം കേട്ടറിഞ്ഞു നീവീദ്രവ്യം അടപ്പിക്കണം. നീവിയുടെ അന്തവണ്ണ (വിവരം കാണിക്കുന്ന പുസ്തകം) ത്തിൽ വാക്കാൽ പറഞ്ഞ ആയത്തിന്റെ അഗ്രത്തേക്കാൾ കുറവായോ വല്ലതും കാണുന്നപക്ഷം അതിന്റെ എട്ടിരട്ടി ദ്രവ്യം അധ്യക്ഷനെക്കൊണ്ടു കെട്ടിക്കണം; നേരെ മറിച്ചാണെങ്കിൽ അതു അധ്യക്ഷന്നുതന്നെ നൽകണം. നിശ്ചിതകാലത്തു വരാതിരിക്കയോ, പുസ്തകവും നീവിയും കൊണ്ടുവരാതിരിക്കയോ ചെയ്യുന്നവർക്ക് അവരടയ്ക്കേണ്ടും നീവിയുടെ ദശബന്ധം (പത്തിരട്ടി) ദണ്ഡമാകുന്നു. കാർമ്മികൻ വന്ന സമയത്തു കാരണികൻ (ഗണനാധികൃതൻ) പരിശോധനയ്ക്ക്' ഒരുങ്ങാതിരുന്നാൽ അവന്നു പൂർവ്വസഹസദണ്ഡം; വിപരീതമായാൽ കാർമ്മികന്നു ആ ദണ്ഡംതന്നെ ഇരട്ടി. മേൽപ്രകാരം പരിശോധിക്കപ്പെട്ട കടനക്കിനെ, മഹാമാത്രന്മാരെല്ലാവരും ഒത്തുചേർന്നു പ്രചാരസമ (അധ്യക്ഷനോ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/108&oldid=203900" എന്ന താളിൽനിന്ന് ശേഖരിച്ചത്