താൾ:Koudilyande Arthasasthram 1935.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തിരണ്ടാം പ്രകരണം ഇരുപത്തഞ്ചാം അധ്യായം

നാല്പാമരത്തൊലി ഇവയുടെ കഷായത്തിൽ കടശർക്കരയിട്ടു വറ്റിച്ച് ഉണക്കിപ്പൊടിച്ച പാച്ചൊറ്റിത്തൊലി, കൊടുവേലിക്കിഴങ്ങ്, വിഴാലരി, പാടക്കിഴങ്ങ്, മുത്തങ്ങ, കലിംഗയവം (കുടകപ്പാലയരി), മരമഞ്ഞത്തൊലി, ഇന്ദീവരം (കരിങ്കൂവളക്കിഴങ്ങ്), ശതപുഷ്പ (ശതകുപ്പ), അപാമാർഗ്ഗം (കടലാടിവേര്), സപ്തപർണ്ണം (ഏഴിലമ്പാലത്തൊലി), നിംബം (വേപ്പിൻതൊലി), ആസ്ഫോതം (എരുക്കിൻവേര്) ഇവയുടെ കൽക്കം കണ്ടശ്ശർക്കരപ്പൊടിയുടെ പകുതിവീതം ചേർത്ത് അരച്ചുണക്കി പൊടിച്ച് ആ പൊടി നഖമകപ്പട ഒരു മുഷ്ടി (ഒരു പിടി) ഒരു കുടം സുരയിലിട്ടാൽ അത് രാജയോഗ്യമാകും വണ്ണം തെളിയും. ഇങ്ങനെ തെളിയിച്ച ഒരു കുടം സുരയിൽ രസവൃദ്ധിക്കായിട്ടു അഞ്ചു പലം നീർകണ്ടിശ്ശർക്കര ചേർക്കുകയും വേണം.

കുടുംബികൾക്കു കൃത്യങ്ങളിലെ (വിവാഹാദി കൃത്യങ്ങൾ) ആവശ്യത്തിനു ശ്വേതസുരയും, ഔഷധാർത്ഥം അരിഷ്ടം മുതലായതും ഉണ്ടാക്കുവാൻ അനുവാദം ലഭിക്കുന്നതാണ്.


ഉത്സവങ്ങൾ, സമാജങ്ങൾ, യാത്രകൾ (ദേവോത്സവങ്ങൾ) എന്നിവയിൽ നാലുദിവസം സൗരികം (സുരാദിനം) ആയിട്ടു അനുവദിക്കേണ്ടതാണ്. എന്നാൽ ആ ദിവസങ്ങളിലും അനുവാദം കൂടാതെ കുടിക്കുന്ന കർമ്മകരന്മാരോടു പ്രവഹണം (ഉത്സവസമാപ്തി) വരെ ഓരോ ദിവസത്തേക്കും അത്യയം വാങ്ങുകയും വേണം.


സുരയുടെയും കിണ്വത്തിന്റെയും വിചയം (കൂട്ടൽ) സ്ത്രീകളും കുട്ടികളുമാണ് ചെയ്യേണ്ടത്.


$ നാല്പാമരത്തൊലി, അത്തി, ഇത്തി, അരയാല്, പേരാല് എന്നിവയുടെ തൊലി.

  • ആ ദിവസങ്ങളിൽ ഇഷ്ടം പോലെ സുരാപാനം ചെയ്യാൻ തടസ്ഥമുണ്ടാകരുതെന്നർത്ഥം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/210&oldid=153224" എന്ന താളിൽനിന്ന് ശേഖരിച്ചത്