താൾ:Koudilyande Arthasasthram 1935.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാമതികരണം

                           ധാതുവും,പണ്യവുംകൂടി-
                           പ്പന്ത്രണ്ടാം ഖനിജം ധനം; 
                           സർവ്വപണ്യങ്ങളിൽ നൃപൻ 
                            ചെയ്യേണം മുഖസംഗ്രഹം

ആകരപ്രഭവം കോശം, ദണ്ഡം കോശസമുദ്ഭവം; കോശദണ്ഡങ്ങളാൽ പൃത്ഥ്വി കൈവരും കോശഭൂഷണം. കൗടിന്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, ആകരകർമ്മാന്തപ്രവർത്തനമെന്നപന്ത്രണ്ടാമദ്ധ്യായം.


പതിമ്മൂന്നാം അധ്യായം


മുപ്പത്തൊന്നാം പ്രകരണം അക്ഷശാലയിൽ സുവർണ്ണാധ്യക്ഷൻ സുവർണ്ണാധ്യക്ഷൻ സ്വർണ്ണംകൊണ്ടും വെള്ളികൊണ്ടും പണിയെടുക്കുന്നവർക്കു പരസ്പരസംബന്ധം കൂടാതെയിരിക്കാവുന്നതും നാലുശാലകളോടൂം ഒരു ദ്വാരത്തോടും കൂടിയതുമായിട്ടുഅക്ഷശാല (സുവർണ്ണദികർമ്മശാല)യെ നിർമ്മിപ്പിക്കണം. വിശിഖ (പ്രധാനരത്ഥ്യ)യുടെ മധ്യത്തിൽ ശില്പജ്ഞനും കുലീനനും വിശ്വസ്തനുമായ സൗവർണ്ണികനെ * (സ്വർണ്ണശില്പിയെ) സ്ഥാപിക്കുകയും വേണം. ജാംബൂനദം (ജംബൂനദിയിലുണ്ടാകുന്നത്), ശാത


  • സ്വർണ്ണവും വെള്ളിയും മറ്റും ക്രയവിക്രയം ചെയ്യുന്നതിൽ പൗരജാനപദന്മാരെ സഹായിക്കുകയാണ് സൗവർണ്ണികന്റെ കൃത്യം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/145&oldid=154046" എന്ന താളിൽനിന്ന് ശേഖരിച്ചത്