താൾ:Koudilyande Arthasasthram 1935.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനേഴാം അധ്യായം.

                    ------------
                 മുപ്പത്തഞ്ചാം പ്രകരണം.
                   കുപ്യാധ്യക്ഷൻ.
          കപ്യാധ്യക്ഷൻ ദ്രവ്യവനപാലന്മാരെക്കൊണ്ടു കുപ്യം
       ( തടിമരം മുതലായ മലഞ്ചരക്കുകൾ ) കൊണ്ടുവരുവിക്കു
       കയും , ദ്രവ്യവനം സംബന്ധിച്ചുള്ള കർമ്മശാലകളെ നട
       ത്തിക്കുകയും ചെയ്യണം . രാജാജ്ഞയോടുകൂടി ദ്രവ്യവനം
       വെട്ടുന്നവർക്കുള്ള കൂലിയും , ആപത്തുകളിലൊഴികെ ആ
       ജ്ഞകൂടാതെ വെട്ടുന്നവർക്കുള്ള ദണ്ഡവും കുപ്യാധ്യക്ഷൻ
       വ്യവസ്ഥപ്പെടുത്തണം.
          കുപ്യവർഗ്ഗമാവിതു് : - ശാകം  ( തേക്കു ), തിനിശം
       ( നിമി ), ധന്വനം (വിൽമരം ), അർജ്ജുനം (മരുത്) , മധൂ
       കം (ഇരിപ്പ ), തിലകം (മഞ്ചാടി),സാലം ( മുറൾ ), ശിംശ
       പ (ഇരുമുള്ള്), അരിമേദം ( കരിങ്ങൊട്ട), രാജാദനം ( പ
       ഴമുൺപാല ) ,ശിരീഷം (വാക ), ഖദിരം (കരിങ്ങാലി) സ
       രളം (ചരള്), താലം (കരിമ്പന ) സർജ്ജം (പയിൻ), അ
       ശ്വകർണ്ണം (വെൺപയിൻ ), സോമവല്ക്കം (വെൺകരിങ്ങാ
       ലി ) , കോശാമ്രം (വാർമാവ്), പ്രിയകം (വേങ്ങ ), ധവ
       കം(ഞമ)മുതലായതു സാരദാരുവർഗ്ഗം(കാതലായുള്ള മര
       ങ്ങൾ.)
          ഉടജം , ചിമിയം , ചാപം , വേണു , വംശം , സാതി
       നം, കണ്ടകം , ഭാല്ലൂകം മുതലായതു വേണുവർഗ്ഗം (മുള
       കൾ.)*
      ---------------------------------------------------
        * ഉടജം = വലിയ ഇലയും നേർത്ത തൊലിയും പരുപരുത്ത പുറ
       വുമുള്ള  മുള . ചിമിയം= തുളയില്ലാതെയും തൊലി മിനുത്തുമുള്ള മുള.
      ചാപം= തുള കുറഞ്ഞും പുറം പരുത്തുമുള്ള മുള . വേണു = മുള്ളില്ലാത്ത
      തും വില്ലുണ്ടാക്കുവാൻ നല്ലതുമായ മുള . വംശം= തുള ചുരുങ്ങിയും കയു
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/171&oldid=153632" എന്ന താളിൽനിന്ന് ശേഖരിച്ചത്