താൾ:Koudilyande Arthasasthram 1935.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൧
പത്തൊമ്പതാം പ്രകരണം ഒ​​​​ന്നാം അധ്യായം


ൎജ്ജിക്കണം. എന്തുകൊണ്ടെന്നാൽ, അല്പകോശനായ രാജാവു പൌരജാനപദന്മാരെത്തന്നെ ഗ്രസിക്കും, ജനപദനിവേശം ചെയ്യുമ്പോൾത്തന്നെയോ, അല്ലെങ്കിൽ ജനങ്ങളുടെ ആഗമനമനുസരിച്ചോ പരിഹാരം നൽകണം. പരിഹാരമായി കൊടുത്ത ധനം തന്നുതീർത്തവരെ അനുഗ്രഹം നൽകി അച്ഛനെന്നപോലെ രക്ഷിക്കുകയും വേണം

ആകരകർമ്മാന്തങ്ങൾ, ദ്രവ്യവനങ്ങൾ, ഹസ്തിവനങ്ങൾ, വൃജങ്ങൾ, വണികപദഥങ്ങൾ, ജലമാർഗ്ഗങ്ങൾ, സ്ഥലമാർഗ്ഗങ്ങൾ, പണ്യപഥങ്ങൾ എന്നിവയേയും രാജാവു സ്ഥാപിക്കണം. സഹോദകമോ അഹാർയ്യോദക(വെള്ളം കെട്ടിത്തിരിക്കാവുന്നതു്)മോ ആയിട്ടുള്ള സേതു (ചിറ) കെട്ടിക്കണം. മററുള്ളവർ സേതുബന്ധിക്കുമ്പോൾ ഭൂമിയും, മാർഗ്ഗവും, മരവും ഉപകരണവും നൽകി സാഹായ്യം ചെയ്കയും വേണം. പുണ്യസ്ഥാനങ്ങളോ ആരാമങ്ങളോ പണിയിക്കുന്നവർക്കും ഈ സാഹായ്യം ചെയ്യേണ്ടതാണ്. പലതും കൂടി സംഘമായി ചേർന്നു സേതു ബന്ധിക്കുന്നതിൽ നിന്നു് ഒരുവൻ ഒഴിഞ്ഞാൽ അവന്റെ കർമ്മകരന്മാരും കാളകളും അവന്റെ പണി നടത്തണം. അവൻ അതിന്റെ ചിലവിൽ ഒരു ഭാഗം വഹിപ്പാൻ ചുമതലപ്പെട്ടിരിക്കും; ഫലത്തിൽ ഭാഗഭാഗാക്കയുമില്ല. സേതുക്കളിലുള്ള മത്സ്യങ്ങൾ, പ്ലവങ്ങൾ, (മരക്കലപ്പക്ഷികൾ), ഹരിതകങ്ങൾ പുണ്യവസ്തുക്കൾ എന്നിവയുടെ സ്വാമ്യം രാജാവിന്നായിരിക്കും.

ദാസന്മാർ, ആഹിതകന്മാർ, ബന്ധുക്കൾ എന്നിവർ യജമാനൻ പറഞ്ഞതു കേൾക്കാതിരുന്നാൽ രാജാവു് അവരെ വിനയിച്ചുകൊടുക്കണം. ബാലന്മാർ, വൃദ്ധന്മാർ, വ്യാധിതന്മാർ, വ്യസനികൾ, അനാഥന്മാർ എന്നിവരെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/82&oldid=203075" എന്ന താളിൽനിന്ന് ശേഖരിച്ചത്