താൾ:Koudilyande Arthasasthram 1935.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                             ൧൪൦

അദ്ധ്യക്ഷപ്രചാരം രണ്ടാമധികരണം

ലുകയും (നേരിയ മണൽപ്പൊടി),ചായില്യപ്പൊടിയും , രസവും കുട്ടി ഉരുക്കിത്തേക്കണം. $

   തപനീയം (ആഭരണംപണിക്കുള്ള സ്വർണണ്ണം) ജ്യേഷ്ഠവും നല്ല വർണ്ണത്തോടും രാഗത്തോടും കൂടിയതുമായിരിക്കണം. ഗുണം കുറഞ്ഞ സ്വർണ്ണമാണെങ്കിൽ സമം ഈയം ചേർത്തു് പാകപത്രപാകം (തകിടാക്കി ഊതിക്കഴിക്കുക) ചെയ്തു സൈന്ധവിക (സൗരാഷ്ട്രദേശത്തെ മണ്ണും ഉപ്പും കൂടിയതു)ചേർത്ത് ഉജ്ജ്വലിപ്പിക്കണം. എന്നാൽ അതു നീലവർണ്ണം, പീതവർണ്ണം, ശ്വേതവർണ്ണം, ഹരിതവർണ്ണം, ശുകവർണ്ണം, കപോതവർണ്ണം എന്നിവയ്ക്കു പ്രകൃതിയാകും. മയിൽക്കഴുത്തിന്നൊത്ത നിറമുള്ളതും ശ്വേതഭംഗവും (മുറിച്ചാൽ മുറിവായ വെളുത്തിരിക്കുന്നതു) മിനുമിനുത്തിരിക്കുന്നതുമായ തീക്ഷ്ണം (ഉരുക്കു) പൊടിച്ചതു സ്വർണ്ണത്തിൽ കാകണിഭാഗം (മാഹാണിഭാഗം) ചേർത്താൽ അതു സ്വർണ്ണത്തിന്നു രാഗം (നീലാദിവർണ്ണം ജനിക്കുന്നതിൽ രഞ്ജകം) ആകും.
                  ഉപശുദ്ധം (അത്യന്തശുദ്ധം) ആയ താര (വെള്ളി) വും, അശുദ്ധമായ വെള്ളി അസ്ഥിതുത്ഥത്തിൽ (എല്ലിൻപൊടിയും മണ്ണും കൂട്ടിയുണ്ടാക്കിയ മൂശയിൽ) നാലുപ്രാവശ്യം, സീസതുത്ഥത്തിൽ (മണ്ണും ഈയവും സമം ചേർത്തുണ്ടാക്കിയ മൂശയിൽ) നാലുപ്രാവശ്യം, ശുഷ്കതുത്ഥത്തിൽ (ചരൽക്കല്ലിടിച്ചുണ്ടാക്കിയ മൂശയിൽ) നാലുപ്രാവശ്യം, കപാലതുത്ഥത്തിൽ (മൺമൂശയിൽ) മൂന്നുപ്രാവശ്യം, ഗോമയതുത്ഥത്തിൽ (ചാണകമൂശയിൽ) രണ്ടുപ്രാവശ്യം എന്നിങ്ങനെ പതിനേഴു മൂശയിലുരുക്കി. സൈന്ധവിക ചേർത്തു ചുട്ടുവിളക്കിയാൽ അതും നീലാദിവർണ്ണങ്ങൾക്കു പ്രകൃതിയാകും. ശുദ്ധമായ വെള്ളി ഒരു കാകണി മുതൽ ഓരോ
------------------------------------------------------------------------------------------------------------------           

$ഇതു വെള്ളിപ്പണ്ടത്തിൽ സ്വർണ്ണം പൂശുമ്പോഴാണ് ചെയ്യേണ്ടത്.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/151&oldid=151156" എന്ന താളിൽനിന്ന് ശേഖരിച്ചത്