താൾ:Koudilyande Arthasasthram 1935.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാമധികരണം

കം (എരട്ടിമധുരം), മധുരസ (പെരുംകുരുമ്പവേര്), പ്രിയംഗു (ഞാഴൽപ്പൂവ്), ദാരുഹരിദ്ര (മരമഞ്ഞത്തൊലി), മരിചം (കുരുമുളക്), പിപ്പലി (തിപ്പലി) ഇവ അയ്യഞ്ചുകർഷം പൊടിച്ചിടുന്നതാണു മേദകത്തിന്നും പ്രസന്നയ്ക്കും സംഭാരം. എരട്ടിമധുരം കഷായത്തിൽ കടശർക്കര (കണ്ടശ്ശർക്കര) ചേർത്ത് ആ കഷായം കൂട്ടിയാൽ മേദകത്തിന്റെയും പ്രസന്നയുടെയും വർണ്ണം തെളിയും.

ചോചം (ഏലത്തരി), ചിത്രകം (കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്തത്), വിളംഗം (വിഴാലരി), ഗജപിപ്പലി (അത്തിത്തിപ്പലി) ഇവ ഓരോ കർഷവും ക്രമുകം (അടയ്ക്ക), മധുകം, മുസ്ത (മുത്തങ്ങ), ലോധ്രം ഇവ ഈരണ്ടു കർഷവും കൂട്ടിപ്പൊടിച്ചു ചേർക്കുന്നതാണ് ആസവങ്ങൾക്കും സംഭാരം. ഇതിലെ ഔഷധങ്ങൾ പത്തിലൊരു ഭാഗം ആസവമുണ്ടാക്കുന്ന ദ്രവങ്ങളിൽ ബീജബന്ധമായി കൂട്ടുകയും വേണം

പ്രസന്നയുടെ കൂട്ട് പോലെത്തന്നെയാണ് ശ്വേതസര എന്ന മദ്യത്തിന്റെ കൂട്ട്.

സഹകാരരസം (മാമ്പഴച്ചാറ്) ചേർത്ത സുരസഹകാരസുര; അതു രസം അധികമായിച്ചേർത്തതായാൽ രസോത്തര; ബീജദ്രവ്യങ്ങളുടെ മാത്ര അധികമായിച്ചേർത്താൽ മഹാസുര; സംഭാരദ്രവ്യങ്ങളുടെ മാത്ര അധികമായിച്ചേർത്താൽ സംഭാരികി.

മോരട (പെരുംകുരുമ്പവേര), പലാശം (പ്ലാശിൻ തൊലി), പത്തൂരം (പത്തൂരകത്തിൻതൊലി), മേഷശൃംഗി, കരഞ്ജം (ഉങ്ങിൻതൊലി) ക്ഷീരവൃക്ഷം (നാല്പാമര



  • എന്നാൽ ശ്വേതസുരയ്ക്കു ബീജബന്ധവും സംഭാരവും വേണ്ടതില്ലെന്നു വ്യാഖ്യാതാവു പറയുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/209&oldid=153223" എന്ന താളിൽനിന്ന് ശേഖരിച്ചത്