താൾ:Koudilyande Arthasasthram 1935.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പതാം പ്രകരണം പന്ത്രണ്ടാം അധ്യായം പടന്നയിലുണ്ടായതും),പ്രക്രയം(പാട്ടത്തിനു കൊടുത്ത പടന്നയിൽ വിള‍ഞ്ഞതു)എന്നത് യഥാകാലം പിരിക്കുകയും അതിന്റെ വില്പനയിൽ മൂല്യം,രൂപം,വ്യാജി എന്നിവ വക കാണിക്കുകയും വേണം. ആഗത്തുലവണ(വിദേശത്തു നിന്നു കൊണ്ടു വരുന്ന ഉപ്പ്)ത്തിന്റെ ആറിലൊരു ഭാഗം രാജവിനുളള അംശമായി നൽകണം.ഈ ഭാഗവും വിഭാഗവും മാനവ്യജിയും നൽകിയിട്ടു മാത്രമേ ആ ഉപ്പു വിൽക്കാവൂ.നൂറ്റിനഞ്ചു വീതം വ്യാജിയും,രൂപവും(നൂറ്റിനെട്ടുവീതം),നൂറ്റിനെട്ടുവീതമുഌഅ രൂപികവും നൽകുകയും വേണം. ആഗന്തുലവണം വാങ്ങുന്നവർ ശുൽക്കവും, രാജപണ്യമായ ഉപ്പിന്റെ ഛേദ(വില്പനക്കുറവു)ത്തിനനുസരിച്ചു വൈധരണവും (നഷ്ടപരിഹാരം) കൊടുക്കണം. രാജപണ്യമായ ഉപ്പു വാങ്ങുവാനുള്ളപ്പോൾ അന്യസ്ഥലത്തുനിന്നു വാങ്ങുന്നവൻ അറുനൂറുപണം അത്യയം കെട്ടുകയും വേണം. വിഅവണം (മണ്ണുകൂട്ടിയ ഉപ്പു) വിൽക്കുന്നവനും, വാനപ്രസ്ഥനൊഴികെയുള്ള അനിസ്പഷ്ടോപജീവിയും (അനുമതികൂടാതെ ഉപ്പുണ്ടാക്കുന്നവൻ) ഉത്തമസാഹസദണ്ഡം കെട്ടണം. ശ്രോത്രിയന്മാർ, തപസ്വികൾ, വിഷ്ടികൾ (തൊഴിലാളികൾ) എന്നിവർക്കു ഭക്തലവണം (ചോറിൽ കൂട്ടാനുള്ള ഉപ്പു) ശുൽക്കം കൂടാതെ കൊണ്ടുപോകാവുന്നതാണ്. അതൊഴികെയുള്ള ലവണവർഗ്ഗവും ക്ഷാരവർഗ്ഗവും കൊണ്ടു പോകുമ്പോൾ ശുൽക്കം നൽകുകയും വേണം. ഏവം മൂല്യ്,വിഭാഗങ്ങൾ, വ്യാജീ,പ്രിഘ,മത്യയം, ശുൽക്കം, വൈധരണം,ദണ്ഡം രൂപം രൂപികവും തഥാ,

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/144&oldid=154044" എന്ന താളിൽനിന്ന് ശേഖരിച്ചത്