താൾ:Koudilyande Arthasasthram 1935.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൩
ഇരുപത്തിരണ്ടാം പ്രകരണം നാലാം അധ്യായം


വാസ്തുവിഭാഗം. അതു പന്ത്രണ്ടു ദ്വാരങ്ങളോടും യുക്തമായവിധം വെള്ളം, പ്രച്ഛന്നമാർഗം എന്നിവയോടും കൂടിയതായിരിക്കണം.

രത്ഥ്യ , രാജമാർഗം, ദ്രോണമുഖമാർഗം, സ്ഥാനീയമാർഗ്ഗം, രാഷ്ട്രമാർഗം, വിവീതമാർഗം, എന്നിവ നാലുദണ്ഡം വിസ്താരമുള്ളവയായിരിക്കണം .സംയാനീയ (പർണ്യപത്തന) മാർഗ്ഗം , വ്യൂഹമാർഗ്ഗം , ശ്മശാനമാർഗ്ഗം , ഗ്രാമമാർഗ്ഗം എന്നിവയ്ക്കു എട്ടു ദണ്ഡു വിസ്താരം വേണം . സേതുമാർഗ്ഗത്തിന്നും വനമാർഗ്ഗത്തിന്നും നാലുദണ്ഡു് ; ഹസ്തിമാർഗ്ഗത്തിന്നും ക്ഷേത്രമാർഗ്ഗത്തിന്നും രണ്ടുദണ്ഡു്  ; രഥമാർഗ്ഗത്തിന്നു അഞ്ചു അരന്തി ; പശുമാർഗ്ഗത്തിന്നു നാലു അരന്തി ; ക്ഷുദ്രപശു മാർഗ്ഗത്തിന്നും മനുഷ്യമാർഗ്ഗത്തിന്നും രണ്ടു അരന്തി.

പ്രകൃഷുവും ചതർവ്ലർണ്ണങ്ങൾക്കു ആശ്രയിക്കത്തക്കതുമായ വാസ്തവിങ്കലാണ് രാജനിവേശനം (കോവിലകം) പണിയിക്കേണ്ടതു്. വാസ്തഹൃദയ[1]ത്തിന്നു വടക്കു നവഭാഗത്തിങ്കൽ യഥോക്തമായവിധം പ്രാങ്മുഖമോ ഉദങ്മുഖമോ ആയിട്ടു അന്തഃപുരം നിർമ്മിക്കണം.

അതിന്റെ പൂർവ്വോത്തരഭാഗത്തു് ആചാർയ്യന്റെ യും പുരോഹിതന്റെയും ഇജ്യാ (യജ്ഞം) സ്ഥാനവും തോയ (തീർത്ഥം) സ്ഥാനവും മന്ത്രികളുടെ പാർപ്പിടവും ,

പൂർവ്വദക്ഷിണഭാഗത്തു മഹാനസം , ഹസ്തിശാല കോഷ്ഠാ


  1. വാസ്ഥവിന്റെ എൺപത്തൊന്നു പദമായിത്തിരിച്ചു കോഷ്ഠവിഭാഗം ചെയ്താൽ എതിന്റെ മധ്യത്തിലുള്ള ഒമ്പതു പദങ്ങളാണു് വാസ്ഥഹൃദയം . ഊശാനകോണിലേക്കു തലവെച്ചു കാലുകൾ രണ്ടും നിരൃതി കോണിലും വലത്തെ കൈമുട്ടു വായുകോണിലും ഇടത്തെതു അഗ്നികോണിലും കൈപ്പടങ്ങൾ മാറത്തും ചേർത്തു കിടക്കുന്ന ഒരു പുരുഷനാണ് വാസ്ഥ . പറമ്പിൽ കിഴക്കപടിഞ്ഞാറും തെക്കുവടക്കും പതിപ്പത്തു സൂത്രം വരച്ചു എൺപത്തൊന്നു ഖണ്ഡങ്ങളുണ്ടാക്കിയാൽ നടുവിലേ ഒണ്പതു് ഖണ്ഡങ്ങൾ കൂടിയാണു് വാസ്ഥഹൃദയം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/94&oldid=203532" എന്ന താളിൽനിന്ന് ശേഖരിച്ചത്