താൾ:Koudilyande Arthasasthram 1935.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അധ്യക്ഷപ്രചാരം രണ്ടാമധികരണം ത്തു രൂപരുപ (വെള്ളിനാണ്യം)മായിരിക്കുന്ന പണത്തേയും,അതിൽപക്തി വീതം ചേർത്തു അഷ്ടഭാഗ(അരക്കാൽ പണം)ത്തേയും നിർമ്മിപ്പിക്കണം.നാലിലൊരുബഭാഗം വെള്ളിചേർത്തു താമ്രരൂപ(ചെമ്പുനാണയം)മായമാഷകം,അർദ്ധമാഷകം,കാകണി,അർദ്ധകാകണി എന്നിവയും നിർമ്മിപ്പിക്കണം.* നാലിലൊരുഭാഗം വെള്ളിചേർത്തു താമ്രരൂപ (ചെമ്പുനാണ്യം)മായ മാഷകം, അർദ്ധമാഷകം, കകണി, അർദ്ധകാകണി എന്നിവയും നിമ്മിപ്പിക്കണം.$

രൂപദർശകൻ(നാണ്യപരിശോധകൻ)നാട്ടിൽ വ്യവഹരത്തിനു വേണ്ടതും കോശത്തിൽ വയ്ക്കേണ്ടതുമായ പണത്തിൻടെ യാത്രയെ വ്യവസ്ഥപ്പെടുത്തണം. അന്യപ്രദേശത്തുവച്ചു പണം നിർമ്മിക്കുന്നതായാൽ അതിന്റെ കർത്താവു, ക്രേതാവു, വിക്രേതാവു, പരീക്ഷകൻ എന്നിവരോടു നൂടിന്നെട്ടുവീതം രൂപികവും, നൂറ്റിന്നഞ്ചുവീതം വ്യാജിയും, നൂറ്റിന്നെട്ടുവീതം പാരീക്ഷകവും (പരിശോധനക്കൂലി) ഇരുപത്തഞ്ചുപണം അത്യയവും വസൂലാക്കണം. ഖന്യധ്യക്ഷൻ ശ്ംഖം, വജ്രം, മണി, മുത്തു, പവിഴം, ക്ഷാരം എന്നിവയുടെ കർമ്മാന്തങ്ങളെസ്ഥാപിക്കുകയും അവയുടെ പണനവ്യവഹാരം നടത്തുകയും വേണം. ലവണാധ്യക്ഷൻ പാകമുതം (രജകീയമായപടന്നയിൽ വിളഞ്ഞതു) ലവണഭാഗം (പങ്കായിക്കൊടുത്ത


  • ഒരു പണത്തിന്നു പതിനാറുമാഷത്തൂക്കം അതിൽ നാലുമാഷം ചെമ്പ്, പതിനൊന്നുമാഷം വെള്ളി, ഒരു മാഷം ഉരുക്കു മുതലായയിലൊന്ന്.

$ നാലുമാഷം വെള്ളിയും, പതിനൊന്നുമാഷം ചെമ്പും, ഒരു മാഷം ഉരുക്കു മുതലായവയിലൊന്നുമായിട്ടാണ് മാഷകത്തിന്റെ നിർമ്മാണം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/143&oldid=154045" എന്ന താളിൽനിന്ന് ശേഖരിച്ചത്