താൾ:Koudilyande Arthasasthram 1935.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അധ്യക്ഷപ്രചാരം രണ്ടാമധികരണം പോലെയുള്ള സഞ്ചാരം),ഉരസ്യം(കാലുകൾ മടക്കി മാറു നിലത്തു തൊടുമാറുള്ള സഞ്ചാരം),ബകചാരി(കൊറ്റിയുടേതുപോലുള്ള സഞ്ചാരം)എന്നിങ്ങനെയാണ് ലംഘനം(ചാട്ടം) കാങ്കം(കാകപ്പക്ഷിയുടേതിന് തുല്യം),വാരികാങ്കം(ഹംസതുല്യം),മായൂരം(മയൂരതുല്യം), അർദ്ധമായൂരം(മായൂരത്തിന്റെ അർദ്ധവേഗത്തോടുകൂടിയ നാകുലം),വാരാഹം(വരാഹതുല്യം),അർദ്ധവരാഹം(വരാഹത്തിന്റെ അർദ്ധവേഗത്തോടുകൂടിയ നാകുലം)എന്നിങ്ങനെ ധോരണം(കാൽപറിച്ചോട്ടം)

  സംജ്ഞാപ്രതികാരം(സംജ്ഞ കാണിക്കുന്നതിന്നനുസരിച്ച ചേഷ്ട)തന്നെ നാരോഷ്ടകം-ഇങ്ങനെ ഔപവാഹ്യങ്ങൾ

ഉത്തമമധ്യമാധമങ്ങളായ അശ്വങ്ങൾക്ക് യഥാക്രമം ആറും,ഒയ്മ്പതും,പന്ത്രണ്ടും യോജനകളാണ് ഒരു ദിവസം ഒാടാവുന്ന വഴി.പൃഷ്ഠ്യവാഹ്യങ്ങളായ അശ്വങ്ങൾക്ക് അഞ്ചും,ഏഴരയും,പത്തും യോജനകളാണ് ഒാടാവുന്നതു. വിക്രമം(ശനൈർഗ്ഗമനം),ഭഭ്രാശ്വാസം(നല്ലവണ്ണം ശ്വാസം വിട്ടുകൊണ്ടുള്ള മധ്യഗമനം),ഭാരവാഹ്യം(ഭാരം ചുമന്നുകൊണ്ടുള്ള ദ്രുതഗമനം) എന്നിവയാണ് കുതിരകളുടെ മാർഗ്ഗങ്ങൾ(ഗമനങ്ങൾ) വിക്രമം,വൽഗിതം(മണ്ഡലഗമനം),ഉപകണ്ഠം(ചാടുക്കൊണ്ടുള്ള ഓട്ടം),ഉപജവം(മധ്യവേഗത്തോടുകൂടിയ ഗമനം),ജവം(വേഗഗമനം) എന്നിവ ധാരകൾ(നടത്തങ്ങൾ)

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/235&oldid=153611" എന്ന താളിൽനിന്ന് ശേഖരിച്ചത്