താൾ:Koudilyande Arthasasthram 1935.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൯ ഇരുപത്തൊമ്പതാം പ്രകരണം പതിനൊന്നാം അധ്യായം

ഖനിയും സ്രോതസ്സും (വെളളച്ചാട്ടം) പ്രകീർണ്ണകവുമാണ് വജ്രത്തിന്റെ യോനികൾ.

മാർജ്ജാരനേത്രം,ശിരീഷപുഷ്പം, ഗോമൂത്രം, ഗോരോചനം, ശുദ്ധസ്ഫടികം, മാലതീപുഷ്പം എന്നിവയിലൊന്നിന്റെ വർണ്ണമോ മറ്റു മണികളിലൊന്നിന്റെ വർണ്ണമോ ആയിരിക്കും വജ്രത്തിന്റെ വർണ്ണം.

സ്ഥൂലം, ഗുരു, പ്രഹാരസഹം (അടിച്ചാൽ പൊട്ടാത്തതു), സമകോടികം (സമകോണം), ഭാജനലേഖി (പാത്രങ്ങളിലിട്ടാൽ വരവീഴിക്കുന്നതു), തർക്കഭാമി (യന്ത്രമുഴിഞ്ഞാൽപോലെ തിരിയുന്നതു), ഭ്രാജിഷ്ണു ഇങ്ങനെയെല്ലാമിരിക്കുന്ന വജ്രം ഉത്തമം.

നഷ്ടകോണം (കോണില്ലാത്തതു), നിരശ്രി (നിരപ്പില്ലാത്തതു).പാർശ്വാപവൃത്തം (ഒരു പാർശ്വത്തേക്കു മുഴച്ചിരിക്കുന്നതു) എന്നിങ്ങനെയുളള വജ്രം അധമമത്രേ.

ആളകന്ദകം,വൈവർണ്ണികം എന്നിവയാണ് പ്രവാളം.രക്തവർണ്ണം,പത്മവർണ്ണം എന്നിവ അതിന്റെ വർണ്ണങ്ങൾ.കരടം (കൃമിഗദ്ധം) ഗർഭിണിക (മധ്യം തടിച്ചത്) എന്നിങ്ങനെയുളള പ്രവാളം വർജ്യമാകുന്നു.

സാതനദേശമായ ചന്ദനം രക്തവർണ്ണവും ഭൂമിഗന്ധിയുമായിരിക്കും.ഗോശീർഷദേശത്തുണ്ടാകുന്നതു കാളതാമ്ര (കറുപ്പും ചുവപ്പും)വർണ്ണമായും മത്സ്യഗന്ധിയായുമിരിക്കും. ഹരിചന്ദനം ശുകപത്രവർണ്ണമായും ആമ്ര (മാങ്ങ)ഗന്ധിയായുമിരിക്കും. താർണ്ണസം (തൃണസാനദീതീരജം) ആയ ചന്ദനവും അങ്ങനെതന്നെ.ഗ്രാമേരുദേശജമായ ചന്ദനം രക്തവർണ്ണമോ രക്തകാളവർണ്ണമോ ആ

  • ആളകന്ദകം = ബർബ്ബരദേശത്തു സമുദ്രത്തിന്റെ ഒരു ഭാഗമായ അളകന്ദത്തിലുണ്ടാകുന്നതു, വൈവർണ്ണികം= യവനദ്വീപത്തിൽ സമുദ്രത്തിന്റെ ഭാഗമായ വിവർണ്ണത്തിലുണ്ടാകുന്നതു.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/130&oldid=151716" എന്ന താളിൽനിന്ന് ശേഖരിച്ചത്