താൾ:Koudilyande Arthasasthram 1935.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൦
അധ്യക്ഷപ്രചാരം രണ്ടാമധികരണം


ണ്ഡാളന്മാർ, വനചരന്മാർ എന്നിവർ സംരക്ഷിക്കുകയും ചെയ്യണം.

ഋത്വിക്കുകൾ, ആചാൎയ്യന്മാർ, പുരോഹിതന്മാർ, ശ്രോത്രിയന്മാർ എന്നിവൎക്കു അഭിരൂപദായകങ്ങളായ വസ്തുക്കൾ, ദണ്ഡകരങ്ങളൊഴിവാക്കി, ബ്രഹ്മദേയമായിട്ടു കൊടുക്കണം. അധ്യക്ഷന്മാർ, സംഖ്യായകന്മാർ (കണക്കെഴുത്തുകാർ) തുടങ്ങിയുള്ളവൎക്കും ഗോപൻ, സ്ഥാനീകൻ, അനീകസ്ഥൻ, ചികിത്സകൻ, അശ്വദമകൻ, ജംഘാകരികൻ(ഓട്ടൻ) എന്നിവൎക്കും വിക്രയത്തിനും ആധാന(പണയപ്പെടുത്തൽ)ത്തിന്നും അധികാരമില്ലാത്ത നിലയിൽ വസ്തുക്കൾ കൊടുക്കണം.

കരം കൊടുക്കുന്നവൎക്കു കൃതക്ഷേത്രങ്ങൾ (വിളഭൂമികൾ) ഐകപുരുഷികങ്ങ(ഓരോ പുരുഷന്റെ കാലത്തോളമുള്ളവ)ളായിട്ടു കൊടുക്കണം. അകൃതക്ഷേത്രങ്ങൾ കൃതക്ഷേത്രങ്ങളാക്കിയാൽ അങ്ങനെ ചെയ്തവരുടെ കയ്യിൽനിന്നു് അവ ഒഴിപ്പിക്കരുതു്. കൃഷിചെയ്യാത്തവരുടെ കൈവശമുള്ള ഭൂമികൾ ഒഴിപ്പിച്ചെടുത്തു മററുള്ളവൎക്കു കൊടുക്കണം. അല്ലെങ്കിൽ ഗ്രാമഭൃതകന്മാരോ, വൈദേഹകന്മാരോ കൃഷിചെയ്കയുമാവാം. ഭൂമി വാങ്ങിയവർ കൃഷി ചെയ്യാതിരുന്നാൽ അവർ അപഹീനം(നഷ്ടം)നൽകണം. ധാന്യം, പശുക്കൾ, ഹിരണ്യം എന്നിവ കടമായി കൊടുത്തു രാജാവു കൎഷകന്മാരെ സഹായിക്കണം; പിന്നീടവർ അവയെ ക്ലേശം കൂടാതെ തിരികെ കൊടുത്തുതീൎക്കുകയും വേണം. ഭണ്ഡാരത്തിന്റെ വൃദ്ധിക്കുതകും വിധം അവൎക്കു അനുഗ്രഹവും പരിഹാരവും[1] നൽകണം; കോശത്തിന്നു കോട്ടം വരുത്തുന്ന അനുഗ്രഹപരിഹാരങ്ങളെ വ


  1. ഭൂമിയെ അധികം ഫലവത്താക്കുന്നതിനുള്ള സഹായം അനുഗ്രഹം. കേടുതീൎക്കുന്നതിനുള്ളതു പരിഹാരം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/81&oldid=217585" എന്ന താളിൽനിന്ന് ശേഖരിച്ചത്