താൾ:Koudilyande Arthasasthram 1935.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തെട്ടാം പ്രകരണം ഇരുപതാം അധ്യായം

പ്രതിവേധനം (പരിശോധന) ചെയ്യിക്കണം. പ്രതിവേധനം ചെയ്യിക്കാഞ്ഞാൽ ഇരുപത്തേഴേകാൽപണം ദണ്ഡം. പ്രാധിവേധനികമായിട്ട് ദിവസന്തോറും ഓരോ കാകണി പൗതവാധ്യക്ഷ്യന്നു കൊടുക്കണം.

നെയ്യിനു മുപ്പത്തിരണ്ടിലൊരു ഭാഗം തപ്തവ്യാജി(ഉരുക്കുവാശി);എണ്ണയ്ക്കു അറുപത്തിനാലിലൊരു ഭാഗം വാശി. ദ്രവപദാർത്ഥങ്ങൾക്കൊക്കെയും അയ്മ്പതിലൊരു ഭാഗം മാനസ്രാവവും (വാർച്ച) കൊടുക്കണം.
കുഡുബാർദ്ധം (ഉരി),കുഡുബച‍തുർഭാഗം (ഒഴക്ക്), കുഡുബാഷ്ടഭാഗം (ആഴക്ക്) എന്നീ താപ്പുകളും ഉണ്ടാക്കിക്കണം.
     എൺപത്തിനാലു കുഡബം
     വാരകം നെയ്യളപ്പതിൽ
     എണ്ണയ്ക്കറുപതും നാലും-
     പാദം ഘടിക രണ്ടിനും.
കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന 

രണ്ടാമധികരണത്തിൽ, തുലാമാനപൊതുവമെന്ന പത്തൊമ്പതാമധ്യായം.

     ഇരുപതാം അധ്യായം 
     മുപ്പത്തെട്ടാം പ്രകരണം 
     ദേശകാലമാനം.
മാനാധ്യക്ഷൻ ദേശകാലങ്ങളുടെ (ഭൂമിയുടെയും സമയത്തിന്റെയും) മാനത്തെ അറിയണം.
എട്ട് പരമാണുക്കൾ രഥചക്രവിപ്രട്ട് (തേർചക്രത്തിൽ നിന്നു ചിതറുന്ന പൊടി) ; അവയെട്ടുകൂടിയതു ലി
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/184&oldid=153385" എന്ന താളിൽനിന്ന് ശേഖരിച്ചത്