താൾ:Koudilyande Arthasasthram 1935.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൦

   അധ്യക്ഷപ്രചാരം                                                            രണ്ടാമധികര​ണം
യും ആട്ടുമൂത്രത്തിന്റെ ഗന്ധമുളളതായുമിരിക്കും. ദേവസഭ എന്ന പ്രദേശത്തുണ്ടാകുന്ന ചന്ദനം രക്തവർണ്ണവും പത്മഗന്ധിയുമായിരിക്കും. ജാവകദേശത്തുണ്ടാകുന്നതും അങ്ങനെതന്നെ. ജോംഗകദേശത്തുണ്ടാകുന്നതുംഅങ്ങനെതന്നെ. ജോംഗകദേശത്തുണ്ടാകുന്നതു രക്തവറണ്ണമോ രക്തകാളവർണ്ണമോ ആയും സ്നിഗ്ദ്ധമായുമിരിക്കും . തൗരൂപദേശത്തുണ്ടാകുന്നതും അങ്ങനെതന്നെ. മാലേയദേശത്തുണ്ടാകുന്നത് പാണ്ഡുരക്തമായിരിക്കും. കുചന്ദനം കൃഷ്ണവർണ്ണമായും അകിലുപോലെ കാളവർണ്ണമോ രക്തമോ രക്തകാളമോ ആയുമിരിക്കും . കാലപർവ്വതദേശത്തുണ്ടാകുന്നതു അനവദ്യ(കുങ്കുമം) വർണ്ണമായിരിക്കും. കോശകാരപർവ്വതമെന്ന പ്രദേശത്തു​​ണ്ടാകുന്നതു കാളവർണ്ണമോകാളചിത്രവർണ്ണമോ രക്തവർണ്ണമോ രക്തകാളവർണ്ണമോ ആയിരിക്കും ശീതോദകദേശത്തുണ്ടാകുന്നതു പത്മവർണ്ണമോകറുത്തുസ്നിഗ്ദ്ധമായിട്ടുളളതോആയിരിക്കുംനാഗപർവ്വതദേശത്തുണ്ടാകുന്നതു രൂക്ഷവുംശൈലവർണ്ണവുമായിരിക്കും.ശാകലദേശത്തുണ്ടാകുന്നതുകപിലവർണ്ണമായിരിക്കും;*
           ലഘു,സ്നിഗ്ദ്ധം,അശ്യാനം(വേഗം ഉണങ്ങാത്തതു), സർപ്പിസ്നേഹാലപി(നൈപോലെ ഒട്ടുന്നതു), ഗന്ധസുഖം,ത്വക്കിൽ വ്യാപിക്കുന്നതു, അനുൽബണം, അവിരാഗി(ദ്രവ്യാന്തരയോഗത്തിൽ വർണ്ണഗന്ധരസങ്ങൾ മാറാത്തതു), ഉഷ്ണസഹം, ദാഹഗ്രാഹി(ചൂടിനെ വലിച്ചെടുക്കുന്നതു), സുഖസ്പർശനം എന്നിങ്ങനെയെല്ലാമിരിക്കുകയാണ് ചന്ദനഗുണങ്ങൾ.

____________________________________________________________________

  • ചന്ദനത്തിനു സാതനം തുടങ്ങി ഉൽപത്തിഭൂമികൾ പതിനാറു.രക്താദിയായി വർണ്ണങ്ങൾ ഒമ്പതു,ഭൂമിഗന്ധാദിയായിഗന്ധങ്ങൾ ആറു. ലഘുത്വം തുടങ്ങി ഗുണങ്ങൾ പതിനെന്നു. സാതനാദിയായി പറഞ്ഞു പതിനാറു ദാശങ്ങളിൽ, ജാവകം, ജോംഗകം, തൊരൂപം എന്നിവ കാമരൂപ(ആസ്സാം) രാജ്യത്തേക്കു ചേർന്ന പ്രദേശങ്ങളാകുന്നു. ശേഷമുളളവ മലയപർവ്വതത്തിൽപ്പെട്ട പ്രദേശങ്ങളുമാണ്.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/131&oldid=151664" എന്ന താളിൽനിന്ന് ശേഖരിച്ചത്