താൾ:Koudilyande Arthasasthram 1935.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬൩

മുപ്പത്താറാം പ്രകരണം പതിനെട്ടാം അധ്യയം

         വൃത്തിക്കും പുരരക്ഷയ്ക്കും
        വേണ്ടും കർമ്മങ്ങളൊക്കയും
        പുറത്തമുള്ളിലും വേറായ്
        കപ്യാധ്യക്ഷൻ നടത്തണം

കൗെടില്യൻെറ അത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികാരത്തിൽ, കപ്യാധ്യക്ഷൻ എന്ന

          പതിനേഴാമധ്യായം.
          -----------------
           പതിനെട്ടാം അധ്യായം
            -----------------
            മുപ്പത്താറാം പ്രകരണം
           ആയുധാഗാരാധ്യക്ഷൻ.
 ആയുധാഗാരാധ്യക്ഷൻ സാംഗ്രാമികവും (യുദ്ധത്തി

ന്നു വേണ്ടത്) ദൗെഗ്ഗർകർമ്മികവും( ദുഗ്ഗരക്ഷയ്ക്കു വേണ്ടതു) പരപുരാഭിഘാതികവും(ശത്രുപുരത്തെ എതിർക്കുവാൻ വേ ണ്ടത്) ആയ ചക്രം,യന്ത്രം,ആയുധം,ആവരണം(ചട്ട), ഉപകരണം എന്നിവയെ തന്നിർമ്മാണത്തിൽ നിപുണന്മാ രായ കാരുക്കളെക്കൊണ്ടും ശില്പികളെക്കൊണ്ടും അവയു ടെ തരം, പ്രമാണം(വലുപ്പം),കാലം,വേതനം,ഫല നിഷ്പത്തി എന്നിവ തീർച്ചപ്പെടുത്തി പണിയിക്കണം.

  അവയെ സ്വഭൂമികളിൽ സ്ഥാപിക്കേണ്ടതാണ്.

സ്ഥാനപരിവർത്തനവും (സ്ഥലം മാറ്റുക)ആതപപ്രവാ തപ്രദാനവും(വെയിലും കാറ്റും ഏല്പിക്കുക)പലപ്രാ വശ്യം ചെയ്കയും വേണം. ഊഷ്മാവ് (പുഴുക്കം), ഉപ സ്നേഹം(വിയർപ്പ്),കൃമി എന്നിവകൊണ്ടു ആയുധങ്ങൾക്കു കേടുവരുന്നതായിക്കണ്ടാൽ അവയെ അന്യപ്രകാരത്തിൽ സൂക്ഷിക്കണം. അവയുടെ ജാതി,രൂപം,ലക്ഷണം,

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/174&oldid=153448" എന്ന താളിൽനിന്ന് ശേഖരിച്ചത്