Jump to content

താൾ:Koudilyande Arthasasthram 1935.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൨


അധ്യക്ഷപ്രചാരം രണ്ടാമധികരണം വഹാരികമായ ദ്രോണം ; നൂറ്റി എഴുപത്തഞ്ചുപലം കൊളളുന്നതു് ഭാജനീമായ ദ്രോണം നൂറ്റി അറപത്തി രണ്ടര പലം കൊളളുന്നതു് അന്തഃപുരഭാജനീയം. അവയിൽ നാലിലൊന്നുവീതം കൊളളുന്നവയാണ് ആഢകം,കൂഡബം (നാഴി) എന്നിവ പതിനാറു ദ്രോണംകൂടിയതു വാരി ; ഇരുപതു ദ്രോണംകൂടിയതു കുംഭം ; പത്തു കുംഭം കൂടിയതു വഹം. മാനം(അളവുതാപ്പു)ശുഷ്കവും സാരവുമായ മരം കൊണ്ടാക്കിയതും , സമവും (കടയും തലയും ഒപ്പമായതു), അളന്ന സാധനത്തിന്റെ നാലിലൊരുഭാഗം ശിഖയോടുകൂടിയോ നിർമ്മിച്ചതുമായിരിക്കണം. രസത്തിൻെറ (നൈ,എണ്ണ മുതലായതിൻെറ) അളവിന്നു അന്തഃശിഖമായ താപ്പുതന്നെ വേണം. സുര, പുഷ്പം,ഫലം,തുഷം,അംഗാരം,സുധ (കുമ്മായം) എന്നിവയ്ക്കു ശിഖാമാനം (നിറപ്പ് ) മേൽച്ചൊന്നതിൻെറ ഇരുമടങ്ങു വച്ചു കൊടുക്കണം. ദ്രോണമെന്ന താപ്പിന്നു വില ഒന്നേകാൽപ്പണം ; ആഢകത്തിനു മുക്കാൽപണം; പ്രസ്ഥത്തിനു ആറുമാഷകം ; കഡുബത്തിനു ഒരു മാഷകം രസാദികൾ അളക്കുവാനുളള താപ്പുകൾക്കു ഇവയുടെ ഇരട്ടിയാണ് വില.

പ്രതിമാനത്തിന്നു (തൂക്കുവാനുളള പടികൾക്കു ) എല്ലാറ്റിന്നുംകൂടി വില ഇരുപതു പണം.അതിൻെറ മൂന്നിലൊന്നാണ് തുലാക്കോലിന്നു വില.

നന്നാലുമാസം കൂടുമ്പോൾ തുലാപ്രതിമാനങ്ങൾക്കു

  • ദ്രോണത്തിൻെറ നാലിലൊന്ന് ആഢകം, ആഢകത്തിൻെറ നാലിലൊന്ന് പ്രസ്ഥം,പ്രസ്ഥത്തിൻെറ നാലിലൊന്ന് കഡുബം എന്നു സാരം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/183&oldid=153434" എന്ന താളിൽനിന്ന് ശേഖരിച്ചത്