താൾ:Koudilyande Arthasasthram 1935.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൪
അധ്യക്ഷപ്രചാരം രണ്ടാമധികരണംബ്രാഹ്മണർക്കു ബ്രഹ്മാരണ്യങ്ങളും (വേദാധ്യയനവനങ്ങൾ) സോമാരണ്യങ്ങളും (സോമായാഗത്തിനുള്ള വനങ്ങൾ) , തപസ്വികൾക്കു തപോവനങ്ങളും, അവയിലെ സ്ഥാവരജംഗമങ്ങൾക്കു് അഭയം നൽകിയും കവിഞ്ഞതു ഒരു ഗോരുതം (ഗവ്യുതി, അരനാഴിക) വിസ്താരത്തിൽ തിരിച്ചും വിട്ടുകൊടുക്കണം .

അത്രതന്നെ വിസ്താരമുള്ളതായും, ഏകദ്വാരമായും, ഖാതങ്ങ(കിടങ്ങുക)ളെക്കൊണ്ടു ഗുപ്തമായും, മധുരഫലങ്ങൾ നിറഞ്ഞ ലതാഗുല്മങ്ങളും ഗുച്ഛങ്ങളും മുള്ളില്ലാത്ത മരങ്ങളും കണ്ടില്ലാത്ത ജലാശയങ്ങളുമുള്ളതായും, ദാന്തങ്ങളായ മൃഗങ്ങളോടും നാൽക്കാലികളോടും നഖദാഷ്ട്രകൾ മുറിച്ച വ്യാളങ്ങളോടും മാർഗ്ഗായുകങ്ങ(മൃഗയാർഹങ്ങൾ)ളായ കൊമ്പനാനകൾ, പിടിയാനകൾ, കൊച്ചാനകൾ എന്നിവയോടും കൂടിയതിയുമിരിക്കുന്ന ഒരു മൃഗവനം രാജാവിന്നു വിഹരിപ്പാനായിട്ടും ഉണ്ടാകണം .

ജനപദാന്തത്തിങ്കലോ അല്ലെങ്കിൽ ഭൂസ്ഥിതിയനുസരിച്ചു മറെറാരിടത്തോ സർവ്വാതിഥിമൃഗ(എല്ലാ മൃഗങ്ങൾക്കും ആതിഥ്യം നൽകുന്നതു്)മായിട്ടുള്ള മറെറാരു മൃഗവനവും സ്ഥാപിക്കണം .

കുപ്യവർഗ്ഗത്തിൽപ്പറയുന്ന ദ്രവ്യങ്ങളോരോന്നിന്നും വേറെവേറെ ഓരോ വനം നിർമ്മിക്കുന്നതിന്നും വിരോധമില്ല .

ദ്രവ്യവനം സംബന്ധിച്ച കർമ്മശാലകളേയും അടവികളേയും ദ്രവ്യവനങ്ങളിലെ ജീവനക്കാർ നിവേശിപ്പിക്കണം.

പ്രത്യന്തത്തിങ്കൽ ഹസ്തിവനത്തെ സ്ഥാപിക്കണം; അതിന്റെ രക്ഷ അടവീപാലകർ ചെയ്യേണ്ടതാണു്. നാഗവനാധ്യക്ഷൻ പർവ്വതസമീപത്തോ, നദീസമീപ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/85&oldid=203080" എന്ന താളിൽനിന്ന് ശേഖരിച്ചത്